Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dubai

NRI

മ​ല​യാ​ളി യു​വ​തി​യും മ​ക​ളും ഷാ​ർ​ജ​യി​ൽ മ​രി​ച്ച​നി​ല​യി​ൽ

ഷാ​ർ​ജ: മ​ല​യാ​ളി യു​വ​തി​യെ​യും അ​ഞ്ചു​വ​യ​സു​കാ​രി​യാ​യ മ​ക​ളെ​യും ഷാ​ർ​ജ​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ണ്ണൂ​ർ അ​ഴീ​ക്കോ​ട് സ്വ​ദേ​ശി ​ആ​ർ​ഷ (35), മ​ക​ൾ റൂ​ഹി (അ​ഞ്ച്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ഭ​ർ​ത്താ​വ് നി​ഹാ​ലി​നൊ​പ്പം ഷാ​ർ​ജ അ​ൽ ന​ഹ്ദ​യി​ൽ സ​ഹാ​റ മാ​ളി​ന് സ​മീ​പ​ത്തെ ഫ്ലാ​റ്റി​ലാ​ണ് ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന​ത്. മ​ര​ണ​കാ​ര​ണം വ്യ​ക്ത​മ​ല്ല.

സ്വ​ന്ത​മാ​യി ഓ​ൺ​ലൈ​ൻ ബി​സി​ന​സ് ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു ആ​ർ​ഷ. അ​ഴീ​ക്കോ​ട് സ്വ​ദേ​ശി ടി.​കെ. പു​രു​ഷോ​ത്ത​മ​ൻ - ഗീ​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ആ​ർ​ഷ. സഹോദരി: അ​ഷി​ത​ (ഷാർജ).

Kerala

മോ​ഡ​ലിം​ഗി​ന്‍റെ മ​റ​വി​ലെ പെ​ൺ​വാ​ണി​ഭം; ഒ​രു യു​വ​തി​യെ വി​ദേ​ശ​ത്ത് എ​ത്തി​ച്ചാ​ൽ ഒ​രു​ല​ക്ഷം രൂ​പ വ​രെ ക​മ്മീ​ഷ​ൻ

കൊ​ച്ചി: ദു​ബാ​യ് കേ​ന്ദ്രീ​ക​രി​ച്ച് മോ​ഡ​ലിം​ഗി​ന്‍റെ മ​റ​വി​ലെ പെ​ൺ​വാ​ണി​ഭ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ബി​ലാ​ൽ നി​ര​വ​ധി യു​വ​തി​ക​ളെ വി​ദേ​ശ​ത്തേ​ക്ക് ക​ട​ത്തി​യ​താ​യി കൊ​ച്ചി പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ. ഒ​രു യു​വ​തി​യെ വി​ദേ​ശ​ത്ത് എ​ത്തി​ച്ചാ​ൽ ഏ​ജ​ന്‍റാ​യ ബി​ലാ​ലി​ന് ഒ​രു​ല​ക്ഷം രൂ​പ വ​രെ ല​ഭി​ച്ചി​രു​ന്ന​താ​യും പി​ന്നീ​ട് മാ​സം​തോ​റും ക​മ്മീ​ഷ​ൻ വേ​റെ​യും ല​ഭി​ച്ചി​രു​ന്ന​താ​യും അ​ന്വേ​ഷ​ണ സം​ഘം വ്യ​ക്ത​മാ​ക്കി.

കേ​സി​ൽ കൂ​ടു​ത​ൽ അ​റ​സ്റ്റ് ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്നും അ​ന്വേ​ഷ​ണ സം​ഘം പ​റ​ഞ്ഞു. അ​റ​സ്റ്റി​ലാ​യ മൂ​ന്നാം പ്ര​തി അ​ലീ​ന സെ​ക്സ് റാ​ക്ക​റ്റി​ലെ പ്ര​ധാ​ന ക​ണ്ണി​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ക്കു​ന്ന ശ​ബ്ദ സ​ന്ദേ​ശ​വും പു​റ​ത്ത് വ​ന്നി​ട്ടു​ണ്ട്. കേ​സി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്ന് കൊ​ച്ചി ക​മ്മീ​ഷ​ണ​ർ കാ​ളി​രാ​ജ് മ​ഹേ​ഷ് കു​മാ​ർ വ്യ​ക്ത​മാ​ക്കി.

മോ​ഡ​ലു​ക​ൾ​ക്ക് വി​ദേ​ശ​ത്ത് വ​ൻ അ​വ​സ​ര​ങ്ങ​ളും ല​ക്ഷ​ങ്ങ​ളു​ടെ പ്ര​തി​ഫ​ല​വും വാ​ഗ്ദാ​നം ചെ​യ്താ​ണ് ബി​ലാ​ലും സം​ഘ​വും പെ​ൺ​കു​ട്ടി​ക​ളെ വ​ല​യി​ൽ വീ​ഴ്ത്തു​ന്ന​ത്. പെ​ൺ​കു​ട്ടി​ക​ളു​ടെ സാ​ഹ​ച​ര്യ​ങ്ങ​ൾ മു​ത​ലെ​ടു​ത്താ​ണ് ഇ​ട​പാ​ടു​ക​ൾ ന​ട​ക്കു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഫാ​ഷ​ൻ ഷോ​ക​ളി​ല​ട​ക്കം എ​ത്തി​യാ​ണ് പ്ര​തി​ക​ൾ യു​വ​തി​ക​ളെ ക​ണ്ടെ​ത്തു​ന്ന​ത്. ഇ​തി​ന് ബി​ലാ​ലി​ന് കൊ​ച്ചി കേ​ന്ദ്രീ​ക​രി​ച്ച് സം​ഘ​ങ്ങ​ളു​ണ്ട്.

ചാ​രും​മൂ​ട് സ്വ​ദേ​ശി​യാ​ണ് ശ്രീ​കു​മാ​റെ​ന്ന ബി​ലാ​ല്‍. സം​ഘം യു​വ​തി​ക​ളെ അ​യ​ച്ച​ത് ദു​ബാ​യി​ലെ എ​ലൈ​സ ഇ​വ​ന്‍റ് എ​ന്ന സ്ഥാ​പ​ന​ത്തി​ലേ​ക്കാ​ണെ​ന്നും ഒ​ന്നാം പ്ര​തി സി​ന്ധു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലാ​ണ് സ്ഥാ​പ​ന​മെ​ന്നും റി​മാ​ന്‍​ഡ് റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു. ഇ​ര​ക​ളി​ല്‍​നി​ന്ന് വി​സ​യ്‌​ക്കും ടി​ക്ക​റ്റി​നു​മാ​യി 4,70,000 രൂ​പ സി​ന്ധു കൈ​പ്പ​റ്റി​യെ​ന്നും ബി​ലാ​ലി​ന്‍റെ പേ​രി​ല്‍ നി​ര​വ​ധി ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളും സിം ​കാ​ര്‍​ഡു​ക​ളു​മു​ണ്ടെ​ന്നും റി​മാ​ന്‍​ഡ് റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്.

NRI

കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ദു​ബാ​യി​യി​ൽ അ​ന്ത​രി​ച്ചു

ദു​ബാ​യി: കാ​പ്പാ​ട് ചീ​ന​ച്ചേ​രി മ​ഹ​ല്ല് മു​ൻ ഭാ​ര​വാ​ഹി​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ദു​ബാ​യി​യി​ൽ അ​ന്ത​രി​ച്ചു. ചീ​നി​ച്ചേ​രി റാ​ഹ​ത്ത് മ​ൻ​സി​ലി​ൽ കു​നി​യി​ൽ റ​സാ​ഖ് (54) ആ​ണ് മ​രി​ച്ച​ത്.

ദു​ബാ​യി​യി​ലെ ബ​സ് സ്റ്റോ​പ്പി​ൽ​വ​ച്ച് ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​വു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ​ക്ക് ല​ഭി​ച്ച വി​വ​രം. ജോ​ലി ആ​വ​ശ്യ​ത്തി​നാ​യി പോ​ക​വേ​യാ​ണ് സം​ഭ​വം.

ചീ​ന​ച്ചേ​രി ത​ർ​ബി​യ​ത്തു​ൽ ഇ​സ്‌​ലാം മ​ഹ​ല്ല് ക​മ്മി​റ്റി മു​ൻ ഖ​ജാ​ൻ​ജി​യാ​യും ചീ​നി​ച്ചേ​രി ശാ​ഖാ മു​സ്‌​ലിം ലീ​ഗ് മു​ൻ ഭാ​ര​വാ​ഹി​യാ​യും ദീ​ർ​ഘ​കാ​ലം സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്തെ മ​ത-​സാ​മൂ​ഹി​ക രം​ഗ​ങ്ങ​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു.

ഭാ​ര്യ: സ​ജി​ന​ത്ത് (കാ​പ്പാ​ട് പ​ണ്ടാ​ര​വ​യ​ലി​ൽ).​ മ​ക്ക​ൾ: അ​ബ്ദു​ൽ ഫ​ത്താ​ഹ് (ദു​ബാ​യി), ഫാ​ത്തി​മ ഷ​ബ്നം, ന​ഫീ​സ ഫെ​ല്ല. മ​രു​മ​ക്ക​ൾ: ഷി​ഫാ​ന (താ​യ​ൽ​പു​ര, കാ​പ്പാ​ട്), ഷാ​ഫി (ബൈ​ത്തു​ൽ ബ​ർ​ക്ക, കാ​പ്പാ​ട്).

District News

കാ​പ്പാ​ട് സ്വ​ദേ​ശി ദു​ബാ​യി​യിൽ ഹൃ​ദ​യാഘാതംമൂ​ലം മരി​ച്ചു

കാ​പ്പാ​ട്: ചീ​ന​ച്ചേ​രി മ​ഹ​ല്ല് മു​ൻ ഭാ​ര​വാ​ഹി​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ സ്വ​ദേ​ശി ദു​ബാ​യി​ൽ അ​ന്ത​രി​ച്ചു.​

ചീ​നി​ച്ചേ​രി റാ​ഹ​ത്ത് മ​ൻ​സി​ലി​ൽ കു​നി​യി​ൽ റ​സാ​ഖ് (54) ആ​ണ് മ​രി​ച്ച​ത്.​ ദു​ബാ​യി​യിലെ ബ​സ് സ്റ്റോ​പ്പി​ൽവ​ച്ച് ഹൃ​ദ​യാഘാതം ഉ​ണ്ടാ​വു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ​ക്ക് ല​ഭി​ച്ച വി​വ​രം. ജോ​ലി ആ​വ​ശ്യ​ത്തി​നാ​യി പോ​ക​വേ​യാ​ണ് സം​ഭ​വം.​

ചീ​ന​ച്ചേ​രി ത​ർ​ബി​യ​ത്തു​ൽ ഇ​സ്‌ലാം മ​ഹ​ല്ല് ക​മ്മി​റ്റി മു​ൻ ഖ​ജാ​ൻ​ജി​യാ​യും ചീ​നി​ച്ചേ​രി ശാ​ഖാ മു​സ്‌ലിം ലീ​ഗ് മു​ൻ ഭാ​ര​വാ​ഹി​യാ​യും ദീ​ർ​ഘ​കാ​ലം സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

പ്ര​ദേ​ശ​ത്തെ മ​ത-​സാ​മൂ​ഹി​ക രം​ഗ​ങ്ങ​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു അ​ദ്ദേ​ഹം.​ ഭാ​ര്യ: സ​ജി​ന​ത്ത് (കാ​പ്പാ​ട് പ​ണ്ടാ​ര​വ​യ​ലി​ൽ).​മ​ക്ക​ൾ: അ​ബ്ദു​ൽ ഫ​ത്താ​ഹ് (ദു​ബായ്), ഫാ​ത്തി​മ ഷ​ബ്നം, ന​ഫീ​സ ഫെ​ല്ല.​ മ​രു​മ​ക്ക​ൾ: ഷി​ഫാ​ന (താ​യ​ൽ​പു​ര, കാ​പ്പാ​ട്), ഷാ​ഫി (ബൈ​ത്തു​ൽ ബ​ർ​ക്ക, കാ​പ്പാ​ട്).

National

ദുബായിൽ തൊഴിൽ നഷ്‌ടപ്പെട്ടവർക്ക് സഹായം നൽകണം: ജോസ് കെ. മാണി

ന്യൂ​​​ഡ​​​ൽ​​​ഹി: ദു​​​ബാ​​​യി​​​ലെ ഇ​​​റേ​​​നി​​​യ​​​ൻ ആ​​​ശു​​​പ​​​ത്രി അ​​​ട​​​ച്ചു​​​പൂ​​​ട്ടി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് അ​​​വി​​​ടെ ജോ​​​ലി ​​​ചെ​​​യ്തി​​​രു​​​ന്ന മ​​​ല​​​യാ​​​ളി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ഇ​​​ന്ത്യ​​​ക്കാ​​​ർ നേ​​​രി​​​ടു​​​ന്ന ഗു​​​രു​​​ത​​​ര വീ​​​സ പ്ര​​​ശ്ന​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്ക​​​ണ​​​മെ​​​ന്നു കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ്-​​​എം ചെ​​​യ​​​ർ​​​മാ​​​നും എം​​​പി​​​യു​​​മാ​​​യ ജോ​​​സ് കെ. ​​​മാ​​​ണി.

യു​​​ദ്ധ​​​സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളെ​​​ത്തു​​​ട​​​ർ​​​ന്ന് ആ​​​ശു​​​പ​​​ത്രി അ​​​ട​​​ച്ചു​​​പൂ​​​ട്ടി​​​യ​​​തോ​​​ടെ ജോ​​​ലി ന​​​ഷ്‌​​​ട​​​മാ​​​യ ന​​​ഴ്സു​​​മാ​​​ർ അ​​​ട​​​ക്ക​​​മു​​​ള്ള മു​​​ഴു​​​വ​​​ൻ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും കേ​​​ന്ദ്രം സ​​​ഹാ​​​യം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രി​​​ക്കും ദു​​​ബാ​​​യി​​​ലെ ഇ​​​ന്ത്യ​​​ൻ എം​​​ബ​​​സി​​​ക്കും അ​​​യ​​​ച്ച ക​​​ത്തി​​​ൽ അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ദു​​​ബാ​​​യി​​​ലെ ആ​​​ശു​​​പ​​​ത്രി അ​​​ട​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഇ​​​ന്ത്യ​​​ൻ ഡോ​​​ക്‌​​​ട​​​ർ​​​മാ​​​രും ന​​​ഴ്സു​​​മാ​​​രും അ​​​ട​​​ക്ക​​​മു​​​ള്ള 134 ആ​​​രോ​​​ഗ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും അ​​​വ​​​രു​​​ടെ കു​​​ടും​​​ബ​​​ങ്ങ​​​ളും വ​​​ലി​​​യ പ്ര​​​തി​​​സ​​​ന്ധി​​​യാ​​​ണു നേ​​​രി​​​ടു​​​ന്ന​​​ത്.

അ​​​വി​​​ടെ ജോ​​​ലി ചെ​​​യ്തി​​​രു​​​ന്ന മു​​​ഴു​​​വ​​​ൻ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും ജോ​​​ലി ന​​​ഷ്‌​​​ട​​​പ്പെ​​​ട്ടു. പു​​​തി​​​യ തൊ​​​ഴി​​​ൽ, സ​​​ന്ദ​​​ർ​​​ശ​​​ക, പ​​​ങ്കാ​​​ളി വീ​​​സ​​​ക​​​ൾ​​​ക്കു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ൾ സു​​​ര​​​ക്ഷാ​​​കാ​​​ര​​​ണ​​​ങ്ങ​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി അ​​​ധി​​​കൃ​​​ത​​​ർ ത​​​ള്ളി​​​ക്ക​​​ള​​​യു​​​ക​​​യാ​​​ണ്.

മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കാ​​​യി അ​​​ത​​​ത് എം​​​ബ​​​സി​​​ക​​​ൾ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന​​​താ​​​യാ​​​ണു അ​​​റി​​​യു​​​ന്ന​​​ത്. ഇ​​​തേ​​​രീ​​​തി​​​യി​​​ൽ പ്ര​​​വാ​​​സി ഇ​​​ന്ത്യ​​​ക്കാ​​​ർ​​​ക്കും കേ​​​ന്ദ്രം സ​​​ഹാ​​​യ​​​ത്തി​​​നു​​​ള്ള ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ന​​​ട​​​ത്ത​​​ണം- പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി സ​​​മി​​​തി യോ​​​ഗ​​​ത്തി​​​നാ​​​യി ഡ​​​ൽ​​​ഹി​​​യി​​​ലെ​​​ത്തി​​​യ ജോ​​​സ് കെ. ​​​മാ​​​ണി വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

NRI

മലയാളി യുവാവ് ദുബായിയില്‍ കുഴഞ്ഞുവീണു മരിച്ചു

ദു​ബാ​യി: ​ജോ​ലിസ്ഥ​ല​ത്ത് മ​ല​യാ​ളി യു​വാ​വ് ഹൃ​ദ​യാ​ഘാ​തം മൂ​ലം കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. മു​ണ്ട​ക്ക​യം ഏ​ന്ത​യാ​ര്‍ ഈ​സ്റ്റ് ക​ണ്ണ​ന്‍കു​ള​ങ്ങ​ര ധ​നീ​ഷ് രാ​ധാ​കൃ​ഷ്ണ​ന്‍ (ക​ണ്ണ​ന്‍-39) ആ​ണ് മ​രി​ച്ച​ത്.

സ്വ​കാ​ര്യ ക​മ്പ​നി​യി​ല്‍ മെ​ഷി​ന്‍ ഓ​പ്പ​റേ​റ്റ​റാ​യ യു​വാ​വ് ക​ഴി​ഞ്ഞ മൂ​ന്നി​ന് ജോ​ലി​ക്കി​ടെ കു​ഴ​ഞ്ഞുവീ​ഴു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം ശ​നിയാഴ്ച രാ​വി​ലെ വ​ള്ളി​ച്ചി​റ മു​റി​ഞ്ഞാ​റ ചു​ണ്ട​ക്ക​യ്ക്കാ​ട്ട് വീ​ട്ടി​ല്‍ എ​ത്തി​ക്കും.

