x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടാ​ൽ റോ​പ് വേ​ത​നപ്ര​ശ്നം ഒ​ത്തു​തീ​ർ​പ്പാ​യി


Published: August 5, 2026 03:55 AM IST | Updated: August 5, 2026 03:55 AM IST

ടാ​​​ൽ റോ​​​പ് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡി​​​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ടാ​​​ൽ റോ​​​പ് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡി​​​ൽ നി​​​ന്നും പി​​​രി​​​ച്ചു​​​വി​​​ട്ട​​​വ​​​രും രാ​​​ജി​​​വ​​​ച്ച​​​വ​​​രു​​​മാ​​​യ മു​​​ഴു​​​വ​​​ൻ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ​​​യും കു​​​ടി​​​ശി​​​ക​​​യു​​​ള്ള ശ​​​മ്പ​​​ളം (നെ​​​റ്റ് സാ​​​ല​​​റി) ഒ​​​ക്ടോ​​​ബ​​​ർ 31 നു ​​​മു​​​ൻ​​​പ് ന​​​ൽ​​​കാ​​​ൻ ധാ​​​ര​​​ണ.

തൊ​​​ഴി​​​ൽ മ​​​ന്ത്രി ബി​​​ന്ദു കൃ​​​ഷ്ണ​​​യു​​​ടെ നി​​​ർ​​​ദേ​​​ശ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ലേ​​​ബ​​​ർ ക​​​മ്മീ​​​ഷ​​​ണ​​​ർ സ​​​ഫ്‌​​​ന ന​​​സ​​​റു​​​ദ്ദീ​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യി​​​ലാ​​​ണ് ഒ​​​ത്തു​​​തീ​​​ർ​​​പ്പി​​​ന് ക​​​ള​​​മൊ​​​രു​​​ങ്ങി​​​യ​​​ത്. ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ മ​​​റ്റ് ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ന​​​വം​​​ബ​​​ർ ആ​​​ദ്യ​​​വാ​​​ര​​​ത്തി​​​ൽ വി​​​ളി​​​ച്ചു​​​ചേ​​​ർ​​​ക്കു​​​ന്ന ച​​​ർ​​​ച്ച​​​യി​​​ൽ പ​​​രി​​​ഹ​​​രി​​​ക്കാ​​​നും ധാ​​​ര​​​ണ​​​യാ​​​യി. ഒ​​​ത്തു​​​തീ​​​ർ​​​പ്പ് ക​​​രാ​​​റി​​​ൽ അ​​​ഡീ​​​ഷ​​​ണ​​​ൽ ലേ​​​ബ​​​ർ ക​​​മ്മീ​​​ഷ​​​ണ​​​ർ ബി​​​ച്ചു ബാ​​​ല​​​ൻ, ടാ​​​ൽ​​​റോ​​​പ് ക​​​മ്പ​​​നി ഡ​​​യ​​​റ​​​ക്ട​​​റും സി​​​ഇ​​​ഒ​​​യു​​​മാ​​​യ ജോ​​​ൺ​​​സ് ജോ​​​സ​​​ഫ് പീ​​​റ്റ​​​ർ, തൊ​​​ഴി​​​ലാ​​​ളി പ്ര​​​തി​​​നി​​​ധി​​​ക​​​ൾ എ​​​ന്നി​​​വ​​​ർ ഒ​​​പ്പു​​​വ​​​ച്ചു.

യാ​​​തൊ​​​രു മു​​​ന്ന​​​റി​​​യി​​​പ്പു​​​മി​​​ല്ലാ​​​തെ 300 ഓ​​​ളം ജീ​​​വ​​​ന​​​ക്കാ​​​രെ​​​യാ​​​ണ് ഐ​​​ടി ക​​​മ്പ​​​നി​​​യാ​​​യ ടാ​​​ൽ​​​റോ​​​പ് നേ​​​ര​​​ത്തേ പി​​​രി​​​ച്ചു​​​വി​​​ട്ട​​​ത്. അ​​​തു​​​വ​​​രെ​​​യു​​​ള്ള ശ​​​മ്പ​​​ള കു​​​ടി​​​ശി​​​ക പോ​​​ലും ന​​​ൽ​​​കാ​​​തെ​​​യാ​​​യി​​​രു​​​ന്നു പി​​​രി​​​ച്ചു​​​വി​​​ട​​​ൽ. ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​ത്തി​​​നാ​​​യി ലേ​​​ബ​​​ർ ഓ​​​ഫീ​​​സ​​​റെ സ​​​മീ​​​പി​​​ക്കാ​​​തി​​​രി​​​ക്കാ​​​നാ​​​യി പ​​​ഴു​​​തു​​​ക​​​ള​​​ട​​​ച്ചാ​​​യി​​​രു​​​ന്നു പി​​​രി​​​ച്ചു​​​വി​​​ട​​​ൽ ന​​​ട​​​പ​​​ടി. ഇ​​​തോ​​​ടെ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​യ​​​പ്പോ​​​ഴാ​​​ണ് മ​​​ന്ത്രി ബി​​​ന്ദു കൃ​​​ഷ്ണ ഇ​​​ട​​​പെ​​​ട്ട​​​തും ന​​​ട​​​പ​​​ടി​​​ക്ക് ലേ​​​ബ​​​ർ ക​​​മ്മീഷ​​​ണ​​​റേ​​​റ്റി​​​ന് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​തും.

Tags : TAL Ropeway

Recent News

Corehub Up