x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ്രീ​ജി​ത്തി​ന് ഡി​ജി​പി പ​ദ​വി: ഹൈ​ക്കോ​ട​തി വി​മ​ർ​ശ​ന​ത്തി​ൽ സ​ർ​ക്കാ​ർ വെ​ട്ടി​ൽ

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
Published: August 5, 2026 04:57 AM IST | Updated: August 5, 2026 04:57 AM IST

എ​​​സ്. ശ്രീ​​​ജി​​​ത്തി​​​ന് ഡി​​​ജി​​​പി പ​​​ദ​​​വി


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ മു​​​തി​​​ർ​​​ന്ന ഐ​​​പി​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രി​​​ൽ ഒ​​​രാ​​​ളാ​​​യ എ​​​സ്. ശ്രീ​​​ജി​​​ത്തി​​​ന് ഡി​​​ജി​​​പി പ​​​ദ​​​വി ന​​​ൽ​​​കി​​​യ സ​​​ർ​​​ക്കാ​​​ർ വെ​​​ട്ടി​​​ൽ. ശ്രീ​​​ജി​​​ത്തി​​​ന്‍റെ സ്ഥാ​​​ന​​​ക്ക​​​യ​​​റ്റ​​​ത്തി​​​നെ​​​തി​​​രേ ഹൈ​​​ക്കോ​​​ട​​​തി രൂ​​​ക്ഷ വി​​​മ​​​ർ​​​ശ​​​നമു​​​യ​​​ർ​​​ത്തി​​​യ​​​തോ​​​ടെ സ്ഥാ​​​ന​​​ക്ക​​​യ​​​റ്റ ഫ​​​യ​​​ലി​​​ൽ ഒ​​​പ്പി​​​ട്ട മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻത​​​ന്നെ പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ലാ​​​യി.

എ​​​സ്. ശ്രീ​​​ജി​​​ത്തി​​​ന് ഡി​​​ജി​​​പി പ​​​ദ​​​വി​​​യി​​​ൽ സ്ഥാ​​​ന​​​ക്ക​​​യ​​​റ്റം ന​​​ൽ​​​കി​​​യ​​​പ്പോ​​​ൾ, വി​​​ജി​​​ല​​​ൻ​​​സ് ക്ലി​​​യ​​​റ​​​ൻ​​​സ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഇ​​​ല്ലാ​​​തെ സ്ഥാ​​​ന​​​ക്ക​​​യ​​​റ്റ​​​ത്തി​​​ന് എ​​​ങ്ങ​​​നെ പ​​​രി​​​ഗ​​​ണി​​​ച്ചു​​​വെ​​​ന്ന സു​​​പ്ര​​​ധാ​​​ന ചോ​​​ദ്യ​​​മാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി ഉ​​​ന്ന​​​യി​​​ച്ച​​​ത്. വി​​​ജി​​​ല​​​ൻ​​​സ് ക്ലി​​​യ​​​റ​​​ൻ​​​സ് ല​​​ഭി​​​ക്കാ​​​ത്ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് സ്ഥാ​​​ന​​​ക്ക​​​യ​​​റ്റം ന​​​ൽ​​​കു​​​ന്ന​​​ത് അ​​​ഴി​​​മ​​​തി​​​ക്കാ​​​രാ​​​യ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ സ​​​ർ​​​ക്കാ​​​ർ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്നു​​​വെ​​​ന്ന നി​​​രീ​​​ക്ഷ​​​ണ​​​മാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി ന​​​ട​​​ത്തി​​​യ​​​തെ​​​ന്നും ഈ​​​ ചോ​​​ദ്യ​​​ത്തി​​​ന് ഉ​​​ത്ത​​​രം ന​​​ൽ​​​കാ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നു ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ലെ​​​ന്നു​​​മു​​​ള്ള വി​​​മ​​​ർ​​​ശ​​​ന​​​മാ​​​ണ് ഉ​​​യ​​​രു​​​ന്ന​​​ത്.

