തിരുവനന്തപുരം: കേരള സർക്കിൾ ചീഫ് പോസ്റ്റ്മാസ്റ്റർ ജനറലായി അമിതാഭ് സിംഗ്ചുമതലയേറ്റു. 1995 ബാച്ചിലെ ഇന്ത്യൻ പോസ്റ്റൽ സർവീസ് ഉദ്യോഗസ്ഥനാണ്.
മഹാരാഷ്ട്ര സർക്കിൾ ചീഫ് പോസ്റ്റ്മാസ്റ്റർ ജനറലായിരുന്നു. നാഗ്പുർ പോസ്റ്റൽ സർവീസസ് ഡയറക്ടർ, ഗാസിയാബാദിലെ റാഫി അഹമ്മദ് കിദ്വായ് നാഷണൽ പോസ്റ്റൽ അക്കാദമി ജോയിന്റ് ഡയറക്ടർ, ബാങ്കോക്കിലെ ഏഷ്യൻ പസഫിക് പോസ്റ്റൽ കോളജ് ഫാക്കൽറ്റി തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.
Tags : Amitabh Singh has assumed