x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മതങ്ങൾ തമ്മിലുള്ള സംവാദം ആധുനിക യുഗത്തിന്‍റെ ആവശ്യം: കർദിനാൾ മാർ കൂവക്കാട്


Published: August 5, 2026 04:03 AM IST | Updated: August 5, 2026 04:03 AM IST

സി​​​യൂ​​​ൾ: യു​​​ദ്ധ​​​ങ്ങ​​​ളും പാ​​​രി​​​സ്ഥി​​​തി​​​ക​​​പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളും അ​​​സ​​​മ​​​ത്വ​​​ങ്ങ​​​ളും നി​​​റ​​​ഞ്ഞു​​​നി​​​ൽ​​​ക്കു​​​ന്ന ആ​​​ധു​​​നി​​​ക ലോ​​​ക​​​ത്ത് വി​​​വി​​​ധ മ​​​ത​​​ങ്ങ​​​ൾ ത​​​മ്മി​​​ലു​​​ള്ള സം​​​വാ​​​ദം ഏ​​​റെ അ​​​ത്യാ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നു വ​​​ത്തി​​​ക്കാ​​​നി​​​ലെ മ​​​താ​​​ന്ത​​​ര സം​​​വാ​​​ദ​​​ത്തി​​​നാ​​​യു​​​ള്ള കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ൻ ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ജേ​​​ക്ക​​​ബ് കൂ​​​വ​​​ക്കാ​​​ട്. ദ​​​ക്ഷി​​​ണ കൊ​​​റി​​​യ​​​ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ സി​​​യൂ​​​ളി​​​ലെ സോ​​​ഗാം​​​ഗ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ ന​​​ട​​​ന്ന പ്ര​​​ഥ​​​മ ക്രൈ​​​സ്ത​​​വ-​​​ക​​​ൺ​​​ഫ്യൂ​​​ഷ്യ​​​ൻ സം​​​വാ​​​ദ​​​ത്തി​​​ൽ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ത​​​ങ്ങ​​​ളു​​​ടെ മൂ​​​ല്യ​​​ങ്ങ​​​ളി​​​ൽ ഉ​​​റ​​​ച്ചു​​​നി​​​ന്നു​​​കൊ​​​ണ്ടു​​​ത​​​ന്നെ ലോ​​​ക​​​ത്തി​​​ലെ വെ​​​ല്ലു​​​വി​​​ളി​​​ക​​​ളെ സ​​​ർ​​​ഗാ​​​ത്മ​​​ക​​​മാ​​​യി നേ​​​രി​​​ടാ​​​ൻ മ​​​ത​​​ങ്ങ​​​ൾ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്ന് മാ​​​ർ കൂ​​​വ​​​ക്കാ​​​ട് ആ​​​ഹ്വാ​​​നം ചെ​​​യ്തു. ക്രൈ​​​സ്ത​​​വ ദ​​​ർ​​​ശ​​​ന​​​ത്തി​​​ലെ ‘പു​​​തി​​​യ ആ​​​കാ​​​ശ​​​വും പു​​​തി​​​യ ഭൂ​​​മി​​​യും’, ക​​​ൺ​​​ഫ്യൂ​​​ഷ്യ​​​ൻ പാ​​​ര​​​മ്പ​​​ര്യ​​​ത്തി​​​ലെ ‘മ​​​ഹ​​​ത്താ​​​യ ഐ​​​ക്യ​​​വും’ (ദാ​​​തോം​​​ഗ്) ത​​​മ്മി​​​ൽ ഏ​​​റെ സ​​​മാ​​​ന​​​ത​​​ക​​​ളു​​​ണ്ട്. നീ​​​തി​​​യും സ​​​മാ​​​ധാ​​​ന​​​വും പു​​​ല​​​രു​​​ന്ന ഒ​​​രു ഉ​​​ത്ത​​​മ സ​​​മൂ​​​ഹ​​​ത്തെ​​​യാ​​​ണ് ഇ​​​രു ദ​​​ർ​​​ശ​​​ന​​​ങ്ങ​​​ളും വി​​​ഭാ​​​വ​​​നം ചെ​​​യ്യു​​​ന്ന​​​ത്.

