Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Restriction

ഗ​താ​ഗ​ത​ക്കു​രു​ക്ക്; താ​മ​ര​ശേ​രി ചു​ര​ത്തി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി

കോ​ഴി​ക്കോ​ട്: ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് താ​മ​ര​ശേ​രി ചു​ര​ത്തി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ട്രാ​ഫി​ക് പോ​ലീ​സ്. ചു​ര​ത്തി​ൽ എ​വി​ടെ​യും വാ​ഹ​ന പാ​ർ​ക്കിം​ഗ് അ​നു​വ​ദി​ക്കി​ല്ല, ചു​രം റോ​ഡി​ൽ കൂ​ട്ടം കൂ​ടാ​ൻ അ​നു​വ​ധി​ക്കി​ല്ല, ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ട്രാ​ഫി​ക് പോ​ലീ​സ് അ​റി​യി​ച്ചു.

ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കാ​ൻ ചു​ര​ത്തി​ൽ കൂ​ടു​ത​ൽ പോ​ലീ​സി​നെ വി​ന്യ​സി​ച്ച​താ​യി താ​മ​ര​ശേ​രി ട്രാ​ഫി​ക് എ​സ്ഐ സ​ത്യ​ൻ അ​റി​യി​ച്ചു. ഇ​ന്നു മു​ത​ൽ ഈ ​മാ​സം 28 വ​രെ​യാ​ണ് നി​യ​ന്ത്ര​ണം.

ശ​നി​യാ​ഴ്ച രാ​ത്രി ആ​രം​ഭി​ച്ച ഗ​താ​ഗ​ത​ക്കു​രു​ക്ക് ഇ​ന്നും തു​ട​ർ​ന്ന സാ​ഹ​ത​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. റോ​ഡ് ന​വീ​ക​ര​ണ​വും, ഒ​ൻ​പ​താം വ​ള​വി​ന് താ​ഴെ മ​ര​ക്കൊ​മ്പ് ഒ​ടി​ഞ്ഞു വീ​ണ​തു​മാ​ണ് ഗ​താ​ഗ​ത കു​രു​ക്കി​ന് കാ​ര​ണം. അ​വ​ധി ദി​വ​സ​മാ​യ​തി​നാ​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​വും വ​ർ​ധി​ച്ചി​ട്ടു​ണ്ട്.

National

യു​വ​തി​യു​ടെ മ​ര​ണം; ദു​ബാ​രെ ആ​ന​ത്താ​വ​ള​ത്തി​ൽ സ​ന്ദ​ർ​ശ​ന നി​യ​ന്ത്ര​ണം ഏ‍​ർ​പ്പെ​ടു​ത്തി

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​ത്തി​ലെ കു​ട​ഗി​ൽ ദു​ബാ​രെ ആ​ന​ത്താ​വ​ള​ത്തി​ൽ സ​ന്ദ​ർ​ശ​ന നി​യ​ന്ത്ര​ണം ഏ‍​ർ​പ്പെ​ടു​ത്തി. ര​ണ്ട് ദി​വ​സ​ത്തേ​യ്ക്കാ​ണ് സ​ന്ദ​ർ​ശ​ക​ർ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ആ​ന​ക​ൾ ഏ​റ്റു​മു​ട്ടു​ന്ന​തി​നി​ട​യി​ൽ കു​ടു​ങ്ങി​യ സ്ത്രീ ​മ​രി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് നി​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ചെ​ന്നൈ സ്വ​ദേ​ശി​യാ​യ തു​ള​സി (33) ആ​ണ് മ​രി​ച്ച​ത്. ജോ​ലി​ക്കാ​രും ബ​ന്ധു​ക്ക​ളും ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ​റ്റി​യി​ല്ല. ‌‌

കു​ളി​പ്പി​ക്കു​ന്ന​തി​നി​ടെ ആ​ന​ക​ൾ കൊ​മ്പ് കോ​ർ​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ ആ​ന​ക​ളി​ലൊ​ന്ന് മ​റി​ഞ്ഞ് വീ​ണ​ത് തു​ള​സി​യു​ടെ ദേ​ഹ​ത്തേ​ക്കാ​യി​രു​ന്നു. കു​ത്തേ​റ്റ ആ​ന​യു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്. ആ​ന​ക​ളി​ൽ നി​ന്ന് വി​നോ​ദ സ​ഞ്ചാ​രി​ക​ളെ സു​ര​ക്ഷി​ത അ​ക​ല​ത്തി​ൽ നി​ർ​ത്താ​ൻ നി‍​ർ​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

