ന്യൂഡൽഹി: താജ്മഹലിൽ പൂജ നടത്താനുള്ള ഹിന്ദുത്വ സംഘടനയുടെ ശ്രമം ആഗ്ര പോലീസ് തടഞ്ഞു. അഖിലഭാരത ഹിന്ദു മഹാസഭയുടെ പ്രവർത്തകരാണ് മുഗൾ നിർമിതിയായ താജ്മഹൽ യഥാർഥത്തിൽ ശിവക്ഷേത്രമാണെന്ന് അവകാശപ്പെട്ടു പൂജ നടത്താൻ ശ്രമിച്ചത്. മുൻകൂറായി വിവരം ലഭിച്ച അധികൃതർ വഴിയിൽവച്ച് ഇവരെ തടയുകയായിരുന്നു.
കാൻവാർ തീർഥാടകരായിരുന്ന അഖില ഭാരത ഹിന്ദു മഹാസഭയുടെ 11 വനിതാ പ്രവർത്തകരാണ് താജ്മഹൽ തേജോ മഹാലയ എന്ന ഹിന്ദു ക്ഷേത്രമാണെന്ന് അവകാശപ്പെട്ട് ശ്രാവണ മാസത്തിലെ ആദ്യ തിങ്കളാഴ്ച ജലാഭിഷേകം നടത്താൻ ശ്രമിച്ചത്. പോലീസ് പ്രവർത്തകരെ അടുത്തുള്ള രാജേശ്വർ ക്ഷേത്രത്തിലേക്ക് കൊണ്ടുപോവുകയും അവർ അവിടെ ജലാഭിഷേകം നടത്തുകയുമായിരുന്നു.
Tags : Akhil Bharat Hindu Hindu Mahasabha'