ദൈ​​​വി​​​ക​​​മാ​​​യ ന​​​വീ​​​ക​​​ര​​​ണ​​​ത്തി​​​ലൂ​​​ടെ​​​യും ക്രി​​​സ്തു​​​വി​​​ലൂ​​​ടെ​​​യു​​​ള്ള വീ​​​ണ്ടെ​​​ടു​​​പ്പി​​​ലൂ​​​ടെ​​​യും ക്രൈ​​​സ്ത​​​വ​​​ദ​​​ർ​​​ശ​​​നം ലോ​​​ക​​​ത്തെ കാ​​​ണു​​​മ്പോ​​​ൾ, ധാ​​​ർ​​​മി​​​ക​​​മാ​​​യ വ്യ​​​ക്തി​​​ജീ​​​വി​​​ത​​​ത്തി​​​ലൂ​​​ടെ​​​യും ഭ​​​ര​​​ണ​​​ക്ര​​​മ​​​ത്തി​​​ലൂ​​​ടെ​​​യു​​​മാ​​​ണ് ക​​​ൺ​​​ഫ്യൂ​​​ഷ്യ​​​ൻ ദ​​​ർ​​​ശ​​​നം സാ​​​മൂ​​​ഹി​​​ക ഐ​​​ക്യം ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്. ഈ ​​​വൈ​​​വി​​​ധ്യ​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ലും മ​​​നു​​​ഷ്യ​​​ത്വ​​​ത്തി​​​ന്‍റെ​​​യും പൊ​​​തു​​​ന​​​ന്മ​​​യു​​​ടെ​​​യും കാ​​​ര്യ​​​ത്തി​​​ൽ ഇ​​​രു​​​പ​​​ക്ഷ​​​വും ഒ​​​രേ ല​​​ക്ഷ്യ​​​മാ​​​ണ് പ​​​ങ്കു​​​വ​​​യ്ക്കു​​​ന്ന​​​ത്-അദ്ദേഹം പറഞ്ഞു. വി​​​ശ്വാ​​​സി​​​ക​​​ളും അ​​​വി​​​ശ്വാ​​​സി​​​ക​​​ളും ലോ​​​ക​​​ന​​​ന്മ​​​യ്ക്കാ​​​യി ഒ​​​ത്തൊ​​​രു​​​മി​​​ച്ചു പ്ര​​​വ​​​ർ​​​ത്തി​​​ക്ക​​​ണ​​​മെ​​​ന്ന ര​​​ണ്ടാം വ​​​ത്തി​​​ക്കാ​​​ൻ കൗ​​​ൺ​​​സി​​​ലി​​​ന്‍റെ​​​യും ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ​​​യും ആ​​​ഹ്വാ​​​നം ക​​​ർ​​​ദി​​​നാ​​​ൾ ഓ​​​ർ​​​മി​​​പ്പി​​​ച്ചു.

വി​​​ദ്യാ​​​ഭ്യാ​​​സം, ധാ​​​ർ​​​മി​​​ക രൂ​​​പീ​​​ക​​​ര​​​ണം, സ​​​മാ​​​ധാ​​​ന നി​​​ർ​​​മാ​​​ണം എ​​​ന്നീ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ പ​​​ര​​​സ്പ​​​ര സ​​​ഹ​​​ക​​​ര​​​ണം ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നും ഇ​​​രു പാ​​​ര​​​മ്പ​​​ര്യ​​​ങ്ങ​​​ളും ത​​​മ്മി​​​ലു​​​ള്ള ബ​​​ന്ധം ദൃ​​​ഢ​​​മാ​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​ള്ള പു​​​തി​​​യ മാ​​​ർ​​​ഗ​​​രേ​​​ഖ​​​യു​​​ടെ ക​​​ര​​​ട് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു​​​കൊ​​​ണ്ടാ​​​ണ് സം​​​ഗ​​​മ​​​ത്തി​​​ന് തു​​​ട​​​ക്ക​​​മാ​​​യ​​​ത്.


കൊ​​​റി​​​യ​​​ൻ ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ൻ സ​​​മി​​​തി, സോ​​​ഗാം​​​ഗ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല, കൊ​​​റി​​​യ​​​ൻ ക​​​ൺ​​​ഫ്യൂ​​​ഷ്യ​​​ൻ അ​​​ക്കാ​​​ദ​​​മി എ​​​ന്നി​​​വ​​​യു​​​മാ​​​യി ചേ​​​ർ​​​ന്നാ​​​ണ് വ​​​ത്തി​​​ക്കാ​​​ൻ സം​​​വാ​​​ദം സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്. പ​​​രി​​​പാ​​​ടി ഇ​​​ന്നു സ​​​മാ​​​പി​​​ക്കും.

Tags : Interfaith dialogue necessity of the modern

Recent News

Corehub Up