Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Complaints

Thiruvananthapuram

പീ​ഡ​ന പ​രാ​തി​ക​ള്‍ ഒ​തു​ക്കി​ത്തീ​ര്‍​ക്കാ​ന്‍ ശ്ര​മം; വ​ട്ടി​യൂ​ര്‍​ക്കാ​വ് പോ​ലീ​സി​നെ​തി​രേ വ്യാ​പ​ക പ​രാ​തി

പേ​രൂ​ര്‍​ക്ക​ട: പീ​ഡ​ന പ​രാ​തി​ക​ള്‍ ഒ​തു​ക്കി​ത്തീ​ര്‍​ക്കാ​ന്‍ വ​ട്ടി​യൂ​ര്‍​ക്കാ​വ് പോ​ലീ​സ് ശ്ര​മം ന​ട​ത്തു​ന്ന​താ​യി വ്യാ​പ​ക​മാ​യ പ​രാ​തി.

വ​ട്ടി​യൂ​ര്‍​ക്കാ​വ് സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ വ​ട്ടി​യൂ​ര്‍​ക്കാ​വ് പോ​ലീ​സ് കേ​സെ​ടു​ക്കാ​തെ ആ​രോ​പ​ണ വി​ധേ​യ​നെ സം​ര​ക്ഷി​ക്കു​ന്ന​താ​യാ​ണ് പ​രാ​തി​യു​ള്ള​ത്. ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പാ​ണ് പീ​ഡ​ന പ​രാ​തി​യു​മാ​യി യു​വ​തി​യും മാ​താ​വും വ​ട്ടി​യൂ​ര്‍​ക്കാ​വ് സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്.

എ​ന്നാ​ല്‍ ആ​രോ​പ​ണ വി​ധേ​യ​നെ​തി​രേ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പോലീസ് ഇതുവരെ കേ​സെ​ടു​ത്തിട്ടില്ല. കേ​സി​ന്‍റെ ഭ​വി​ഷ്യ​ത്തു​ക​ളെ​ക്കു​റി​ച്ചു യു​വ​തി​യെ​യും മാ​താ​വി​നെ​യും ഓ​ര്‍​മപ്പെ​ടു​ത്തി മ​ട​ക്കി അ​യ​ക്കു​ക​യാ​ണു​ണ്ടാ​യ​തെ​ന്നും പ​റ​യു​ന്നു. കേ​സെടു​ത്താ​ല്‍ പ​രാ​തി ന​ല്‍​കു​ന്ന​വ​ര്‍​ക്കും പ്ര​ശ്ന​മാ​കു​മെ​ന്ന് പോ​ലീ​സ് തെ​റ്റി​ധ​രി​പ്പി​ച്ച​തോ​ടെ യുവതി കേ​സ് വേ​ണ്ട​ന്ന തീ​രു​മാ​ന​ത്തി​ലെത്തുകയും ചെ യ്യുകയായിരുന്നു.

സം​ഭ​വ​ത്തി​നു തൊ​ട്ടു​പി​ന്നാ​ലെ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ഉ​പ​ദ്ര​വി​ച്ചെ​ന്ന പ​രാ​തി​യി​ലും വ​ട്ടി​യൂ​ര്‍​ക്കാ​വ് പോ​ലീ​സ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ കേ​സെ​ടു​ക്കാ​ന്‍ ത​യാ​റാ​യി​ല്ല എ​ന്ന പ​രാ​തി​യും ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.

Kerala

കള്ളവോട്ട്; വ്യാപക പരാതികൾ

കൊ​​ച്ചി: എ​​റ​​ണാ​​കു​​ളം ജി​​ല്ല​​യി​​ലെ പ​​ള്ളു​​രു​​ത്തി, ഇ​​ട​​ക്കൊ​​ച്ചി, വ​​ട​​ക്ക​​ന്‍പ​​റ​​വൂ​​ര്‍, പെ​​രു​​മ്പ​​ട​​പ്പ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ ക​​ള്ള​​വോ​​ട്ട് ന​​ട​​ന്ന​​താ​​യി ആ​​രോ​​പ​​ണം.

തൃ​​പ്പൂ​​ണി​​ത്തു​​റ മ​​ണ്ഡ​​ല​​ത്തി​​ലെ പ​​ള്ളു​​രു​​ത്തി വെ​​ങ്കി​​ടേ​​ശ്വ​​ര സ്‌​​കൂ​​ളി​​ലെ 152-ാം ന​​മ്പ​​ര്‍ ബൂ​​ത്തി​​ല്‍ കെ.​​എ. ജാ​​സ്മി​​ന്‍ എ​​ന്ന യു​​വ​​തി​​യു​​ടെ പേ​​രി​​ല്‍ മ​​റ്റാ​​രോ വോ​​ട്ട് ചെ​​യ്ത​​ത് ഏ​​റെ നേ​​രം ത​​ര്‍ക്ക​​ത്തി​​ന് ഇ​​ട​​യാ​​ക്കി. ഉ​​ച്ച​​യോ​​ടെ വോ​​ട്ട് രേ​​ഖ​​പ്പെ​​ടു​​ത്താ​​ന്‍ കെ.​​എ. ജാ​​സ്മി​​ന്‍ എ​​ത്തി​​യ​​പ്പോ​​ഴാ​​ണ് ത​​ന്‍റെ പേ​​രി​​ല്‍ ക​​ള്ള​​വോ​​ട്ട് ന​​ട​​ന്ന വി​​വ​​രം അ​​റി​​ഞ്ഞ​​ത്.

ക​​ള്ള​​വോ​​ട്ട് ചെ​​യ്ത​​യാ​​ൾ തി​​രി​​ച്ച​​റി​​യ​​ല്‍ രേ​​ഖ​​യാ​​യി വ്യാ​​ജ പാ​​സ്‌​​പോ​​ര്‍ട്ടാ​​യി​​രു​​ന്നു ന​​ല്‍കി​​യ​​ത്. വോ​​ട്ട് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​തി​​ന്‍റെ രേ​​ഖ​​ക​​ളും പോ​​ളിം​​ഗ് ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ ജാ​​സ്മി​​നെ കാ​​ണി​​ച്ചു. താ​​ന്‍വോ​​ട്ട് ചെ​​യ്തി​​ട്ടി​​ല്ലെ​​ന്നും വോ​​ട്ട് രേ​​ഖ​​പ്പെ​​ടു​​ത്താ​​ന്‍ അ​​വ​​സ​​രം ന​​ല്‍ക​​ണ​​മെ​​ന്നും ജാ​​സ്മി​​ന്‍ ആ​​വ​​ശ്യ​​പ്പെ​​ട്ട​​തി​​നെ തു​​ട​​ര്‍ന്ന് പോ​​ളിം​​ഗ് ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ ടെ​​ന്‍ഡ​​ര്‍ വോ​​ട്ടി​​ന് അ​​വ​​സ​​രം ന​​ല്‍കി.

