x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​ജെ​പി കൗ​ണ്‍​സി​ല​ർ​ക്ക് അ​വ​ധി നി​ർ​ദേ​ശം; ഉ​ദ്യോ​ഗ​സ്ഥ​യു​ടെ കു​റി​പ്പ് റ​ദ്ദാ​ക്കി ത​ദ്ദേ​ശ വ​കു​പ്പ്

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
Published: August 5, 2026 04:06 AM IST | Updated: August 5, 2026 04:07 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കോ​​​ർ​​​പ​​​റേ​​​ഷ​​​ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​പ്പ കേ​​​സി​​​ൽ സെ​​​ൻ​​​ട്ര​​​ൽ ജ​​​യി​​​ലി​​​ൽ ക​​​ഴി​​​യു​​​ന്ന തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കോ​​​ർ​​​പ​​​റേ​​​ഷ​​​നി​​​ലെ ബി​​​ജെ​​​പി കൗ​​​ണ്‍​സി​​​ല​​​ർ ആ​​​ർ. സു​​​ഗ​​​ത​​​ന് അ​​​വ​​​ധി അ​​​നു​​​വ​​​ദി​​​ക്കാ​​​മെ​​​ന്ന സ​​​സ്പെ​​​ൻ​​​ഷ​​​നി​​​ലാ​​​യ ത​​​ദ്ദേ​​​ശ വ​​​കു​​​പ്പ് അ​​​ണ്ട​​​ർ സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ കു​​​റി​​​പ്പ് റ​​​ദ്ദാ​​​ക്കി ത​​​ദ്ദേ​​​ശ വ​​​കു​​​പ്പ്. കൗ​​​ണ്‍​സി​​​ല​​​ർ​​​ക്ക് ആ​​​റു​​​മാ​​​സം വ​​​രെ അ​​​വ​​​ധി അ​​​നു​​​വ​​​ദി​​​ക്കാ​​​മെ​​​ന്ന കു​​​റി​​​പ്പ് ചി​​​ത്ര ന​​​ൽ​​​കി​​​യ​​​ത് നി​​​യ​​​മ​​​ത്തി​​​ൽ ഇ​​​ല്ലാ​​​ത്ത വ്യ​​​വ​​​സ്ഥ​​​യാ​​​ണെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണു നി​​​ർ​​​ദേ​​​ശം മ​​​റ്റൊ​​​രു അ​​​ണ്ട​​​ർ സെ​​​ക്ര​​​ട്ട​​​റി തി​​​രു​​​ത്തി​​​യ​​​ത്.

റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കി​​​യ ത​​​ദ്ദേ​​​ശ വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​യെ ബ​​​ലി​​​യാ​​​ടാ​​​ക്കി​​​യെ​​​ന്ന് ഉ​​​ദ്യോ​​​ഗ​​​സ്ഥ ത​​​ല​​​ത്തി​​​ൽ വി​​​മ​​​ർ​​​ശ​​​നം ശ​​​ക്ത​​​മാ​​​യിരിക്കെയാ​​​ണ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ന​​​ട​​​പ​​​ടി. നി​​​ല​​​വി​​​ലു​​​ള്ള വ്യ​​​വ​​​സ്ഥ അ​​​റി​​​യി​​​ച്ച ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​യ്ക്കെ​​​തി​​​രേ അ​​​ച്ച​​​ട​​​ക്ക ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ച​​​തി​​​നെ​​​തി​​​രേ നി​​​യ​​​മ​​​ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തു ത​​​ട​​​യാ​​​നും പു​​​തു​​​ക്കി​​​യ നി​​​ർ​​​ദേ​​​ശ​​​ത്തി​​​ലൂ​​​ടെ ക​​​ഴി​​​യും.

സെ​​​ൻ​​​ട്ര​​​ൽ ജ​​​യി​​​ലി​​​ൽ ക​​​ഴി​​​യു​​​ന്ന പ്ര​​​തി​​​ക്ക് എ​​​സ്കോ​​​ർ​​​ട്ട് പ​​​രോ​​​ൾ അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ നി​​​യ​​​മ​​​ത്തി​​​ൽ വ്യ​​​വ​​​സ്ഥ​​​യി​​​ല്ലെ​​​ന്നും പു​​​തു​​​ക്കി​​​യ നി​​​ർ​​​ദേ​​​ശ​​​ത്തി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു. ഇ​​​തോ​​​ടെ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ വാ​​​ഴോ​​​ട്ടു​​​കോ​​​ണം കൗ​​​ണ്‍​സി​​​ല​​​ർ സു​​​ഗ​​​ത​​​ന് ആ​​​റു മാ​​​സം അ​​​വ​​​ധി അ​​​നു​​​വ​​​ദി​​​ച്ച കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ കൗ​​​ണ്‍​സി​​​ലി​​​ന്‍റെ ന​​​ട​​​പ​​​ടി നി​​​യ​​​മ​​​പ​​​ര​​​മാ​​​യി റ​​​ദ്ദാ​​​കും. സു​​​ഗ​​​ത​​​ന്‍റെ കൗ​​​ണ്‍​സി​​​ല​​​ർ സ്ഥാ​​​ന​​​ത്തുനി​​​ന്നു​​​ള്ള അ​​​യോ​​​ഗ്യ​​​ത ത​​​ട​​​യാ​​​നാ​​​ണ് ചി​​​ത്ര​​​യു​​​ടെ നി​​​ർ​​​ദേ​​​ശം മേ​​​യ​​​റും കൗ​​​ണ്‍​സി​​​ലും ഉ​​​പ​​​യോ​​​ഗി​​​ച്ച​​​ത്.

ആ​​​ഭ്യ​​​ന്ത​​​രമ​​​ന്ത്രി ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യും ബി​​​ജെ​​​പി​​​യും ത​​​മ്മി​​​ലു​​​ള്ള ഒ​​​ത്തു​​​ക​​​ളി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​ണ് ന​​​ട​​​പ​​​ടി​​​യെ​​​ന്ന വി​​​മ​​​ർ​​​ശ​​​നം ഉ​​​യ​​​ർ​​​ന്ന​​​തോ​​​ടെ​​​യാ​​​ണ് ഫ​​​യ​​​ലി​​​ൽ സ​​​ർ​​​ക്കാ​​​ർ വി​​​ശ​​​ദ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​ത്. ഇ​​​തോ​​​ടെ​​​യാ​​​ണ് നി​​​ല​​​വി​​​ൽ ഇ​​​ല്ലാ​​​ത്ത തീ​​​രു​​​മാ​​​ന​​​മാ​​​ണെ​​​ന്നു ക​​​ണ്ടെ​​​ത്തി റ​​​ദ്ദാ​​​ക്കി​​​യ​​​ത്.

Tags : Directive on leave leave for BJP councillor;

Recent News

Corehub Up