ഇന്ധനം നിഷേധിക്കുന്നതിനുള്ള പരീക്ഷണപദ്ധതി
ന്യൂഡൽഹി: ഇൻഷ്വറൻസ് പരിരക്ഷയില്ലാത്ത വാഹനങ്ങൾക്കു ഇന്ധനം നിഷേധിക്കുന്നതിനുള്ള പരീക്ഷണപദ്ധതി തയാറാക്കാൻ കേന്ദ്രസർക്കാരിനു സുപ്രീംകോടതി നിർദേശം.
തേഡ് പാർട്ടി ഇൻഷ്വറൻസ് ഇല്ലാതെ വാഹനങ്ങൾ നിരത്തിലിറങ്ങുന്നത് വ്യാപകമായ സാഹചര്യത്തിലാണു സുപ്രധാനനിർദേശം. ദേശീയപാതകളിലെ വാഹനാപകടങ്ങളുടെ എണ്ണവും ടോൾ ബൂത്തുകളിലെ നീണ്ട നിരയും കണക്കിലെടുത്ത് ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ വാഹനങ്ങളിൽ നിന്ന് ടോൾ ഈടാക്കുന്ന സംവിധാനം തെരഞ്ഞെടുത്ത പാതകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കണമെന്നും നിർദേശമുണ്ട്.
Tags : No insurance no fuel.