ഇ​​ട​​ക്കൊ​​ച്ചി അ​​ക്വി​​നാ​​സ് കോ​​ള​​ജി​​ലെ ബൂ​​ത്തി​​ലും ക​​ള്ള​​വോ​​ട്ട് ന​​ട​​ന്നു. ഇ​​ട​​ക്കൊ​​ച്ചി കാ​​ളി​​യ​​ത്ത് വീ​​ട്ടി​​ല്‍ കു​​ഞ്ഞു​​മോ​​ളു​​ടെ വോ​​ട്ടാ​​ണ് മ​​റ്റാ​​രോ ചെ​​യ്തു പോ​​യ​​ത്. ഇ​​വ​​രെ​​യും ടെ​​ന്‍ഡ​​ര്‍ വോ​​ട്ട് ചെ​​യ്യാ​​ന്‍ പോ​​ളിം​​ഗ് ഉ​​ദ്യോ​​ഗ​​സ്ഥ​​ന്‍ അ​​നു​​വ​​ദി​​ച്ചു. വ​​ട​​ക്ക​​ന്‍ പ​​റ​​വൂ​​രി​​ല്‍ ക​​രി​​മ്പാ​​ടം ഡി​​ഡി സ​​ഭാ സ്‌​​കൂ​​ളി​​ൽ രാ​​ഹു​​ല്‍ എ​​ന്ന ആ​​ളു​​ടെ വോ​​ട്ട് മ​​റ്റൊ​​രാ​​ള്‍ രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​താ​​യും പ​​രാ​​തി ഉ​​ണ്ടാ​​യി. രാ​​ഹു​​ലി​​ന്‍റെ വോ​​ട്ട​​ര്‍ ഐ​​ഡി കാ​​ര്‍ഡി​​ന്‍റെ പ​​ക​​ര്‍പ്പു​​മാ​​യി എ​​ത്തി​​യാ​​ണ് ക​​ള്ള​​വോ​​ട്ട് ചെ​​യ്ത​​ത്.

പെ​​രു​​മ്പ​​ട​​പ്പ് എ​​സ് എ​​ച്ച് ബോ​​യ്‌​​സ് ഹോ​​മി​​ല്‍ ബൂ​​ത്ത് 247 ക​​ള്ള​​വോ​​ട്ട് ചെ​​യ്യാ​​നു​​ള്ള ശ്ര​​മം ബൂ​​ത്ത് ഏ​​ജ​​ന്‍റ് ത​​ട​​ഞ്ഞു. ഉ​​ദ്യോ​​ഗ​​സ്ഥ പ​​രി​​ശോ​​ധ​​ന പൂ​​ര്‍ത്തി​​യാ​​യെ​​ങ്കി​​ലും യ​​ഥാ​​ര്‍ഥ ആ​​ള​​ല്ല എ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത് എ​​ന്ന് പ​​റ​​ഞ്ഞ് കോ​​ണ്‍ഗ്ര​​സ് ബൂ​​ത്ത് ഏ​​ജ​​ന്‍റ് വോ​​ട്ട് ചെ​​യ്യാ​​നു​​ള്ള ശ്ര​​മം ത​​ട​​യു​​ക​​യാ​​യി​​രു​​ന്നു.

കൂ​​ത്താ​​ട്ടു​​കു​​ളം ഗ​​വ. യു​​പി സ്‌​​കൂ​​ളി​​ലെ 194ാം ബൂ​​ത്തി​​ല്‍ ക​​ള്ള​​വോ​​ട്ട് ന​​ട​​ന്ന​​താ​​യി പ​​രാ​​തി ഉ​​യ​​ര്‍ന്നു. കൂ​​ത്താ​​ട്ടു​​കു​​ളം ദേ​​വ​​മാ​​താ ആ​​ശു​​പ​​ത്രി​​ക്ക് സ​​മീ​​പം താ​​മ​​സ​​ക്കാ​​രി​​യാ​​യ 65 വ​​യ​​സു​​കാ​​രി വോ​​ട്ട് രേ​​ഖ​​പ്പെ​​ടു​​ത്താ​​ന്‍ എ​​ത്തി​​യ​​പ്പോ​​ള്‍ ത​​ന്‍റെ വോ​​ട്ട് മ​​റ്റാ​​രോ ചെ​​യ്ത​​താ​​യി മ​​ന​​സി​​ലാ​​ക്കു​​ക​​യാ​​യി​​രു​​ന്നു. തു​​ട​​ര്‍ന്ന് ഇ​​വ​​ർ​​ക്ക് ബാ​​ല​​റ്റി​​ല്‍ വോ​​ട്ട് ചെ​​യ്യാ​​നു​​ള്ള സൗ​​ക​​ര്യം ന​​ല്കി.

District News

മ​​​തു​​​മൂ​​​ല-​​​കു​​​റ്റി​​​ശേ​​​രി​​​ക്ക​​​ട​​​വ് റോ​​​ഡ് ഗ​​​താ​​​ഗ​​​ത യോ​​​ഗ്യ​​​മ​​​ല്ലെ​​​ന്നു പ​​​രാ​​​തി

ച​​​ങ്ങ​​​നാ​​​ശേ​​​രി: ​​​മ​തു​മൂ​ല-​കു​റ്റി​ശേ​രി​ക്ക​ട​വ് റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലെ​ന്ന് പ​രാ​തി. റോ​ഡി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ടാ​റിം​ഗ് ഇ​ള​കി കു​ഴി​ക​ള്‍ രൂ​പ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്്. ചി​ല ഭാ​ഗ​ങ്ങ​ളി​ല്‍ റോ​ഡി​നു വീ​തി കു​റ​വാ​ണ്. ബ​സ് അ​ട​ക്ക​മു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ വ​രു​മ്പോ​ള്‍ എ​തി​ര്‍​വ​ശ​ത്തു​നി​ന്ന് വ​രു​ന്ന ചെ​റി​യ വാ​ഹ​ന​ങ്ങ​ള്‍ പോ​ലും ക​ട​ന്നു​പോ​കാ​ന്‍ ബു​ദ്ധി​മു​ട്ടാ​ണ്.

വാ​​​ഴ​​​പ്പ​​​ള്ളി ഭാ​​​ഗ​​​ത്തു​​​ള്ള റോ​​​ഡി​​​ലെ വ​​​ള​​​വു​​​ക​​​ളി​​​ല്‍ വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ക്ക് ക​​​ട​​​ന്നു​​​പോ​​​കാ​​​ന്‍ പോ​​​ലും പ്ര​​​യാ​​​സ​​​മാ​​​ണ്. മി​​​ക്ക​​​വാ​​​റും സ​​​മ​​​യ​​​ങ്ങ​​​ളി​​​ല്‍ ഈ ​​​റോ​​​ഡി​​​ല്‍ ഗ​​​താ​​​ഗ​​​തത​​​ട​​​സം ഉ​​​ണ്ടാ​​​കു​​​ന്നു​​​ണ്ട്.

ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം കു​​​റ്റി​​​ശേ​​​രിക്ക​​​ട​​​വി​​​ല്‍നി​​​ന്ന് നെ​​​ല്ലു​​​മാ​​​യി വ​​​ന്ന ലോ​​​റി വ​​​ള​​​വി​​​ല്‍ തി​​​രി​​​യാ​​​നാ​​​കാ​​​തെ ഒ​​​രു മ​​​ണി​​​ക്കൂ​​​റോ​​​ളം വ​​​ഴി​​​യി​​​ല്‍ കി​​​ട​​​ന്നു. സ്‌​​​കൂ​​​ള്‍ ബ​​​സു​​​ക​​​ള​​​ട​​​ക്ക​​​മു​​​ള്ള വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ വ​​​ഴി​​​യി​​​ല്‍ കു​​​ടു​​​ങ്ങി​​​യ​​​ത് നാ​​​ട്ടു​​​കാ​​​രെ ഏ​​​റെ വ​​​ല​​​ച്ചു. എ​​​ത്ര​​​യും വേ​​​ഗം കു​​​റ്റി​​​ശേ​​​രിക്ക​​​ട​​​വ് റോ​​​ഡി​​​ലെ യാ​​​ത്രാ ദു​​​രി​​​ത​​​ത്തി​​​നു പ​​​രി​​​ഹാ​​​രം കാ​​​ണ​​​ണ​​​മെ​​​ന്ന് നാ​​​ട്ടു​​​കാ​​​ര്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

 

District News

പന്നി​യ​ങ്ക​ര ടോ​ൾപ്ലാ​സ​യി​ൽ പ്ര​ദേ​ശ​വാ​സി​ക​ളി​ൽനി​ന്ന് അ​ന​ധി​കൃ​ത​മാ​യി പ​ണം ഈടാക്കു​ന്ന​താ​യി പ​രാ​തി

വ​ട​ക്ക​ഞ്ചേ​രി: തീ​രു​മാ​ന​ങ്ങ​ൾ കാ​റ്റി​ൽ​പ​റ​ത്തി പ​ന്നി​യ​ങ്ക​ര ടോ​ൾ പ്ലാ​സ​യി​ൽ പ്ര​ദേ​ശ​വാ​സി​ക​ളി​ൽ നി​ന്നും അ​ന​ധി​കൃ​ത​മാ​യി പ​ണം വ​സൂ​ലാ​ക്കു​ന്ന​താ​യി പ​രാ​തി. സൗ​ജ​ന്യ പ്ര​വേ​ശ​ന​പാ​സി​ന്‍റെ മ​റ​വി​ലാ​ണ് ഈ ​പി​ടി​ച്ചു​പ​റി ന​ട​ത്തു​ന്ന​ത്. യ​ഥാ​സ​മ​യം പ്ര​വേ​ശ​ന​പാ​സ് പു​തു​ക്കു​ന്ന​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​മ്പോ​ഴും ഫാ​സ്ടാ​ഗ് വ​ഴി പ​ണം ന​ഷ്ട​പ്പെ​ടു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ട്ടി നി​ര​വ​ധി പേ​രാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി രം​ഗ​ത്തു വ​രു​ന്ന​ത്.

ക​ഴി​ഞ്ഞ​മാ​സം 24 ന് ​പാ​സ് പു​തു​ക്കി മേ​യ് 24 വ​രെ സൗ​ജ​ന്യ പ്ര​വേ​ശ​ന​ത്തി​ന് കാ​ലാ​വ​ധി​യു​ള്ള വാ​ഹ​നം ക​ട​ന്നു വ​ന്ന​പ്പോ​ൾ 110 രൂ​പ ന​ഷ്ട​പ്പെ​ട്ട​താ​യി വാ​ഹ​ന ഉ​ട​മ വ​ള്ളി​യോ​ട് ചു​ങ്ക​പ്പു​ര​യ്ക്ക​ൽ അ​വ​റാ​ച്ച​ൻ പ​റ​ഞ്ഞു. ചൊ​വ്വാ​ഴ്ച രാ​വി​ലെ തൃ​ശൂ​രി​ലേ​ക്ക് പോ​കു​മ്പോ​ൾ പ​ണം ഡെ​ബി​റ്റ് ആ​യി​ല്ല.

വൈ​കു​ന്നേ​രം 4.10 ന് ​തി​രി​ച്ചു വ​രു​മ്പോ​ഴാ​ണ് 110 രൂ​പ ഡെ​ബി​റ്റാ​യു​ള്ള മെ​സേ​ജ് വ​ന്ന​തെ​ന്ന് അ​വ​റാ​ച്ച​ൻ പ​റ​ഞ്ഞു. മൂ​ന്നു​മാ​സം കൂ​ടു​മ്പോ​ൾ സൗ​ജ​ന്യ പ്ര​വേ​ശ​ന​ത്തി​നു​ള്ള പാ​സ് പു​തു​ക്ക​ണ​മെ​ന്നാ​ണ് ക​രാ​ർ ക​മ്പ​നി ത​ന്നെ നേ​ര​ത്തെ ഏ​ക​പ​ക്ഷീ​യ​മാ​യി തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. പാ​സ് പു​തു​ക്കാ​നാ​യി ഫോ​ണി​ൽ സ​ന്ദേ​ശം വ​രു​മെ​ന്ന് ക​മ്പ​നി പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ഭൂ​രി​ഭാ​ഗം പേ​രു​ടെ ഫോ​ണി​ലേ​ക്കും ടോ​ൾ ക​മ്പ​നി സ​ന്ദേ​ശം അ​യ​ക്കാ​റി​ല്ല.

ഇ​തി​നാ​ൽ ടോ​ൾ​പ്ലാ​സ ക​ട​ന്നു​പോ​കു​മ്പോ​ൾ വാ​ഹ​ന​ത്തി​ലെ ഫാ​സ് ടാ​ഗ് വ​ഴി പ​ണം ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്യും. പ​രാ​തി​പ്പെ​ട്ടാ​ൽ പാ​സ് പു​തു​ക്കേ​ണ്ട കാ​ലാ​വ​ധി ക​ഴി​ഞ്ഞ​താ​ണ് പ്ര​ശ്ന​മെ​ന്നും ഫാ​സ്ടാ​ഗ് വ​ഴി ന​ഷ്ട​പ്പെ​ട്ട പ​ണം തി​രി​ച്ചു ന​ൽ​കാ​ൻ സം​വി​ധാ​ന​മി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് ടോ​ൾ ഓ​ഫീ​സി​ൽ നി​ന്നും ല​ഭി​ക്കു​ന്ന​തെ​ന്ന് വാ​ഹ​ന​ഉ​ട​മ​ക​ൾ പ​റ​യു​ന്നു.

