Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sivakrishna

ബ​സും ബൈ​ക്കും കൂ​ട്ടിയി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

ഈ​​രാ​​റ്റു​​പേ​​ട്ട: ക​​ള​​ത്തൂ​​ക്ക​​ട​​വി​​ന് സ​​മീ​​പം കെ​​എ​​സ്ആ​​ര്‍​ടി​​സി ബ​​സും ബൈ​​ക്കും കൂ​​ട്ടി​​യി​​ടി​​ച്ച് യു​​വാ​​വ് മ​​രി​​ച്ചു.

വ​​ലി​​യ​​മം​​ഗ​​ലം സോ​​മി​​ല്ലി​​ന് സ​​മീ​​പ​​മാ​​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​ത്. മു​​ണ്ട​​ക്ക​​യം കൊ​​ക്ക​​യാ​​ര്‍ ക​​മ​​ലാ​​ഭ​​വ​​നി​​ല്‍ കൃ​​ഷ്ണ​​ന്‍റെ മ​​ക​​ൻ ശി​​വ​​കൃ​​ഷ്ണ (24) ആ​​ണ് മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് ഒ​​ന്ന​​ര​​യോ​​ടെ​​യാ​​യി​​രു​​ന്നു അ​​പ​​ക​​ടം.

തൊ​​ടു​​പു​​ഴ​​യി​​ലേ​​ക്കു പോ​​വു​​ക​​യാ​​യി​​രു​​ന്ന ശി​​വ മു​​ന്പി​​ൽ​​പോ​​യ കാ​​റി​​നെ ഓ​​വ​​ര്‍​ടേ​​ക്ക് ചെ​​യ്യ​​വെ​​യാ​​ണ് അ​​പ​​ക​​ടം. റോ​​ഡി​​നു ന​​ടു​​വി​​ലെ വെ​​ള്ള​​ലൈ​​നി​​ല്‍ ക​​യ​​റി തെ​​ന്നി​​യ ബൈ​​ക്ക് എ​​തി​​രേ വ​​ന്ന കെ​​എ​​സ്ആ​​ര്‍​ടി​​സി ബ​​സി​​നു മു​​ന്നി​​ല്‍ ഇ​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. റോ​​ഡി​​ല്‍ തെ​​റി​​ച്ചു​​വീ​​ണ യു​​വാ​​വി​​ന്‍റെ ത​​ല​​യി​​ലൂ​​ടെ ബ​​സി​​ന്‍റെ ച​​ക്രം ക​​യ​​റി​​യി​​റ​​ങ്ങി.

തൃ​​ശൂ​​രി​​ൽ​​നി​​ന്നും അ​​ടൂ​​രി​​ലേ​​ക്കു പോ​​വു​​ക​​യാ​​യി​​രു​​ന്ന റാ​​ന്നി ഡി​​പ്പോ​​യി​​ലെ ബ​​സി​​ലാ​​ണ് ബൈ​​ക്ക് ഇ​​ടി​​ച്ചു ക​​യ​​റി​​യ​​ത്. മ​​ഴ പെ​​യ്തി​​രു​​ന്ന​​താ​​ണ് ബൈ​​ക്ക് നി​​യ​​ന്ത്ര​​ണം​​വി​​ടാ​​ന്‍ കാ​​ര​​ണ​​മാ​​യ​​ത്. മൃ​​ത​​ദേ​​ഹം പാ​​ലാ ജ​​ന​​റ​​ലാ​​ശ​​പ​​ത്രി​​യി​​ലേ​​ക്കു മാ​​റ്റി. അ​​മ്മ: ക​​ർ​​ത്ത​​മ്മ. സ​​ഹോ​​ദ​​ര​​ങ്ങ​​ൾ: ജീ​​വ, ജ്യോ​​തി, ശ​​ക്തി.

Latest News

Corehub Up