x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നവതിപ്രഭയിൽ അങ്കമാലി ലിറ്റിൽ ഫ്ലവർ ആ​ശു​പ​ത്രി

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
Published: August 5, 2026 01:49 AM IST | Updated: August 5, 2026 01:49 AM IST

അ​​​ങ്ക​​​മാ​​​ലി ലി​​​​റ്റി​​​​ല്‍ ഫ്ല​​​​വ​​​​ര്‍ ആ​​​​ശു​​​​പ​​​​ത്രി

 കൊ​​​ച്ചി: മ​​​ധ്യ​​​കേ​​​ര​​​ള​​​ത്തി​​​ൽ ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ​​​യു​​​ടെ ആ​​​തു​​​ര​​​ശു​​​ശ്രൂ​​​ഷാ​​​രം​​​ഗ​​​ത്തു പ്രൗ​​​ഢ​​​മാ​​​യ സേ​​​വ​​​ന ച​​​രി​​​ത്ര​​​മു​​​ള്ള അ​​​ങ്ക​​​മാ​​​ലി ലി​​​​റ്റി​​​​ല്‍ ഫ്ല​​​​വ​​​​ര്‍ ആ​​​​ശു​​​​പ​​​​ത്രി​​​ക്കു​ ന​​​​വ​​​​തി​​​പ്ര​​​ഭ. 90-ാം വാ​​​ർ​​​ഷി​​​കാ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം എ​​​ട്ടി​​​നു രാ​​​വി​​​ലെ പ​​ത്തി​​ന് ​​മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ന്‍ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും.

എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള ലി​​​റ്റി​​​ൽ ഫ്ള​​​വ​​​ർ ആ​​​ശു​​​പ​​​ത്രി, 1936ല്‍ ​​​ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ​മാ​​​​ര്‍ അ​​​​ഗ​​​​സ്റ്റി​​​​ന്‍ ക​​​​ണ്ട​​​​ത്തി​​​​ലി​​​ന്‍റെ ദീ​​​ർ​​​ഘ​​​വീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​ണ് സ്ഥാ​​​പി​​​ക്ക​​​പ്പെ​​​ട്ട​​​ത്.

മു​​​​പ്പ​​​​തോ​​​​ളം മ​​​​ള്‍​ട്ടി സ്‌​​​​പെ​​​​ഷാ​​​​ലി​​​​റ്റി, സൂ​​​​പ്പ​​​​ര്‍ സ്‌​​​​പെ​​​​ഷാ​​​​ലി​​​​റ്റി വി​​​​ഭാ​​​​ഗ​​​​ങ്ങ​​​ളി​​​ലേ​​​ക്ക് എ​​​ൽ​​​എ​​​ഫ് വ​​​ള​​​ർ​​​ന്നു. 607 കി​​​​ട​​​​ക്ക​​​​ക​​​​ളും 200 ഡോ​​​​ക്ട​​​​ര്‍​മാ​​​​രും 1600ലേ​​​​റെ ജീ​​​​വ​​​​ന​​​​ക്കാ​​​​രും ഇ​​​ന്നു​​​ണ്ട്. പ്ര​​​​തി​​​​ദി​​​​നം ര​​​​ണ്ടാ​​​​യി​​​​ര​​​​ത്തോ​​​​ളം പേ​​​​ർ​​​​ക്ക് ഔ​​​​ട്ട് പേ​​​​ഷ്യ​​​​ന്‍റ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍ സേ​​​​വ​​​​നം ന​​​​ല്‍​കു​​​​ന്നു​. സു​​​സ​​​ജ്ജ​​​മാ​​​യി 25 ആ​​​​ധു​​​​നി​​​​ക ഓ​​​​പ്പ​​​​റേ​​​​ഷ​​​​ന്‍ തി​​​​യ​​​​റ്റ​​​​റു​​​​ക​​​​ളും 14 ഐ​​​​സി​​​​യു​​​​ക​​​​ളും. ഹൃ​​​​ദ്രോ​​​​ഗ ചി​​​​കി​​​​ത്സ​​​​യ്ക്കു പ്ര​​​​ത്യേ​​​​ക ബ്ലോ​​​​ക്കും വി​​​പു​​​ല​​​മാ​​​യ ഡ​​​​യാ​​​​ലി​​​​സി​​​​സ് യൂ​​​​ണി​​​​റ്റും ഇ​​​വി​​​ടെ​​​യു​​​ണ്ട്.

കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ വി​​​​ഷ ചി​​​​കി​​​ത്സ​​​​യു​​​​ടെ​​​​യും നേ​​​​ത്ര ചി​​​​കി​​​​ത്സ​​​​യു​​​​ടെ​​​​യും അ​​​​വ​​​​സാ​​​​ന​​​വാ​​​​ക്കാ​​​​യി ലി​​​​റ്റി​​​​ല്‍ ഫ്ല​​​​വ​​​​ര്‍ ആ​​​​ശു​​​​പ​​​​ത്രി മാ​​​​റി. കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ ആ​​​ദ്യ​​​മാ​​​യി കോ​​​​ര്‍​ണി​​​​യ ട്രാ​​​​ന്‍​സ്പ്ലാ​​​​ന്‍റേ​​​​ഷ​​​​ന്‍ ന​​​​ട​​​​ത്തി ച​​​​രി​​​​ത്രം കു​​​​റി​​​​ച്ച​​​​ത് എ​​​​ല്‍​എ​​​​ഫ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലാ​​​​ണ്.

ജ​​​​ന​​​​റ​​​​ല്‍ ന​​​​ഴ്‌​​​​സിം​​​​ഗ്, ബി​​​എ​​​സ്‌സി ​​​ന​​​​ഴ്‌​​​​സിം​​​​ഗ്, ഒ​​​​പ്‌​​​​റ്റോ​​​​മെ​​​​ട്രി, ഫി​​​​സി​​​​യോ​​​​തെ​​​​റാ​​​​പ്പി ഉ​​​ൾ​​​പ്പെ​​​ടെ വി​​​വി​​​ധ കോ​​​​ഴ്‌​​​​സു​​​​ക​​​​ളി​​​​ലൂ​​​​ടെ ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​നു വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍​ക്ക് വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​വും തൊ​​​​ഴി​​​​ല്‍ സാ​​​​ധ്യ​​​​ത​​​​ക​​​​ളും ല​​​ഭ്യ​​​മാ​​​ക്കാ​​​ൻ ആ​​​​ശു​​​​പ​​​​ത്രി​​​​ക്കു സാ​​​​ധി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നു ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​​ജേ​​​​ക്ക​​​​ബ് ജി. ​​​​പാ​​​​ല​​​​യ്ക്കാ​​​​പ്പി​​​ള്ളി പ​​​​റ​​​​ഞ്ഞു.

ആ​​​ശു​​​പ​​​ത്രി​​​യു​​​ടെ സാ​​​​മൂ​​​​ഹി​​​​ക പ്ര​​​​തി​​​​ബ​​​​ദ്ധ​​​​താ പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ഗ്രാ​​​​മ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ല്‍ സൗ​​​​ജ​​​​ന്യ മെ​​​​ഡി​​​​ക്ക​​​​ല്‍, നേ​​​​ത്ര, ഹൃ​​​​ദ്രോ​​​​ഗ പ​​​​രി​​​​ശോ​​​​ധ​​​​നാ ക്യാ​​​​മ്പു​​​​ക​​​​ള്‍ ന​​​​ട​​​​ത്തു​​​ന്നു​​​ണ്ട്. ന​​​​വ​​​​തി വ​​​​ര്‍​ഷ​​​ത്തി​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ എ​​​ല്ലാ കി​​​​ട​​​​പ്പു രോ​​​​ഗി​​​​ക​​​​ള്‍​ക്കും സൗ​​​​ജ​​​​ന്യ ഭ​​​​ക്ഷ​​​​ണം ന​​​​ല്‍​കു​​​​ന്ന പ​​​​ദ്ധ​​​​തി​​​​ക്കു തു​​​ട​​​ക്ക​​​മാ​​​യി.

സ​​​മാ​​​പ​​​ന​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സീ​​​റോ​​മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​​ര്‍ റാ​​​​ഫേ​​​​ല്‍ ത​​​​ട്ടി​​​​ല്‍, ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​​ര്‍ ജോ​​​​സ​​​​ഫ് പാം​​​​പ്ലാ​​​​നി, മ​​​​ന്ത്രി​​​​മാ​​​​രാ​​​​യ റോ​​​​ജി എം. ​​​​ജോ​​​​ണ്‍, വി.​​​​എ. അ​​​​ബ്ദു​​​​ള്‍ ഗ​​​​ഫൂ​​​​ര്‍, എം​​​​പി​​​​മാ​​​​ര്‍, എം​​​​എ​​​​ല്‍​എ​​​​മാ​​​​ര്‍, ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ൾ, സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ പ്ര​​​മു​​​ഖ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.