ഓ​രോ വാ​ഹ​ന​ത്തി​ൽ നി​ന്നും ഇ​ത്ത​ര​ത്തി​ൽ പ​ല​ത​വ​ണ അ​ന​ധി​കൃ​ത​മാ​യി പ​ണം വ​സൂ​ലാ​ക്കി കൊ​ള്ള​യ​ടി​ക്കു​ക​യാ​ണ് ക​മ്പ​നി ചെ​യ്യു​ന്ന​ത്. അ​ങ്ങ​നെ എ​ല്ലാ വി​ധ​ത്തി​ലും പ്ര​ദേ​ശ​വാ​സി​ക​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന സ്ഥി​തി തു​ട​രു​ക​യാ​ണ്. സൗ​ജ​ന്യ പ്ര​വേ​ശ​ന​പാ​സ് കൃ​ത്യ​ത​യി​ല്ലാ​തെ തോ​ന്നും​മ​ട്ടി​ലാ​ക്കു​ന്ന​തു വ​ഴി വ​ലി​യൊ​രു തു​ക സ​മാ​ഹ​രി​ക്കു​ന്ന​തി​നൊ​പ്പം കൂ​ടു​ത​ൽ പേ​രെ സൗ​ജ​ന്യ​പാ​സി​ൽ നി​ന്നും ഒ​ഴി​വാ​ക്കാ​നു​മാ​കു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലാ​ണ് ക​രാ​ർ ക​മ്പ​നി​ക്കു​ള്ള​ത്.

പാ​ലി​യേ​ക്ക​ര​യി​ലേ​തു​പോ​ലെ പാ​സ് പു​തു​ക്ക​ൽ വ​ർ​ഷ​ത്തി​ൽ ഒ​രു ത​വ​ണ​യാ​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ​പാ​ലി​യേ​ക്ക​ര​യി​ൽ പ​ത്ത് കി​ലോ​മീ​റ്റ​ർ വാ​യു​ദൂ​രം ക​ണ​ക്കാ​ക്കി സൗ​ജ​ന്യ പാ​സ് അ​നു​വ​ദി​ക്കു​മ്പോ​ൾ ഇ​വി​ടെ ഏ​ഴ​ര കി​ലോ​മീ​റ്റ​റാ​ക്കി ദൂ​രം ചു​രു​ക്കി.​

അ​തും വാ​യു​ദൂ​ര​മ​ല്ലാ​തെ റോ​ഡ് ദൂ​ര​മാ​ണ് ക​ണ​ക്കാ​ക്കി​യി​ട്ടു​ള്ള​ത്. ടോ​ൾ​പ്ലാ​സ​യി​ൽ നി​ന്നും ഒ​മ്പ​ത​ര കി​ല​മീ​റ്റ​റി​ലു​ള്ള​വ​ർ​ക്ക് സൗ​ജ​ന്യ​യാ​ത്ര അ​നു​വ​ദി​ക്കും എ​ന്നാ​യി​രു​ന്നു ക​ഴി​ഞ്ഞ ഏ​പ്രി​ൽ ഏ​ഴി​ന് എം​എ​ൽ​എ വി​ളി​ച്ചു​കൂ​ട്ടി​യ സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. അ​ന്ന​ത്തെ യോ​ഗ​തീ​രു​മാ​ന​വും ക​രാ​ർ ക​മ്പ​നി കാ​റ്റി​ൽ പ​റ​ത്തി. 2022 മാ​ർ​ച്ച് ഒ​മ്പ​തു മു​ത​ലാ​ണ് പ​ന്നി​യ​ങ്ക​ര​യി​ൽ മ​റ്റു വാ​ഹ​ന​ങ്ങ​ളു​ടെ ടോ​ൾ പി​രി​വ് തു​ട​ങ്ങി​യ​ത്.

അ​ന്നു​മു​ത​ൽ തു​ട​ങ്ങി പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ്ര​വേ​ശ​ന പ്ര​ശ്ന​വും. നാ​ലു​വ​ർ​ഷ​മാ​കു​മ്പോ​ഴും വി​ഷ​യ​ത്തി​ൽ ശാ​ശ്വ​ത​പ​രി​ഹാ​രം കാ​ണാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ​ക്കോ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കോ ക​ഴി​ഞ്ഞി​ട്ടി​ല്ല. ജ​ന​ങ്ങ​ളു​ടെ ഭാ​ഗ​ത്തു​നി​ന്നും പ്ര​തി​ഷേ​ധം ക​ന​ക്കു​മ്പോ​ൾ സ​ർ​വ​ക​ക്ഷി​യോ​ഗം വി​ളി​ച്ച് പ്ര​ഹ​സ​നം ന​ട​ത്തും. എ​ന്നാ​ൽ യോ​ഗ തീ​രു​മാ​നം പോ​ലും പി​ന്നീ​ട് ന​ട​പ്പി​ലാ​കു​ന്നി​ല്ലെ​ന്ന​താ​ണ് വ​സ്തു​ത. എ​ല്ലാം ഒ​രു അ​ഡ്ജ​സ്റ്റ്മെ​ന്‍റാ​ണെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്.

സ​ർ​വീ​സ് റോ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ർ​മാ​ണ ജോ​ലി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കും എ​ന്നാ​യി​രു​ന്നു ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 19ന് ​പാ​ല​ക്കാ​ട് ക​ള​ക്ട​റു​ടെ ചേം​ബ​റി​ൽ ന​ട​ന്ന ച​ർ​ച്ച​ക​ളി​ൽ തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്ന​ത്. അ​തും ന​ട​പ്പി​ലാ​യി​ട്ടി​ല്ല. ഇ​തി​നി​ടെ പാ​ത​യി​ൽ യാ​ത്രാ​സു​ഖം കൂ​ടി​യി​ട്ടു​ണ്ടെ​ന്ന് കാ​ണി​ച്ച് മ​റ്റു വാ​ഹ​ന​ങ്ങ​ളു​ടെ ടോ​ൾ​നി​ര​ക്ക് അ​ടു​ത്ത​മാ​സം ഒ​ന്നാം​തി​യ​തി മു​ത​ൽ വീ​ണ്ടും കൂ​ട്ടു​ക​യാ​ണ്.
വാ​ണി​യം​പാ​റ, ക​ല്ലി​ടു​ക്ക്, മു​ടി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ മേ​ൽ​പ്പാ​ത നി​ർ​മാ​ണം മൂ​ലം വാ​ഹ​ന​കു​രു​ക്ക് തു​ട​രു​മ്പോ​ഴാ​ണ് ക​രാ​ർ ക​മ്പ​നി യാ​ത്രാ​സു​ഖം കൂ​ടി​യി​ട്ടു​ണ്ടെ​ന്ന് പ​റ​യു​ന്ന​ത്. ജ​ന​ങ്ങ​ളെ ഇ​ങ്ങ​നെ കൊ​ള്ള​യ​ടി​ക്കു​മ്പോ​ൾ രം​ഗ​ത്തു​വ​രേ​ണ്ട ജ​ന​പ്ര​തി​നി​ധി​ക​ളും മൗ​ന​ത്തി​ലാ​കു​ന്ന​ത് ത​ട്ടി​പ്പ് ന​ട​ത്താ​ൻ ടോ​ൾ ക​മ്പ​നി​യ്ക്കും സ​ഹാ​യ​ക​മാ​കു​ന്നു​ണ്ട്.

