x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന​ത്ത് അ​പ്ര​ഖ്യാ​പി​ത ലോ​ഡ് ഷെ​ഡ്ഡിം​ഗ് 


Published: April 25, 2026 05:25 AM IST | Updated: April 25, 2026 05:25 AM IST

കൊ​ല്ലം: സം​സ്ഥാ​ന​ത്ത് അ​പ്ര​ഖ്യാ​പി​ത ലോ​ഡ് ഷെ​ഡ്ഡിം​ഗ് തു​ട​ങ്ങി. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ 15 മി​നി​റ്റ് ലോ​ഡ്‌ ഷെ​ഡ്ഡിം​ഗ് ഏ​ർ​പ്പെ​ടു​ത്താ​ൻ വൈ​ദ്യു​തി ബോ​ർ​ഡ് വാ​ക്കാ​ൽ നി​ർ​ദേ​ശം ന​ൽ​കി. വൈ​ദ്യു​തി ഉ​പ​ഭോ​ഗം എ​ക്കാ​ല​ത്തെ​യും ഉ​യ​ർ​ന്ന നി​ര​ക്കാ​യ 117 ദ​ശ​ല​ക്ഷം യൂ​ണി​റ്റി​ന് മു​ക​ളി​ലേ​ക്ക് എ​ത്തി​യ​തോ​ടെ​യാ​ണി​ത്.

ഒ​രാ​ഴ്ച മു​ൻ​പു​ത​ന്നെ മ​ല​ബാ​ർ മേ​ഖ​ല​യി​ലെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ലോ​ഡ് ഷെ​ഡ്ഡിം​ഗ് തു​ട​ങ്ങി​യി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ തി​രു​വി​താം​കൂ​ർ, കൊ​ച്ചി മേ​ഖ​ല​ക​ളി​ലും 10-15 മി​നി​റ്റ് ലോ​ഡ് ഷെ​ഡ്ഡിം​ഗ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

എ​ന്നാ​ൽ ലോ​ഡ് ഷെ​ഡ്ഡിം​ഗ് ആ​രം​ഭി​ച്ചി​ട്ടി​ല്ലെ​ന്നും വൈ​ദ്യു​തി പ്ര​തി​സ​ന്ധി നേ​രി​ടാ​ൻ ചി​ല നി​ർ​ദേ​ശ​ങ്ങ​ളും ക്ര​മീ​ക​ര​ണ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നാ​ണ് ­കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ലും ചൂ​ട് തു​ട​ർ​ന്നാ​ൽ 30 മി​നി​റ്റ് വ​രെ​യു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ രാ​ത്രി​യി​ൽ വേ​ണ്ടി​വ​ന്നേ​ക്കാ​മെ​ന്നാ​ണ് സൂ​ച​ന.

Tags : load shedding electricity power cut kseb

Recent News

Corehub Up