x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റൂം ​ഫോ​ർ റി​വ​ർ വെ​ള്ള​ത്തി​ൽ

ജോ​​​​ൺ​​​​സ​​​​ൺ വേ​​​​ങ്ങ​​​​ത്ത​​​​ടം
Published: August 5, 2026 05:10 AM IST | Updated: August 5, 2026 05:16 AM IST

‘റൂം ​​​​ഫോ​​​​ർ ദ് ​​​​റി​​​​വ​​​​ർ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ക​​​​ന​​​​ത്ത മ​​​​ഴ ആ​​​​ശ​​​​ങ്ക ഉ​​​​യ​​​​ർ​​​​ത്തു​​​​മ്പോ​​​​ൾ, വെ​​​​ള്ള​​​​പ്പൊ​​​​ക്കം ത​​​​ട​​​​യാ​​​​ൻ പി​​​​ണ​​​​റാ​​​​യി സ​​​​ർ​​​​ക്കാ​​​​ർ പ്ര​​​​ഖ്യാ​​​​പി​​​​ച്ച ‘റൂം ​​​​ഫോ​​​​ർ ദ് ​​​​റി​​​​വ​​​​ർ’ എ​​​​ന്ന ഡ​​​​ച്ച് മാ​​​​തൃ​​​​ക​​​​യി​​​​ലു​​​​ള്ള പ​​​​ദ്ധ​​​​തി എ​​​​ങ്ങു​​​​മെ​​​​ത്തി​​​​യി​​​​ട്ടി​​​​ല്ല. ചെ​​​​റു​​​​മ​​​​ഴ​​​​യി​​​​ൽ പോ​​​​ലും വെ​​​​ള്ള​​​​പ്പൊ​​​​ക്കം ഉ​​​​ണ്ടാ​​​​കു​​​​ന്ന സം​​​​സ്ഥാ​​​​ന​​​​ത്ത് ഈ ​​​​പ​​​​ദ്ധ​​​​തി എ​​​​ങ്ങ​​​​നെ ന​​​​ട​​​​പ്പാ​​​​ക്കു​​​​മെ​​​​ന്നു ധാ​​​​ര​​​​ണ​​​​യു​​​​മി​​​​ല്ല. 2018, 19 ലെ ​​​​പ്ര​​​​ള​​​​യ ദു​​​​രി​​​​ത​​​​ത്തി​​​​ല്‍ കേ​​​​ര​​​​ളം മു​​​​ങ്ങി​​​​ത്താ​​​​ണ​​​​പ്പോ​​​​ള്‍ ’റൂം ​​​​ഫോ​​​​ര്‍ ദ് ​​​​റി​​​​വ​​​​ര്‍ ’ എ​​​​ന്ന നെ​​​​ത​​​​ര്‍​ലാ​​​​ന്‍​ഡ് പ​​​​ദ്ധ​​​​തി സം​​​​സ്ഥാ​​​​ന​​​​ത്തി​​​​നെ പ്ര​​​​ള​​​​യക്കെടു​​​​തി​​​​യി​​​​ല്നിന്നും‍ ക​​​​ര​​​​ക​​​​യ​​​​റ്റു​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു പ്ര​​​​ഖ്യാ​​​​പ​​​​നം.

തു​​​​ട​​​​ർ പ്ര​​​​ള​​​​യ​​​​ങ്ങ​​​​ളു​​​​ടെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ലാ​​​​ണു 2019 മേ​​​​യി​​​​ൽ അ​​​​ന്ന​​​​ത്തെ ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി ടോം ​​​​ജോ​​​​സ്, ഇ​​​​ന്ത്യ​​​​ൻ അം​​​​ബാ​​​​സ​​​​ഡ​​​​ർ ആ​​​​യി​​​​രു​​​​ന്ന വേ​​​​ണു രാ​​​​ജാ​​​​മ​​​​ണി, അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യി​​​​രു​​​​ന്ന വി​​​​ശ്വാ​​​​സ് മേ​​​​ത്ത എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങി​​​​യ സം​​​​ഘം മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ നെ​​​​ത​​​​ർ​​​​ല​​​​ൻ​​​​ഡ്സ് സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ച് ഈ ​​​​പ​​​​ദ്ധ​​​​തി വി​​​​ല​​​​യി​​​​രു​​​​ത്തി​​​​യ​​​​ത്.