National

ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തി​നി​ടെ ജ​ഡ്ജി​മാ​ർ​ക്കെ​തി​രെ ല​ഭി​ച്ച​ത് 8,630 പ​രാ​തി​ക​ൾ: കേ​ന്ദ്ര നി​യ​മ​മ​ന്ത്രാ​ല​യം

ന്യൂ​ഡ​ൽ​ഹി: ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ത്തി​നി​ടെ സു​പ്രീം​കോ​ട​തി​യി​ലേ​യും ഹൈ​ക്കോ​ട​തി​ക​ളി​ലേ​യും സി​റ്റിം​ഗ് ജ​ഡ്ജി​മാ​ർ​ക്കെ​തി​രെ ചീ​ഫ് ജ​സ്റ്റി​സി​ന്‍റെ ഓ​ഫീ​സി​ൽ 8,630 പ​രാ​തി​ക​ൾ ല​ഭി​ച്ച​താ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ പാ​ർ​ല​മെ​ന്‍റി​ൽ അ​റി​യി​ച്ചു. ലോ​ക്സ​ഭ​യി​ൽ ഡി​എം​കെ എം​പി വി.​എ​സ്. മ​തേ​ശ്വ​ര​ന്‍റെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി കേ​ന്ദ്ര നി​യ​മ​മ​ന്ത്രി അ​ർ​ജു​ൻ റാം ​മേ​ഘ്‌​വാ​ൾ ആ​ണ് ഈ ​വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്.

ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ത്തി​നി​ട​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പ​രാ​തി​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് 2024-ലാ​ണ്. മു​ൻ ചീ​ഫ് ജ​സ്റ്റി​സു​മാ​രാ​യ ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ്, സ​ഞ്ജീ​വ് ഖ​ന്ന എ​ന്നി​വ​രു​ടെ കാ​ല​യ​ള​വി​ലാ​യി​രു​ന്നു ഇ​ത്. ജ​ഡ്ജി​മാ​ർ​ക്കെ​തി​രെ​യു​ള്ള അ​ഴി​മ​തി, ലൈം​ഗി​ക അ​തി​ക്ര​മം അ​ല്ലെ​ങ്കി​ൽ മ​റ്റ് ഗു​രു​ത​ര​മാ​യ സ്വ​ഭാ​വ​ദൂ​ഷ്യ​ങ്ങ​ൾ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ സു​പ്രീം​കോ​ട​തി​യു​ടെ 'ഇ​ൻ-​ഹൗ​സ് ന​ട​പ​ടി​ക്ര​മം' വ​ഴി​യാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്.

നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യി​ലെ മൂ​ല്യ​ങ്ങ​ൾ കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​നാ​യി 1997 മേ​യ് ഏ​ഴി​ന് സു​പ്രീം​കോ​ട​തി അം​ഗീ​ക​രി​ച്ച ര​ണ്ട് പ്ര​മേ​യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ത്ത​രം പ​രാ​തി​ക​ളി​ൽ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​ത്. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പ​രാ​തി പ​രി​ഹാ​ര പോ​ർ​ട്ട​ൽ വ​ഴി​യോ മ​റ്റ് മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ​യോ ല​ഭി​ക്കു​ന്ന പ​രാ​തി​ക​ൾ സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റി​സി​നോ അ​ത​ത് ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റി​സു​മാ​ർ​ക്കോ തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി കൈ​മാ​റു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

ജു​ഡീ​ഷ്യ​റി​യു​ടെ സു​താ​ര്യ​ത ഉ​റ​പ്പാ​ക്കാ​ൻ മു​ൻ​പ് 'ജു​ഡീ​ഷ്യ​ൽ സ്റ്റാ​ൻ​ഡേ​ർ​ഡ്സ് ആ​ൻ​ഡ് അ​ക്കൗ​ണ്ട​ബി​ലി​റ്റി ബി​ൽ' സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്നി​രു​ന്നെ​ങ്കി​ലും പ​തി​ന​ഞ്ചാം ലോ​ക​സ​ഭ പി​രി​ച്ചു​വി​ട്ട​തോ​ടെ അ​ത് പാ​സാ​ക്കാ​ൻ സാ​ധി​ച്ചി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ജു​ഡീ​ഷ്യ​റി​യി​ലെ ഉ​ത്ത​ര​വാ​ദി​ത്തം നി​ല​നി​ർ​ത്തു​ന്ന​തി​നാ​യി നി​ല​വി​ൽ ആ​ഭ്യ​ന്ത​ര സം​വി​ധാ​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

Kerala

കുട്ടി താഴെ വീണിട്ടും അറിയാതെ ഓട്ടോയുടെ പാച്ചിൽ; ദൃശ്യങ്ങൾ പുറത്ത്

കൊയിലാണ്ടി: സ്കൂളിൽനിന്നു കൂട്ടുകാർക്കൊപ്പം ഓട്ടോറിക്ഷയിൽ വീട്ടിലേക്കു പോവുകയായിരുന്ന വിദ്യാർഥിനി റോഡിൽ തെറിച്ചുവീണ സംഭവത്തിൽ സ്കൂൾ അധികൃതർ അടിയന്തര യോഗം ചേർന്നു.

കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു അപകടം. കൊയിലാണ്ടി കോതമംഗലം ജിഎൽപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനി മണമൽ ചെമ്പിൽ വയൽ രാകേഷിന്‍റെ മകൾ ആരാധ്യ (ആറ്) യാണ് ഓട്ടോയിൽനിന്നു തെറിച്ചു വീണത്. കുറുവങ്ങാട് സെൻട്രൽ യുപി സ്കൂളിനു സമീപം നാലോടെയായിരുന്നു സംഭവം.

അമിതവേഗത്തിൽ പോവുകയായിരുന്നു ഓട്ടോറിക്ഷയിൽനിന്നു കുട്ടി റോഡിലേക്കു തെറിച്ചു വീഴുകയായിരുന്നു. കുട്ടി തെറിച്ചു വീണത് അറിയാതെ ഒാട്ടോ കുറെക്കൂടി മൂന്നോട്ട് ഓടി. വീണ ഉടൻതന്നെ റോഡിൽനിന്നു ചാടി എഴുന്നേൽക്കുന്ന കുട്ടിയുടെ ദൃശ്യം സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. കുട്ടിയുടെ കാലിനും കൈയ്ക്കും പരിക്കുണ്ട്.

സംഭവം നടന്ന ഉടൻ ഓടിക്കൂടിയവർ കുട്ടിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. സ്കൂൾ വിദ്യാർഥികളെയുംകൊണ്ടു പോകുന്ന പല വാഹനങ്ങളും സമയത്തിന് എത്താൻ അമിതവേഗത്തിയിലാണ് പോകുന്നതെന്ന പരാതി നേരത്തെ ഉയർന്നിട്ടുണ്ട്.

