Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Possibility

ഭൂ​മി​യി​ൽ ഇ​ന്നു മി​ത​മാ​യ സൗ​ര​ക്കാ​റ്റി​ന് സാ​ധ്യ​ത

ന്യൂ​​​​യോ​​​​ർ​​​​ക്ക്: സൂ​​​​ര്യ​​​​നി​​​​ൽ​​​​നി​​​​ന്നു​​​​ണ്ടാ​​​​യ ര​​​​ണ്ട് സ്ഫോ​​​​ട​​​​ന​​​​ങ്ങ​​​​ളു​​​​ടെ ഫ​​​​ല​​​​മാ​​​​യി ഇ​​​​ന്നു ഭൂ​​​​മി​​​​യി​​​​ൽ മി​​​​ത​​​​മാ​​​​യ രീ​​​​തി​​​​യി​​​​ലു​​​​ള്ള സൗ​​​​ര​​​​ക്കാ​​​​റ്റി​​​​നു സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്ന് യു​​​​എ​​​​സ് നാ​​​​ഷ​​​​ണ​​​​ൽ ഓ​​​​ഷ്യാ​​​​നി​​​​ക് ആ​​​​ൻ​​​​ഡ് അ​​​​റ്റ്‌​​​​മോ​​​​സ്ഫെ​​​​റി​​​​ക് അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​ഷ​​​​ൻ മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കി.

ക​​​​ഴി​​​​ഞ്ഞ ഏ​​​​ഴ്, എ​​​​ട്ട് തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ സൂ​​​​ര്യ​​​​നി​​​​ലു​​​​ണ്ടാ​​​​യ ര​​​​ണ്ട് സൗ​​​​ര​​​​സ്‌​​​​ഫോ​​​​ട​​​​ന​​​​ങ്ങ​​​​ളെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് പു​​​​റ​​​​ന്ത​​​​ള്ള​​​​പ്പെ​​​​ട്ട ക​​​​ണ​​​​ങ്ങ​​​​ൾ ഭൂ​​​​മി​​​​യു​​​​ടെ കാ​​​​ന്തി​​​​ക​​​​വ​​​​ല​​​​യ​​​​ത്തി​​​​ലേ​​​​ക്ക് എ​​​​ത്തി​​​​ക്കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

ത​​​​ത്ഫ​​​​ല​​​​മാ​​​​യി സാ​​​​റ്റ​​​​ലൈ​​​​റ്റ് സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ, റേ​​​​ഡി​​​​യോ സി​​​​ഗ്‌​​​​ന​​​​ലു​​​​ക​​​​ൾ, ഉ​​​​യ​​​​ർ​​​​ന്ന അ​​​​ക്ഷാം​​​​ശ​​​​ങ്ങ​​​​ളി​​​​ലെ പ​​​​വ​​​​ർ ഗ്രി​​​​ഡു​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യി​​​​ൽ ചെ​​​​റി​​​​യ​​​​തോ​​​​തി​​​​ലു​​​​ള്ള ത​​​​ട​​​​സ​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​യേ​​​​ക്കാം. ധ്രു​​​​വ​​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ ‘അ​​​​റോ​​​​റ’(ഉ​​​​ത്ത​​​​ര​​​​ധ്രു​​​​വ ദീ​​​​പം) പ്ര​​​​തി​​​​ഭാ​​​​സം സാ​​​​ധാ​​​​ര​​​​ണ​​​​യേ​​​​ക്കാ​​​​ൾ കൂ​​​​ടു​​​​ത​​​​ൽ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ ദൃ​​​​ശ്യ​​​​മാ​​​​കാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ട്.

National

കേ​ന്ദ്ര​ മ​ന്ത്രി​സ​ഭാ പു​നഃ​സം​ഘ​ട​ന​യ്ക്കു സാ​ധ്യ​ത

ന്യൂ​​​​ഡ​​​​ൽ​​​​ഹി: കേ​​​​ന്ദ്ര വാ​​​​ണി​​​​ജ്യ-​​​​വ്യ​​​​വ​​​​സാ​​​​യ മ​​​​ന്ത്രി പി​​​​യൂ​​​​ഷ് ഗോ​​​​യ​​​​ലി​​​​നെ ബി​​​​ജെ​​​​പി ദേ​​​​ശീ​​​​യ ട്ര​​​​ഷ​​​​റ​​​​റാ​​​​യി നി​​​​യ​​​​മി​​​​ച്ച​​​തോ​​​ടെ കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ അ​​​ഴി​​​ച്ചു​​​പ​​​ണി​​​ക്ക് സാ​​​ധ്യ​​​ത​​​യേ​​​റി.

