x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സിഎംഐ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ‌ സേവ തൂഫാൻ വാരിയേഴ്സ് പദ്ധതി


Published: August 5, 2026 05:05 AM IST | Updated: August 5, 2026 05:05 AM IST

ഫാ.​​​​ഡോ. പോ​​​​ൾ ആ​​​​ച്ചാ​​​​ണ്ടി

കൊ​​​​ച്ചി: മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന് വി​​​​രു​​​​ദ്ധ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു ശ​​​​ക്തി​​​​പ​​​​ക​​​​രു​​​​ന്ന​​​​തി​​​​ന് സി​​​​എം​​​​ഐ വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ ഒ​​​​ന്നി​​​​ച്ചു​​​​ചേ​​​​ർ​​​​ന്ന് സേ​​​​വ തൂ​​​​ഫാ​​​​ൻ വാ​​​​രി​​​​യേ​​​​ഴ്സ് പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പാ​​​​ക്കും. ഈ ​​​​യു​​​​വ​​​​ജ​​​​ന മു​​​​ന്നേ​​​​റ്റ​​​​ത്തി​​​​ലൂ​​​​ടെ ല​​​​ഹ​​​​രി​​​​ക്കെ​​​​തി​​​​രേ ബോ​​​​ധ​​​​വ​​​​ത്ക​​​​ര​​​​ണ​​​​വും പ​​​​രി​​​​ശീ​​​​ല​​​​ന​​​​വും പ്ര​​​​തി​​​​രോ​​​​ധ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളും ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തു​​​​മെ​​​​ന്ന് സി​​​​എം​​​​ഐ സന്യാസസമൂഹം പ്രി​​​​യോ​​​​ർ ജ​​​​ന​​​​റ​​​​ൽ ഫാ.​​​​ഡോ. പോ​​​​ൾ ആ​​​​ച്ചാ​​​​ണ്ടി പ​​​​റ​​​​ഞ്ഞു.

സി​​​​റി​​​​യ​​​​ക് ഏ​​​​ലി​​​​യാ​​​​സ് വോ​​​​ള​​​​ന്‍റ​​​​റി അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍റെ (സേ​​​​വ) വാ​​​​ർ​​​​ഷി​​​​ക പൊ​​​​തു​​​​യോ​​​​ഗം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു ഫാ. ​​​​ആ​​​​ച്ചാ​​​​ണ്ടി. യു​​​​വ​​​​ജ​​​​ന​​​​ങ്ങ​​​​ളി​​​​ൽ വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രു​​​​ന്ന മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന് ഉ​​​​പ​​​​യോ​​​​ഗ​​​​ത്തി​​​​നെ​​​​തി​​​​രേ ശ​​​​ക്ത​​​​മാ​​​​യ ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ൾ ന​​​​ട​​​​ത്ത​​​​ണം. വി​​​​ശു​​​​ദ്ധ കു​​​​ര്യാ​​​​ക്കോ​​​​സ് ഏ​​​​ലി​​​​യാ​​​​സ് ചാ​​​​വ​​​​റ​​​​യു​​​​ടെ ദ​​​​ർ​​​​ശ​​​​ന​​​​വും മൂ​​​​ല്യ​​​​ങ്ങ​​​​ളും പി​​​​ന്തു​​​​ട​​​​ർ​​​​ന്ന് സ​​​​മൂ​​​​ഹ​​​​സേ​​​​വ​​​​ന​​​​രം​​​​ഗ​​​​ത്ത് കൂ​​​​ടു​​​​ത​​​​ൽ സ​​​​ജീ​​​​വ​​​​മാ​​​​ക​​​​ണ​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

സേ​​​​വ​​​​യു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ളും ഭാ​​​​വി പ​​​​ദ്ധ​​​​തി​​​​ക​​​​ളും യോ​​​​ഗം വി​​​​ല​​​​യി​​​​രു​​​​ത്തി. ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളാ​​​​യി ഫാ. ​​​​ടോം അ​​​​റ​​​​യ്ക്ക​​​​ൽ -പ്ര​​​​സി​​​​ഡ​​​​ന്‍റ്, ഫാ. ​​​​തോ​​​​മ​​​​സ് തെ​​​​രോ​​​​ട്ട​​​​ത്തി​​​​ൽ- സെ​​​​ക്ര​​​​ട്ട​​​​റി, ഫാ. ​​​​മാ​​​​ത്യു കോ​​​​യി​​​​ക്ക​​​​ര -വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ്, ഫാ. ​​​​സി​​​​റി​​​​യ​​​​ക് കി​​​​ഴ​​​​ക്ക​​​​യി​​​​ൽ- എ​​​​ൻ​​​​ആ​​​​ർ​​​​ഒ റീ​​​​ജ​​​​ണ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി എ​​​​ന്നി​​​​വ​​​​രെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു. ഫാ. ​​​​മാ​​​​ത്യു കി​​​​രി​​​​യാ​​​​ന്ത​​​​ൻ, ഫാ. ​​​​ടോം അ​​​​റ​​​​യ്ക്ക​​​​ൽ, പ്ര​​​​ഫ. മോ​​​​ന​​​​മ്മ കോ​​​​ക്കാ​​​​ട്, ഡ​​​​യ​​​​റ​​​​ക്ട​​​​ർ ബോ​​​​ർ​​​​ഡ് അം​​​​ഗ​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു.

Tags : Seva Toofan Warriors' initiative

Recent News

Corehub Up