x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷെയ്ഖ് ഹസീനയുടെ വെർച്വൽ പ്രസംഗം ഇന്ന് ബംഗ്ലാദേശിന് അതൃപ്തി

സ്വ​ന്തം ലേ​ഖ​ക​ൻ
Published: August 5, 2026 05:37 AM IST | Updated: August 5, 2026 05:37 AM IST

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ അ​ഭ​യം തേ​ടി​യ ബം​ഗ്ലാ​ദേ​ശ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് ഹ​സീ​ന ഇ​ന്ന് വെ​ർ​ച്വ​ലാ​യി മാ​ധ്യ​മ​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. ഫോ​റി​ൻ ക​റ​സ്പോ​ൺ​ഡ​ന്‍റ്സ് ക്ല​ബ് ഓ​ഫ് സൗ​ത്ത് ഏ​ഷ്യ (എ​ഫ്സി​സി​എ​സ്എ) ന്യൂ​ഡ​ൽ​ഹി​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഒ​രു സ്വ​കാ​ര്യ പ​രി​പാ​ടി​യി​ലാ​ണ് പ്ര​സം​ഗം.

ബം​ഗ്ലാ​ദേ​ശ് വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ച്ചി​രി​ക്കു​ന്ന വ​നി​താ നേ​താ​വ് ഇ​ന്ത്യ​യി​ൽ പൊ​തു​പ്ര​സം​ഗം ന​ട​ത്തു​ന്ന​തി​ൽ ബം​ഗ്ലാ​ദേ​ശ് സ​ർ​ക്കാ​ർ എ​തി​ർ​പ്പ​റി​യി​ച്ചി​ട്ടു​ണ്ട്.2024 ഓ​ഗ​സ്റ്റിൽ നടന്ന വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​ത്തെ​ത്തു​ട​ർ​ന്നു സ്ഥാ​ന​ഭ്ര​ഷ്‌​ട​യാ​യ​പ്പോ​ഴാ​ണ് ഷെ​യ്ഖ് ഹ​സീ​ന ഇ​ന്ത്യ​യി​ലേ​ക്കു ക​ട​ന്ന​ത്.

1400ലേ​റെ പേ​ർ മ​രി​ച്ച പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ പേ​രി​ൽ ബം​ഗ്ലാ​ദേ​ശി​ലെ അ​ന്താ​രാ​ഷ്‌​ട്ര ക്രൈം ​ട്രൈ​ബ്യൂ​ണ​ൽ ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ വ​ധ​ശി​ക്ഷ വി​ധി​ച്ചി​രു​ന്നു. ഹ​സീ​ന​യെ കൈ​മാ​റ​ണ​മെ​ന്ന് ബം​ഗ്ലാ​ദേ​ശ് തു​ട​ർ​ച്ച​യാ​യി ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​നി​ട​യി​ലാ​ണ് പൊ​തു​പ്ര​സം​ഗം.ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ന്ത്യ നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് ബം​ഗ്ലാ​ദേ​ശ് വി​ദേ​ശ​കാ​ര്യ​സ​ഹ​മ​ന്ത്രി ഷ​മ ഒ​ബെ​യ്ദ് ഇ​സ്‌​ലാം ആ​വ​ശ്യ​പ്പെ​ട്ടു.


ഷെ​യ്ഖ് ഹ​സീ​ന ഇ​ന്ത്യ​യി​ൽ​നി​ന്ന് രാ​ഷ്‌​ട്രീ​യ പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ ബം​ഗ്ലാ​ദേ​ശ് പ്ര​ധാ​ന​മ​ന്ത്രി താ​രി​ഖ് റ​ഹ്‌​മാ​ന്‍റെ വി​ദേ​ശ​കാ​ര്യ ഉ​പ​ദേ​ഷ്‌​ടാ​വ് ഹു​മ​യൂ​ൺ ക​ബീ​റും ഇ​ന്ത്യ​യു​ടെ സ​ഹ​ക​ര​ണം തേ​ടി​യി​ട്ടു​ണ്ട്.

Tags : Sheikh Hasina's virtual speech

Recent News

Corehub Up