കുട്ടികൾ വീഴാതിരിക്കാൻ ഓട്ടോയിൽ സുരക്ഷാവേലി വേണമെന്നാണ് നിർദേശമെങ്കിലും പല വാഹനങ്ങളിലും ഇതില്ലെന്നും ആക്ഷേപവും ഉണ്ട്. അനുവദനീയമായതിൽ കൂടുതൽ കുട്ടികളെ ഒാട്ടോയിൽ കുത്തിനിറച്ചു കൊണ്ടുപോകുന്നുവെന്ന പരാതിയും ഉയർന്നിട്ടുണ്ട്. സംഭവത്തെത്തുടർന്നു സ്കൂൾ അധികൃതർ സ്കൂളിൽനിന്നു വിദ്യാർഥികളെ കൊണ്ടുപോകുന്ന ഓട്ടോറിക്ഷ ഡ്രൈവർമാരുടെ യോഗം വിളിച്ചു ചേർത്തു വിഷ‍യം ചർച്ച ചെയ്തു.

Kerala

കാല്‍നടയാത്രക്കാരുടെ സുരക്ഷ; പ​​​രാ​​​തി​​​ക​​​ള്‍ ശ്ര​​​ദ്ധ​​​യി​​​ല്‍പ്പെ​​​ടു​​​ത്തി​​​യാ​​​ല്‍ ന​​​ട​​​പ​​​ടി​​​‍ സ്വീ​​​ക​​​രി​​​ക്കും: എ​​​ന്‍എ​​​ച്ച്എ​​​ഐ

കൊ​​​ച്ചി: കാ​​​ല്‍ന​​​ട​​​യാ​​​ത്ര​​​ക്കാ​​​രു​​​ടെ സു​​​ര​​​ക്ഷ സം​​​ബ​​​ന്ധി​​​ച്ച പൊ​​​തു​​​താ​​​ത്പ​​​ര്യ ഹ​​​ര്‍ജി ദേ​​​ശീ​​​യ പാ​​​ത അ​​​ഥോ​​​റി​​​റ്റി​​​യു​​​ടെ ഉ​​​റ​​​പ്പി​​​നെ​​​ത്തു​​​ട​​​ര്‍ന്ന് ഹൈ​​​ക്കോ​​​ട​​​തി തീ​​​ര്‍പ്പാ​​​ക്കി. ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൗ​​​മെ​​​ന്‍ സെ​​​ന്‍, ജ​​​സ്റ്റീ​​​സ് വി.​​​എം. ശ്യാം ​​​കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചാ​​​ണു ഹ​​​ര്‍ജി തീ​​​ര്‍പ്പാ​​​ക്കി​​​യ​​​ത്.

കാ​​​ല്‍ന​​​ട​​​യാ​​​ത്ര​​​ക്കാ​​​ര്‍ക്ക് അ​​​നു​​​യോ​​​ജ്യ​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഇ​​​ന്ത്യ​​​ന്‍ റോ​​​ഡ് കോ​​​ണ്‍ഗ്ര​​​സ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച മാ​​​ര്‍ഗ​​​നി​​​ര്‍ദേ​​​ശ​​​ങ്ങ​​​ള്‍ പാ​​​ലി​​​ക്കാ​​​ന്‍ സം​​​സ്ഥാ​​​ന​​​ത്തി​​​നും എ​​​ന്‍എ​​​ച്ച്എ​​​ഐ​​​യ്ക്കും കേ​​​ര​​​ള റോ​​​ഡ് സു​​​ര​​​ക്ഷാ അ​​​ഥോ​​​റി​​​റ്റി​​​ക്കും നി​​​ര്‍ദേ​​​ശം ന​​​ല്‍ക​​​ണ​​​മെ​​​ന്ന​​​തു​​​ള്‍പ്പെ​​​ടെ​​​യു​​​ള്ള ആ​​​വ​​​ശ്യ​​​ങ്ങ​​​ളു​​​ന്ന​​​യി​​​ച്ചാ​​​ണ് പൊ​​​തു​​​താ​​​ത്പ​​​ര്യ ഹ​​​ര്‍ജി സ​​​മ​​​ര്‍പ്പി​​​ച്ചി​​​രു​​​ന്ന​​​ത്.

കാ​​​ല്‍ന​​​ട​​​യാ​​​ത്ര​​​ക്കാ​​​ര്‍ക്കു​​​ള്ള പ​​​രാ​​​തി​​​ക​​​ള്‍ സ​​​മ​​​ര്‍പ്പി​​​ക്കാ​​​ന്‍ രാ​​​ജ്മാ​​​ര്‍ഗ്‌യാ​​​ത്ര എ​​​ന്ന മൊ​​​ബൈ​​​ല്‍ ആ​​​പ്ലി​​​ക്കേ​​​ഷ​​​നെ​​​ക്കു​​​റി​​​ച്ച് പ്ര​​​ചാ​​​ര​​​ണം ന​​​ല്‍കാ​​​ന്‍ കോ​​​ട​​​തി നേ​​​ര​​​ത്തേ എ​​​ന്‍എ​​​ച്ച്എ​​​ഐ​​​യോ​​​ടു നി​​​ര്‍ദേ​​​ശി​​​ച്ചി​​​രു​​​ന്നു.

മൊ​​​ബൈ​​​ല്‍ ആ​​​പ് പ്ര​​​വ​​​ര്‍ത്ത​​​ന​​​ക്ഷ​​​മ​​​മാ​​​ണെ​​​ന്നും ഹ​​​ര്‍ജി​​​ക്കാ​​​ര്‍ ഉ​​​ന്ന​​​യി​​​ച്ച മ​​​റ്റു പ​​​രാ​​​തി​​​ക​​​ള്‍ മു​​​ന്‍ ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വി​​​ല്‍ പ​​​രി​​​ഗ​​​ണി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും എ​​​ന്‍എ​​​ച്ച്എ​​​ഐ​​​യു​​​ടെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ ബോ​​​ധി​​​പ്പി​​​ച്ചു.

ഉ​​​ന്ന​​​യി​​​ക്കു​​​ന്ന വി​​​ഷ​​​യ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള നി​​​ര്‍ദേ​​​ശ​​​ങ്ങ​​​ള്‍ എ​​​ന്‍എ​​​ച്ച്എ​​​ഐ സ്വീ​​​ക​​​രി​​​ക്കാ​​​ന്‍ ത​​​യാ​​​റാ​​​ണെ​​​ന്നും എ​​​ന്തെ​​​ങ്കി​​​ലും പ​​​രാ​​​തി​​​ക​​​ള്‍ നി​​​ല​​​നി​​​ല്‍ക്കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ല്‍ അ​​​തു ശ്ര​​​ദ്ധ​​​യി​​​ല്‍പ്പെ​​​ടു​​​ത്തി​​​യാ​​​ല്‍ എ​​​ന്‍എ​​​ച്ച്എ​​​ഐ ഉ​​​ചി​​​ത​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും അ​​​റി​​​യി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്നാ​​​ണ് ഹ​​​ര്‍ജി തീ​​​ര്‍പ്പാ​​​ക്കി​​​യ​​​ത്.

