x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൃ​ണ​മൂ​ൽ വി​മ​ത​ർ​ക്ക് മ​നം​മാ​റ്റ​മോ?; വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി സൗ​ഗ​ത റോ​യ്

നാഷണൽ ഡെസ്ക്
Published: August 5, 2026 04:37 AM IST | Updated: August 5, 2026 04:40 AM IST

അ​ബു താ​ഹി​ർ ഖാ​ൻ, ഖ​ലീ​ലു​ർ റ​ഹ്മാ​ൻ, യൂ​സ​ഫ് പ​ത്താ​ൻ

ന്യൂ​ഡ​ൽ​ഹി: വി​മ​ത എം​പി​മാ​ർ പാ​ർ​ട്ടി​യി​ലേ​ക്ക് തി​രി​ച്ചു​വ​രാ​നു​ള്ള വ​ഴി​ക​ൾ തേ​ടു​ന്നു​ണ്ടെ​ന്നും താ​നു​മാ​യി ചി​ല​ർ ബ​ന്ധ​പ്പെ​ട്ടു​വെ​ന്നും മു​തി​ർ​ന്ന തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് സൗ​ഗ​ത റോ​യ്. ചി​ല തൃ​ണ​മൂ​ൽ വി​മ​ത എം​പി​മാ​ർ എ​ൻ​ഡി​എ യോ​ഗ​ത്തി​ൽ നി​ന്ന് വി​ട്ടു​നി​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഈ ​നി​ർ​ണാ​യ​ക വെ​ളി​പ്പെ​ടു​ത്ത​ൽ.

എ​ൻ​ഡി​എ എം​പി​മാ​രു​ടെ പ്ര​തി​വാ​ര യോ​ഗ​മാ​യ മം​ഗ​ൾ മി​ലാ​നി​ൽ അ​ബു താ​ഹി​ർ ഖാ​ൻ, ഖ​ലീ​ലു​ർ റ​ഹ്മാ​ൻ, യൂ​സ​ഫ് പ​ത്താ​ൻ എ​ന്നീ മൂ​ന്ന് എം​പി​മാ​രാ​ണ് വി​ട്ടു​നി​ന്ന​ത്. ക​ഴി​ഞ്ഞ ആ​ഴ്ച ചേ​ർ​ന്ന യോ​ഗ​ത്തി​ലും ഇ​വ​ർ പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല. അ​തേ​സ​മ​യം ഇ​തെ​ക്കു​റി​ച്ച് വ്യ​ക്ത​ത​വ​രു​ത്താ​ൻ തൃ​ണ​മൂ​ൽ നേ​തൃ​ത്വം ത​യാ​റാ​യി​ല്ല.

ഇ​തി​നി​ട​യി​ൽ ഡ​ൽ​ഹി​യി​ലെ​ത്തി​യ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി സു​വേ​ന്ദു അ​ധി​കാ​രി വി​മ​ത എം​പി​മാ​ർ​ക്ക് വി​രു​ന്ന് ന​ൽ​കി. എ​ൻ​ഡി​എ യോ​ഗ​ത്തി​ൽ വി​ട്ടു​നി​ന്ന മൂ​ന്ന് എം​പി​മാ​ർ ഉ​ൾ​പ്പെ​ടെ 20 പേ​രും ഈ ​വി​രു​ന്നി​ൽ പ​ങ്കെ​ടു​ത്തു. തൃ​ണ​മൂ​ൽ വി​മ​ത നീ​ക്ക​ത്തി​ന് ചു​ക്കാ​ൻ പി​ടി​ച്ച കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രി ഭൂ​പേ​ന്ദ​ർ യാ​ദ​വ്, ബി​ജെ​പി എം​പി നി​ഷി​കാ​ന്ത് ദു​ബെ എ​ന്നി​വ​രും വി​രു​ന്നി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.

യോ​ഗ​ത്തി​ൽ നി​ന്ന് വി​ട്ടു​നി​ന്ന എം​പി​മാ​രും എ​ൻ​ഡി​എ​യോ​ടൊ​പ്പ​മാ​ണെ​ന്നും അ​വ​രു​ടെ വി​ട്ടു​നി​ൽ​ക്ക​ൽ ഒ​രു ത​ന്ത്ര​പ​ര​മാ​യ നീ​ക്കം മാ​ത്ര​മാ​ണെ​ന്നും ഒ​രു മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വ് വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം ഈ 20 ​എം​പി​മാ​രു​ടെ എ​ൻ​സി​പി​ഐ ല​യ​നം സ്പീ​ക്ക​ർ ഇ​തു​വ​രെ അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല.

ലോ​ക്സ​ഭാ വെ​ബ്‌​സൈ​റ്റി​ൽ ഇ​വ​ർ ഇ​പ്പോ​ഴും തൃ​ണ​മൂ​ൽ എം​പി​മാ​ർ ത​ന്നെ​യാ​ണ്. സ​ഭ​യി​ൽ സം​സാ​രി​ക്കു​മ്പോ​ൾ ടെ​ലി​വി​ഷ​ൻ സം​പ്രേ​ക്ഷ​ണ​ങ്ങ​ളി​ൽ ഇ​വ​രു​ടെ പാ​ർ​ട്ടി ലേ​ബ​ൽ തൃ​ണ​മൂ​ൽ എ​ന്ന് ത​ന്നെ​യാ​ണ് കാ​ണി​ക്കു​ന്ന​ത്. സ്പീ​ക്ക​റു​ടെ അ​ന്തി​മ തീ​രു​മാ​നം വ​രു​ന്ന​ത് വ​രെ ഇ​വ​ർ ലോ​ക്സ​ഭ​യി​ൽ തൃ​ണ​മൂ​ൽ എം​പി​മാ​രി​ൽ നി​ന്ന് മാ​റി​യാ​ണ് ഇ​രി​ക്കു​ന്ന​ത്.

20 എം​പി​മാ​രെ​യും അ​യോ​ഗ്യ​രാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് തൃ​ണ​മൂ​ൽ നേ​താ​വ് അ​ഭി​ഷേ​ക് ബാ​ന​ർ​ജി ഇ​തി​ന​കം സ്പീ​ക്ക​ർ​ക്ക് ഹ​ർ​ജി ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തി​നി​ടെ സു​വേ​ന്ദു അ​ധി​കാ​രി പാ​ർ​ല​മെ​ന്റ് മ​ന്ദി​ര​ത്തി​ലെ​ത്തി സ്പീ​ക്ക​ർ ഓം ​ബി​ർ​ള​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. വി​മ​ത എം​പി​മാ​രു​ടെ കാ​ര്യ​ത്തി​ൽ ഉ​ട​ൻ ത​ന്നെ വ്യ​ക്ത​ത വ​രു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

Tags : Trinamool Rebels Saugata Roy TMC Return Suvendu Adhikari Delhi NDA Meeting

Recent News

Corehub Up