x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എത്യോപ്യൻ ക്രൈസ്തവ ആശ്രമത്തിൽ മണ്ണിടിച്ചിൽ; പ്രാർഥനയ്ക്കിടെ 14 പേർ മരിച്ചു


Published: August 5, 2026 04:08 AM IST | Updated: August 5, 2026 04:08 AM IST

എ​​​ത്യോ​​​പ്യ ക്രൈ​​​സ്ത​​​വ ആ​​​ശ്ര​​​മ​​​ത്തി​​​ൽ

ആ​​​ഡി​​​സ് അ​​​ബാ​​​ബ: ​​​എ​​​ത്യോ​​​പ്യ​​​യി​​​ൽ ക്രൈ​​​സ്ത​​​വ ആ​​​ശ്ര​​​മ​​​ത്തി​​​ൽ മ​​​ണ്ണി​​​ടി​​​ഞ്ഞ് 14 വി​​​ശ്വാ​​​സി​​​ക​​​ൾ മ​​​രി​​​ച്ചു. രാ​​​ജ്യ​​​ത്തി​​​ന്‍റെ വ​​​ട​​​ക്ക് അം​​​ഹാ​​​ര​​​യി​​​ൽ എ​​​ത്യോ​​​പ്യ​​​ൻ ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് സ​​​ഭ​​​യ്ക്കു കീ​​​ഴി​​​ലു​​​ള്ള സെ​​​ന്‍റ് മേ​​​രീ​​​സ് തീ​​​ർ​​​ഥാ​​​ട​​​നകേ​​​ന്ദ്ര​​​ത്തി​​​ൽ തി​​​ങ്ക​​​ളാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

ക​​​ന​​​ത്ത മ​​​ഴ​​​യാ​​​ണു ദു​​​ര​​​ന്ത​​​ത്തി​​​നു കാ​​​ര​​​ണ​​​മെ​​​ന്ന് എ​​​ത്യോ​​​പ്യ​​​ൻ അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. മ​​​ല​​​നി​​​ര​​​ക​​​ളി​​​ൽ സ്ഥി​​​തി​​​ചെ​​​യ്യു​​​ന്ന ആ​​​ശ്ര​​​മ​​​ത്തി​​​ൽ രോ​​​ഗ​​​ബാ​​​ധി​​​ത​​​ർ​​​ക്കാ​​​യി പ്ര​​​ത്യേ​​​ക പ്രാ​​​ർ​​​ഥ​​​ന ന​​​ട​​​ക്കു​​​ന്ന​​​തി​​​നി​​​ടെ ചെ​​​ളി​​​യും ക​​​ല്ലു​​​ക​​​ളും ഇ​​​ടി​​​ഞ്ഞു​​വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഏ​​​ഴു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു. ഇ​​​തി​​​ൽ അ​​​ഞ്ചു പേ​​​രു​​​ടെ നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​ണ്.മ​​​രി​​​ച്ച​​​തി​​​ൽ 11 പേ​​​രെ ആ​​​ശ്ര​​​മ​​​ത്തി​​​ൽ​​ത്ത​​ന്നെ അ​​​ട​​​ക്കം ചെ​​​യ്തു. മ​​​റ്റു​​​ള്ള​​​വ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ സ്വ​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​യി.

Tags : Landslide at Ethiopian Christian

Recent News

Corehub Up