x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പിഎസ്‌സി പ​രീ​ക്ഷാ, നി​യ​മ​ന ക്ര​മ​ക്കേ​ട്: ഇനി ഉദ്യോ​ഗ​സ്ഥ​രുടെ ഉത്തരം

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
Published: August 5, 2026 05:46 AM IST | Updated: August 5, 2026 05:50 AM IST

പ​​​രീ​​​ക്ഷാ, നി​​​യ​​​മ​​​ന ക്ര​​​മ​​​ക്കേ​​​ടി​​​ൽ പി​​​എ​​​സ്‌​​​സി​​​

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​രീ​​​ക്ഷാ, നി​​​യ​​​മ​​​ന ക്ര​​​മ​​​ക്കേ​​​ടി​​​ൽ പി​​​എ​​​സ്‌​​​സി​​​യി​​​ലെ ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രു​​​ടെ ചോ​​​ദ്യം ചെ​​​യ്യ​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ൾ അ​​​ടു​​​ത്ത ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ തു​​​ട​​​ങ്ങാ​​​ൻ ക്രൈം​​​ബ്രാ​​​ഞ്ച് പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം തീ​​​രു​​​മാ​​​നി​​​ച്ചു. ക്ര​​​മ​​​ക്കേ​​​ടി​​​ൽ പ​​​രീ​​​ക്ഷാ- മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് പ​​​ങ്കു​​​ണ്ടെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ബ​​​ന്ധ​​​പ്പെ​​​ട്ട ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ചോ​​​ദ്യം ചെ​​​യ്യു​​​ക.

200 മാ​​​ർ​​​ക്കി​​​നു​​​ള്ള വി​​​വ​​​ര​​​ണാ​​​ത്മ​​​ക പ​​​രീ​​​ക്ഷ​​​യി​​​ലെ ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സ് നാ​​​ല് ഭാ​​​ഗ​​​ങ്ങ​​​ളാ​​​ക്കി​​​യാ​​​ണ് മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​ന് കൈ​​​മാ​​​റേ​​​ണ്ടി​​​യി​​​രു​​​ന്ന​​​ത്. ഇ​​​തി​​​ൽ പൊ​​​തു​​​വി​​​ജ്ഞാ​​​നം ഉ​​​ൾ​​​പ്പെ​​​ട്ട ഭാ​​​ഗം മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​ന് കൈ​​​മാ​​​റാ​​​തി​​​രു​​​ന്ന​​​ത് സോ​​​ഫ്റ്റ്‌​​​വേ​​​റി​​​ലെ പി​​​ഴ​​​വാ​​​യ​​​തെ​​​ന്നാ​​​ണ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ മൊ​​​ഴി ന​​​ൽ​​​കി​​​യ​​​ത്. എ​​​ന്നാ​​​ൽ ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി, ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി, അ​​​ണ്ട​​​ർ സെ​​​ക്ര​​​ട്ട​​​റി​​​യു​​​മ​​​ട​​​ക്കം ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ക്ര​​​മ​​​ക്കേ​​​ട് അ​​​റി​​​ഞ്ഞി​​​ട്ടും റാ​​​ങ്ക് പ​​​ട്ടി​​​ക​​​യോ നി​​​യ​​​മ​​​ന​​​മോ റ​​​ദ്ദാ​​​ക്കാ​​​തി​​​രു​​​ന്ന​​​ത് കു​​​റ്റ​​​ക​​​ര​​​മാ​​​ണെ​​​ന്ന് ക്രൈം​​​ബ്രാ​​​ഞ്ച് പ​​​റ​​​യു​​​ന്നു.

പി​​​എ​​​സ്‌​​​സി ന​​​ട​​​ത്തി​​​യ ഇ​​​രു​​​പ​​​തോ​​​ളം പ​​​രീ​​​ക്ഷ​​​ക​​​ളെ​​​യും നി​​​യ​​​മ​​​ന​​​ങ്ങ​​​ളെ​​​യും കു​​​റി​​​ച്ചു​​​ള്ള നൂ​​​റി​​​ലേ​റെ പ​​​രാ​​​തി​​​ക​​​ളാ​​​ണ് ഇ​​​തു​​​വ​​​രെ ക്രൈം​​​ബ്രാ​​​ഞ്ചി​​​ന് ല​​​ഭി​​​ച്ച​​​ത്. ഒ​​​രു പ​​​രീ​​​ക്ഷ​​​യെ​​​ക്കു​​​റി​​​ച്ച് അ​​​ഞ്ചു പ​​​രാ​​​തി​​​ക്കാ​​​രെങ്കിലുമുണ്ട്. വി​​​ശ​​​ദ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് പ്ര​​​ത്യേ​​​ക സം​​​ഘം വി​​​പു​​​ലീ​​​ക​​​രി​​​ച്ചു.
അ​​​തേ​​​സ​​​മ​​​യം, ആ​​​സൂ​​​ത്ര​​​ണ ബോ​​​ർ​​​ഡ് പ​​​രീ​​​ക്ഷ​​​യി​​​ലെ ഒ​​​ന്നാം​​​റാ​​​ങ്കു​​​കാ​​​ര​​​ൻ എ​​​ഴു​​​താ​​​തി​​​രു​​​ന്ന​​​തും തെ​​​റ്റി​​​ച്ച​​​തു​​​മാ​​​യ പ​​​ത്ത് ചോ​​​ദ്യ​​​ങ്ങ​​​ൾ വീ​​​ണ്ടും മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം ന​​​ട​​​ത്താ​​​ൻ പി​​​എ​​​സ്‌​​​സി​​​യോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടെ​​​ന്ന പ്ര​​​ചാ​​​ര​​​ണം ക്രൈം​​​ബ്രാ​​​ഞ്ച് ത​​​ള്ളി.

Tags : PSC Exam Recruitment Irregularities:

Recent News

Corehub Up