സം​സ്‌​കാ​രം 11ന് ​വീ​ട്ടു​വ​ള​പ്പി​ല്‍. ഭാ​ര്യ ല​ക്ഷ്മി​പ്രി​യ മു​റി​ഞ്ഞാ​റ ചു​ണ്ട​യ്ക്കാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ള്‍: ആ​ദി കൃ​ഷ്ണ, അ​വ​നി​ക.

Kerala

ദുബായില്‍ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു

പാ​ലാ: ദു​ബാ​യി​ല്‍ ജോ​ലിസ്ഥ​ല​ത്ത് മ​ല​യാ​ളി യു​വാ​വ് ഹൃ​ദ​യാ​ഘാ​തം മൂ​ലം കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. മു​ണ്ട​ക്ക​യം ഏ​ന്ത​യാ​ര്‍ ഈ​സ്റ്റ് ക​ണ്ണ​ന്‍കു​ള​ങ്ങ​ര ധ​നീ​ഷ് രാ​ധാ​കൃ​ഷ്ണ​ന്‍ (ക​ണ്ണ​ന്‍-39) ആ​ണ് മ​രി​ച്ച​ത്.

സ്വ​കാ​ര്യ ക​മ്പ​നി​യി​ല്‍ മെ​ഷി​ന്‍ ഓ​പ്പ​റേ​റ്റ​റാ​യ യു​വാ​വ് ക​ഴി​ഞ്ഞ മൂ​ന്നി​ന് ജോ​ലി​ക്കി​ടെ കു​ഴ​ഞ്ഞുവീ​ഴു​ക​യാ​യി​രു​ന്നു.

മൃ​ത​ദേ​ഹം ശ​നി രാ​വി​ലെ വ​ള്ളി​ച്ചി​റ മു​റി​ഞ്ഞാ​റ ചു​ണ്ട​ക്ക​യ്ക്കാ​ട്ട് വീ​ട്ടി​ല്‍ എ​ത്തി​ക്കും. സം​സ്‌​കാ​രം 11ന് ​വീ​ട്ടു​വ​ള​പ്പി​ല്‍. ഭാ​ര്യ ല​ക്ഷ്മി​പ്രി​യ മു​റി​ഞ്ഞാ​റ ചു​ണ്ട​യ്ക്കാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ള്‍: ആ​ദി കൃ​ഷ്ണ, അ​വ​നി​ക.

NRI

ഒ​രു മ​ല​യാ​ള​ഗാ​നം 101 ട്യൂ​ണി​ൽ; തി​രു​വ​ല്ല സ്വ​ദേ​ശി ജോ​ളി സാ​മു​വേ​ലി​ന് ലോ​ക റി​ക്കാ​ർ​ഡ്

ദു​ബാ​യി: സം​ഗീ​ത ലോ​ക​ത്തെ അ​തി​ശ​യ​പ്പെ​ടു​ത്തി​കൊ​ണ്ടു ഒ​രു മ​ല​യാ​ള ഗാ​നം 101 ട്യൂ​ണി​ൽ ശ്രു​തി മ​ധു​ര​മാ​യി ഈ​ണ​പ്പെ​ടു​ത്തി ലോ​ക റി​ക്കാ​ർ​ഡി​ന് അ​ർ​ഹ​നാ​യി തി​രു​വ​ല്ല സ്വ​ദേ​ശി ജോ​ളി സാ​മു​വേ​ൽ.

അ​മ്മ എ​ന്ന ഹൃ​ദ​യ സ്പ​ർ​ശി​യാ​യ മ​ല​യാ​ളം സിം​ഗി​ൾ ലി​റി​ക് ഗാ​ന​മാ​ണ് ഇ​ദ്ദേ​ഹം 101 ട്യൂ​ണി​ൽ ത​ര​പ്പെ​ടു​ത്തി സം​ഗീ​ത ലോ​ക​ത്തി​നു കാ​ഴ്ച്ചവച്ച​ത്.

ഡോ. ​ബി​ശ്വ​റൂ​പ്റോ​യ് ചൗ​ധ​രി ചീ​ഫ് എ​ഡി​റ്ററാ​യു​ള്ള ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റിക്കാർ​ഡ് ജോ​ളി​യു​ടെ ഈ ​നേ​ട്ടം സ്ഥിരീകരിച്ച് കൊ​ണ്ടു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ന​ൽ​കി​.

ദു​ബാ​യി​യിൽ ഒ​രു സ്വ​ക​ര്യ ക​മ്പ​നി​ൽ ഐടി എ​ൻജിനി​യ​റാ​യി ജോ​ലി ചെ​യ്തുവ​രു​ന്ന ഈ ​ലോ​ക ജേ​താ​വ് തി​രു​വ​ല്ല സ്വ​ദേ​ശി​യും തി​രു​വ​ല്ല കാ​വും​ഭാ​ഗം എ​ബ​നേ​സ​ർ മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക അംഗവുമാണ്.

District News

മൂ​ക്കു​ത​ല സ്വ​ദേ​ശി ദു​ബാ​യി​ൽ മ​രി​ച്ചു

ച​ങ്ങ​രം​കു​ളം: മൂ​ക്കു​ത​ല സ്വ​ദേ​ശി​യാ​യ യു​വാ​വ് ദു​ബാ​യി​ൽ മ​രി​ച്ചു. മൂ​ക്കു​ത​ല ചേ​ല​ക്ക​ട​വ് റോ​ഡി​ൽ ല​ടാ​ക്ക് മു​ക്കി​ൽ താ​മ​സി​ച്ചി​രു​ന്ന കി​ഴ​ക്കേ​തി​ൽ മൊ​യ്തു​വി​ന്‍റെ മ​ക​ൻ നൗ​ഷാ​ദ്(47)​ആ​ണ് മ​രി​ച്ച​ത്.

ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് വി​വ​രം. അ​വ​ധി​ക്ക് നാ​ട്ടി​ൽ വ​ന്ന് ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച തി​രി​ച്ചു​പോ​യ​താ​യി​രു​ന്നു. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ച​താ​യി സ​ഹ​പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു.

ഭാ​ര്യ: ജ​സീ​ന. മ​ക്ക​ൾ: ഷി​നാ​സ്, ഷ​ഫ്റാ​സ്. സ​ഹോ​ദ​ര​ങ്ങ​ൾ: റ​ഫീ​ക്ക്, റ​ഷീ​ദ്, റു​ക്കി​യ, റ​ജു​ല, ഫൗ​സി​യ. മാ​താ​വ്: ആ​യി​ഷ.

Kerala

ദു​ബാ​യി​ലേ​ക്ക് എ​ന്‍​ട്രി​യി​ല്ല, ബ​ഹ്‌​റി​നി​ലേ​ക്കും സ​ര്‍​വീ​സ് ഇ​ല്ല; കൊ​ച്ചി​യി​ല്‍ റ​ദ്ദാ​ക്കി​യ​ത് 44 സ​ര്‍​വീ​സു​ക​ള്‍

കൊ​ച്ചി: ദു​ബാ​യി അ​ന്താ​രാഷ്‌ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ സു​ര​ക്ഷാ ഭീ​ഷ​ണി​യെത്തു​ട​ര്‍​ന്ന് സ​ര്‍​വീ​സു​ക​ള്‍ താ​ത്കാ​ലി​ക​മാ​യി റ​ദ്ദാ​ക്കി. കൊ​ച്ചി അ​ന്താ​രാഷ്‌ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നും 4.30ന് ​പു​റ​പ്പെ​ട്ട എ​മി​റേ​റ്റ്‌​സ് വി​മാ​നം തി​രി​ച്ചി​റ​ക്കി​യി​രു​ന്നു. 2.25ന് ​ഫ്‌​ളൈ ദു​ബാ​യി​യു​ടെ​യും എ​മി​റേ​റ്റ്‌​സി്ന്‍റെയും ര​ണ്ടു വി​മാ​ന​ങ്ങ​ള്‍ ദു​ബാ​യി​ലേ​ക്ക് യാ​ത്ര തി​രി​ച്ചി​രു​ന്നു.

ദു​ബാ​യി​ല്‍നി​ന്ന് അ​ഞ്ചു വി​മാ​ന​ങ്ങ​ള്‍ കൊ​ച്ചി​യി​ല്‍ എ​ത്തി​യി​ട്ടു​ണ്ട്. പു​ല​ര്‍​ച്ചെ 1.25ന് ​ഫ്‌​ളൈ ദു​ബാ​യി​യു​ടെ​യും എ​മി​റേ​റ്റ്‌​സി​ന്‍റെ​യും ര​ണ്ടു വി​മാ​ന​ങ്ങ​ളും മൂ​ന്നി​ന് എ​മി​റേ​റ്റ്‌​സി​ന്‍റെ മ​റ്റൊ​രു വി​മാ​ന​വും എ​ത്തി. 7.15നും 8.5​നും എ​മി​റേ​റ്റ്‌​സി​ന്‍റെ ര​ണ്ടു വി​മാ​ന​ങ്ങ​ള്‍ കൂ​ടി എ​ത്തി.

ഇ​തി​നു ശേ​ഷം ദു​ബാ​യി​ല്‍നി​ന്ന് എ​ത്തേ​ണ്ട നാ​ല് സ​ര്‍​വീ​സു​ക​ള്‍ റ​ദ്ദാ​ക്കി. കൊ​ച്ചി​യി​ല്‍നി​ന്നു യാ​ത്ര തി​രി​ക്കേ​ണ്ട അ​ഞ്ച് സ​ര്‍​വീ​സു​ക​ളും റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. നി​ല​വി​ല്‍ 44 വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ കൊ​ച്ചി​യി​ല്‍ നി​ന്നും റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. ദു​ബാ​യ് കൂ​ടാ​തെ കു​വൈ​റ്റ്, അ​ബു​ദാ​ബി, ബ​ഹ്‌​റൈ​ന്‍, റാ​സ​ല്‍​ഖൈ​മ, ദോ​ഹ, മ​സ്‌​ക​റ്റ്, ഷാ​ര്‍​ജ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്ന് എ​ത്തേ​ണ്ട 27 സ​ര്‍​വീ​സു​ക​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്.

കൊ​ച്ചി​യി​ല്‍നി​ന്നു വി​വി​ധ ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള 17 വി​മാ​ന സ​ര്‍​വീ​സു​ക​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്. ബ​ഹ്‌​റൈ​നി​ലേ​ക്കു സ​ര്‍​വീ​സ് ഇ​ല്ല. ബ​ഹ്‌​റൈ​നി​ല്‍നി​ന്നും സ​ര്‍​വീ​സി​ല്ല. പ​ശ്ചി​മേ​ഷ്യ​ന്‍ സം​ഘ​ര്‍​ഷം ആ​രം​ഭി​ച്ച ശേ​ഷം ബ​ഹ്‌​റൈ​നി​ല്‍ നി​ന്നു​ള്ള ആ​ദ്യ സ​ര്‍​വീ​സ് ഇ​ന്ന​ലെ ന​ട​ന്നി​രു​ന്നു. രാ​ജ്യ​ത്തു കു​ടു​ങ്ങി​യ 192 മ​ല​യാ​ളി​ക​ള്‍ ഇ​ന്ന​ലെ ഗ​ള്‍​ഫ് എ​യ​ര്‍ വി​മാ​ന​ത്തി​ല്‍ കൊ​ച്ചി​യി​ല്‍ എ​ത്തി.

International

ഹോ​ർ​മു​സി​ൽ ആ​ശ​ങ്ക തു​ട​രു​ന്നു; ഇ​ന്ന് നാ​ല് ച​ര​ക്ക് ക​പ്പ​ലു​ക​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണം

ദോ​ഹ: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ ആ​ശ​ങ്ക തു​ട​രു​ന്നു. ഇ​ന്ന് മാ​ത്രം നാ​ല് ച​ര​ക്ക് ക​പ്പ​ലു​ക​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​താ​യി യു​കെ മാ​രി​ട​ടൈം ഏ​ജ​ൻ​സി അ​റി​യി​ച്ചു.

വ​ട​ക്ക​ൻ ഒ​മാ​ൻ തീ​ര​ത്തി​ന് 11 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ സ്ഫോ​ട​ന​ത്തി​ൽ കാ​ർ​ഗോ ക​പ്പ​ലി​ന് തീ ​പി​ടി​ച്ചു. ഇ​തേ തു​ട​ർ‌​ന്ന് ക​പ്പ​ലി​ലെ ജീ​വ​ന​ക്കാ​രെ ഒ​ഴി​പ്പി​ച്ചു. ഒ​മാ​ൻ തീ​ര​ത്ത് മ​റ്റൊ​രു കാ​ർ​ഗോ ക​പ്പ​ലി​ന് നേ​രെ​യും ആ​ക്ര​മ​ണം ഉ​ണ്ടാ​യി.

ദു​ബാ​യി തീ​ര​ത്തി​ന് 50 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ​യും ക​പ്പ​ൽ അ​പ​ക​ട​ത്തി​ൽ പെ​ട്ടെ​ന്ന് ഏ​ജ​ൻ​സി അ​റി​യി​ച്ചു. കാ​ര്യ​മാ​യ നാ​ശ​ന​ഷ്ട​മി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. റാ​സ് അ​ൽ ഖൈ​മ തീ​ര​ത്തി​ന് 25 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ മ​റ്റൊ​രു ക​പ്പ​ലും അ​പ​ക​ട​ത്തി​ൽ പെ​ട്ടി​ട്ടു​ണ്ട്.

Business

യുദ്ധ പ്രതിസന്ധി; ദു​​ബാ​​യി​​ൽ സ്വ​​ർ​​ണ​​ത്തി​​ന് വിലക്കിഴിവ്

ദു​​ബാ​​യി: മ​​ധ്യ​​പൂ​​ർ​​വേ​​ഷ്യ​​യി​​ലെ യു​​ദ്ധ​​സാ​​ഹ​​ച​​ര്യ​​ങ്ങ​​ൾ വി​​മാ​​ന സ​​ർ​​വീ​​സു​​ക​​ളെ ബാ​​ധി​​ച്ച​​തും, പ്ര​​ധാ​​ന വ്യാ​​പാ​​ര കേ​​ന്ദ്ര​​മാ​​യ ദു​​ബാ​​യി​​ൽ നി​​ന്ന് സ്വ​​ർ​​ണം പു​​റ​​ത്തെ​​ത്തി​​ക്കു​​ന്ന​​തി​​ന് ത​​ട​​സ​​ങ്ങ​​ൾ നേ​​രി​​ടു​​ന്ന​​തും കാ​​ര​​ണം ദു​​ബാ​​യ് വി​​പ​​ണി​​യി​​ൽ സ്വ​​ർ​​ണ​​ത്തി​​ന് വ​​ൻ വി​​ല​​ക്കി​​ഴി​​വ്.

കൃ​​ത്യ​​സ​​മ​​യ​​ത്ത് ഉ​​ത്പ​​ന്നം ല​​ഭി​​ക്കു​​മെ​​ന്ന് ഉ​​റ​​പ്പി​​ല്ലാ​​ത്ത​​തി​​നാ​​ലും അ​​മി​​ത​​മാ​​യ ഷി​​പ്പിം​​ഗ്-​​ഇ​​ൻ​​ഷ്വറ​​ൻ​​സ് ചെ​​ല​​വു​​ക​​ൾ ന​​ൽ​​കാ​​ൻ ത​​യാ​​റ​​ല്ലാ​​ത്ത​​തി​​നാ​​ലും പ​​ല പ്ര​​മു​​ഖ വാ​​ങ്ങ​​ലു​​കാ​​രും പു​​തി​​യ ഓ​​ർ​​ഡ​​റു​​ക​​ളി​​ൽ നി​​ന്ന് പിന്മാ​​റി​​യി​​രി​​ക്കു​​ക​​യാ​​ണ്. ഇ​​തി​​ന്‍റെ ഫ​​ല​​മാ​​യി, സ്വ​​ർ​​ണം ദീ​​ർ​​ഘ​​കാ​​ലം സൂ​​ക്ഷി​​ച്ചു​​വ​​യ്ക്കു​​ന്ന​​തി​​നു​​ള്ള ഭീ​​മ​​മാ​​യ ചെ​​ല​​വ് ഒ​​ഴി​​വാ​​ക്കാ​​ൻ വ്യാ​​പാ​​രി​​ക​​ൾ ത​​യാ​​റാ​​കു​​ക​​യാ​​ണ്. ഇ​​തി​​നാ​​ലാണ് ല​​ണ്ട​​നി​​ലെ ആ​​ഗോ​​ള മാ​​ന​​ദ​​ണ്ഡ വി​​ല​​യേ​​ക്കാ​​ൾ ഒൗ​​ണ്‍​സി​​ന് (28.35 ഗ്രാം) 30 ഡോ​​ള​​ർ വ​​രെ കിഴിവി​​ൽ ഇ​​പ്പോ​​ൾ വ്യാ​​പാ​​രി​​ക​​ൾ സ്വ​​ർ​​ണം വി​​ല്ക്കാ​​ൻ ത​​യാ​​റാ​​കു​​ന്ന​​ത്.

ഈ ​​ആ​​ഴ്ച പ​​കു​​തി​​യോ​​ടെ ദു​​ബാ​​യി​​ൽ നി​​ന്നു​​ള്ള ചി​​ല വി​​മാ​​ന​​ങ്ങ​​ളി​​ൽ കു​​റ​​ച്ച് സ്വ​​ർ​​ണം ക​​യ​​റ്റി അ​​യ​​യ്ക്കാ​​ൻ സാ​​ധി​​ച്ചി​​ട്ടു​​ണ്ടെ​​ങ്കി​​ലും ഇ​​ന്ന​​ലെ​​യും നി​​ര​​വ​​ധി സ്വ​​ർ​​ണ ക​​യ​​റ്റു​​മ​​തി​​ക​​ൾ പാ​​തി​​വ​​ഴി​​യി​​ൽ കു​​ടു​​ങ്ങി​​ക്കി​​ട​​ക്കു​​ക​​യാ​​ണെ​​ന്ന് ബ​​ന്ധ​​പ്പെ​​ട്ട വൃ​​ത്ത​​ങ്ങ​​ൾ അ​​റി​​യി​​ച്ചു.