 ക്ലി​​​നി​​​ക്കി​​​ൽനി​​​ന്നു മ​​​​ള്‍​ട്ടി സ്‌​​​​പെ​​​​ഷാ​​​​ലി​​​​റ്റി​​​യി​​​ലേ​​​ക്ക്

പ​​​ള്ളി​​​യോ​​​ടൊ​​​പ്പം പ​​​ള്ളി​​​യാ​​​ശു​​​പ​​​ത്രി​​​ക​​​ൾ വേ​​​ണ​​​മെ​​​ന്ന മ​​​ഹ​​​ത്താ​​​യ ദ​​​ർ​​​ശ​​​ന​​​ത്തി​​​ന്‍റെ വെ​​​ളി​​​ച്ച​​​ത്തി​​​ൽ, ഈ ​​​മേ​​​ഖ​​​ല​​​യി​​​ലെ സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ർ​​​ക്ക് ആ​​​രോ​​​ഗ്യ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്ക് ആ​​​ശ്ര​​​യി​​​ക്കാ​​​വു​​​ന്ന ഒ​​​രു ക്ലി​​​നി​​​ക്കാ​​​യാ​​​ണ് എ​​​ൽ​​​എ​​​ഫ് ആ​​​ശു​​​പ​​​ത്രി​​​യു​​​ടെ തു​​​ട​​​ക്കം.


ആ​​​ദ്യ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത് ഒ​​​​രു ഡോ​​​​ക്ട​​​​ർ, ക​​​​മ്പൗ​​​​ണ്ട​​​​ർ, ന​​​ഴ്‌​​​​സ്, അ​​​​റ്റ​​​​ന്‍​ഡ​​​​ർ, നാ​​​​ല് ക​​​​ട്ടി​​​​ലു​​​​ക​​​​ൾ എ​​​ന്നി​​​വ മാ​​​ത്രം. തു​​​ട​​​ർ​​​ന്നു പ​​​ല ഘ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​യി ആ​​​ശു​​​പ​​​ത്രി​​​യു​​​ടെ സാ​​​ര​​​ഥ്യം ഏ​​​റ്റെ​​​ടു​​​ത്ത ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​രു​​​ടെ​​​യും ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ​​​യും ന​​​ഴ്സു​​​മാ​​​രു​​​ടെ​​​യും മ​​​റ്റു ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ​​​യും ഒ​​​പ്പം അ​​​ഭ്യു​​​ദ​​​യ​​​കാം​​​ക്ഷി​​​ക​​​ളു​​​ടെ​​​യും കൂ​​​ട്ടാ​​​യ പ​​​രി​​​ശ്ര​​​മ​​​ങ്ങ​​​ളു​​​ടെ​​​യും മി​​​ക​​​വി​​​ന്‍റെ​​​യും ച​​​രി​​​ത്ര​​​മാ​​​ണ് എ​​​ൽ​​​എ​​​ഫി​​​ന്‍റെ 90 വ​​​ർ​​​ഷ​​​ങ്ങ​​​ൾ. ഇ​​​ന്ന് മ​​​ധ്യ​​​കേ​​​ര​​​ള​​​ത്തി​​​ലെ ഏ​​​തു കോ​​​ർ​​​പ​​​റേ​​​റ്റ് ആ​​​ശു​​​പ​​​ത്രി​​​ക​​​ളോ​​​ടും കി​​​ട​​​പി​​​ടി​​​ക്കാ​​​വു​​​ന്ന മ​​​​ള്‍​ട്ടി സ്‌​​​​പെ​​​​ഷാ​​​​ലി​​​​റ്റി ചി​​​കി​​​ത്സാ സൗ​​​ക​​​ര്യ​​​ങ്ങ​​​ളി​​​ലേ​​​ക്ക് എ​​​ൽ​​​എ​​​ഫ് വ​​​ള​​​ർ​​​ന്നു.

Tags : Little Flower Hospital Celebrates

Recent News

Corehub Up