ഒ​​​​രാ​​​​ൾ​​​​ക്ക് ഒ​​​​രു പ​​​​ദ​​​​വി എ​​​​ന്ന ബി​​​​ജെ​​​​പി​​​​യു​​​​ടെ പ്ര​​​​ഖ്യാ​​​​പി​​​​ത​​​​ന​​​​യം മു​​​​ൻ​​​​നി​​​​ർ​​​​ത്തി ഗോ​​​​യ​​​​ൽ കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ൽ​​​​നി​​​​ന്ന് ഒ​​​​ഴി​​​​വാ​​​​ക്ക​​​​പ്പെ​​​​ട്ടേ​​​​ക്കു​​​​മെ​​​​ന്നും പ​​​​ക​​​​രം പാ​​​​ർ​​​​ട്ടി സം​​​​ഘ​​​​ട​​​​ന​​​​യി​​​​ൽ ശ്ര​​​​ദ്ധ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ചേ​​​​ക്കു​​​​മെ​​​​ന്നു​​​മാ​​​ണ് അ​​​​ഭ്യൂ​​​​ഹം.

അ​​​​തേ​​​​സ​​​​മ​​​​യം, യു​​​എ​​​​സ് ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​മാ​​​​യു​​​​ള്ള സ്വ​​​​ത​​​​ന്ത്ര വ്യാ​​​​പാ​​​​ര ക​​​​രാ​​​​ർ ച​​​​ർ​​​​ച്ച​​​​ക​​​​ൾ​​​​ക്കു നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കു​​​​ന്ന​​​​ത് പി​​​​യൂ​​​​ഷ് ഗോ​​​​യ​​​​ലാ​​​​ണ്. അ​​​തി​​​നാ​​​ൽ​​​ത്ത​​​ന്നെ ഗോ​​​യ​​​ലി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ൽ പാ​​​ർ​​​ട്ടി വി​​​ട്ടു​​​വീ​​​ഴ്ച​​​യ്ക്കു ത​​​യാ​​​റാ​​​കു​​​മോ​​​യെ​​​ന്ന​​​തും കാ​​​ത്തി​​​രു​​​ന്നു കാ​​​ണേ​​​ണ്ട​​​തു​​​ണ്ട്.

Kerala

സം​സ്ഥാ​ന​ത്ത് വീ​ണ്ടും വൈ​ദ്യു​തി നി​യ​ന്ത്ര​ണ​ത്തി​ന് സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും വൈ​ദ്യു​തി നി​യ​ന്ത്ര​ണ​ത്തി​ന് സാ​ധ്യ​ത. ഭാ​ഗി​ക വൈ​ദ്യു​ത നി​യ​ന്ത്ര​ണം ആ​വ​ശ്യ​മാ​യി വ​ന്നേ​ക്കാ​മെ​ന്നാ​ണ് കെ​എ​സ്ഇ​ബി അ​റി​യി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി നി​യ​ന്ത്ര​ണ അ​റി​യി​പ്പ് ഒ​ന്നും​ത​ന്നെ ഉ​ണ്ടാ​യി​രു​ന്നി​ല്ല. കേ​ര​ള​ത്തി​ലെ പ​വ​ർ ക​ട്ട് ഒ​ഴി​വാ​യേ​ക്കു​മെ​ന്ന് കെ​എ​സ്ഇ​ബി ചെ​യ​ർ​മാ​ൻ എം.​ജി. രാ​ജ​മാ​ണി​ക്യം ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു.

വൈ​ദ്യു​തി​യു​ടെ ല​ഭ്യ​ത​യി​ൽ കാ​ര്യ​മാ​യ കു​റ​വ് സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്ന് കെ​എ​സ്ഇ​ബി അ​റി​യി​ച്ചു. വൈ​ദ്യു​തി ഉ​പ​ഭോ​ഗം ഇ​ന്ന് 400 മു​ത​ൽ 500 മെ​ഗാ​വാ​ട്ട് വ​രെ വ​ർ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്.