ഏ​​ഷ്യ​​യി​​ലു​​ട​​നീ​​ള​​മു​​ള്ള വാ​​ങ്ങ​​ലു​​കാ​​ർ​​ക്കാ​​യി സ്വ​​ർ​​ണം ശു​​ദ്ധീ​​ക​​രി​​ക്കു​​ന്ന​​തി​​നും ക​​യ​​റ്റു​​മ​​തി ചെ​​യ്യു​​ന്ന​​തി​​നും യു​​ണൈ​​റ്റ​​ഡ് അ​​റ​​ബ് എ​​മി​​റേ​​റ്റ്സ്, പ്ര​​ത്യേ​​കി​​ച്ച് ദു​​ബാ​​യ് ഒ​​രു പ്ര​​ധാ​​ന കേ​​ന്ദ്ര​​മാ​​ണ്. സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡ്, യു​​കെ, വി​​വി​​ധ ആ​​ഫ്രി​​ക്ക​​ൻ രാ​​ജ്യ​​ങ്ങ​​ൾ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ നി​​ന്നു​​ള്ള സ്വ​​ർ​​ണ ക​​യ​​റ്റു​​മ​​തി​​യു​​ടെ പ്ര​​ധാ​​ന പാ​​ത കൂ​​ടി​​യാ​​ണി​​ത്. ഇ​​റാ​​ന്‍റെ മി​​സൈ​​ൽ ആ​​ക്ര​​മ​​ണ​​ങ്ങ​​ളെ​​ത്തു​​ട​​ർ​​ന്ന് യുഎഇ വ്യോ​​മാ​​തി​​ർ​​ത്തി ഭാ​​ഗി​​ക​​മാ​​യി അ​​ട​​ച്ചി​​ട്ടി​​രി​​ക്കു​​ക​​യാ​​ണ്. യു​​എ​​സ്-​​ഇ​​സ്ര​​യേ​​ൽ സ​​ഖ്യ​​വും ഇ​​റാ​​നും ത​​മ്മി​​ലു​​ള്ള യു​​ദ്ധം പ​​രി​​ഹാ​​ര സൂ​​ച​​ന​​ക​​ളൊ​​ന്നു​​മി​​ല്ലാ​​തെ ഏ​​ഴാം ദി​​വ​​സ​​ത്തി​​ലേ​​ക്ക് ക​​ട​​ന്ന​​താ​​ണ് ഈ ​​പ്ര​​തി​​സ​​ന്ധി​​ക്ക് കാ​​ര​​ണം.

സാ​​ധാ​​ര​​ണ​​യാ​​യി യാ​​ത്രാ​​വി​​മാ​​ന​​ങ്ങ​​ളു​​ടെ കാ​​ർ​​ഗോ വി​​ഭാ​​ഗ​​ത്തി​​ലാ​​ണ് സ്വ​​ർ​​ണം കൊ​​ണ്ടു​​പോ​​കു​​ന്ന​​ത്. യുഎഇ​​യി​​ൽ നി​​ന്നു​​ള്ള വി​​മാ​​ന സ​​ർ​​വീ​​സു​​ക​​ൾ​​ക്ക് ക​​ടു​​ത്ത നി​​യ​​ന്ത്ര​​ണ​​മു​​ണ്ടാ​​യി​​ട്ടും, സ്വ​​ർ​​ണം പോ​​ലു​​ള്ള വി​​ല​​പി​​ടി​​പ്പു​​ള്ള വ​​സ്തു​​ക്ക​​ൾ സൗ​​ദി അ​​റേ​​ബ്യ, ഒ​​മാ​​ൻ തു​​ട​​ങ്ങി​​യ രാ​​ജ്യ​​ങ്ങ​​ളി​​ലെ വി​​മാ​​ന​​ത്താ​​വ​​ള​​ങ്ങ​​ളി​​ലേ​​ക്ക് റോ​​ഡ് മാ​​ർ​​ഗം എ​​ത്തി​​ക്കാ​​ൻ വ്യാ​​പാ​​രി​​ക​​ളും ലോ​​ജി​​സ്റ്റി​​ക്സ് ക​​ന്പ​​നി​​ക​​ളും ത​​യാ​​റാ​​കു​​ന്നി​​ല്ല. അ​​തി​​ർ​​ത്തി​​ക​​ൾ ക​​ട​​ന്നു​​ള്ള യാ​​ത്ര​​യി​​ലു​​ണ്ടാ​​കു​​ന്ന സു​​ര​​ക്ഷാ ഭീ​​ഷ​​ണി​​ക​​ളും സ​​ങ്കീ​​ർ​​ണ​​ത​​ക​​ളു​​മാ​​ണ് ഇ​​തി​​ന് കാ​​ര​​ണം.

ഏ​​ഷ്യ​​ൻ വി​​പ​​ണി​​ക​​ളി​​ലേ​​ക്കു​​ള്ള സ്വ​​ർ​​ണ​​ത്തി​​ന്‍റെ ഒ​​ഴു​​ക്കി​​നെ ഇ​​ത് കാ​​ര്യ​​മാ​​യി ബാ​​ധി​​ക്കു​​ന്നു. പ​​ല കാ​​ർ​​ഗോ ഷി​​പ്പ്മെ​​ന്‍റു​​ക​​ളും വൈ​​കു​​ക​​യോ കു​​ടു​​ങ്ങി​​ക്കി​​ട​​ക്കു​​ക​​യോ ചെ​​യ്യു​​ന്ന​​തി​​നാ​​ൽ ഇ​​ന്ത്യ​​യി​​ൽ സ്വ​​ർ​​ണ​​ത്തി​​ന്‍റെ ല​​ഭ്യ​​ത​​യി​​ൽ താ​​ത്കാ​​ലി​​ക​​മാ​​യി കു​​റ​​വ് അ​​നു​​ഭ​​വ​​പ്പെ​​ടു​​ന്നു​​ണ്ട് എ​​ന്നാ​​ണ് ഇ​​ന്ത്യ​​യി​​ലെ ഏ​​റ്റ​​വും വ​​ലി​​യ സ്വ​​ർ​​ണ വ്യാ​​പാ​​ര സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലൊ​​ന്നാ​​യ ഓ​​ഗ്മ​​ണ്ട് എ​​ന്‍റ​​ർ​​പ്രൈ​​സ​​സ് ലി​​മി​​റ്റ​​ഡി​​ലെ റി​​സ​​ർ​​ച്ച് ഹെ​​ഡ് ര​​നി​​ഷ ചൈ​​നാ​​നി പ​​റ​​ഞ്ഞ​​ത്.

ദു​​ബാ​​യി​​ൽ നി​​ന്നു​​ള്ള സ്വ​​ർ​​ണ​​ത്തി​​ന്‍റെ പ്ര​​ധാ​​ന ഉ​​പ​​യോ​​ക്താ​​ക്ക​​ളാ​​ണ് ഇ​​ന്ത്യ. ഇ​​ന്ത്യ​​യി​​ലെ വാ​​ങ്ങ​​ലു​​കാ​​ർ​​ക്ക് നി​​ല​​വി​​ൽ കാ​​ത്തി​​രി​​ക്കാ​​ൻ സാ​​ധി​​ക്കു​​മെ​​ന്ന് മെ​​റ്റ​​ൽ​​സ് ഫോ​​ക്ക​​സി​​ലെ സൗ​​ത്ത് ഏ​​ഷ്യ പ്രി​​ൻ​​സി​​പ്പ​​ൽ ക​​ണ്‍​സ​​ൾ​​ട്ട​​ന്‍റാ​​യ ചി​​രാ​​ഗ് ഷെ​​ത്ത് പ​​റ​​ഞ്ഞു.
നി​​ല​​വി​​ൽ വി​​പ​​ണി​​യി​​ൽ സ്വ​​ർ​​ണ​​ത്തി​​ന് താ​​ര​​ത​​മ്യേ​​ന ആ​​വ​​ശ്യം കു​​റ​​വാ​​ണ്. ജ​​നു​​വ​​രി​​യി​​ൽ വ​​ലി​​യ തോ​​തി​​ൽ സ്വ​​ർ​​ണം ഇ​​റ​​ക്കു​​മ​​തി ചെ​​യ്ത​​തി​​നാ​​ൽ നി​​ല​​വി​​ൽ ആ​​വ​​ശ്യ​​ത്തി​​ന് സ്റ്റോ​​ക്ക് ല​​ഭ്യ​​മാ​​ണ്. അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

“ഇ​​പ്പോ​​ഴ​​ത്തെ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ആ​​വ​​ശ്യ​​ത്തി​​ന് സ്റ്റോ​​ക്കു​​ണ്ട്. എ​​ന്നാ​​ൽ, ഈ ​​പ്ര​​തി​​സ​​ന്ധി മാ​​സ​​ങ്ങ​​ളോ​​ളം നീ​​ണ്ടു​​നി​​ൽ​​ക്കു​​ക​​യാ​​ണെ​​ങ്കി​​ൽ അ​​ത് വ​​ലി​​യ പ്ര​​ശ്ന​​ങ്ങ​​ൾ​​ക്ക് കാ​​ര​​ണ​​മാ​​കും,” ​​അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

ഇ​​ന്ത്യ​​യി​​ലെ സ്വ​​ർ​​ണ വി​​ല​​ക്കി​​ഴി​​വ് കു​​റ​​ഞ്ഞു

ഈ ​​വ​​ർ​​ഷം ഇ​​തു​​വ​​രെ സ്പോ​​ട്ട് ഗോ​​ൾ​​ഡ് വി​​ല ഏ​​ക​​ദേ​​ശം അ​​ഞ്ചി​​ലൊ​​ന്ന് നേ​​ട്ട​​മു​​ണ്ടാ​​ക്കി. ഒൗ​​ണ്‍​സി​​ന് 5,000 ഡോ​​ള​​റി​​ന് മു​​ക​​ളി​​ൽ ഉ​​യ​​ർ​​ന്നു. ഈ ​​ആ​​ഴ്ച ഡോ​​ള​​ർ ക​​രു​​ത്താ​​ർ​​ജി​​ച്ച​​തോ​​ടെ സ്വ​​ർ​​ണ​​വി​​ല​​യി​​ൽ ചാ​​ഞ്ചാ​​ട്ട​​വും സ​​മ്മ​​ർ​​ദ​​വും പ്ര​​ക​​ട​​മാ​​ണ്.
ഖ​​നി​​ക​​ളി​​ൽ നി​​ന്ന് നേ​​രി​​ട്ട് ല​​ഭി​​ക്കു​​ന്ന ഭാ​​ഗി​​ക​​മാ​​യി ശു​​ദ്ധീ​​ക​​രി​​ച്ച സ്വ​​ർ​​ണ​​ക്ക​​ട്ട​​ക​​ൾ ശേ​​ഖ​​രി​​ക്കു​​ന്ന​​തി​​ൽ റി​​ഫൈ​​ന​​റി​​ക​​ൾ വെ​​ല്ലു​​വി​​ളി​​ക​​ൾ നേ​​രി​​ടു​​ന്ന​​താ​​യും സൂ​​ച​​ന​​ക​​ളു​​ണ്ട്.

ഇ​​ന്ത്യ​​യി​​ലെ ഏ​​റ്റ​​വും വ​​ലി​​യ പ്രെ​​ഷ്യ​​സ് മെ​​റ്റ​​ൽ റി​​ഫൈ​​ന​​റി​​യാ​​യ MMTC-PAMP​​ന് ആ​​വ​​ശ്യ​​മാ​​യ ഗോ​​ൾ​​ഡ് ഡോ​​റെ​​യു​​ടെ (ശുദ്ധീകരിക്കാത്ത സ്വർണം) ഏ​​ക​​ദേ​​ശം 10% മ​​ധ്യ​​പൂ​​ർ​​വേ​​ഷ്യ​​യി​​ലെ ഒ​​രു ഖ​​നി​​യി​​ൽനി​​ന്നാ​​ണ് ല​​ഭി​​ക്കു​​ന്ന​​ത്. എ​​ന്നാ​​ൽ, നി​​ല​​വി​​ലെ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഈ ​​വി​​ത​​ര​​ണം ത​​ട​​സ​​പ്പെ​​ട്ട​​താ​​യി സി​​ഇ​​ഒ​​യും മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​റു​​മാ​​യ സ​​മി​​ത് ഗു​​ഹ പ​​റ​​ഞ്ഞു.

മ​​റ്റ് സ്ഥ​​ല​​ങ്ങ​​ളി​​ൽ നി​​ന്നു​​ള്ള പു​​തി​​യ ക​​രാ​​റു​​ക​​ൾ​​ക്കാ​​യി, യു​​ദ്ധം തു​​ട​​ങ്ങി​​യ​​തി​​നു​​ശേ​​ഷം ലോ​​ജി​​സ്റ്റി​​ക്സ് ചെ​​ല​​വു​​ക​​ൾ 60 % മു​​ത​​ൽ 70 % വ​​രെ വ​​ർ​​ധി​​ച്ച​​താ​​യും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

Movies

താ​യ്‌​ല​ൻ​ഡി​ൽ കു​ടു​ങ്ങി മീ​ര ന​ന്ദ​നും ഭ​ർ​ത്താ​വും; തി​രി​ച്ചും ദു​ബാ​യി​ലേ​ക്കു ത​ന്നെ​യെ​ന്ന് ന​ടി

അ​വ​ധി ആ​ഘോ​ഷി​ക്കാ​നാ​യി പോ​യ ന​ടി മീ​രാ ന​ന്ദ​നും ഭ​ർ​ത്താ​വ് ശ്രീ​ജു​വും താ​യ്‌​ലാ​ൻ​ഡി​ൽ കു​ടു​ങ്ങി കി​ട​ക്കു​ന്നു. ഗ​ൾ​ഫി​ലെ യു​ദ്ധ​സാ​ഹ​ച​ര്യ​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് ന​ടി​യും ഭ​ർ​ത്താ​വും തി​രി​ച്ചു പോ​കാ​ൻ ക​ഴി​യാ​തെ താ​യ്‌​ലാ​ൻ​ഡി​ൽ കു​ടു​ങ്ങി​യ​ത്.

ക​ഴി​ഞ്ഞ 11 വ​ർ​ഷ​മാ​യി യു​എ​ഇ​യി​ലാ​ണ് മീ​രാ ന​ന്ദ​ൻ താ​മ​സി​ക്കു​ന്ന​ത്. അ​തി​നാ​ൽ ത​ന്നെ തി​രി​ച്ച് യു​എ​യി​ലേ​യ്ക്ക് പോ​കാ​നാ​ണ് താ​ര​ത്തി​ന്‍റെ ആ​ഗ്ര​ഹം.

മ​ട​ക്ക​യാ​ത്ര​യ്ക്ക് ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി യു​ദ്ധ​വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​രു​ന്ന​ത്. ഇ​തോ​ടെ വി​മാ​ന സ​ർ​വീ​സു​ക​ൾ ത​ട​സ്സ​പ്പെ​ടു​ക​യും മ​ട​ക്ക​യാ​ത്ര അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​വു​ക​യു​മാ​യി​രു​ന്നു.

എ​ല്ലാ​വ​ർ​ക്കും ന​മ​സ്കാ​രം, ഞ​ങ്ങ​ൾ സു​ര​ക്ഷി​ത​രാ​ണോ എ​ന്ന് അ​ന്വേ​ഷി​ച്ച ഓ​രോ​രു​ത്ത​രോ​ടും ഹൃ​ദ​യ​ത്തി​ന്‍റെ ഭാ​ഷ​യി​ൽ ന​ന്ദി പ​റ​യു​ന്നു. നി​ങ്ങ​ളു​ടെ ആ ​ക​രു​ത​ൽ ഞ​ങ്ങ​ൾ​ക്ക് വ​ലി​യൊ​രു ആ​ശ്വാ​സ​മാ​ണ്.

ഞ​ങ്ങ​ൾ ഇ​പ്പോ​ൾ താ​യ്‌​ല​ൻ​ഡി​ലാ​ണ് ഉ​ള്ള​ത്. എ​ന്റെ ഉ​റ്റ സു​ഹൃ​ത്തി​ന്‍റെ വി​വാ​ഹ​ത്തി​ന് ശേ​ഷം, ശ്രീ​ജു​വും ഞാ​നും കൂ​ടി എ​ടു​ത്ത ഒ​രു ചെ​റി​യ അ​വ​ധി​ക്കാ​ല​മാ​യി​രു​ന്നു ഇ​ത്. 2026-ലെ ​ഞ​ങ്ങ​ളു​ടെ ആ​ദ്യ​ത്തെ യാ​ത്ര, ഒ​പ്പം ആ​ദ്യ​ത്തെ താ​യ്‌​ല​ൻ​ഡ് സ​ന്ദ​ർ​ശ​ന​വും. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​തൊ​രു മി​ക​ച്ച തീ​രു​മാ​ന​മാ​യി​ട്ടാ​ണ് ഞ​ങ്ങ​ൾ​ക്ക് തോ​ന്നി​യ​ത്. ഇ​വി​ടെ ഞ​ങ്ങ​ൾ വ​ള​രെ സ​ന്തോ​ഷ​ക​ര​മാ​യ നി​മി​ഷ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​യ​ത്.

