x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ച്ചി​യി​ൽ ഡി​ജെ പാ​ര്‍​ട്ടി​ക​ള്‍​ക്ക് നി​യ​ന്ത്ര​ണം; രാ​ത്രി 11ന് ​ത​ന്നെ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് പോ​ലീ​സ്


Published: April 28, 2026 08:23 PM IST | Updated: April 28, 2026 08:23 PM IST

കൊ​ച്ചി: കൊ​ച്ചി​യി​ൽ ഡി​ജെ പാ​ര്‍​ട്ടി​ക​ള്‍​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. രാ​ത്രി 11ന് ത​ന്നെ ഡി​ജെ പാ​ര്‍​ട്ടി​ക​ള്‍ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം.

എ​സി​പി സെ​ന്‍​ട്ര​ല്‍ ആ​ണ് നി​ര്‍​ദേ​ശം ഇ​റ​ക്കി​യ​ത്. കൊ​ച്ചി സെ​ന്‍​ട്ര​ല്‍ സ​ബ് ഡി​വി​ഷ​ന്‍ പ​രി​ധി​യി​ല്‍ ആ​ണ് നി​യ​ന്ത്ര​ണം വ​രു​ത്തി​യി​രി​ക്കു​ന്ന​ത്.

സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ച സ​മ​യ​മാ​യ 12 മ​ണി​ക്ക് ത​ന്നെ ബാ​റു​ക​ള്‍ അ​ട​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്. കൊ​ച്ചി ന​ഗ​ര​ത്തി​ല്‍ നി​ല​വി​ല്‍ 12 മ​ണി വ​രെ​യാ​ണ് പ്ര​വ​ര്‍​ത്ത​നാ​നു​മ​തി ഉ​ള്ള​ത്. എ​ന്നാ​ല്‍ പ​ല​പ്പോ​ഴും ഡി ജെ പാ​ര്‍​ട്ടി​ക​ള്‍ പു​ല​ര്‍​ച്ചെ വ​രെ നീ​ളു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.

ഇ​തേ തു​ട​ര്‍​ന്ന് പോ​ലീ​സി​ന് വ്യാ​പ​ക പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. ക്ര​മ​സ​മാ​ധാ​ന പ്ര​ശ്‌​ന​മു​ണ്ടാ​ക്കു​ന്നു​വെ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​യ​ന്ത്ര​ണ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ വാ​ദം.

Tags : dj parties restriction kochi police complaints

Recent News

Corehub Up