Kerala

എട്ടു പേരെ കടിച്ച നായ ചത്തു; പ്രതിഷേധവുമായി നാട്ടുകാര്‍, വട്ടം കറങ്ങി നഗരസഭ

കൊച്ചി: ഉദയംപേരൂരില്‍ എട്ടു പേരെ കടിച്ച തെരുവുനായ ചത്തോടെ ഭീതിയിലായി ജനങ്ങള്‍. പേവിഷബാധയെത്തുടര്‍ന്ന് ശനിയാഴ്ച വൈകുന്നേരമാണ് നായ ചത്തത്. കണിയാവള്ളി റോഡില്‍ കരിയാപറമ്പ് ഭാഗത്തുനിന്നു വൈകിട്ടോടെയാണ് ഫോര്‍ട്ട് കൊച്ചിയിലുള്ള നായകളെ സംരക്ഷിക്കുന്ന സംഘമെത്തി തെരുവു നായയെ പിടിച്ചു കൊണ്ടുപോയത്. കൊണ്ടുപോകുന്ന വഴിക്കുതന്നെ നായ ചത്തു പോവുകയായിരുന്നു. നായയ്ക്കു പേവിഷബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

അവശനിലയിലായിരുന്ന നായ അവിടെയെത്തും മുമ്പേ ചത്തുവെന്നും സാമ്പിള്‍ ശേഖരിച്ച് നടത്തിയ പരിശോധനയില്‍ നായയ്ക്കു പേവിഷബാധയുണ്ടെന്നും റിപ്പോര്‍ട്ട് വന്നതായി ഡോഗ് സംരക്ഷണ സംഘത്തിലെ കെ.എസ്. സജിത്ത് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം നടത്തി നായയുടെ ജഡം സംസ്‌കരിച്ചു.

ആരുടെ ചെലവിൽ

നായയ്ക്കു പേ വിഷബാധയുണ്ടെന്ന് അറിഞ്ഞതോടെ ഉദയംപേരൂര്‍ മേഖലയിലെ എല്ലാ തെരുവു നായക്കള്‍ക്കും വാക്‌സിനേഷന്‍ എടുക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തി. എന്നാല്‍, ഉദയംപേരൂര്‍, തൃപ്പൂണിത്തുറ നഗരസഭ എന്നിവയുടെ അതിര്‍ത്തിയായതിനാല്‍, നായകളെ പിടികൂടുന്ന കാര്യത്തിലും വാക്‌സിനേഷനും മറ്റുമുള്ള ചെലവ് ആരു വഹിക്കുമെന്ന കാര്യത്തിലും ആശയക്കുഴപ്പം തുടരുകയാണ്.

വ്യാപക ആക്രമണം

ഉദയംപേരൂര്‍ എംഎല്‍എ റോഡില്‍ ഉദയഗിരി നഗറിന് സമീപമാണ് വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി തെരുവുനായയുടെ ആക്രമണമുണ്ടായത്. ഉദയഗിരി നഗറിനു സമീപം താമസിക്കുന്ന തമിഴ്നാട് സ്വദേശി വേലുവിന്‍റെ മകന്‍ ഭുവനേശ്വര്‍ (4), തെക്കേ പുളിപ്പറമ്പില്‍ സതി (52), ഉദയനഗറില്‍ അന്നമ്മ ഈശപ്പന്‍, വലിയകുളം സ്വദേശി ആരോണ്‍ (12) എന്നിവര്‍ക്കാണ് നായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്.

വെള്ളിയാഴ്ച ഉച്ചയോടെയാണ് വീട്ടുമുറ്റത്തു നില്‍ക്കുകയായിരുന്ന അന്നമ്മയ്ക്കു കടിയേറ്റത്. അതേ ദിവസം വൈകിട്ട് അമ്മയോടൊപ്പം സഹോദരനെ സ്‌കൂളില്‍ നിന്ന് വിളിക്കാന്‍ പോകുന്നതിനിടെയായിരുന്നു ഭുവനേശ്വറിനെ നായ ആക്രമിച്ചത്. റോഡരികില്‍ നിന്ന കുഞ്ഞിന്‍റെ പിന്നിലൂടെയെത്തിയ നായ ചാടിവീണു കടിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ വീടിന്‍റെ മുറ്റമടിക്കുന്നതിനിടെയാണ് സതിക്കു കടിയേറ്റത്. പാഞ്ഞെത്തിയ നായ തല കടിച്ചുകീറി.

Kerala

മേയർ ഇടപെട്ടു, പോലീസുകാരിയുടെ 70 ​നാ​യ്ക്ക​ളെ ഷെൽട്ടറിലേക്കു മാറ്റി

തി​രു​വ​ന​ന്ത​പു​രം: ചേ​ങ്കോ​ട്ടു​കോ​ണ​ത്തു പോ​ലീ​സു​കാ​രി​യു​ടെ വീ​ട്ടി​ല്‍ വ​ള​ര്‍​ത്തി​യി​രു​ന്ന തെ​രു​വു​ നാ​യ്ക്ക​ളെ കോ​ര്‍​പ​റേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍ പ്ര​ത്യേ​ക ഷെ​ല്‍​ട്ട​റി​ലേ​ക്കു മാ​റ്റി.

പൂ​ങ്കു​ളം വ​ണ്ടി​ത്ത​ട​ത്തി​ലു​ള്ള കോ​ര്‍​പ​റേ​ഷ​ന്‍റെ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്കാ​ണ് മാ​റ്റി​യ​ത്. ഇന്നു രാ​വി​ലെ കോ​ര്‍​പ​റേ​ഷ​ന്‍ മേ​യ​ര്‍ വി.​വി. രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് തെ​രു​വു​നാ​യ്ക്ക​ളെ സു​ര​ക്ഷി​ത കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റി​യ​ത്.

നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെത്തു​ട​ര്‍​ന്നാ​ണ് കോ​ര്‍​പ​റേ​ഷ​ന്‍ മേ​യ​ര്‍ ഈ ​വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട്ട​ത്. ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​രി​യാ​ണ് തെ​രു​വ്‌​നാ​യ്ക്ക​ളെ അ​വ​രു​ടെ വീ​ട്ടി​ല്‍ വ​ള​ര്‍​ത്തി​വ​ന്നി​രു​ന്ന​ത്. ഇ​ത് വ​ര്‍​ഷ​ങ്ങ​ളാ​യി പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ച്ചി​രു​ന്നു.

അ​ധി​കൃ​ത​ര്‍​ക്കു ജ​ന​ങ്ങ​ള്‍ നി​ര​വ​ധി പ​രാ​തി​ക​ള്‍ ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല. 70ല്‍​പ​രം തെ​രു​വു​നാ​യ്ക്ക​ളെ​യാ​ണ് പോ​ലീ​സു​കാ​രി വീ​ട്ടി​ല്‍ വ​ള​ര്‍​ത്തി വ​ന്നി​രു​ന്ന​ത്.

ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പു​തി​യ ഭ​ര​ണ സ​മി​തി അ​ധി​കാ​ര​മേ​റ്റ​തി​നെത്തു​ട​ര്‍​ന്നാ​ണ് ഈ ​വി​ഷ​യ​ത്തി​ല്‍ മേ​യ​ര്‍ ഇ​ട​പെ​ട്ട​ത്. മേ​യ​ര്‍ വി.​വി. രാ​ജേ​ഷ് പോ​ലീ​സു​കാ​രി​യു​മാ​യി സം​സാ​രി​ച്ചാ​ണ് പ്ര​ശ്‌​നം പ​രി​ഹ​രി​ച്ച​ത്.

District News

പറവൂര്‍ സര്‍വീസ് റോഡ് അടച്ചുകെട്ടി; ആംബുലന്‍സ് പോലും വരുന്നില്ല

കൊച്ചി: നോര്‍ത്ത് പരവൂര്‍ പെരുമ്പടന്ന ദേശീയ പാതയില്‍ യൂടേണ്‍ ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന് മുന്നിലെത്തി സ്വദേശി കെ.വി രാധാകൃഷ്ണന്‍. ദേശീയപാത 66ന്‍റെ നിര്‍മാണവുമായി ബന്ധപ്പെട്ട് സര്‍വീസ് റോഡില്‍ പറവൂര്‍ പാലത്തിന്‍റെ തെക്കു ഭാഗത്ത് യൂ ടേണ്‍ അനുവദിക്കാതെ അടച്ചു കെട്ടിയതിനെതിരെ നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു.

മനുഷ്യാവകാശ കമ്മീഷനിൽ പരാതി

വാഹനങ്ങള്‍ ഇരു ഭാഗത്തേക്കും തിരിഞ്ഞു പോകാന്‍ നിര്‍ദിഷ്ട സ്ഥലത്ത് യു ടേണ്‍ അനുവദിക്കുമെന്ന് ദേശീയപാത പ്രോജക്ട് ഡയറക്ടറും ഡെപ്യൂട്ടി കളക്ടറും ഉറപ്പു നല്‍കിയിരുന്നെങ്കിലും അതു നടന്നില്ല. ഇതിനെത്തുടര്‍ന്ന് വാഹനങ്ങള്‍ക്കു തിരിഞ്ഞു പോകാനാകാത്ത സ്ഥിതിയും ഗതാഗതക്കുരുക്കുമാണ്. പെരുമ്പടന്നയിലെ അശാസ്ത്രീയ നിര്‍മാണം സംബന്ധിച്ച പരാതി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.

എന്നാല്‍, ഇതില്‍ കാര്യമായ പുരോഗതിയൊന്നും ഇല്ലാതെ വന്നതോടെയാണ് മനുഷ്യവകാശ കമ്മീഷനെ സമീപിച്ചതെന്നു കെ.വി രാധാകൃഷ്ണന്‍ ദീപിക ഓണ്‍ലൈനിനോടു പ്രതികരിച്ചു. പെരുമ്പടന്ന വഴിയാണ് ദേശീയപാത കടന്നു പോകുന്നത്. പക്ഷേ, പറവൂര്‍ ഭാഗത്തിന് തെക്കുവശത്തുള്ള സര്‍വീസ് റോഡുകള്‍ വന്നു നില്‍ക്കുന്നതു പുഴയില്‍ അവസാനിക്കുന്ന രീതിയിലാണ്. എറണാകുളം ഭാഗത്തുനിന്നു വരുന്ന വണ്ടികളും കൊടുങ്ങല്ലൂര്‍ ഭാഗത്തുനിന്നു വരുന്ന വണ്ടികളും സര്‍വീസ് റോഡിലേക്ക് ഇറങ്ങിയാല്‍ തിരിഞ്ഞു വരാനും കേറാനും ഇറങ്ങാനുള്ള സാഹചര്യം അതിലൂടെ മാത്രമേയുള്ളു.

 

Kerala

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​തി​ക​ൾ: മൂ​ന്നം​ഗ സ​മി​തിയെ ചുമതലപ്പെടുത്തി


തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലെ കാ​​​​ലു​​​​വാ​​​​ര​​​​ലും ഔ​​​​ദ്യോ​​​​ഗി​​​​ക സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ ന​​​​ട​​​​ത്തി​​​​യ ശ്ര​​​​മ​​​​വും വി​​​​ഭാ​​​​ഗീ​​​​യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളും അ​​​​ട​​​​ക്കം കെ​​​​പി​​​​സി​​​​സി​​​​ക്ക് ല​​​​ഭി​​​​ച്ച പ​​​​രാ​​​​തി​​​​ക​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ൻ മൂ​​​​ന്നം​​​​ഗ സ​​​​മി​​​​തി​​​​യെ ചു​​​​മ​​​​ത​​​​ല​​​​പ്പെ​​​​ടു​​​​ത്തി.

ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു വി​​​​വി​​​​ധ ജി​​​​ല്ല​​​​ക​​​​ളി​​​​ൽനി​​​​ന്ന് നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​നു പ​​​​രാ​​​​തി​​​​ക​​​​ളാ​​​​ണ് കെ​​​​പി​​​​സി​​​​സി​​​​ക്കു ല​​​​ഭി​​​​ച്ച​​​​ത്.

പ​​​​രാ​​​​തി​​​​ക​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ച്ച് റി​​​​പ്പോ​​​​ർ​​​​ട്ട് സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​നാ​​​​യി മു​​​​ൻ​​​​മ​​​​ന്ത്രി കെ.​​​​സി. ജോ​​​​സ​​​​ഫ്, രാ​​​​ഷ്‌ട്രീയ​​​​കാ​​​​ര്യ സ​​​​മി​​​​തി അം​​​​ഗം സി.​​​​പി. മു​​​​ഹ​​​​മ്മ​​​​ദ്, മു​​​​ൻ എം​​​​എ​​​​ൽ​​​​എ കെ. ​​​​മോ​​​​ഹ​​​​ൻ​​​​കു​​​​മാ​​​​ർ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന മൂ​​​​ന്നം​​​​ഗ ക​​​​മ്മി​​​​റ്റി​​​​ക്ക് കെ​​​​പി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് സ​​​​ണ്ണി ജോ​​​​സ​​​​ഫ് എം​​​​എ​​​​ൽ​​​​എ രൂ​​​​പം ന​​​​ൽ​​​​കി​​​.

ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ സം​​​​ഘ​​​​ട​​​​ന​​​​യ്ക്ക് ദോ​​​​ഷ​​​​ക​​​​ര​​​​മാ​​​​യ വി​​​​ഭാ​​​​ഗീ​​​​യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ള​​​​ട​​​​ക്കം ന​​​​ട​​​​ത്തി​​​​യ​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ അ​​​​ച്ച​​​​ട​​​​ക്ക ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കും.

Latest News

Corehub Up