എ​ന്നാ​ൽ മ​ട​ക്ക​യാ​ത്ര​യ്ക്ക് തൊ​ട്ടു​മു​മ്പാ​ണ് ആ ​നി​ർ​ഭാ​ഗ്യ​ക​ര​മാ​യ വാ​ർ​ത്ത ഞ​ങ്ങ​ൾ അ​റി​ഞ്ഞ​ത്. അ​ന്നു​മു​ത​ൽ ഞ​ങ്ങ​ളു​ടെ ഏ​ക ചി​ന്ത യു​എ​ഇ​യി​ലേ​ക്ക് എ​ത്ര​യും വേ​ഗം തി​രി​കെ എ​ത്ത​ണ​മെ​ന്നാ​ണ്. പ​ല​രും വി​ളി​ച്ചു ചോ​ദി​ക്കു​ന്നു​ണ്ട്, ഇ​ന്ത്യ​യി​ലേ​ക്ക് പൊ​യ്ക്കൂ​ടെ എ​ന്ന്.

പ​ക്ഷേ സ​ത്യം പ​റ​ഞ്ഞാ​ൽ, ഞ​ങ്ങ​ൾ​ക്ക് യു​എ​ഇ​യി​ലേ​ക്ക് മ​ട​ങ്ങാ​നാ​ണ് ഏ​റെ ആ​ഗ്ര​ഹം. ഒ​രു സ്ഥ​ലം സ്വ​ന്തം വീ​ടാ​ണെ​ന്ന് തോ​ന്നു​മ്പോ​ൾ മാ​ത്ര​മാ​ണ് ഇ​ത്ത​ര​മൊ​രു വി​കാ​രം ഉ​ണ്ടാ​കു​ന്ന​ത്.

എ​പ്പോ​ഴാ​ണ് തി​രി​കെ പോ​കാ​ൻ ക​ഴി​യു​ക എ​ന്ന കാ​ര്യ​ത്തി​ൽ ഇ​പ്പോ​ഴും ഉ​റ​പ്പി​ല്ല. ത​ൽ​ക്കാ​ലം, ഓ​രോ ദി​വ​സ​വും പ്ര​ത്യാ​ശ​യോ​ടെ മു​ന്നോ​ട്ട് നീ​ങ്ങു​ന്നു. തി​രി​കെ വീ​ട്ടി​ൽ എ​ത്തു​ന്ന​തു​വ​രെ ഞ​ങ്ങ​ൾ ഇ​രി​ക്കു​ന്ന ഇ​ട​ത്തെ ഒ​രു കൊ​ച്ചു വീ​ടാ​ക്കി മാ​റ്റാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ പ​തി​നൊ​ന്ന​ര വ​ർ​ഷ​മാ​യി ഞാ​ൻ യു​എ​ഇ​യി​ലാ​ണ് ക​ഴി​യു​ന്ന​ത്, ശ്രീ​ജു വ​ന്നി​ട്ട് ഒ​ന്ന​ര വ​ർ​ഷ​ത്തോ​ള​മാ​യി. ശ്രീ​ജു​വി​ന് പോ​ലും തി​രി​കെ പോ​കാ​ൻ ഇ​ത്ര​യ​ധി​കം ആ​ഗ്ര​ഹ​മു​ണ്ടെ​ങ്കി​ൽ, യു​എ​ഇ ന​ൽ​കു​ന്ന ആ ​സു​ര​ക്ഷി​ത​ബോ​ധ​വും സ്നേ​ഹ​വും എ​ത്ര​ത്തോ​ള​മാ​ണെ​ന്ന് നി​ങ്ങ​ൾ​ക്ക് ഊ​ഹി​ക്കാ​മ​ല്ലോ.

ഞ​ങ്ങ​ളു​ടെ വീ​ടാ​യി മാ​റി​യ​തി​ന് ന​ന്ദി, യു​എ​ഇ. ഈ ​രാ​ജ്യ​ത്തി​ന്‍റെ ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്കും ഇ​വി​ടം ഇ​ത്ര സു​ന്ദ​ര​മാ​ക്കു​ന്ന ജ​ന​ങ്ങ​ൾ​ക്കും ന​ന്ദി. ഞ​ങ്ങ​ൾ എ​ന്നും ക​ട​പ്പെ​ട്ട​വ​രാ​യി​രി​ക്കും. തി​രി​കെ എ​ത്താ​ൻ ഇ​നി ഞ​ങ്ങ​ൾ​ക്ക് കാ​ത്തി​രി​ക്കാ​നാ​വി​ല്ല.’’–​മീ​ര ന​ന്ദന്‍റെ വാ​ക്കു​ക​ൾ.

International

ദു​ബാ​യി​ൽ ഇ​റാ​ന്‍റെ ഡ്രോ​ൺ ആ​ക്ര​മ​ണം, ആ​ർ​ക്കും പ​രി​ക്കേ​റ്റി​ല്ല

ദു​ബാ​യ്: ദു​ബാ​യി​ൽ ഇ​റാ​ന്‍റെ ഡ്രോ​ൺ ആ​ക്ര​മ​ണം. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്ന് ദു​ബാ​യ് ഗ​വ​ൺ​മെ​ന്‍റ് മീ​ഡി​യ ഓ​ഫീ​സ് അ​റി​യി​ച്ചു. ദു​ബാ​യി​ലു​ള്ള അ​മേ​രി​ക്ക​ൻ കോ​ൺ​സു​ലേ​റ്റി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ കോ​ൺ​സു​ലേ​റ്റി​ന് സ​മീ​പം ചെ​റി​യ തോ​തി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ​താ​യാ​ണ് റി​പ്പോ​ർ​ട്ട്.

ആ​ക്ര​മ​ണം റി​പ്പോ​ർ​ട്ട് ചെ​യ്ത ഉ​ട​ൻ ത​ന്നെ ദു​ബാ​യ് എ​മ​ർ​ജ​ൻ​സി ടീ​മു​ക​ൾ സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. വ​ൻ ദു​ര​ന്തം ഒ​ഴി​വാ​ക്കാ​ൻ അ​തി​വേ​ഗ​ത്തി​ലു​ള്ള ഇ​ട​പെ​ട​ലി​ലൂ​ടെ സാ​ധി​ച്ച​താ​യി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്.

സം​ഭ​വ​സ്ഥ​ല​ത്ത് ഉ​ണ്ടാ​യി​രു​ന്ന​വ​ർ​ക്കോ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കോ പ​രി​ക്കേ​റ്റ​താ​യി വി​വ​ര​മി​ല്ല. ദു​ബാ​യ് മീ​ഡി​യ ഓ​ഫീ​സ് സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ വ​ഴി​യാ​ണ് വി​വ​രം പു​റ​ത്തു​വി​ട്ട​ത്. നി​ല​വി​ൽ സ്ഥി​തി​ഗ​തി​ക​ൾ ശാ​ന്ത​മാ​ണെ​ന്നും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

International

രാ​ജ്യ​ത്തി​ന​ക​ത്ത് പ​തി​ച്ച​ത് ഒ​രു മി​സൈ​ൽ മാ​ത്രം; വ്യോ​മാ​ക്ര​മ​ണ​ത്തെ വി​ജ​യ​ക​ര​മാ​യി പ്ര​തി​രോ​ധി​ച്ചെ​ന്ന് യു​എ​ഇ

അ​ബു​ദാ​ബി: ഇ​റാ​ൻ ന​ട​ത്തി​യ ക​ന​ത്ത വ്യോ​മാ​ക്ര​മ​ണ​ത്തെ വി​ജ​യ​ക​ര​മാ​യി പ്ര​തി​രോ​ധി​ച്ച​താ​യും ജ​ന​ങ്ങ​ൾ പ​രി​ഭ്രാ​ന്ത​രാ​കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും യു​എ​ഇ. രാ​ജ്യ​ത്തെ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യും യു​എ​ഇ ഭ​ര​ണ​കൂ​ടം വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ‌

രാ​ജ്യ​ത്തെ​യും ജ​ന​ങ്ങ​ളെ​യും സം​ര​ക്ഷി​ക്കാ​ൻ യു​എ​ഇ സു​സ​ജ്ജ​മാ​ണെ​ന്നും ഏ​ത് സ​മ​യ​ത്തും സു​ര​ക്ഷ​യൊ​രു​ക്കാ​ൻ അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ൾ ത​യാ​റാ​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ഇ​റാ​ൻ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ങ്ങ​ളെ ആ​കാ​ശ​ത്ത് വ​ച്ച് ത​ന്നെ പ്ര​തി​രോ​ധി​ച്ച​താ​യാ​ണ് യു​എ​ഇ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​റാ​ന്‍റെ 186 ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ളാ​ണ് യു​എ​ഇ ല​ക്ഷ്യ​മാ​ക്കി​യെ​ത്തി​യ​ത്.

എ​ന്നാ​ൽ ഇ​തി​ൽ 172 എ​ണ്ണ​വും വ്യോ​മ​പ്ര​തി​രോ​ധ സേ​ന ത​ക​ർ​ത്ത​താ​യി യു​എ​ഇ ഭ​ര​ണ​കൂ​ടം അ​റി​യി​ക്കു​ന്നു. 13 എ​ണ്ണം ക​ട​ലി​ൽ വീ​ണു. ഒ‌​രു മി​സൈ​ൽ മാ​ത്ര​മാ​ണ് രാ​ജ്യ​ത്തി​ന​ക​ത്ത് പ​തി​ച്ച​ത്.

ഇ​റാ​ൻ ആ​ക്ര​മ​ണ​ത്തി​ന് അ​യ​ച്ച 812 ഡ്രോ​ണു​ക​ളി​ൽ 755 എ​ണ്ണ​വും ല​ക്ഷ്യം കാ​ണു​ന്ന​തി​ന് മു​ൻ​പാ​യി യു​എ​ഇ സൈ​ന്യം ത​ക​ർ​ത്തു. 57 ഡ്രോ​ണു​ക​ൾ മാ​ത്ര​മാ​ണ് രാ​ജ്യ​ത്തി​ന​ക​ത്ത് പ്ര​വേ​ശി​ച്ച​ത്.

ഇ​റാ​ൻ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ഇ​തു​വ​രെ മൂ​ന്ന് മ​ര​ണ​വും 68 പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. എ​ന്നാ​ൽ മി​സൈ​ലു​ക​ൾ നേ​രി​ട്ട് പ​തി​ച്ച​ല്ല ജ​ന​ങ്ങ​ൾ​ക്ക് പ​രി​ക്കേ​റ്റ​തെ​ന്നും ത​ക​ർ​ക്ക​പ്പെ​ട്ട ഡ്രോ​ണു​ക​ളു​ടെ​യും മി​സൈ​ലു​ക​ളു​ടെ​യും അ​വ​ശി​ഷ്ട​ങ്ങ​ൾ താ​ഴേ​ക്ക് പ​തി​ച്ചാ​ണ് ആ​ളു​ക​ൾ​ക്ക് പ​രി​ക്കേ​റ്റ​തെ​ന്നും യു​എ​ഇ അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

International

പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം; ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ അ​തീ​വ ജാ​ഗ്ര​ത നി​ർ​ദേ​ശം

ഫു​ജൈ​റ: പ​ശ്ചി​മേ​ഷ്യ​യി​ൽ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ യു​എ​ഇ ഉ​ൾ​പ്പെ​ടെ​യു​ള്ള ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളും മു​ന്ന​റി​യി​പ്പും. യു​എ​ഇ​യി​ലെ ഫു​ജൈ​റ ഓ​യി​ൽ ഇ​ൻ​ഡ​സ്ട്രി സോ​ണി​ൽ ഡ്രോ​ൺ ആ​ക്ര​മ​ണം ന​ട​ന്നു.

ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് ഓ​യി​ൽ ഇ​ൻ​ഡ​സ്ട്രി സോ​ണി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യി. പി​ന്നാ​ലെ ഫു​ജൈ​റ​യി​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. റോ​ഡ് ഗ​താ​ഗ​ത​ത്തി​നും നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

പോ​ർ​ട്ട് ട​ണ​ൽ മു​ത​ൽ വി​ല്ലേ​ജ് ബ്രി​ഡ്ജ് വ​രെ അ​ട​ച്ചു. ആ​ക്ര​മ​ണ​ത്തി​ൽ മേ​ഖ​ല​യി​ൽ ഡ്രോ​ൺ അ​വ​ശി​ഷ്ട​ങ്ങ​ളും വീ​ണി​ട്ടു​ണ്ട്. അ​തേ​സ​മ​യം ബ​ഹ്റൈ​നി​ൽ സു​ര​ക്ഷ മു​ന്ന​റി​യി​പ്പു​ക​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

‌ഒ​മാ​നും സു​ര​ക്ഷ മു​ൻ​ക​രു​ത​ലു​ക​ൾ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ദേ​ശീ​യ ആ​കാ​ശ​പ​രി​ധി​യി​ലാ​ണ് നി​ല​വി​ൽ ക​ടു​ത്ത ജാ​ഗ്ര​ത നി​ർ​ദേ​ശ​മു​ള്ള​ത്. രാ​ജ്യ​ത്ത് ഡ്രോ​ണു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​നു​ഷ്യ​ര​ഹി​ത വി​മാ​ന​ങ്ങ​ളു​ടെ​യും വി​വി​ധ വാ​യു​മാ​ർ​ഗ കാ​യി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളും താ​ത്കാ​ലി​ക​മാ​യി നി​രോ​ധി​ച്ചി​ട്ടു​ണ്ട്.

Movies

ഇ​റാ​ൻ-​ഇ​സ്ര​യേ​ൽ സം​ഘ​ർ​ഷം; ദു​ബാ​യി​ൽ കു​ടു​ങ്ങി അ​ജി​ത്

ഇ​റാ​ൻ- ഇ​സ്രാ​യേ​ൽ സം​ഘ​ർ​ഷം ഭീ​തി പ​ര​ത്തു​ന്ന​തി​നി​ട​യി​ൽ ദു​ബാ​യി​ൽ കു​ടു​ങ്ങി ന​ട​ൻ അ​ജി​ത് കു​മാ​ർ. യു​ദ്ധം കൊ​ടു​മ്പി​രി കൊ​ണ്ട​തോ​ടെ അ​ന്ത​രാ​ഷ്ട്ര​വി​മാ​ന​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ റ​ദ്ദാ​ക്കി​യ​ത് അ​ജി​ത്തി​ന്‍റെ യാ​ത്ര​യേ​യും ബാ​ധി​ച്ചു.

ദു​ബാ​യി​ൽ നി​ന്ന് ചെ​ന്നൈ​യി​ലേ​ക്ക് മ​ട​ങ്ങാ​നി​രി​ക്കെ​യാ​ണ് ഈ ​അ​പ്ര​തീ​ക്ഷി​ത ത​ട​സം ഉ​ണ്ടാ​യ​ത്. റേ​സിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ​ക്കാ​യാ​ണ് അ​ജി​ത് ദു​ബാ​യി​ലെ​ത്തി​യ​ത്.

2025-ലെ 24H ​ദു​ബാ​യ് (24H Dubai) എ​ൻ​ഡു​റ​ൻ​സ് റേ​സി​ൽ അ​ജി​ത് പ​ങ്കെ​ടു​ത്തി​രു​ന്നു. അ​ബു​ദാ​ബി​യി​ൽ വ​രാ​നി​രി​ക്കു​ന്ന റേ​സിം​ഗ് ഇ​വ​ന്‍റു​ക​ൾ​ക്കാ​യി അ​ദ്ദേ​ഹം ക​ഠി​ന​മാ​യ പ​രി​ശീ​ല​ന​ത്തി​ലാ​യി​രു​ന്നു. പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി ഇ​ന്ത്യ​യി​ലേ​യ്ക്ക് മ​ട​ങ്ങാ​നി​രി​ക്കെ​യാ​ണ് സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്ന് അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വെ​ച്ച​ത്.
 
അ​ജി​ത് കു​മാ​ർ സു​ര​ക്ഷി​ത​നാ​ണെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​നേ​ജ​ർ ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​ദ്ദേ​ഹം പൂ​ർ​ണ​മാ​യി സു​ര​ക്ഷി​ത​നാ​ണെ​ന്നും നി​ല​വി​ൽ യാ​തൊ​രു​വി​ധ അ​പ​ക​ട​സാ​ധ്യ​ത​യും നേ​രി​ടു​ന്നി​ല്ലെ​ന്നും മാ​നേ​ജ​ർ പ​റ​ഞ്ഞു. ശ​നി​യാ​ഴ്ച ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങേ​ണ്ടി​യി​രു​ന്ന അ​ദ്ദേ​ഹം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​ശേ​ഷം തി​രി​കെ പോ​രു​ക​യാ​യി​രു​ന്നു.

മേ​ഖ​ല​യി​ലെ സാ​ഹ​ച​ര്യം ശാ​ന്ത​മാ​വു​ക​യും വി​മാ​ന സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ക​യും ചെ​യ്താ​ലു​ട​ൻ അ​ദ്ദേ​ഹം ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങു​മെ​ന്നും മാ​നേ​ജ​ർ പ​റ​യു​ന്നു.

International

ന​യ​ത​ന്ത്ര ത​ല​ത്തി​ൽ നി​ല​പാ​ട് ക​ടു​പ്പി​ച്ച് യു​എ​ഇ; ഇ​റാ​നി​ലെ എം​ബ​സി അ​ട​ച്ചു

ദു​ബാ​യി: ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ‌ ഉ​ൾ​പ്പെ​ടെ ഇ​റാ​ൻ ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ടു​ത്ത ന​ട​പ​ടി​യു​മാ​യി യു​എ​ഇ. ഇ​റാ​നി​ലെ എം​ബ​സി യു​എ​ഇ അ​ട​ച്ചു. അം​ബാ​സി​ഡ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രെ പി​ൻ​വ​ലി​ക്കാ​നും യു​എ​ഇ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

യു​എ​ഇ​യു​ടെ ഔ​ദ്യോ​ഗി​ക വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​ണ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്. ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ​ക്കും നേ​രെ ഇ​റാ​ൻ ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ളാ​ണ് യു​എ​ഇ​യു​ടെ തീ​രു​മാ​ന​ത്തി​ന് പി​ന്നി​ലു​ള്ള​ത്.