Kerala

സ​ബ്സ്റ്റേ​ഷ​നി​ലെ സാ​ങ്കേ​തി​ക ത​ക​രാ​ർ; നാ​ല് ജി​ല്ല​ക​ളി​ൽ ഏ​ഴ് ദി​വ​സ​ത്തേ​യ്ക്ക് വൈ​ദ്യു​തി ത​ട​സ​പ്പെ​ടും

തി​രു​വ​ന​ന്ത​പു​രം: കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​റ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ അ​ടു​ത്ത ഏ​ഴ് ദി​വ​സ​ത്തേ​ക്ക് ഭാ​ഗി​ക​മാ​യി വൈ​ദ്യു​തി നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തും. പ​വ​ർ​ഗ്രി​ഡ് കോ​ർ​പ്പ​റേ​ഷ​ന്‍റെ കോ​ഴി​ക്കോ​ട്ടെ പ്ര​ധാ​ന സ​ബ്സ്റ്റേ​ഷ​നി​ലു​ണ്ടാ​യ സാ​ങ്കേ​തി​ക ത​ക​രാ​റി​നെ​ത്തു​ട​ർ​ന്നാ​ണ് ഈ ​ന​ട​പ​ടി​യെ​ന്ന് കെ​എ​സ്ഇ​ബി അ​റി​യി​ച്ചു.

കോ​ഴി​ക്കോ​ട് 400 കെവി സ​ബ്സ്റ്റേ​ഷ​നി​ലെ മൂ​ന്നാം ന​മ്പ​ർ 500 എം​വി​എ ട്രാ​ൻ​സ്ഫോ​ർ​മ​റി​ന്‍റെ 220 കെവി ബു​ഷിം​ഗി​ലു​ണ്ടാ​യ ത​ക​രാ​റാ​ണ് വൈ​ദ്യു​തി ത​ട​സ​പ്പെ​ടാ​ൻ കാ​ര​ണം. ഇ​ന്ന് മു​ത​ൽ ഏ​ഴ് ദി​വ​സ​ത്തേ​ക്കാ​ണ് വൈ​ദ്യു​തി ത​ട​സ​പ്പെ​ടു​ന്ന​ത്.

ട്രാ​ൻ​സ്ഫോ​ർ​മ​റി​ലെ ബു​ഷിം​ഗി​ലു​ണ്ടാ​യ ത​ക​രാ​ർ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി അ​ടി​യ​ന്തി​ര ഷ​ട്ട്ഡൗ​ൺ ആ​വ​ശ്യ​മാ​ണെ​ന്ന് പ​വ​ർ​ഗ്രി​ഡ് കോ​ർ​പ്പ​റേ​ഷ​ൻ കെ​എ​സ്ഇ​ബി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ത​ക​രാ​ർ പ​രി​ഹ​രി​ച്ച് ട്രാ​ൻ​സ്ഫോ​ർ​മ​ർ പൂ​ർ​ണ്ണ സ​ജ്ജ​മാ​ക്കാ​ൻ ഏ​ക​ദേ​ശം ഏ​ഴ് ദി​വ​സ​മെ​ടു​ക്കു​മെ​ന്നാ​ണ് നി​ല​വി​ലെ ക​ണ​ക്കു​കൂ​ട്ട​ൽ. ഉ​യ​ർ​ന്ന ശേ​ഷി​യു​ള്ള ട്രാ​ൻ​സ്ഫോ​ർ​മ​ർ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​കു​ന്ന​തോ​ടെ മ​ല​ബാ​റി​ലെ വൈ​ദ്യു​തി വി​ത​ര​ണ ശൃം​ഖ​ല​യി​ൽ ലോ​ഡ് ക്ര​മീ​ക​രി​ക്കേ​ണ്ടി വ​രും.

അ​തി​നാ​ൽ, വ​രും ദി​വ​സ​ങ്ങ​ളി​ൽ ഈ ​നാ​ല് ജി​ല്ല​ക​ളി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഭാ​ഗി​ക​മാ​യി വൈ​ദ്യു​തി നി​യ​ന്ത്ര​ണം ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. വൈ​ദ്യു​തി ഉ​പ​യോ​ഗം പ​ര​മാ​വ​ധി കു​റ​ച്ചും, അ​ത്യാ​വ​ശ്യ​മി​ല്ലാ​ത്ത വൈ​ദ്യു​ത ഉ​പ​ക​ര​ണ​ങ്ങ​ൾ നി​യ​ന്ത്രി​ച്ചും കെ​എ​സ്ഇ​ബി​യു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു.