20.85 ല​​​​ക്ഷം രൂ​​​​പ യാ​​​​ത്ര​​​​യ്ക്കു ചെ​​​​ല​​​​വാ​​​​യി. മ​​​​ട​​​​ങ്ങി​​​​യെ​​​​ത്തി​​​​യ ശേ​​​​ഷം ‘റൂം ​​​ഫോ​​​​ർ ദ് ​​​​റി​​​​വ​​​​ർ’ പ​​​​ദ്ധ​​​​തി മു​​​​ഖ്യ​​​​മ​​​​ന്ത്രി പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. നെ​​​​ത​​​​ർ​​​​ല‍​ൻ​​​​ഡ്സ് പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ ഇ​​​​വി​​​​ടെ​​​​യെ​​​​ത്തി ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തി. തു​​​​ട​​​​ർ​​​​ന്നു ക​​​​ൺ​​​​സ​​​​ൽ​​​​റ്റ​​​​ൻ​​​​സി​​​​യെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കു​​​​ന്ന ടെ​​​​ൻ​​​​ഡ​​​​റി​​​​ൽ ഒ​​​​രു ഐ​​​​എ​​​​എ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ൻ ഇ​​​​ട​​​​പെ​​​​ട്ടെ​​​​ന്ന ആ​​​​രോ​​​​പ​​​​ണം തു​​​​ട​​​​ക്ക​​​​ത്തി​​​​ലേ ക​​​​ല്ലു​​​​ക​​​​ടി​​​​യാ​​​​യി.

തു​​​​ട​​​​ര്‍​ന്നു പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഹൈ​​​​ഡ്രോ ഡൈ​​​​നാ​​​​മി​​​​ക് പ​​​​ഠ​​​​ന​​​​ത്തി​​​​നു 1.38 കോ​​​​ടി രൂ​​​​പ പ​​​​ഠ​​​​ന​​​​ച്ചെ​​​​ല​​​​വ് ന​​​​ല്‍​കി ചെ​​​​ന്നൈ ഐ​​​​ഐ​​​​ടി​​​​യെ ചു​​​​മ​​​​ത​​​​ല​​​​പ്പെ​​​​ടു​​​​ത്തി. ഇ​​​​വ​​​​ര്‍ റി​​​​പ്പോ​​​​ര്‍​ട്ട് ന​​​​ല്‍​കി​​​​യെ​​​​ങ്കി​​​​ലും സാ​​​​ധ്യ​​​​താ പ​​​​ഠ​​​​നം ന​​​​ട​​​​ത്തേ​​​​ണ്ട​​​​തു​​​​ണ്ടെ​​​​ന്ന് പ​​​​റ​​​​ഞ്ഞൊ​​​​ഴി​​​​ഞ്ഞു. പാ​​​​രി​​​​സ്ഥി​​​​തി​​​​ക പ​​​​ഠ​​​​നം, സാ​​​​മൂ​​​​ഹി​​​​ക സാ​​​​മ്പ​​​​ത്തി​​​​ക ആ​​​​ഘാ​​​​ത പ​​​​ഠ​​​​നം എ​​​​ന്നി​​​​വ​​​​യും ഇ​​​​വ​​​​യ്ക്കൊ​​​​പ്പം കാ​​​​ലാ​​​​വ​​​​സ്ഥ​​​​യു​​​​ടെ വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ലും ആ​​​​വ​​​​ശ്യ​​​​മാ​​​​ണെ​​​​ന്നാ​​​​യി​​​​രു​​​​ന്നു ശി​​​​പാ​​​​ര്‍​ശ ചെ​​​​യ്തി​​​​രു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ പ​​​​ദ്ധ​​​​തി​​​​ക്കാ​​​​യി കോ​​​​ടി​​​​ക​​​​ൾ മു​​​​ട​​​​ക്കി​​​​യ​​​​ശേ​​​​ഷം പാ​​​​തി​​​​വ​​​​ഴി​​​​യി​​​​ൽ ഉ​​​​പേ​​​​ക്ഷി​​​​ച്ചു.

വെ​​​​ള്ള​​​​പ്പൊ​​​​ക്കം ത​​​​ട​​​​യാ​​​​ൻ നെ​​​​ത​​​​ർ​​​​ലാ​​​ൻ​​​​ഡ് സ​​​​ർ​​​​ക്കാ​​​​ർ ആ​​​​വി​​​​ഷ്ക​​​​രി​​​​ച്ച സു​​​​സ്ഥി​​​​ര ന​​​​ദീ​​​​ജ​​​​ല മാ​​​​നേ​​​​ജ്മെ​​​​ന്‍റ് പ​​​​ദ്ധ​​​​തി​​​​യാ​​​​ണ് റൂം ​​​​ഫോ​​​​ർ ദ് ​​​​റി​​​​വ​​​​ർ. ന​​​​ദി​​​​ക​​​​ൾ​​​​ക്ക് ഒ​​​​ഴു​​​​കാനാ​​​​യി കൂ​​​​ടു​​​​ത​​​​ൽ സ്ഥ​​​​ലം ന​​​​ൽ​​​​കി പ്ര​​​​ള​​​​യ​​​​സാ​​​​ധ്യ​​​​ത കു​​​​റ​​​​യ്ക്കു​​​​ക​​​​യാ​​​​ണ് ഇ​​​​തി​​​​ന്‍റെ ല​​​​ക്ഷ്യം.

Tags :

Recent News

Corehub Up