അതേസ മയം ഹൈ​​​ക്കോ​​​ട​​​തി വി​​​മ​​​ർ​​​ശ​​​ന​​​മു​​​ന്ന​​​യി​​​ച്ചെ​​​ങ്കി​​​ലും ശ്രീ​​​ജി​​​ത്തി​​​ന് ന​​​ൽ​​​കി​​​യ ഡി​​​ജി​​​പി പ​​​ദ​​​വി​​​യി​​​ൽ മാ​​​റ്റം വ​​​രു​​​ത്തേ​​​ണ്ട​​​തി​​​ല്ലെ​​​ന്നാ​​​ണ് സ​​​ർ​​​ക്കാ​​​ർ നി​​​ല​​​പാ​​​ട്. എ​​​ന്നാ​​​ൽ, ഹൈ​​​ക്കോ​​​ട​​​തി ക​​​ടു​​​ത്ത ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചാ​​​ൽ സ​​​ർ​​​ക്കാ​​​ർ വെട്ടി ലാ​​​കു​​​മെ​​​ന്ന സം​​​ശ​​​യ​​​വുമു​​​ണ്ട്. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ നി​​​യ​​​മ​​​ വി​​​ദ​​​ഗ്ധ​​​രു​​​മാ​​​യു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ളും പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്നു​​​ണ്ട്.

മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ അം​​​ഗ​​​ര​​​ക്ഷ​​​ക​​​ർ ‘ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​’മെന്ന പേരിൽ കെ​​​എ​​​സ്‌​​​യു, യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ളെ ത​​​ല്ലി​​​ച്ച​​​ത​​​ച്ചി​​​രു​​​ന്നു. കോ​​​ട​​​തി നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം ന​​​ട​​​ത്തി​​​യ പ്ര​​​ത്യേ​​​ക സം​​​ഘ​​​ത്തി​​​ന്‍റെ അ​​​ന്വേ​​​ഷ​​​ണം അ​​​ട്ടി​​​മ​​​റി​​​ക്കാ​​​നും “ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം' ന​​​ട​​​ത്തി​​​യ​​​വ​​​രെ ര​​​ക്ഷി​​​ക്കാ​​​നും അ​​​ന്ന് ക്ര​​​മ​​​സ​​​മാ​​​ധാ​​​ന ചു​​​മ​​​ത​​​ല​​​യു​​​ള്ള എ​​​ഡി​​​ജി​​​പി എം.​​​ആ​​​ർ. അ​​​ജി​​​ത്കു​​​മാ​​​ർ അ​​​ട്ടി​​​മ​​​റി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചെ​​​ന്ന് യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ നി​​​യോ​​​ഗി​​​ച്ച എ​​​സ്ഐ​​​ടി ക​​​ണ്ടെ​​​ത്തി. ഇ​​​തി​​​നു പി​​​ന്നാ​​​ലെ അ​​​ജി​​​ത്കു​​​മാ​​​റി​​​നെ സ​​​ർ​​​വീ​​​സി​​​ൽ നി​​​ന്നു സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്തു.

അ​​​ജി​​​ത്തി​​​ന് ല​​​ഭി​​​ക്കേ​​​ണ്ട ഡി​​​ജി​​​പി പ​​​ദ​​​വി, തൊ​​​ട്ടു​​​താ​​​ഴെ സീ​​​നി​​​യ​​​റാ​​​യ എ​​​ഡി​​​ജി​​​പി എ​​​സ്. ശ്രീ​​​ജി​​​ത്തി​​​ന് ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ബോ​​​ഡി ബി​​​ൽ​​​ഡേ​​​ഴ്സി​​​നെ ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ​​​മാ​​​രാ​​​യി നി​​​യ​​​മി​​​ച്ച ന​​​ട​​​പ​​​ടി​​​യി​​​ലെ ക്ര​​​മ​​​ക്കേ​​​ട് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലെ​​​ത്തി​​​യ കേ​​​സി​​​ലാ​​​ണ് ശ്രീ​​​ജി​​​ത്തി​​​നെ​​​തി​​​രേ കോ​​​ട​​​തി രൂ​​​ക്ഷ​​​വി​​​മ​​​ർ​​​ശ​​​ന​​​മു​​​ന്ന​​​യി​​​ച്ച​​​ത്.

Tags : Sreejith gets DGP rank:

Recent News

Corehub Up