അ​റ്റ​കു​റ്റ​പ​ണി​ക​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി വൈ​ദ്യു​തി വി​ത​ര​ണം സാ​ധാ​ര​ണ നി​ല​യി​ലാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ പ​വ​ർ​ഗ്രി​ഡ് കോ​ർ​പ്പ​റേ​ഷ​ൻ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഓ​രോ പ്ര​ദേ​ശ​ത്തെ​യും കൃ​ത്യ​മാ​യ സ​മ​യ​ക്ര​മം പ്രാ​ദേ​ശി​ക കെ​എ​സ്ഇ​ബി ഓ​ഫീ​സു​ക​ൾ വ​ഴി ല​ഭ്യ​മാ​കു​ന്ന​താ​ണ്.

Kerala

കൊ​ച്ചി​യി​ൽ ഡി​ജെ പാ​ര്‍​ട്ടി​ക​ള്‍​ക്ക് നി​യ​ന്ത്ര​ണം; രാ​ത്രി 11ന് ​ത​ന്നെ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് പോ​ലീ​സ്

കൊ​ച്ചി: കൊ​ച്ചി​യി​ൽ ഡി​ജെ പാ​ര്‍​ട്ടി​ക​ള്‍​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. രാ​ത്രി 11ന് ത​ന്നെ ഡി​ജെ പാ​ര്‍​ട്ടി​ക​ള്‍ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം.

എ​സി​പി സെ​ന്‍​ട്ര​ല്‍ ആ​ണ് നി​ര്‍​ദേ​ശം ഇ​റ​ക്കി​യ​ത്. കൊ​ച്ചി സെ​ന്‍​ട്ര​ല്‍ സ​ബ് ഡി​വി​ഷ​ന്‍ പ​രി​ധി​യി​ല്‍ ആ​ണ് നി​യ​ന്ത്ര​ണം വ​രു​ത്തി​യി​രി​ക്കു​ന്ന​ത്.

സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ച സ​മ​യ​മാ​യ 12 മ​ണി​ക്ക് ത​ന്നെ ബാ​റു​ക​ള്‍ അ​ട​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്. കൊ​ച്ചി ന​ഗ​ര​ത്തി​ല്‍ നി​ല​വി​ല്‍ 12 മ​ണി വ​രെ​യാ​ണ് പ്ര​വ​ര്‍​ത്ത​നാ​നു​മ​തി ഉ​ള്ള​ത്. എ​ന്നാ​ല്‍ പ​ല​പ്പോ​ഴും ഡി ജെ പാ​ര്‍​ട്ടി​ക​ള്‍ പു​ല​ര്‍​ച്ചെ വ​രെ നീ​ളു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.

ഇ​തേ തു​ട​ര്‍​ന്ന് പോ​ലീ​സി​ന് വ്യാ​പ​ക പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. ക്ര​മ​സ​മാ​ധാ​ന പ്ര​ശ്‌​ന​മു​ണ്ടാ​ക്കു​ന്നു​വെ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​യ​ന്ത്ര​ണ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ വാ​ദം.

Business

ഗു​ണ​മേ​ന്മ കു​റ​ഞ്ഞ വ​ജ്ര​ങ്ങ​ൾ പ​തി​പ്പി​ച്ച വെ​ള്ളി ആ​ഭ​ര​ണ​ങ്ങ​ൾ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​ൽ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി ഇ​ന്ത്യ

ന്യൂ​ഡ​ൽ​ഹി: ഗു​ണ​മേ​ന്മ കു​റ​ഞ്ഞ വ​ജ്ര​ങ്ങ​ൾ പ​തി​പ്പി​ച്ച വെ​ള്ളി ആ​ഭ​ര​ണ​ങ്ങ​ൾ ഇ​ന്ത്യ​യി​ലേ​ക്ക് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​ൽ വി​ല​ക്ക്.

ജൂ​ൺ 30 വ​രെ​യാ​ണ് നി​യ​ന്ത്ര​ണ​മെ​ന്ന് ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് വി​ദേ​ശ വ്യാ​പാ​ര മ​ന്ത്രാ​ല​യം ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു.

ആ​സി​യാ​ൻ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള വെ​ള്ളി ഇ​റ​ക്കു​മ​തി നി​യ​ന്ത്രി​ക്കു​ക​യാ​ണ് ഈ ​ന​ട​പ​ടി​യു​ടെ ല​ക്ഷ്യ​മെ​ന്ന് ഒ​രു വ്യ​വ​സാ​യ വി​ദ​ഗ്ധ​ൻ പ​റ​ഞ്ഞു.

Latest News

Corehub Up