കേ​ന്ദ്ര പൂ​ളി​ൽ നി​ന്ന് വൈ​ദ്യു​തി ല​ഭി​ക്കു​മെ​ന്ന​തി​നാ​ലാ​ണ് നി​യ​ന്ത്ര​ണം മാ​റി​യ​തെ​ന്ന് കെ​എ​സ്ഇ​ബി ചെ​യ​ർ​മാ​ൻ അ​റി​യി​ച്ച​ത്. എ​ൽ​നി​നോ പ്ര​തി​ഭാ​സ​മാ​ണ് കേ​ര​ള​ത്തി​ൽ വൈ​ദ്യു​തി പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മെ​ന്നും കെ​എ​സ്ഇ​ബി പ​റ​ഞ്ഞി​രു​ന്നു.

അ​തേ​സ​മ​യം എ​ൽ​നി​നോ പ്ര​തി​ഭാ​സ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ മ​ഴ​ക്കു​റ​വും അ​ന്ത​രീ​ക്ഷ താ​പ​നി​ല താ​ര​ത​മ്യേ​ന ഉ​യ​ർ​ന്ന നി​ല​യി​ൽ തു​ട​രു​ന്ന​തും മൂ​ലം സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി ഉ​പ​ഭോ​ഗം മു​ൻ​കാ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഗ​ണ്യ​മാ​യി വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. രാ​ജ്യ​ത്താ​ക​മാ​നം വൈ​ദ്യു​തി ആ​വ​ശ്യ​ക​ത വ​ർ​ധി​ച്ച​തി​നാ​ൽ പ​വ​ർ എ​ക്സ്ചേ​ഞ്ചി​ലൂ​ടെ ല​ഭ്യ​മാ​കു​ന്ന വൈ​ദ്യു​തി​യു​ടെ ല​ഭ്യ​ത​യി​ലും കാ​ര്യ​മാ​യ കു​റ​വ് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്.

 

Kerala

ഇ​ന്നും ചൂ​ട് കൂ​ടും, നാ​ളെ മു​ത​ല്‍ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ടു​ത്ത 24 മ​ണി​ക്കൂ​ര്‍കൂ​ടി ക​ടു​ത്ത ചൂ​ട് തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം.

പ​ക​ല്‍ താ​പ​നി​ല​യി​ല്‍ ശ​രാ​ശ​രി​യി​ല്‍ നി​ന്ന് മൂ​ന്ന് മു​ത​ല്‍ നാ​ല് ഡി​ഗ്രി വ​രെ​യു​ള്ള വ​ര്‍​ധ​ന​വു​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ഇ​ടു​ക്കി​യും വ​യ​നാ​ടും ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു.

പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ പ​ക​ല്‍ താ​പ​നി​ല 40 ഡി​ഗ്രി സെ​ല്‍​ഷസ് വ​രെ​യും കൊ​ല്ല​ത്ത് 39 ഡി​ഗ്രി വ​രെ​യും പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ല്‍ 38 ഡി​ഗ്രി വ​രെ​യും ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, മ​ല​പ്പു​റം, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ഖി​ല്‍ 37 ഡി​ഗ്രി വ​രെ​യും തി​രു​വ​ന​ന്ത​പു​ര​ത്ത് 36 ഡി​ഗ്രി വ​രെ​യും ചൂ​ട് അ​നു​ഭ​വ​പ്പെ​ട്ടേ​ക്കും. അ​തി​നാ​ല്‍ ജാ​ഗ്ര​ത തു​ട​ര​ണ​മെ​ന്ന് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി അ​റി​യി​ച്ചു.

അ​തേ​സ​മ​യം നാ​ളെ മു​ത​ല്‍ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലെ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ നാ​ളെ​യും ക​ണ്ണൂ​ര്‍ കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ല്‍ വ്യാ​ഴാ​ഴ്ച​യും പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, വ​യ​നാ​ട് ജി​ല്ല​ക​ളി​ല്‍ വെ​ള്ളി​യാ​ഴ്ച​യും യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ച​താ​യും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

Latest News

Corehub Up