x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന​ത്ത് വീ​ണ്ടും വൈ​ദ്യു​തി നി​യ​ന്ത്ര​ണ​ത്തി​ന് സാ​ധ്യ​ത

വെബ് ഡെസ്‌ക്
Published: July 28, 2026 11:50 AM IST | Updated: July 28, 2026 11:50 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും വൈ​ദ്യു​തി നി​യ​ന്ത്ര​ണ​ത്തി​ന് സാ​ധ്യ​ത. ഭാ​ഗി​ക വൈ​ദ്യു​ത നി​യ​ന്ത്ര​ണം ആ​വ​ശ്യ​മാ​യി വ​ന്നേ​ക്കാ​മെ​ന്നാ​ണ് കെ​എ​സ്ഇ​ബി അ​റി​യി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി നി​യ​ന്ത്ര​ണ അ​റി​യി​പ്പ് ഒ​ന്നും​ത​ന്നെ ഉ​ണ്ടാ​യി​രു​ന്നി​ല്ല. കേ​ര​ള​ത്തി​ലെ പ​വ​ർ ക​ട്ട് ഒ​ഴി​വാ​യേ​ക്കു​മെ​ന്ന് കെ​എ​സ്ഇ​ബി ചെ​യ​ർ​മാ​ൻ എം.​ജി. രാ​ജ​മാ​ണി​ക്യം ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു.

വൈ​ദ്യു​തി​യു​ടെ ല​ഭ്യ​ത​യി​ൽ കാ​ര്യ​മാ​യ കു​റ​വ് സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്ന് കെ​എ​സ്ഇ​ബി അ​റി​യി​ച്ചു. വൈ​ദ്യു​തി ഉ​പ​ഭോ​ഗം ഇ​ന്ന് 400 മു​ത​ൽ 500 മെ​ഗാ​വാ​ട്ട് വ​രെ വ​ർ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്.

കേ​ന്ദ്ര പൂ​ളി​ൽ നി​ന്ന് വൈ​ദ്യു​തി ല​ഭി​ക്കു​മെ​ന്ന​തി​നാ​ലാ​ണ് നി​യ​ന്ത്ര​ണം മാ​റി​യ​തെ​ന്ന് കെ​എ​സ്ഇ​ബി ചെ​യ​ർ​മാ​ൻ അ​റി​യി​ച്ച​ത്. എ​ൽ​നി​നോ പ്ര​തി​ഭാ​സ​മാ​ണ് കേ​ര​ള​ത്തി​ൽ വൈ​ദ്യു​തി പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മെ​ന്നും കെ​എ​സ്ഇ​ബി പ​റ​ഞ്ഞി​രു​ന്നു.

അ​തേ​സ​മ​യം എ​ൽ​നി​നോ പ്ര​തി​ഭാ​സ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ മ​ഴ​ക്കു​റ​വും അ​ന്ത​രീ​ക്ഷ താ​പ​നി​ല താ​ര​ത​മ്യേ​ന ഉ​യ​ർ​ന്ന നി​ല​യി​ൽ തു​ട​രു​ന്ന​തും മൂ​ലം സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി ഉ​പ​ഭോ​ഗം മു​ൻ​കാ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഗ​ണ്യ​മാ​യി വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. രാ​ജ്യ​ത്താ​ക​മാ​നം വൈ​ദ്യു​തി ആ​വ​ശ്യ​ക​ത വ​ർ​ധി​ച്ച​തി​നാ​ൽ പ​വ​ർ എ​ക്സ്ചേ​ഞ്ചി​ലൂ​ടെ ല​ഭ്യ​മാ​കു​ന്ന വൈ​ദ്യു​തി​യു​ടെ ല​ഭ്യ​ത​യി​ലും കാ​ര്യ​മാ​യ കു​റ​വ് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്.

 

Tags : power restriction possibility kerala kseb

Recent News

Corehub Up