x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജെസ്‌നയുടെ തിരോധാനം: സി​​​​​ബി​​​​​ഐ അ​​​​​ന്വേ​​​​​ഷ​​​​​ണം ആ​​​​​റുമാ​​​​​സ​​​​​ത്തി​​​​​ന​​​​​കം പൂ​​​​​ര്‍ത്തി​​​​​യാ​​​​​ക്ക​​​​​ണം: ഹൈ​​​​​ക്കോ​​​​​ട​​​​​തി


Published: August 5, 2026 04:14 AM IST | Updated: August 5, 2026 04:14 AM IST

കൊ​​​​​ച്ചി: എ​​​​​ട്ടു വ​​​​​ര്‍ഷം മു​​​​​മ്പ് പ​​​​​ത്ത​​​​​നം​​​​​തി​​​​​ട്ട മു​​​​​ക്കൂ​​​​​ട്ടു​​​​​ത​​​​​റ കു​​​​​ന്ന​​​​​ത്തു​​​​​വീ​​​​​ട്ടി​​​​​ല്‍നി​​​​​ന്ന് കാ​​​​​ണാ​​​​​താ​​​​​യ ജെ​​​​​സ്‌​​​​​ന മ​​​​​റി​​​​​യ ജ​​​​​യിം​​​​​സി​​​​​ന്‍റെ തി​​​​​രോ​​​​​ധ​​​​​നം സം​​​​​ബ​​​​​ന്ധി​​​​​ച്ച സി​​​​​ബി​​​​​ഐ അ​​​​​ന്വേ​​​​​ഷ​​​​​ണം ആ​​​​​റു മാ​​​​​സ​​​​​ത്തി​​​​​ന​​​​​കം പൂ​​​​​ര്‍ത്തി​​​​​യാ​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നു ഹൈ​​​​​ക്കോ​​​​​ട​​​​​തി. അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​ത്തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം സി​​​​​ബി​​​​​ഐ യൂ​​​​​ണി​​​​​റ്റ് ഡി​​​​​വൈ​​​​​എ​​​​​സ്പി നി​​​​​ര​​​​​ന്ത​​​​​രം വി​​​​​ളി​​​​​ച്ചു​​​​​വ​​​​​രു​​​​​ത്തി ദ്രോ​​​​​ഹി​​​​​ക്കു​​​​​ന്നു​​​​​വെ​​​​​ന്നാ​​​​​രോ​​​​​പി​​​​​ച്ച് ഇ​​​​​ടു​​​​​ക്കി ഉ​​​​​പ്പു​​​​​ക​​​​​ണ്ടം സ്വ​​​​​ദേ​​​​​ശി​​​​​യാ​​​​​യ യു​​​​​വാ​​​​​വ് ന​​​​​ല്‍കി​​​​​യ ഹ​​​​​ര്‍ജി തീ​​​​​ര്‍പ്പാ​​​​​ക്കി​​​​​യാ​​​​​ണ് ജ​​​​​സ്റ്റീ​​​​​സ് പി.​​​​​വി. കു​​​​​ഞ്ഞി​​​​​കൃ​​​​​ഷ്ണ​​​​​ന്‍റെ ഉ​​​​​ത്ത​​​​​ര​​​​​വ്.

സി​​​​​ബി​​​​​ഐ മു​​​​​ദ്ര​​​​​വ​​​​​ച്ച ക​​​​​വ​​​​​റി​​​​​ല്‍ സ​​​​​മ​​​​​ര്‍പ്പി​​​​​ച്ച ഇ​​​​​തു​​​​​വ​​​​​രെ​​​​​യു​​​​​ള്ള അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​ പു​​​​​രോ​​​​​ഗ​​​​​തി റി​​​​​പ്പോ​​​​​ര്‍ട്ടി​​​​​ന്‍റെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ല്‍ ഹ​​​​​ര്‍ജി​​​​​ക്കാ​​​​​ര​​​​​നു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട ചി​​​​​ല സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ങ്ങ​​​​​ള്‍ ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടു​​​​​ന്ന​​​​​തി​​​​​നാ​​​​​ല്‍ ഇ​​​​​പ്പോ​​​​​ള്‍ ക്ലീ​​​​​ന്‍ചി​​​​​റ്റ് ന​​​​​ൽ​​​​​കാ​​​​​നാ​​​​​കി​​​​​ല്ലെ​​​​​ന്നു കോ​​​​​ട​​​​​തി വ്യ​​​​​ക്ത​​​​​മാ​​​​​ക്കി. ഹ​​​​​ര്‍ജി​​​​​ക്കാ​​​​​ര​​​​​ന്‍ അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​വു​​​​​മാ​​​​​യി സ​​​​​ഹ​​​​​ക​​​​​രി​​​​​ക്ക​​​​​ണം. എ​​​​​ന്നാ​​​​​ല്‍, സി​​​​​ബി​​​​​ഐ​​​​​യു​​​​​ടെ അ​​​​​ന്വേ​​​​​ഷ​​​​​ണം നി​​​​​യ​​​​​മ​​​​​പ​​​​​ര​​​​​മാ​​​​​യി​​​​​രി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നും നി​​​​​ര്‍ദേ​​​​​ശി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്.

അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​വു​​​​​മാ​​​​​യി താ​​​​​ന്‍ സ​​​​​ഹ​​​​​ക​​​​​രി​​​​​ക്കു​​​​​ന്നു​​​​​ണ്ടെ​​​​​ന്നും മൊ​​​​​ബൈ​​​​​ല്‍ ഫോ​​​​​ണ്‍ അ​​​​​ട​​​​​ക്കം എ​​​​​ല്ലാ രേ​​​​​ഖ​​​​​ക​​​​​ളും സി​​​​​ബി​​​​​ഐ​​​​​ക്കു കൈ​​​​​മാ​​​​​റി​​​​​യെ​​​​​ന്നും ഹ​​​​​ര്‍ജി​​​​​ക്കാ​​​​​ര​​​​​ന്‍ അ​​​​​റി​​​​​യി​​​​​ച്ചു. പോ​​​​​ളി​​​​​ഗ്രാ​​​​​ഫ്, ബ്രെ​​​​​യി​​​​​ൻ മാ​​​​​പ്പിം​​​​​ഗ്, മ​​​​​റ്റു ശാ​​​​​സ്ത്രീ​​​​​യ ​​​​​പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​ക​​​​​ള്‍ എ​​​​​ന്നി​​​​​വ​​​​​യ്ക്ക് സ്വ​​​​​മേ​​​​​ധ​​​​​യാ വി​​​​​ധേ​​​​​യ​​​​​നാ​​​​​യി. എ​​​​​ന്നി​​​​​ട്ടും ത​​​​​ന്‍റെ ബ​​​​​ന്ധു​​​​​ക്ക​​​​​ളെ​​​​​യും അ​​​​​യ​​​​​ല്‍വാ​​​​​സി​​​​​ക​​​​​ളെ​​​​​യും പോ​​​​​ലും ചോ​​​​​ദ്യം ചെ​​​​​യ്യു​​​​​ന്നു. ഇ​​​​​തി​​​​​നാ​​​​​ല്‍ ര​​​​​ണ്ടു​​​​​ത​​​​​വ​​​​​ണ ത​​​​​നി​​​​​ക്കു ജോ​​​​​ലി ന​​​​​ഷ്‌​​​​​ട​​​​​പ്പെ​​​​​ട്ടെ​​​​​ന്നും ഗു​​​​​രു​​​​​ത​​​​​ര​​​​​മാ​​​​​യ മാ​​​​​ന​​​​​സി​​​​​ക പ്ര​​​​​ശ്‌​​​​​ന​​​​​മാ​​​​​ണു നേ​​​​​രി​​​​​ടു​​​​​ന്ന​​​​​തെ​​​​​ന്നു​​​​​മാ​​​​​യി​​​​​രു​​​​​ന്നു ഹ​​​​​ര്‍ജി​​​​​ക്കാ​​​​​ര​​​​​ന്‍റെ വാ​​​​​ദം.

ഹൈ​​​​​ക്കോ​​​​​ട​​​​​തി ഉ​​​​​ത്ത​​​​​ര​​​​​വി​​​​​നെ​​​​​ത്തു​​​​​ട​​​​​ര്‍ന്നാ​​​​​ണ് അ​​​​​ന്വേ​​​​​ഷ​​​​​ണം സി​​​​​ബി​​​​​ഐ ഏ​​​​​റ്റെ​​​​​ടു​​​​​ത്ത​​​​​ത്. ജെ​​​​​സ്‌​​​​​ന​​​​​യെ ക​​​​​ണ്ടെ​​​​​ത്താ​​​​​നാ​​​​​യി​​​​​ല്ലെ​​​​​ന്നും കേ​​​​​സി​​​​​ലെ തു​​​​​ട​​​​​ര്‍ന​​​​​ട​​​​​പ​​​​​ടി അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നും ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ട് സി​​​​​ബി​​​​​ഐ മ​​​​​ജി​​​​​സ്‌​​​​​ട്രേ​​​​​റ്റ് കോ​​​​​ട​​​​​തി​​​​​യി​​​​​ല്‍ നേ​​​​​ര​​​​​ത്തേ റി​​​​​പ്പോ​​​​​ര്‍ട്ടും ന​​​​​ല്‍കി​​​​​യി​​​​​രു​​​​​ന്നു. എ​​​​​ന്നാ​​​​​ല്‍, ഇ​​​​​തി​​​​​നെ​​​​​തി​​​​​രേ ജെ​​​​​സ്‌​​​​​ന​​​​​യു​​​​​ടെ മാ​​​​​താ​​​​​പി​​​​​താ​​​​​ക്ക​​​​​ള്‍ ന​​​​​ല്‍കി​​​​​യ ഹ​​​​​ര്‍ജി​​​​​യി​​​​​ല്‍ തു​​​​​ട​​​​​ര​​​​​ന്വേ​​​​​ഷ​​​​​ണ​​​​​ത്തി​​​​​ന് മ​​​​​ജി​​​​​സ്‌​​​​​ട്രേ​​​​​റ്റ് കോ​​​​​ട​​​​​തി ഉ​​​​​ത്ത​​​​​ര​​​​​വി​​​​​ടു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.
2018 മാ​​​​​ര്‍ച്ച് 22നാ​​​​​ണ് ജെ​​​​​സ്‌​​​​​ന​​​​​യെ കാ​​​​​ണാ​​​​​താ​​​​​കു​​​​​ന്ന​​​​​ത്.

Tags : CBI Investigation

Recent News

Corehub Up