ഇ​റാ​ന്‍റെ ആ​ക്ര​മ​ണം രൂ​ക്ഷ​മാ​യ​തി​ന് പി​ന്നാ​ലെ യു​എ​ഇ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. മാ​ർ​ച്ച് ര​ണ്ട് മു​ത​ൽ നാ​ല് വ​രെ യു​എ​ഇ അ​തീ​വ ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഈ ​ദി​വ​സ​ങ്ങ​ളി​ൽ രാ​ജ്യ​ത്തെ സ്കൂ​ളു​ക​ൾ​ക്കും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി ന​ൽ​കി​യി​ട്ടു​ണ്ട്.

സ്വ​കാ​ര്യ-​സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് "വ​ർ​ക്ക് ഫ്രം ​ഹോം' അ​നു​വ​ദി​ച്ചു. പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ അ​ട​ച്ച​താ​യും ജ​ന​ങ്ങ​ൾ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും യു​എ​ഇ ഭ​ര​ണ​കൂ​ടം വ്യ​ക്ത​മാ​ക്കി. ദു​ബാ​യി ഗ്ലോ​ബ​ൽ വി​ല്ലേ​ജ് ഉ​ൾ​പ്പെ​ടെ താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം യു​എ​ഇ​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ങ്ങ​ളെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. ഇ​ന്ത്യ യു​എ​ഇ​യെ ഐ​ക്യ​ദാ​ർ​ഢ്യം അ​റി​യി​ച്ചു. യു​എ​ഇ പ്ര​സി​ഡ​ന്‍റു​മാ​യി സം​സാ​രി​ച്ച ന​രേ​ന്ദ്ര മോ​ദി യു​എ​ഇ​യി​ൽ താ​മ​സി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രോ​ടു​ള്ള ക​രു​ത​ലി​ന് ന​ന്ദി അ​റി​യി​ച്ചു.

ഇ​റാ​ൻ - ഇ​സ്ര​യേ​ൽ - അ​മേ​രി​ക്ക സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി ന​ട​ത്തി​യ ആ​ദ്യ​ത്തെ പ്ര​തി​ക​ര​ണ​മാ​ണി​ത്. ഇ​റാ​ൻ - ഇ​സ്ര​യേ​ൽ- യു​എ​സ് സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യെ​ങ്കി​ലും പ​ക്ഷം പി​ടി​ക്കാ​തെ ക​രു​ത​ലോ​ടെ​യാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ നീ​ക്കം. ഈ ​സം​ഘ​ർ​ഷ​ത്തി​ൽ രാ​ജ്യം ആ​ദ്യ​മാ​യി ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത് യു​എ​ഇ​യ്‌​ക്കാ​ണ്.

 

 

 

 

International

ദു​ബാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ന് നേ​രെ ഇ​റാ​ന്‍റെ ആ​ക്ര​മ​ണം; ജീ​വ​ന​ക്കാ​ർ​ക്ക് പ​രി​ക്ക്

ദു​ബാ​യി: ഗ​ൾഫ് രാ​ജ്യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണം തു​ട​ർ​ന്ന് ഇ​റാ​ൻ. ദു​ബാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ന് നേ​രെ ന​ട​ന്ന ഇ​റാ​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നേ​രി​യ നാ​ശ​ന​ഷ്ട​മു​ണ്ടാ​യെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം.

വി​മാ​ന​ത്താ​വ​ള​ത്തി​ലെ നാ​ല് ജീ​വ​ന​ക്കാ​ർ​ക്ക് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് യാ​ത്ര​ക്കാ​രെ ഒ​ഴി​പ്പി​ച്ചു.

അ​തേ​സ​മ​യം യു​എ​ഇ​യി​ൽ ഇ​റാ​ൻ അ​തി​ശ​ക്ത​മാ​യ ആ​ക്ര​മ​ണ​മാ​ണ് അ​ഴി​ച്ചു​വി​ടു​ന്ന​ത്. 137 മി​സൈ​ലു​ക​ളും 209 ഡ്രോ​ണു​ക​ളും ഇ​തു​വ​രെ ഇ​റാ​ൻ യു​എ​ഇ​ക്ക് നേ​രെ തൊ​ടു​ത്തു​വി​ട്ട​താ​യാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. ഇ​തി​ൽ 14 ഡ്രോ​ണു​ക​ളാ​ണ് യു​എ​ഇ​യി​ൽ പ​ല​യി​ട​ത്താ​യി പ​തി​ച്ച​ത്.

International

ദു​ബാ​യി​ൽ ആ​ക്ര​മ​ണം; നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്

ദു​ബാ​യ്: ദു​ബാ​യി​ൽ ഇ​റാ​ന്‍റെ ആ​ക്ര​മ​ണം. പാം ​ജു​മൈ​റ​യി​ലെ ലേ​ക്ക് ട​വ​റി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

അ​തേ​സ​മ​യം, സം​ഘ​ര്‍​ഷ സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ദു​ബാ​യി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ പ്ര​വ​ർ​ത്ത​നം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി. ദു​ബാ​യ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം, ദു​ബാ​യ് വേ​ള്‍​ഡ് സെ​ന്‍​ട്ര​ല്‍ - അ​ല്‍ മ​ക്തൂം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​യും വി​മാ​ന സ​ര്‍​വീ​സു​ക​ളാ​ണ് ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​ത് വ​രെ നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ന്ന​ത്.

അ​ബു​ദാ​ബി​യി​ലെ സാ​യി​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലും സ​മാ​ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്. ഇ​വി​ടെ​നി​ന്നു​ള്ള പ​ല വി​മാ​ന​ങ്ങ​ളും വ​ഴി​തി​രി​ച്ചു​വി​ടു​ക​യോ റ​ദ്ദാ​ക്കു​ക​യോ ചെ​യ്‌​തേ​ക്കാ​മെ​ന്നും സൂ​ച​ന​യു​ണ്ട്.

International

ഹൈ​ദ​രാ​ബാ​ദി​ൽനിന്നു ദു​ബാ​യി​ലേ​ക്ക് നേ​രി​ട്ടു പറക്കാൻ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്

ദു​ബാ​യി: ഹൈ​ദ​രാ​ബാ​ദി​ൽനിന്നു ദു​ബാ​യി​ലേ​ക്ക് നേ​രി​ട്ട് പു​തി​യ വി​മാ​ന സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​താ​യി എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്. മാ​ർ​ച്ച് 29 മു​ത​ലാ​ണ് സ​ർ​വീ​സു​ക​ൾ തു​ട​ങ്ങു​ന്ന​ത്. എ​യ​ർ ഇ​ന്ത്യ​യു​ടെ പു​ന​സം​ഘ​ട​ന​യു​ടെ ഭാ​ഗ​മാ​യി മി​ഡി​ൽ ഈ​സ്റ്റ് റൂ​ട്ടു​ക​ളി​ലെ ഭൂ​രി​ഭാ​ഗം സ​ർ​വീ​സു​ക​ളും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന് കീ​ഴി​ലേ​ക്ക് മാ​റ്റു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ നോ​ൺ-​സ്റ്റോ​പ്പ് വി​മാ​ന​ങ്ങ​ൾ സ​ർ​വീ​സ് ആ​രം​ഭി​ക്കു​ക.

യാ​ത്ര​ക്കാ​ർ​ക്ക് 500 രൂ​പ മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ചൂ​ടു​ള്ള ഭ​ക്ഷ​ണ​ങ്ങ​ൾ വി​മാ​ന​ത്തി​നു​ള്ളി​ൽ ഓ​ർ​ഡ​ർ ചെ​യ്യാം. നി​ല​വി​ൽ ഹൈ​ദ​രാ​ബാ​ദി​ൽ​നി​ന്ന് അ​ബു​ദാ​ബി, ബ​ഹ്‌​റൈ​ൻ, ദ​മാം, ദോ​ഹ, ജി​ദ്ദ, കു​വൈ​ത്ത് സി​റ്റി, മ​സ്‌​ക​റ്റ്, ഷാ​ർ​ജ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​ജ​യ​ക​ര​മാ​യി സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്.

ഈ ​മാ​സം ആ​ദ്യം ആ​ഭ്യ​ന്ത​ര, അ​ന്ത​ർ​ദേ​ശീ​യ വി​മാ​ന​ങ്ങ​ൾ​ക്ക് 20 ശ​ത​മാ​നം വ​രെ ഇ​ള​വ് ന​ൽ​കു​ന്ന പ്ര​ത്യേ​ക സെ​യി​ൽ എ​യ​ർ ഇ​ന്ത്യ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തി​ലൂ​ടെ അ​ഞ്ച് ദ​ശ​ല​ക്ഷം സീ​റ്റു​ക​ളാ​ണ് കു​റ​ഞ്ഞ നി​ര​ക്കി​ൽ ല​ഭ്യ​മാ​ക്കി​യി​രു​ന്ന​ത്. കൂ​ടു​ത​ൽ സ​ർ​വീ​സു​ക​ൾ വ​രു​ന്ന​ത് ഹൈ​ദ​രാ​ബാ​ദി​ൽനി​ന്ന് ദു​ബാ​യി​ലേ​ക്ക് യാ​ത്ര ചെ​യ്യാ​നൊ​രു​ങ്ങു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും പ്ര​വാ​സി​ക​ൾ​ക്കും ടി​ക്ക​റ്റ് നി​ര​ക്കി​ൽ വ​ലി​യ ലാ​ഭ​മു​ണ്ടാ​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

NRI

പു​ർ​ണ നി​യ​ന്ത്രി​ത ആ​ർ​ടി6 ടാ​ക്സി വാ​ഹ​ന​ങ്ങ​ൾ ദു​ബാ​യി​ൽ നി​ര​ത്തി​ലി​റ​ങ്ങും

ദു​ബാ​യി: ദു​ബാ​യി​യി​ൽ ഇ​നി മു​ത​ൽ സ്വ​യം നി​യ​ന്ത്രി​ത ടാ​ക്സി​ക​ൾ നി​ര​ത്തി​ല​റ​ങ്ങും. സ്മാ​ർ​ട്ട് മൊ​ബി​ലി​റ്റി ഇ​ക്കോ​സി​സ്റ്റ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബൈ​ഡു അ​പ്പോ​ളോ ഗോ ​വി​ക​സി​പ്പി​ച്ചെ​ടു​ത്ത പു​ർ​ണ നി​യ​ന്ത്രി​ത ആ​ർ​ടി6 ടാ​ക്സി വാ​ഹ​ന​ങ്ങ​ൾ ദു​ബാ​യി പു​റ​ത്തി​റ​ക്കി.

ദു​ബാ​യി കി​രീ​ടാ​വ​കാ​ശി​യും എ​ക്സി​ക്യൂ​ട്ടീ​വ് കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ഷെ​യ്ഖ് ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ റാ​ഷി​ദ് അ​ൽ മ​ക്തൂം, മ​ദീ​ന​ത്ത് ജു​മൈ​റ​യി​ൽ ന​ട​ന്ന വേ​ൾ​ഡ് ഗ​വ​ൺ​മെ​ന്‍റ് സ​മ്മി​റ്റ് വേ​ദി​യി​ലേ​ക്ക് ഈ ​വാ​ഹ​ന​ത്തി​ൽ യാ​ത്ര ചെ​യ്തു.

2026 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ന്‍റെ ആ​ദ്യ പ​കു​തി​യി​ൽ ത​ന്നെ ഈ ​സേ​വ​നം പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ്, സെ​ൻ​സിം​ഗ് വി​ദ്യ​ക​ൾ എ​ന്നി​വ​യെ​ല്ലാം ഉ​പ​യോ​ഗി​ച്ചാ​ണ് ഈ ​വാ​ഹ​നം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ഈ ​വാ​ഹ​ന​ങ്ങ​ൾ സാ​ധാ​ര​ണ ഗ​താ​ഗ​ത​മു​ള​ള റോ​ഡു​ക​ളി​ൽ സു​ര​ക്ഷി​ത​വും സു​ഗ​മ​വു​മാ​യ യാ​ത്ര ഉ​റ​പ്പാ​ക്കു​ന്നു. സ്വ​യം നി​യ​ന്ത്രി​ത ടാ​ക്സി​ക​ളു​ടെ ആ​റാം ത​ല​മു​റ​യി​ൽ​പ്പെ​ട്ട ഈ ​വാ​ഹ​നം വ​ലി​യ തോ​തി​ലു​ള്ള യാ​ത്രാ സേ​വ​ന​ങ്ങ​ൾ​ക്കാ​യി പ്ര​ത്യേ​കം രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത​താ​ണ്.

ഉ​യ​ർ​ന്ന കൃ​ത്യ​ത​യു​ള്ള ലി​ഡാ​ർ സി​സ്റ്റ​ങ്ങ​ൾ, മ​ൾ​ട്ടി-​ബാ​ൻ​ഡ് റ​ഡാ​റു​ക​ൾ, അ​ത്യാ​ധു​നി​ക കാ​മ​റ​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ നാ​ല്പ​തി​ല​ധി​കം സെ​ൻ​സ​റു​ക​ൾ ഈ ​വാ​ഹ​ന​ത്തി​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

 

 

 

 

 

 

 

Kerala

അ​ടു​ത്ത വി​സ്മ​യ​മോ?; ത​രൂ​രി​നെ ഒ​പ്പം നി​ർ​ത്താ​ൻ സി​പി​എം

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സു​മാ​യി ഇ​ട​ഞ്ഞു നി​ൽ​ക്കു​ന്ന ശ​ശി ത​രൂ​ർ എം​പി​യെ ഒ​പ്പം കൂ​ട്ടാ​ൻ സി​പി​എം. ദു​ബാ​യി​യി​ലു​ള്ള ഒ​രു വ്യ​വ​സാ​യി വ​ഴി​യാ​ണ് ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. നി​ല​വി​ൽ ദു​ബാ​യി​ലു​ള്ള ത​രൂ​ർ രാ​ത്രി​യി​ൽ വ്യ​വ​സാ​യി​യു​മാ​യി ച​ർ​ച്ച ന​ട​ത്തു​മെ​ന്നും സൂ​ച​ന​ക​ളു​ണ്ട്.

കോ​ൺ​ഗ്ര​സ് കൊ​ച്ചി​യി​ൽ ന​ട​ത്തി​യ മ​ഹാ​പ​ഞ്ചാ​യ​ത്തി​ൽ ത​രൂ​രി​ന് അ​വ​ഗ​ണ​ന നേ​രി​ട്ടി​രു​ന്നു. ത​രൂ​രി​നെ അ​നു​ന​യി​പ്പി​ക്കാ​നു​ള്ള ശ്ര​മം പാ​ർ​ട്ടി ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി സി​പി​എം രം​ഗ​ത്തെ​ത്തി​യ​ത്. 27ന് ​കോ​ണ്‍​ഗ്ര​സി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി യോ​ഗം തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​രു​ന്നു​ണ്ട്.

ആ ​യോ​ഗ​ത്തി​ൽ ത​രൂ​ര്‍ പ​ങ്കെ​ടു​ക്കി​ല്ല. അ​തേ​സ​മ​യം രാ​ഹു​ൽ​ഗാ​ന്ധി ത​രൂ​രു​മാ​യി ച​ർ​ച്ച ന​ട​ത്തും. ത​രൂ​രി​നെ പി​ണ​ക്കി നി​ർ​ത്തു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന സ​ന്ദേ​ശം നേ​താ​ക്ക​ൾ രാ​ഹു​ലി​ന് ന​ൽ​കി​യെ​ന്നാ​ണ് സൂ​ച​ന. പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ന് മു​ൻ​പ് ത​ന്നെ പി​ണ​ക്കം തീ​ർ​ക്കാ​നാ​ണ് ശ്ര​മം.

ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ പു​ക​ഴ്ത്തി​യ​പ്പോ​ൾ ​ത​രൂ​ർ ബി​ജെ​പി​യി​ൽ ചേ​രു​മെ​ന്ന് പ്ര​ചാ​ര​ണം ഉ​ണ്ടാ​യി​രു​ന്നു. ​ആ സ​മ​യം രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ അ​ദ്ദേ​ഹ​ത്തി​നെ​തി​രെ തി​രി​ഞ്ഞി​രു​ന്നു. 

 

 

 

 

 

 

 

 

Sports

ബം​​ഗ്ലാദേ​​ശ് വ​​രി​​ല്ല, ഉ​​റ​​പ്പി​​ച്ചു

ദു​​ബാ​​യ്: ഫെ​​ബ്രു​​വ​​രി ഏ​​ഴി​​ന് ആ​​രം​​ഭി​​ക്കാ​​നി​​രി​​ക്കു​​ന്ന ഐ​​സി​​സി പു​​രു​​ഷ ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റി​​ൽ ബം​​ഗ്ലാ​​ദേ​​ശ് ടീം ​​ഉ​​ണ്ടാ​​കി​​ല്ലെ​​ന്ന് ഉ​​റ​​പ്പാ​​യി. ബം​​ഗ്ലാ​​ദേ​​ശ് ടീ​​മി​​ന് ഇ​​ന്ത്യ​​യി​​ൽ പ​​റ​​യ​​ത്ത​​ക്ക​​താ​​യ സു​​ര​​ക്ഷാ ഭീ​​ഷ​​ണി ഇ​​ല്ലെ​​ന്ന് ഐ​​സി​​സി സ്ഥി​​രീ​​ക​​രി​​ച്ച​​തി​​ന്‍റെ പി​​ന്നാ​​ലെ, ടീം ​​ഇ​​ന്ത്യ​​യി​​ലേ​​ക്കി​​ല്ലെ​​ന്ന് ബം​​ഗ്ലാ​​ദേ​​ശ് ക്രി​​ക്ക​​റ്റ് ബോ​​ർ​​ഡ് (ബി​​സി​​ബി) വ്യ​​ക്ത​​മാ​​ക്കി.

