x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോലീസിന്‍റെ പോ​ൽ ആ​പ്പ് വി​നി​യോ​ഗി​ച്ച​ത് 31,188 പേ​ർ; 17 ല​ക്ഷം ഡൗ​ണ്‍​ലോ​ഡ് 

വെബ് ഡെസ്‌ക്
Published: August 5, 2026 06:29 AM IST | Updated: August 5, 2026 06:29 AM IST

പ്രതീകാത്മക ചിത്രം

തൃ​ശൂ​ർ: പൂ​ട്ടി​യി​ട്ട വീ​ടു​ക​ൾ​ക്കു പ്ര​ത്യേ​ക പോ​ലീ​സ് നി​രീ​ക്ഷ​ണ ​സൗ​ക​ര്യ​മൊ​രു​ക്കു​ന്ന പോ​ൽ ആ​പ്പ് സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ ഉ​പ​യോ​ഗി​ച്ച​ത് 31,188 പേ​ർ. 17 ല​ക്ഷം പേ​രാ​ണു പ്ലേ​സ്റ്റോ​റി​ൽ​നി​ന്ന് ആ​പ്പ് സ്റ്റോ​റി​ൽ​നി​ന്നു​മാ​യി ഇ​തു​വ​രെ ആ​പ്പ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത​ത്. വീ​ടു​ക​ൾ പൂ​ട്ടി​യി​ട്ടു യാ​ത്ര ​ചെ​യ്യു​ന്ന​വ​ർ അ​ക്കാ​ര്യം മൊ​ബൈ​ൽ​ആ​പ്പ് വ​ഴി അ​റി​യി​ച്ചാ​ൽ വീ​ട്ടി​ലും പ​രി​സ​ര​ത്തും പ്ര​ത്യേ​ക പോ​ലീ​സ് നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തു​ക​യാ​ണു ചെ​യ്യു​ന്ന​ത്.

പോ​ലീ​സി​ന്‍റെ ഔ​ദ്യോ​ഗി​ക മൊ​ബൈ​ൽ​ ആ​പ്പാ​യ പോ​ൽ ആ​പ്പ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത​ശേ​ഷം അ​തി​ലെ ലോ​ക്ക്ഡ് ഹൗ​സ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ എ​ന്ന വി​ഭാ​ഗ​ത്തി​ലാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്. യാ​ത്ര പു​റ​പ്പെ​ടു​ന്ന​തി​ന് 48 മ​ണി​ക്കൂ​ർ​ മു​ന്പ് വി​വ​രം ന​ൽ​ക​ണം. യാ​ത്ര​പോ​കു​ന്ന ദി​വ​സ​ങ്ങ​ൾ, വീ​ടി​ന്‍റെ ഫോ​ട്ടോ, സ്ഥി​തി​ ചെ​യ്യു​ന്ന സ്ഥ​ലം, വി​ലാ​സം, ബ​ന്ധു​വി​ന്‍റെ​യോ അ​യ​ൽ​വാ​സി​യു​ടെ​യോ പേ​ര്, ഫോ​ണ്‍​ ന​ന്പ​ർ എ​ന്നി​വ ആ​പ്പി​ൽ ന​ൽ​ക​ണം.

യാ​ത്ര​യ്ക്ക് ഏ​ഴു ദി​വ​സം​ മു​ന്പു​വ​രെ വി​വ​രം പോ​ലീ​സി​നെ അ​റി​യി​ക്കാം. പ​ര​മാ​വ​ധി 14 ദി​വ​സം​വ​രെ വീ​ടും പ​രി​സ​ര​വും പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കും. 14 ദി​വ​സ​ത്തി​ല​ധി​കം സേ​വ​നം ആ​വ​ശ്യ​മാ​യി വ​രി​ക​യാ​ണെ​ങ്കി​ൽ പു​തി​യ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം.

സാ​ധാ​ര​ണ​ക്കാ​ർ​ക്കും ല​ളി​ത​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ പ​റ്റു​ന്ന രീ​തി​യി​ലാ​ണ് ആ​പ്പ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. പ്ലേ​സ്റ്റോ​റി​ൽ​നി​ന്നും ആ​പ്പ് സ്റ്റോ​റി​ൽ​നി​ന്നും പോ​ൽ ആ​പ്പ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം. രാ​ജ്യ​ത്തെ ഏ​റ്റ​വും മി​ക​ച്ച ജ​ന​പ്രി​യ ആ​പ്പു​ക​ളി​ൽ ഒ​ന്നാ​യി കേ​ര​ള പോ​ലീ​സി​ന്‍റെ പോ​ൽ ആ​പ്പ് മാ​റി​യെ​ന്ന​താ​ണു ശ്ര​ദ്ധേ​യം.

Tags : Pol app Police downloads Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up