സു​​ര​​ക്ഷാ പ്ര​​ശ്ന​​ങ്ങ​​ൾ ചൂ​​ണ്ടി​​ക്കാണിച്ച്, ബം​​ഗ്ലാ​​ദേ​​ശി​​ന്‍റെ ലോ​​ക​​ക​​പ്പി​​ലെ മ​​ത്സ​​ര​​ങ്ങ​​ൾ ഇ​​ന്ത്യ​​ക്കു പു​​റ​​ത്തേ​​ക്കു മാ​​റ്റ​​ണ​​മെ​​ന്ന് ഐ​​സി​​സി​​യോ​​ട് ബി​​സി​​ബി ഒൗ​​ദ്യോ​​ഗി​​ക​​മാ​​യി ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്നു.

ഇ​​ന്ത്യ​​യും ശ്രീ​​ല​​ങ്ക​​യും സം​​യു​​ക്ത​​മാ​​യാ​​ണ് 2026 ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​ന് ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കു​​ന്ന​​ത്. നി​​ല​​വി​​ലെ ഷെ​​ഡ്യൂ​​ൾ അ​​നു​​സ​​രി​​ച്ച് ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ലെ ബം​​ഗ്ലാ​​ദേ​​ശി​​ന്‍റെ ആ​​ദ്യ മൂ​​ന്നു മ​​ത്സ​​ര​​ങ്ങ​​ൾ കോ​​ൽ​​ക്ക​​ത്ത​​യി​​ലും അ​​വ​​സാ​​ന മ​​ത്സ​​രം മും​​ബൈ​​യി​​ലു​​മാ​​ണ്.

2026 ഐ​​പി​​എ​​ല്ലി​​ൽ​​നി​​ന്ന് കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സി​​ന്‍റെ ബം​​ഗ്ലാ​​ദേ​​ശ് താ​​രം മു​​സ്താ​​ഫി​​സു​​ർ റ​​ഹ്മാ​​നെ ഒ​​ഴി​​വാ​​ക്കാ​​ൻ ബി​​സി​​സി​​ഐ നി​​ർ​​ദേ​​ശി​​ച്ച​​താ​​ണ് പ്ര​​ശ്ന​​കാ​​ര​​ണം. പ്ര​​ത്യേ​​ക കാ​​ര​​ണ​​ങ്ങ​​ൾ വ്യ​​ക്ത​​മാ​​ക്കാ​​തെ​​യാ​​യി​​രു​​ന്നു ബി​​സി​​സി​​ഐ​​യു​​ടെ ഈ ​​ന​​ട​​പ​​ടി.

NRI

വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ഗ്ലോ​ബ​ൽ ക​ൺ​വ​ൻ​ഷ​ൻ: സു​രേ​ഷ് ഗോ​പി മുഖ്യാതിഥി

ദു​ബാ​യി: 167 രാ​ജ്യ​ങ്ങ​ളി​ൽ സാ​ന്നി​ധ്യ​മു​ള്ള പ്ര​വാ​സി മ​ല​യാ​ളി സം​ഘ​ട​ന​യാ​യ വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍റെ (ഡ​ബ്ല്യു​എം​എ​ഫ്) അ​ഞ്ചാ​മ​ത് ഗ്ലോ​ബ​ൽ ക​ൺ​വ​ൻ​ഷ​ൻ ഈ ​മാ​സം 16, 17, 18 തീ​യ​തി​ക​ളി​ൽ ദു​ബാ​യി​യി​ൽ ന​ട​ക്കും.

ദു​ബാ​യി ദേ​യ്റ​യി​ലെ ക്രൗ​ൺ പ്ലാ​സ ഹോ​ട്ട​ലാ​ണ് സ​മ്മേ​ള​ന​ത്തി​ന് വേ​ദി​യാ​കു​ന്ന​ത്. സ്നേ​ഹ​ത്തി​ലൂ​ടെ​യും സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ​യും മാ​റ്റ​ത്തി​നു തി​രി​കൊ​ളു​ത്താം എ​ന്ന​താ​ണ് ക​ൺ​വ​ൻ​ഷ​ന്‍റെ പ്ര​മേ​യം.

ലോ​ക​ത്തി​ന്‍റെ വി​വി​ധ കോ​ണു​ക​ളി​ലു​ള്ള മ​ല​യാ​ളി​ക​ളെ ഒ​ന്നി​പ്പി​ക്കു​ക​യും അ​വ​രി​ലൂ​ടെ കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നും പ്ര​വാ​സി ക്ഷേ​മ​ത്തി​നു​മാ​യി പു​തി​യ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കു​ക​യു​മാ​ണ് ക​ൺ​വ​ൻ​ഷ​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ദു​ബാ​യി​യി​ൽ ന​ട​ക്കു​ന്ന ഇ​ത്ത​വ​ണ​ത്തെ ഗ്ലോ​ബ​ൽ ക​ൺ​വ​ൻ​ഷ​ൻ ആ​ഗോ​ള പ്ര​വാ​സി സം​ഗ​മ വേ​ദി​യാ​കു​മെ​ന്ന് ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ഡോ. ​ജെ. ര​ത്ന​കു​മാ​ർ പ​റ​ഞ്ഞു.

2016ൽ ​ഓ​സ്ട്രി​യ​യി​ലെ വി​യ​ന്ന​യി​ൽ ഡോ. ​പ്രി​ൻ​സ് പ​ള്ളി​ക്കു​ന്നേ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രി​ച്ച വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​മാ​യി നി​ര​വ​ധി ജീ​വ​ക​രു​ണ്യ - സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി വ​രു​ന്നു.

കോ​വി​ഡ്, 2018ലെ ​പ്ര​ള​യം, റ​ഷ്യ - യു​ക്രെെ​യ്ൻ യു​ദ്ധം തു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ലൊ​ക്കെ ത​ന്നെ വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ച്ചി​ട്ടു​ണ്ട്. യു​ക്രൈ​യ്നി​ൽ നി​ന്നും ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ഹാ​യ​മെ​ത്തി​ച്ച​തി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ഭി​ന​ന്ദ​നം വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന് ല​ഭി​ച്ചിരുന്നു.

വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി ഡ​ബ്ല്യു​എം​എ​ഫ് നി​ർ​മി​ച്ച് ന​ൽ​കു​ന്ന വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം ക​ൺ​വ​ൻ​ഷ​ൻ വേ​ദി​യി​ൽ ന​ട​ക്കും.

കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കു​ന്ന ച​ട​ങ്ങി​ൽ സം​സ്ഥാ​ന കൃ​ഷി വ​കു​പ്പ് മ​ന്ത്രി പി. ​പ്ര​സാ​ദ്, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​കും. ഡോ. ​മു​ര​ളി തു​മ്മാ​രു​കു​ടി, സ​ന്തോ​ഷ് ജോ​ർ​ജ് കു​ള​ങ്ങ​ര, സ​യ്യി​ദ് മു​ന​വ്വ​റ​ലി ത​ങ്ങ​ൾ തു​ട​ങ്ങി​യ​വ​രും സം​ബ​ന്ധി​ക്കും.

ന​ടി ആ​ശാ ശ​ര​ത്, മി​ഥു​ൻ ര​മേ​ഷ് എ​ന്നി​വ​രും ജ​ന​പ്ര​തി​നി​ധി​ക​ളും വ്യ​വ​സാ​യ പ്ര​മു​ഖ​രും സാം​സ്കാ​രി​ക നേ​താ​ക്ക​ളും 167 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളും സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​കും.

Sports

ഗ്ലോ​​ബ് സോ​​ക്ക​​ർ അ​​വാ​​ർ​​ഡ്സ് റൊ​​ണാ​​ൾ​​ഡോ​​ക്ക്

ദു​​ബാ​​യ്: ഗ്ലോ​​ബ് സോ​​ക്ക​​ർ അ​​വാ​​ർ​​ഡു​​ക​​ൾ ഏ​​റ്റു​​വാ​​ങ്ങി ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ​​യും ഉ​​സ്മാ​​ൻ ഡെം​​ബെ​​ലെ​​യും. ലോ​​ക കാ​​യി​​ക​​രം​​ഗ​​ത്ത് മി​​ക​​ച്ച പ്ര​​ക​​ട​​നം കാ​​ഴ്ച​​വയ്ക്കു​​ന്ന​​വ​​രെ ആ​​ദ​​രി​​ക്കു​​ന്ന പു​​ര​​സ്കാ​​ര​​മാ​​ണ് ഗ്ലോ​​ബ് സോ​​ക്ക​​ർ.

ദു​​ബാ​​യ് സ്പോ​​ർ​​ട്സ് കൗ​​ണ്‍​സി​​ൽ ന​​ട​​ത്തി​​വ​​രു​​ന്ന ’ഗ്ലോ​​ബ് സോ​​ക്ക​​ർ 2025’ പു​​ര​​സ്കാ​​ര​​ത്തി​​നാ​​ണ് ഇ​​രു​​വ​​രും അ​​ർ​​ഹ​​രാ​​യ​​ത്. ദു​​ബാ​​യി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ ഫു​​ട്ബോ​​ൾ താ​​ര​​ങ്ങ​​ൾ പു​​ര​​സ്കാ​​ര​​ങ്ങ​​ൾ ഏ​​റ്റു​​വാ​​ങ്ങി.

മി​​ക​​ച്ച മി​​ഡി​​ൽ ഈ​​സ്റ്റേ​​ണ്‍ ഫു​​ട്ബോ​​ൾ താ​​ര​​ത്തി​​നു​​ള്ള അ​​വാ​​ർ​​ഡാ​​ണ് ഫു​​ട്ബോ​​ൾ ഇ​​തി​​ഹാ​​സം ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. നി​​ല​​വി​​ൽ സൗ​​ദി ക്ല​​ബ് അ​​ൽ ന​​സ​​റി​​ൽ ക​​ളി​​ക്കു​​ന്ന റൊ​​ണാ​​ൾ​​ഡോ മി​​ക​​ച്ച പ്ര​​ക​​ട​​ന​​മാ​​ണ് ത​​ന്‍റെ 40-ാം വ​​യ​​സി​​ലും കാ​​ഴ്ച​​വെ​​ക്കു​​ന്ന​​ത്.

District News

ദു​ബാ​യി​ൽ മരിച്ച യുവാവിന്‍റെ മൃതദേഹം ‌ഇ​ന്ന് നാ​ട്ടി​ലെ​ത്തി​ക്കും

മാ​ഹി: ദു​ബാ​യി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ച കോ​പ്പാ​ലം മൂ​ഴി​ക്ക​ര സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന് നാ​ട്ടി​ലെ​ത്തി​ക്കും. കോ​പ്പാ​ലം മൂ​ഴി​ക്ക​ര​യി​ലെ "ഗോ​കു​ല​'ത്തി​ൽ സൗ​രാ​ഗാ​ണ് (28) ഡി​സം​ബ​ർ ഒ​ന്നി​ന് ദു​ബാ​യ് ജ​ബ​ൽ അ​ലി​യി​ലെ താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച​ത്. ദു​ബാ​യി​ലെ സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ സൂ​പ്പ​ർ​വൈ​സ​റാ​ണ്. നാ​ലു​മാ​സം മു​ന്പ് അ​വ​ധി​യി​ൽ നാ​ട്ടി​ലെ​ത്തി തി​രി​ച്ചുപോ​യ​താ​യി​രു​ന്നു. ഇ​ന്നു രാ​വി​ലെ ഏ​ഴി​ന് ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന മൃ​ത​ദേ​ഹം ഒ​ന്പ​തോ​ടെ മൂ​ഴി​ക്ക​ര​യി​ലെ വീ​ട്ടി​ലെ​ത്തി​ച്ച് വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ക്കും. പ​രേ​ത​നാ​യ പു​റ​ക്ക​ണ്ടി ര​വീ​ന്ദ്ര​ൻ-​പെ​രൂ​ൾ സ​ര​സ്വ​തി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​രി: സു​ര​മ്യ.

Business

ഐ​സി​എ​ല്‍ ഗ്രൂ​പ്പി​ന്‍റെ കോ​ര്‍​പ​റേ​റ്റ് ആ​സ്ഥാ​നം ദു​ബാ​യി​ല്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു

ദു​​​​ബാ​​​​യ്: ഐ​​​​സി​​​​എ​​​​ല്‍ ഗ്രൂ​​​​പ്പ് പു​​​​തി​​​​യ കോ​​​​ര്‍​പ​​​​റേ​​​​റ്റ് ആ​​​​സ്ഥാ​​​​നം ദു​​​​ബാ​​​​യി​​​​ലെ ഊ​​​​ദ് മെ​​​​ഹ്ത​​​​യി​​​​ല്‍ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​മാ​​​​രം​​​​ഭി​​​​ച്ചു.

ഓ​​​​ഫീ​​​​സ് കോ​​​​ര്‍​ട്ട് കെ​​​​ട്ടി​​​​ട​​​​ത്തി​​​​ലെ വി​​​​ശാ​​​​ല​​​​മാ​​​​യ നി​​​​ല​​​​ക​​​​ളി​​​​ലാ​​​​യി ഏ​​​​ക​​​​ദേ​​​​ശം 10,000 ച​​​​തു​​​​ര​​​​ശ്ര അ​​​​ടി വി​​​​സ്തീ​​​​ര്‍​ണ​​​​ത്തി​​​​ല്‍ സ​​​​ജ്ജീ​​​​ക​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന ഈ ​​​​ആ​​​​സ്ഥാ​​​​ന​​​മ​​​​ന്ദി​​​​രം ക​​​​രീ​​​​ബി​​​​യ​​​​ന്‍ രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ ഗു​​​​ഡ്‌​​​​വി​​​​ല്‍ അം​​​​ബാ​​​​സ​​​​ഡ​​​​റും ഐ​​​​സി​​​​എ​​​​ല്‍ ഗ്രൂ​​​​പ്പ് ചെ​​​​യ​​​​ര്‍​മാ​​​​നും മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​റു​​​​മാ​​​​യ അ​​​​ഡ്വ. കെ.​​​​ജി. അ​​​​നി​​​​ല്‍​കു​​​​മാ​​​​ര്‍ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. 2018ല്‍ ​​​​ദു​​​​ബാ​​​​യി​​​​ല്‍ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​മാ​​​​രം​​​​ഭി​​​​ച്ച ഐ​​​​സി​​​​എ​​​​ല്‍ ടൂ​​​​ര്‍​സ് ആ​​​​ന്‍​ഡ് ട്രാ​​​​വ​​​​ല്‍​സ് ഇ​​​​പ്പോ​​​​ള്‍ എ​​​​ട്ടാം വ​​​​ര്‍​ഷ​​​​ത്തി​​​​ലേ​​​​ക്കു ക​​​​ട​​​​ക്കു​​​​ക​​​​യാ​​​​ണ്.

200ല​​​​ധി​​​​കം ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ള്ള പു​​​​തി​​​​യ കോ​​​​ര്‍​പ​​​​റേ​​​​റ്റ് ഓ​​​​ഫീ​​​​സി​​​​ല്‍ ഐ​​​​സി​​​​എ​​​​ല്‍ ഇ​​​​ന്‍​വെ​​​​സ്റ്റ്‌​​​​മെ​​​​ന്‍റ് സ​​​​ര്‍​വീ​​​​സ​​​​സി​​​​നു പു​​​​റ​​​​മെ ഐ​​​​സി​​​​എ​​​​ല്‍ ഗോ​​​​ള്‍​ഡ് ട്രേ​​​​ഡിം​​​​ഗ്, ഐ​​​​സി​​​​എ​​​​ല്‍ റി​​​​യ​​​​ല്‍ എ​​​​സ്റ്റേ​​​​റ്റ് ആ​​​​ന്‍​ഡ് പ്രോ​​​​പ്പ​​​​ര്‍​ട്ടീ​​​​സ്, ഐ​​​​സി​​​​എ​​​​ല്‍ ലാ​​​​മ ഡെ​​​​സേ​​​​ര്‍​ട്ട് സ​​​​ഫാ​​​​രി, ഐ​​​​സി​​​​എ​​​​ല്‍ മ​​​​റൈ​​​​ന്‍ ടൂ​​​​റി​​​​സം, ഐ​​​​സി​​​​എ​​​​ല്‍ ട്രാ​​​​വ​​​​ല്‍ ആ​​​​ന്‍​ഡ് ടൂ​​​​റി​​​​സം, ഐ​​​​സി​​​​എ​​​​ല്‍ ബാ​​​​ങ്കിം​​​​ഗ് ചാ​​​​ന​​​​ല്‍ പാ​​​​ര്‍​ട്‌​​​​ണ​​​​ര്‍ സേ​​​​വ​​​​ന​​​​ങ്ങ​​​​ള്‍, ഐ​​​​സി​​​​എ​​​​ല്‍ ഹോ​​​​സ്പി​​​​റ്റാ​​​​ലി​​​​റ്റി വി​​​​ഭാ​​​​ഗം തു​​​​ട​​​​ങ്ങി​​​​യ വി​​​​വി​​​​ധ ബി​​​​സി​​​​ന​​​​സ് മേ​​​​ഖ​​​​ല​​​​ക​​​​ളും പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്നു.

ദു​​​​ബാ​​​​യ് ആ​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി യു​​​​കെ, സൗ​​​​ദി അ​​​​റേ​​​​ബ്യ തു​​​​ട​​​​ങ്ങി​​​​യ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കും ബി​​​​സി​​​​ന​​​​സ് വ്യാ​​​​പി​​​​പ്പി​​​​ക്കാ​​​​നാ​​​​ണ് ഇ​​​​പ്പോ​​​​ഴ​​​​ത്തെ ല​​​​ക്ഷ്യ​​​​മെ​​​​ന്ന് അ​​​​ഡ്വ. കെ. ​​​​ജി. അ​​​​നി​​​​ല്‍ കു​​​​മാ​​​​ര്‍ പ​​​​റ​​​​ഞ്ഞു.

Kerala

കേ​ര​ളം സ്റ്റാ​ർ​ട്ട് അ​പ് പ​റു​ദീ​സ​യാ​യി മാ​റി: പി​ണ​റാ​യി വി​ജ​യ​ൻ  

ദു​ബാ​യ്: കേ​ര​ളം സ്റ്റാ​ർ​ട്ട് അ​പ് പ​റു​ദീ​സ​യാ​യി മാ​റി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. തു​ട​ർ​ഭ​ര​ണം ആ​ണ് ഇ​ന്ന് കാ​ണു​ന്ന നേ​ട്ട​ങ്ങ​ൾ​ക്ക് കേ​ര​ള​ത്തെ സ​ഹാ​യി​ച്ച​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ദു​ബാ​യ് സ​ന്ദ​ർ​ശ​ന​ത്തി​നി​ട​യി​ലെ പൊ​തു​പ​രി​പാ​ടി​യി​ൽ‌ സം​സാ​രി​ക്കു​ക‍​യാ​യി​രു​ന്നു അ​ദേ​ഹം.

കി​ഫ്ബി മ​സാ​ല ബോ​ണ്ടി​ലെ ഇ​ഡി നോ​ട്ടീ​സി​നെ കു​റി​ച്ച് പ​രാ​മ​ർ​ശി​ക്കാ​തെ​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സം​ഗം. സം​സ്ഥാ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന് 96,000 കോ​ടി കി​ഫ്ബി വ​ഴി ചെ​ല​വി​ട്ട​താ​യും പി​ണ​റാ​യി വ്യ​ക്ത​മാ​ക്കി.

കി​ഫ്ബി പ​ണം ഉ​പ​യോ​ഗി​ച്ചാ​ണ് ദേ​ശീ​യ​പാ​താ വി​ക​സ​ന​ത്തി​ന് മാ​ത്രം 5,600 കോ​ടി രൂ​പ ന​ൽ​കി​യ​ത്. 2016ൽ ​ഗ​തി​കേ​ടി​ലാ​യി​രു​ന്നു ആ​രോ​ഗ്യ​രം​ഗം. തു​ട​ർ​ഭ​ര​ണ​മാ​ണ് ഇ​ന്ന് കാ​ണു​ന്ന നേ​ട്ട​ങ്ങ​ൾ നേ​ടാ​ൻ കേ​ര​ള​ത്തെ സ​ഹാ​യി​ച്ച​തെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

International

കു​പ്ര​സി​ദ്ധ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​കാ​ര​ൻ പ​വ​ൻ താ​ക്കൂ​ർ ദു​ബാ​യി​ൽ അ​റ​സ്റ്റി​ൽ; ഇ​ന്ത്യ​യ്ക്ക് കൈ​മാ​റും

ന്യൂഡൽഹി: ദു​ബാ​യ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന കു​പ്ര​സി​ദ്ധ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​കാ​ര​ൻ പ​വ​ൻ താ​ക്കൂ​ർ അ​റ​സ്റ്റി​ൽ. ഇ​യാ​ളെ ഉ​ട​ൻ ത​ന്നെ ഇ​ന്ത്യ​യി​ലേ​ക്ക് നാ​ടു​ക​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

2024 ന​വം​ബ​റി​ൽ ഡ​ൽ​ഹി​യി​ൽ പി​ടി​കൂ​ടി​യ ഏ​ക​ദേ​ശം 2,500 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന ഏ​ക​ദേ​ശം 82 കി​ലോ​ഗ്രാം ഹൈ​ഗ്രേ​ഡ് കൊ​ക്കെ​യ്ൻ ക​ള്ള​ക്ക​ട​ത്തി​ന്‍റെ മു​ഖ്യ​സൂ​ത്ര​ധാ​ര​നാ​ണ് പ​വ​ൻ താ​ക്കൂ​ർ.

ഇ​ന്ത്യ​ൻ തു​റ​മു​ഖം വ​ഴി എ​ത്തി​ച്ച മ​യ​ക്കു​മ​രു​ന്ന് ട്ര​ക്കി​ലാ​ണ് ഡ​ൽ​ഹി​യി​ൽ എ​ത്തി​ച്ച​ത്. തു​ട​ർ​ന്ന് വി​ത​ര​ണ​ത്തി​നാ​ണ് ഒ​രു വെ​യ​ർ​ഹൗ​സി​ൽ സൂ​ക്ഷി​ച്ചു. ഈ ​ആ​ഴ്ച ആ​ദ്യം ഡ​ൽ​ഹി​യി​ൽ നി​ന്നും പി​ടി​ച്ചെ​ടു​ത്ത 282 കോ​ടി രൂ​പ​യു​ടെ മെ​ത്ത് മ​യ​ക്കു​മ​രു​ന്നി​ന് പി​ന്നി​ലെ മു​ഖ്യ സൂ​ത്ര​ധാ​ര​നും ഇ​യാ​ളാ​ണ്.

ഹ​വാ​ല, ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ തു​ട​ങ്ങി​യ ഇ​ട​പാ​ടി​ലും ഇ​യാ​ൾ ദീ​ർ​ഘ​കാ​ലം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​താ​യും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

ഡ​ൽ​ഹി​യി​ലെ കു​ച്ച മ​ഹാ​ജ​നി മാ​ർ​ക്ക​റ്റി​ൽ ഹ​വാ​ല ഏ​ജ​ന്‍റാ​യി പ്ര​വ​ർ​ത്തി​ച്ചാ​ണ് ഇ​യാ​ളു​ടെ ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ലം ആ​രം​ഭി​ക്കു​ന്ന​ത്. പി​ന്നീ​ട് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​ലേ​ക്ക് തി​രി​ഞ്ഞു.

സെ​പ്റ്റം​ബ​റി​ൽ നാ​ർ​ക്കോ​ട്ടി​ക് ക​ൺ​ട്രോ​ൾ ബ്യൂ​റോ (എ​ൻ‌​സി‌​ബി) താ​ക്കൂ​റി​നെ​തി​രെ അ​ന്താ​രാ​ഷ്ട്ര സി​ൽ​വ​ർ നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. മ​യ​ക്കു​മ​രു​ന്ന് വി​രു​ദ്ധ ഏ​ജ​ൻ​സി​യു​ടെ അ​ന്വേ​ഷ​ണ​ത്തി​ന് പു​റ​മേ, അ​ന​ധി​കൃ​ത ഇ​റ​ക്കു​മ​തി-​ക​യ​റ്റു​മ​തി, ക്രി​പ്‌​റ്റോ ട്രാ​ൻ​സ്ഫ​റു​ക​ൾ, വ്യാ​ജ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ എ​ന്നി​വ​യി​ലൂ​ടെ താ​ക്കൂ​റി​ന്‍റെ സം​ഘം 681 കോ​ടി​യി​ല​ധി​കം രൂ​പ വെ​ളു​പ്പി​ച്ച​താ​യി എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ക​ണ്ടെ​ത്തി.

നേ​ര​ത്തെ, അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി പ​വ​ൻ താ​ക്കൂ​റി​ന്‍റെ സ്ഥാ​പ​ന​ങ്ങ​ൾ റെ​യ്ഡ് ചെ​യ്യു​ക​യുംക​ള്ള പ​ണം കൈ​മാ​റാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന 118 മ്യൂ​ൾ അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

പ​വ​ൻ താ​ക്കൂ​റി​നെ​തി​രെ ഇ​ഡി നി​ര​വ​ധി സ​മ​ൻ​സ് അ​യ​ച്ചി​രു​ന്നെ​ങ്കി​ലും അ​ദ്ദേ​ഹം ഹാ​ജ​രാ​യി​ല്ല. തു​ട​ർ​ന്ന് ഡ​ൽ​ഹി​യി​ലെ പ​ട്യാ​ല ഹൗ​സ് കോ​ട​തി അ​ദ്ദേ​ഹ​ത്തി​നെ​തി​രെ ജാ​മ്യ​മി​ല്ലാ വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചു.

ക​ഴി​ഞ്ഞ വ​ർ​ഷം ഡ​ൽ​ഹി​യി​ൽ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി​യ​തി​നും ഇ​യാ​ളു​ടെ അ​ഞ്ച് കൂ​ട്ടാ​ളി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തി​നും പി​ന്നാ​ലെ താ​ക്കൂ​റും കു​ടും​ബ​വും ദു​ബാ​യി​ലേ​ക്ക് പ​ലാ​യ​നം ചെ​യ്തി​രു​ന്നു. പി​ന്നീ​ട് അ​വി​ടെ നി​ന്നാ​ണ് ഇ​യാ​ൾ ക​ള്ള​ക്ക​ട​ത്ത്, ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ ശൃം​ഖ​ല കൈ​കാ​ര്യം ചെ​യ്തി​രു​ന്ന​ത്.

ദു​ബാ​യ് ഹി​ൽ​സ് എ​സ്റ്റേ​റ്റി​ലെ ഒ​രു വി​ല്ല ഉ​ൾ​പ്പെ​ടെ ദു​ബാ​യി​ൽ നി​ര​വ​ധി സ്വ​ത്തു​ക്ക​ളും ആ​ഡം​ബ​ര കാ​റു​ക​ളും ഇ​യാ​ൾ​ക്ക് സ്വ​ന്ത​മാ​യു​ണ്ട്.

National

തേജസ് തകർന്നതിനു പിന്നിൽ അട്ടിമറിയോ? ആഭ്യന്തര അന്വേഷണം ആരംഭിച്ച് വ്യോമസേന

 

ന്യൂ​ഡ​ൽ​ഹി: ദു​ബാ​യ് എ​യ​ർ ഷോ​യ്ക്കി​ടെ തേ​ജ​സ് യു​ദ്ധ​വി​മാ​നം ത​ക​ർ​ന്ന് വീ​ണ​തി​ൽ വ്യോ​മ​സേ​ന​യു​ടെ ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണം തു​ട​ങ്ങി. അ​ട്ടി​മ​റി സാ​ധ്യ​ത ഉ​ൾ​പ്പെ​ടെ​യു​ള്ള​വ പ​രി​ശോ​ധി​ക്കു​മെ​ന്ന് വ്യോ​മ​സേ​ന അ​റി​യി​ച്ചു. അ​പ​ക​ട​ത്തി​ൽ വിം​ഗ് ക​മാ​ൻ​ഡ​ർ ന​മ​ൻ സ്യാ​ൽ വീ​ര​മൃ​ത്യു വ​രി​ച്ചി​രു​ന്നു

ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ സാ​ങ്കേ​തി​ക വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും എ​യ​ർ ഷോ​യ്ക്കി​ടെ​യു​ള്ള ദൃ​ശ്യ​ങ്ങ​ളും പ​രി​ശോ​ധി​ച്ച് അ​പ​ക​ട​ത്തി​ന്‍റെ പ്രാ​ഥ​മി​ക​മാ​യ റി​പ്പോ​ർ​ട്ട് ത​യാറാ​കും.115 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി 200 ഓ​ളം വി​മാ​ന​ങ്ങ​ളാ​ണ് ദു​ബാ​യി​ൽ ന​ട​ന്ന എ​യ​ർ ഷോ​യി​ൽ പ​ങ്കെ​ടു​ത്ത​ത്.

അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ൽ പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്,സം​യു​ക്ത സൈ​നി​ക മേ​ധാ​വി അ​നി​ൽ ചൗ​ഹാ​ൻ, സൈ​നി​ക മേ​ധാ​വി​ക​ൾ തു​ട​ങ്ങി​യ​വ​ർ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. വിം​ഗ് ക​മാ​ൻ​ഡ​ർ ന​മ​ൻ സ്യാ​ലി​ന്‍റെ മൃ​ത​ദേ​ഹം ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ഇ​ന്ന് ത​ന്നെ നാ​ട്ടി​ൽ എ​ത്തി​ക്കും. ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ കാ​ൻ​ഗ്ര സ്വ​ദേ​ശി​യാ​ണ് ന​മ​ൻ​ഷ് സ്യാ​ൽ.

NRI

യു​എ​ഇ പൗ​ര​ന്മാ​ർ​ക്ക് ഇ​ന്ത്യ‌​യി​ലെ മൂ​ന്ന് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍‌​കൂ​ടി വി​സാ ഓ​ണ്‍ അ​റൈ​വ​ല്‍ സൗ​ക​ര്യം

ദു​ബാ​യി: യു​എ​ഇ​യി​ല്‍ നി​ന്നു​മു​ള്ള​വ​ര്‍​ക്ക് ഇ​ന്ത്യ‌​യി​ലെ മൂ​ന്ന് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍‌​കൂ​ടി വി​സാ ഓ​ണ്‍ അ​റൈ​വ​ല്‍ സം​വി​ധാ​നം പ്ര​ഖ്യാ​പി​ച്ച് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം. ഇ​തോ​ടെ കൊ​ച്ചി, കോ​ഴി​ക്കോ​ട്, അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ കൂ​ടി യു​എ​ഇ പൗ​ര​ന്മാ​ര്‍​ക്ക് വി​സ​യി​ല്ലാ​തെ എ​ത്താം

ആ​ദ്യ​മാ​യി ഇ​ന്ത്യ​യി​ലെ​ത്തു​ന്ന യു​എ​ഇ പൗ​ര​ന്മാ​ര്‍​ക്കും പാ​ക്കിസ്ഥാ​നി​ല്‍ വേ​രു​ള്ള​വ​ര്‍​ക്കും ഈ ​ആ​നു​കൂ​ല്യം ല​ഭി​ക്കി​ല്ലെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഡ​ല്‍​ഹി, മും​ബൈ, കോ​ല്‍​ക്ക​ത്ത, ചെ​ന്നൈ, ഹൈ​ദ​ര​ബാ​ദ്, ബം​ഗ​ളൂ​രു എ​ന്നി​ങ്ങ​നെ ഇ​ന്ത്യ​യി​ലെ ആ​റ് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലാ​ണ് നി​ല​വി​ല്‍ യു​എ​ഇ പൗ​ര​ന്മാ​ര്‍​ക്ക് വി​സാ ഓ​ണ്‍ അ​റൈ​വ​ല്‍ അ​നു​വ​ദി​ച്ചി​രു​ന്ന​ത്.

വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്നു വി​സ എ​ടു​ത്ത​ശേ​ഷം രാ​ജ്യ​ത്തെ​വി​ടെ​യും യാ​ത്ര ചെ​യ്യാം. 2000 രൂ​പ​യാ​ണ് ഓ​ണ്‍ അ​റൈ​വ​ല്‍ വി​സ​യ്ക്കു​ള്ള ഫീ​സ്. പാ​സ്‌​പോ​ര്‍​ട്ടി​ന് ആ​റു​മാ​സം കാ​ലാ​വ​ധി ഉ​ണ്ടാ​യി​രി​ക്ക​ണം.

ബി​സി​ന​സ്, ടൂ​റി​സം, സ​മ്മേ​ള​ന​ങ്ങ​ള്‍, ചി​കി​ത്സ തു​ട​ങ്ങി​യ​വ​ക്കാ​യി വ​രു​ന്ന​വ​ര്‍​ക്കാ​ണ് വി​സാ ഓ​ണ്‍ അ​റൈ​വ​ല്‍ പ്ര​ധാ​ന​മാ​യും ല​ഭി​ക്കു​ക. ഒ​രു വ​ര്‍​ഷ​ത്തി​ല്‍ എ​ത്ര ത​വ​ണ​വേ​ണ​മെ​ങ്കി​ലും വി​സാ ഓ​ണ്‍ അ​റൈ​വ​ല്‍ ല​ഭി​ക്കു​മെ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

NRI

സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ലി​ൽ കൊ​യ്ത്തു​ത്സ​വം സം​ഘ​ടി​പ്പി​ച്ചു

ദു​ബാ​യി: സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ൽ കൊ​യ്ത്തു​ത്സ​വ​വും കു​ടും​ബ സം​ഗ​മ​വും സം​വി​ധാ​യ​ക​ൻ ബ്ലെ​സി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ഇ​ട​വ​ക വി​കാ​രി ഫാ. ​അ​ജു ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ​ഹ വി​കാ​രി ഫാ. ​ചെ​റി​യാ​ൻ ജോ​സ​ഫ്, ട്ര​സ്റ്റി പി.​എ. ഏ​ബ്ര​ഹാം, സെ​ക്ര​ട്ട​റി പോ​ൾ ജോ​ർ​ജ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ സു​നി​ൽ സി. ​ബേ​ബി, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ ജോ​ബി ജോ​ർ​ജ്, ജോ​യി​ന്‍റ് ട്ര​സ്റ്റി സി​ജി വ​ർ​ഗീ​സ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മ​നോ​ജ് തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ ദി​ദി​മോ​സ് ബാ​വാ​യു​ടെ സ്മ​ര​ണാ​ർ​ഥം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ദി​ദി​മോ​സ് "ÜNSUNG HERO' അ​വാ​ർ​ഡ് ച​ട​ങ്ങി​ൽ രാ​ഗേ​ഷ് കൃ​ഷ്ണ​ൻ കു​ര​മ്പാ​ല​ക്ക് സ​മ്മാ​നി​ച്ചു.

ദു​ബാ​യി സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ പ്ര​ഥ​മ വി​കാ​രി​യാ​യി​രു​ന്ന ഡോ. ​സ്‌​തേ​ഫാ​നോ​സ് മാ​ർ തേ​വോ​ദോ​സി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ സ്മ​ര​ണാ​ർ​ഥം സാ​മൂ​ഹി​ക സേ​വ​ന, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന രം​ഗ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​ർ​ക്ക്‌ ഇ​ട​വ​ക യു​വ​ജ​ന​പ്ര​സ്ഥാ​നം ന​ൽ​കു​ന്ന അ​വാ​ർ​ഡ് കോ​ട്ട​യം ന​വ​ജീ​വ​ൻ ട്ര​സ്റ്റി​ന്‍റെ അ​മ​ര​ക്കാ​ര​ൻ പി.യു. തോ​മ​സി​ന് ച​ട​ങ്ങി​ൽ സ​മ്മാ​നി​ച്ചു.

ഇ​ട​വ​കാം​ഗ​ങ്ങ​ൾ ത​യാ​റാ​ക്കി​യ ത​നി നാ​ട​ൻ വി​ഭ​വ​ങ്ങ​ളു​ടെ ഭ​ക്ഷ​ണ ശാ​ല​ക​ളു​ടെ ഉ​ദ്‌​ഘാ​ട​നം സി​നി​മാ താ​രം മ​ഞ്ജു പി​ള്ള നി​ർ​വഹി​ച്ചു. സ​ൺ​ഡേ സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.

പൊ​തുസ​മ്മേ​ള​ന​ത്തി​ന് ശേ​ഷം സി​നി​മാ താ​രം ര​മേ​ഷ് പി​ഷാ​ര​ടി, റി​യാ​ലി​റ്റി ഷോ വി​ജ​യി​ ആ​വി​ർ​ഭ​വ്, അ​ശ്വി​ൻ വി​ജ​യ്, മെ​റി​ൻ ഗ്രി​ഗ​റി, ശ്രേ​യ ജ​യ​ദീ​പ് എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ച്ച വി​വി​ധ ക​ലാ പ​രി​പാ​ടി​ക​ൾ ന​ട​ന്നു. പ്ര​ശ​സ്ത അ​വ​താ​ര​ക ഡ​യാ​ന ഹ​മീ​ദ് പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

നേ​ര​ത്തെ വി​ശി​ഷ്ടാ​തി​ഥി​ക​ളെ ദേ​വാ​ല​യ ക​വാ​ട​ത്തി​ൽ നി​ന്ന് ശി​ങ്കാ​രി മേ​ളം, താ​ല​പ്പൊ​ലി എ​ന്നി​വ​യു​ടെ അ​ക​മ്പ​ടി​യോ​ടെ സ്വീ​ക​രി​ച്ചു. ത​ട്ടു​ക​ട​ക​ൾ, മാ​ട​ക്ക​ട, കു​ട്ടി​ക​ൾ​ക്കു​ള്ള ഗെ​യിം സ്റ്റാ​ളു​ക​ൾ എ​ന്നി​വ കൊ​യ്ത്തു​ത്സ​വ​ത്തി​ന്‍റെ പ്ര​ത്യേ​ക ആ​ക​ർ​ഷ​ണ​ങ്ങ​ളാ​യി​രു​ന്നു.

NRI

വി​മാ​ന യാ​ത്ര​യ്ക്കി​ടെ ഹൃ​ദ​യാ​ഘാ​തം; സ​ഹ​യാ​ത്രി​ക​ന് ര​ക്ഷ​ക​രാ​യി മ​ല​യാ​ളി ന​ഴ്സു​മാ​ർ

ദു​ബാ​യി: കേ​ര​ള​ത്തി​ൽ​നി​ന്നു ദു​ബാ​യി​യി​ലേ​ക്ക് അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്തി​ൽ സ​ഞ്ച​രി​ച്ച ര​ണ്ട് ന​ഴ്സു​മാ​ർ മ​ര​ണ​ത്തി​ലേ​ക്കു വ​ഴു​തി​വീ​ണ സ​ഹ​യാ​ത്രി​ക​ന്‍റെ ജീ​വ​ൻ ര​ക്ഷി​ച്ചു.

വ​യ​നാ​ട് സ്വ​ദേ​ശി അ​ഭി​ജി​ത് ജീ​സ്(26), ചെ​ങ്ങ​ന്നൂ​ർ അ​ജീ​ഷ് നെ​ൽ​സ​ൺ(29) എ​ന്നി​വ​ർ യു​എ​ഇ​യി​ൽ ല​ഭി​ച്ച പു​തി​യ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​നാ​ണ് എ​യ​ർ അ​റേ​ബ്യ​യു​ടെ 3എ​ൽ128 ഫ്ലൈ​റ്റി​ൽ ക​യ​റി​യ​ത്.

വി​മാ​നം പു​റ​പ്പെ​ട്ട​ശേ​ഷം ത​ങ്ങ​ൾ​ക്കൊ​പ്പം സീ​റ്റി​ലി​രു​ന്ന ഒ​രാ​ൾ ശ്വ​സി​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ന്ന​തു ക​ണ്ടു. ഹൃ​ദ​യാ​ഘാ​ത​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളാ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞ ഇ​രു​വ​രും ആ ​വ്യ​ക്തി​ക്കു സി​പി​ആ​ർ ന​ൽ​കി.

പി​ന്നീ​ട് വി​മാ​ന​ത്തി​ലെ ക്രൂ​വി​നെ വി​വ​ര​മ​റി​യി​ച്ചു. ഇ​തി​നി​ടെ, ഡോ. ​ആ​രി​ഫ് അ​ബ്ദു​ൾ ഖാ​ദ​ർ എ​ന്ന ആ​ളും സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി സ​ഹാ​യ​ത്തി​നെ​ത്തി.

പ​ൾ​സും ശ്വാ​സ​ഗ​തി​യും സാ​ധാ​ര​ണ നി​ല​യി​ലാ​കു​ന്ന​തു വ​രെ സി​പി​ആ​ർ തു​ട​ർ​ന്ന​താ​യും സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്കു തി​രി​ച്ചു​വ​ന്ന അ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യ സ​ന്തോ​ഷം സ​മൂ​ഹ​ത്തി​ൽ ന​ഴ്സു​മാ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ ഓ​ർ​മ​പ്പെ​ടു​ത്താ​ൻ ഇ​ട​യാ​ക്കി​യെ​ന്ന് ഇ​രു​വ​രും പ്ര​തി​ക​രി​ച്ചു.

തു​ട​ർ​ന്ന് വി​മാ​ന​ത്താ​വ​ള​ത്തി​ലെ മെ​ഡി​ക്ക​ൽ സം​ഘം ഇ​ദ്ദേ​ഹ​ത്തെ പ​രി​ശോ​ധി​ച്ചു.

International

നഴ്സുമാർ മാലാഖമാരായി, വിമാനത്തിലെ സഹയാത്രികന് പുതുജീവിതം

ദു​​​ബാ​​​യ്: കേ​​​ര​​​ള​​​ത്തി​​​ൽ​​​നി​​​ന്നു ദു​​​ബാ​​​യി​​​ലേ​​​ക്ക് അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​മാ​​​ന​​​ത്തി​​​ൽ സ​​​ഞ്ച​​​രി​​​ച്ച ര​​​ണ്ട് ന​​​ഴ്സു​​​മാ​​​ർ മ​​​ര​​​ണ​​​ത്തി​​​ലേ​​​ക്കു വ​​​ഴു​​​തി​​​വീ​​​ണ സ​​​ഹ​​​യാ​​​ത്രി​​​ക​​​ന്‍റെ ജീ​​​വ​​​ൻ ര​​​ക്ഷി​​​ച്ചു.

വ​​​യ​​​നാ​​​ട് സ്വ​​​ദേ​​​ശി അ​​​ഭി​​​ജി​​​ത് ജീ​​​സ്(26), ചെ​​​ങ്ങ​​​ന്നൂ​​​ർ അ​​​ജീ​​​ഷ് നെ​​​ൽ​​​സ​​​ൺ(29) എ​​​ന്നി​​​വ​​​ർ യു​​​എ​​​ഇ​​​യി​​​ൽ ല​​​ഭി​​​ച്ച പു​​​തി​​​യ ജോ​​​ലി​​​യി​​​ൽ പ്ര​​​വേ​​​ശി​​​ക്കാ​​​നാ​​​ണ് എ​​​യ​​​ർ അ​​​റേ​​​ബ്യ​​​യു​​​ടെ 3എ​​​ൽ128 ഫ്ലൈ​​​റ്റി​​​ൽ ക​​​യ​​​റി​​​യ​​​ത്. വി​​​മാ​​​നം പു​​​റ​​​പ്പെ​​​ട്ട​​​ശേ​​​ഷം ത​​​ങ്ങ​​​ൾ​​​ക്കൊ​​​പ്പം സീ​​​റ്റി​​​ലി​​​രു​​​ന്ന ഒ​​​രാ​​​ൾ ശ്വ​​​സി​​​ക്കാ​​​ൻ ബു​​​ദ്ധി​​​മു​​​ട്ടു​​​ന്ന​​​തു ക​​​ണ്ടു.

ഹൃ​​​ദ​​​യാ​​​ഘാ​​​ത​​​ത്തി​​​ന്‍റെ ല​​​ക്ഷ​​​ണ​​​ങ്ങ​​​ളാ​​​ണെ​​​ന്നു തി​​​രി​​​ച്ച​​​റി​​​ഞ്ഞ ഇ​​​രു​​​വ​​​രും ആ ​​​വ്യ​​​ക്തി​​​ക്കു സി​​​പി​​​ആ​​​ർ ന​​​ൽ​​​കി. പി​​​ന്നീ​​​ട് വി​​​മാ​​​ന​​​ത്തി​​​ലെ ക്രൂ​​​വി​​​നെ വി​​​വ​​​ര​​​മ​​​റി​​​യി​​​ച്ചു. ഇ​​​തി​​​നി​​​ടെ, ഡോ. ​​​ആ​​​രി​​​ഫ് അ​​​ബ്ദു​​​ൾ ഖാ​​​ദ​​​ർ എ​​​ന്ന ആ​​​ളും സ്വ​​​യം പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തി സ​​​ഹാ​​​യ​​​ത്തി​​​നെ​​​ത്തി.

പ​​​ൾ​​​സും ശ്വാ​​​സ​​​ഗ​​​തി​​​യും സാ​​​ധാ​​​ര​​​ണ നി​​​ല​​​യി​​​ലാ​​​കു​​​ന്ന​​​തു വ​​​രെ സി​​​പി​​​ആ​​​ർ തു​​​ട​​​ർ​​​ന്ന​​​താ​​​യും സാ​​​ധാ​​​ര​​​ണ ജീ​​​വി​​​ത​​​ത്തി​​​ലേ​​​ക്കു തി​​​രി​​​ച്ചു​​​വ​​​ന്ന അ​​​ദ്ദേ​​​ഹ​​​ത്തി​​​നു​​​ണ്ടാ​​​യ സ​​​ന്തോ​​​ഷം സ​​​മൂ​​​ഹ​​​ത്തി​​​ൽ ന​​​ഴ്സു​​​മാ​​​രു​​​ടെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ത്തെ​​​ക്കു​​​റി​​​ച്ച് കൂ​​​ടു​​​ത​​​ൽ ഓ​​​ർ​​​മ​​​പ്പെ​​​ടു​​​ത്താ​​​ൻ ഇ​​​ട​​​യാ​​​ക്കി​​​യെ​​​ന്ന് ഇ​​​രു​​​വ​​​രും പ്ര​​​തി​​​ക​​​രി​​​ച്ചു. തു​​​ട​​​ർ​​​ന്ന് വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ മെ​​​ഡി​​​ക്ക​​​ൽ സം​​​ഘം ഇ​​​ദ്ദേ​​​ഹ​​​ത്തെ പ​​​രി​​​ശോ​​​ധി​​​ച്ചു.

NRI

മ​ല​യാ​ളി വി​ദ്യാ​ർ​ഥി ദു​ബാ​യി​യി​ൽ ദീ​പാ​വ​ലി ആ​ഘോ​ഷ​ത്തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

ദു​ബാ​യി: ദീ​പാ​വ​ലി ആ​ഘോ​ഷ​ത്തി​നി​ടെ മ​ല​യാ​ളി വി​ദ്യാ​ർ​ഥി ദു​ബാ​യി​യി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ബി​ബി​എ മാ​ർ​ക്ക​റ്റിം​ഗ് ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​യ ആ​ല​പ്പു​ഴ മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി വൈ​ഷ്ണ​വ് കൃ​ഷ്ണ​കു​മാ​ർ(18) ആ​ണ് മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി ദു​ബാ​യി​യി​ലെ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ അ​ക്കാ​ദ​മി​ക് സി​റ്റി​യി​ൽ ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്കി​ടെ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

വി.​ജി. കൃ​ഷ്ണ​കു​മാ​ർ - വി​ധു ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​രി: വൃ​ഷ്‌​ടി കൃ​ഷ്ണ​കു​മാ​ർ. നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച് സം​സ്ക​രി​ക്കും.

NRI

ദു​ബാ​യി​യി​ൽ വാ​ഹ​നാ​പ​ക​ടം: ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​നി​ക്ക്‌ ഒ​രു മി​ല്യ​ൺ ദി​ർ​ഹം ന​ഷ്‌‌​ട​പ​രി​ഹാ​രം

ദു​ബാ​യി: അ​ല്‍ വ​ഹീ​ദ ബം​ഗ്ലാ​ദേ​ശ് കൗ​ണ്‍​സ​ലേ​റ്റി​ന് സ​മീ​പം 2023 ഏ​പ്രി​ൽ 24ന് ​ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ക​ണ്ണൂ​ർ നീ​ർ​ച്ചാ​ൽ സ്വ​ദേ​ശി​നി റ​ഹ്മ​ത്ത് ബീ ​മ​മ്മ​ദ് സാ​ലി​ക്ക് ഒ​രു മി​ല്യ​ൺ ദി​ർ​ഹം(ഏ​ക​ദേ​ശം 2.37 കോ​ടി ഇ​ന്ത്യ​ൻ രൂ​പ) ന​ഷ്‌ടപ​രി​ഹാ​രം ല​ഭി​ച്ചു.

റോ​ഡ് മു​റി​ച്ച് ക​ട​ക്കാ​ന്‍ അനുവാദമില്ലാ​ത്ത സ്ഥ​ല​ത്തു​കൂ​ടി റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ക​യാ​യി​രു​ന്ന റ​ഹ്മ​ത്തി​നെ യുഎഇ പൗ​ര​ന്‍ ഓ​ടി​ച്ച കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഡ്രൈ​വ​റു​ടെ അ​ശ്ര​ദ്ധ​യും റോ​ഡ് ഉ​പ​യോ​ക്താ​ക്ക​ളെ പ​രി​ഗ​ണി​ക്കാ​തെ​യു​ള്ള ഡ്രൈ​വിം​ഗും അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യി.

അ​തേ​സ​മ​യം, വാ​ഹ​ന​ങ്ങ​ൾ ശ്ര​ദ്ധി​ക്കാ​തെ റോ​ഡ് മു​റി​ച്ചു ക​ട​ന്ന​തി​ന് റ​ഹ്മ​ത്തും ഭാ​ഗി​ക​മാ​യി ഉ​ത്ത​ര​വാ​ദി​യാ​ണെ​ന്ന് പോ​ലീ​സും കോ​ട​തി​യും ക​ണ്ടെ​ത്തി. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് റ​ഹ്മ​ത്തി​നെ ദു​ബാ​യി റാ​ഷി​ദി​യ്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ത​ല​ച്ചോ​റി​ൽ ര​ക്ത​സ്രാ​വം, ന​ടു​വി​ന് ഒ​ടി​വ്, ശ​രീ​ര​ത്തിന്‍റെ വ​ല​തു​ഭാ​ഗ​ത്തെ പേ​ശി​ക​ൾ​ക്ക് ബ​ല​ഹീ​ന​ത, വ​ല​ത് കൈ​കാ​ലു​ക​ൾ​ക്ക് പ​ക്ഷാ​ഘാ​തം തു​ട​ങ്ങി​യ ഗു​രു​ത​ര പ​രി​ക്കു​ക​ൾ അ​വ​ർ​ക്ക് സം​ഭ​വി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്രി​മി​ന​ൽ കേ​സി​ൽ, വാ​ഹ​ന​മോ​ടി​ച്ച യു​എഇ പൗ​ര​ന്‌ 3000 ദി​ർ​ഹ​വും റ​ഹ്മ​ത്ത് ബീ​ക്ക് 1000 ദി​ർ​ഹ​വും പി​ഴ ചു​മ​ത്തി.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്, റ​ഹ്മ​ത്തി​ന്‍റെ ബ​ന്ധു​ക്ക​ൾ യാ​ബ് ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് സിഇഒ സ​ലാം പാ​പ്പി​നി​ശേ​രി​യെ സ​മീ​പി​ച്ചു. യാ​ബ് ലീ​ഗ​ല്‍ സ​ര്‍​വീ​സ​സി​ലെ യുഎഇ അ​ഭി​ഭാ​ഷ​ക​ര്‍ മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, ക്രി​മി​ന​ൽ കേ​സ് വി​ധി, മ​റ്റ് രേ​ഖ​ക​ൾ എ​ന്നി​വ സ​ഹി​തം ന​ഷ്‌ടപ​രി​ഹാ​ര കോ​ട​തി​യി​ൽ കേ​സ് ഫ​യ​ൽ ചെ​യ്തു.

അ​പ​ക​ടം ന​ട​ന്ന സ​മ​യ​ത്തും കേ​സ് ഫ​യ​ൽ ചെ​യ്ത സ​മ​യ​ത്തു​മു​ള്ള ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​ക​ളെ​യും അ​പ​ക​ട​ത്തി​ന് കാ​ര​ണ​ക്കാ​ര​നാ​യ യുഎ​ഇ പൗ​ര​നെ​യും എ​തി​ര്‍​ക​ക്ഷി​ക​ളാ​യി ചേ​ർ​ത്തു​കൊ​ണ്ടാ​യി​രു​ന്നു കേ​സ് ന​ട​ത്തി​യ​ത്.

കേ​സ് പ​രി​ഗ​ണി​ച്ച കോ​ട​തി, റ​ഹ്മ​ത്ത് ബീ​ക്ക് സം​ഭ​വി​ച്ച ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ൾ ക​ണ​ക്കി​ലെ​ടു​ത്ത് അ​പ​ക​ടം ന​ട​ന്ന സ​മ​യ​ത്തെ ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി ഒ​രു മി​ല്യ​ൺ ദി​ർ​ഹം ന​ഷ്‌ട​പ​രി​ഹാ​രം ന​ൽ​കാ​ൻ വി​ധി​ച്ചു.

ഈ ​വി​ധി​ക്കെ​തി​രേ പി​ന്നീ​ട് അ​പ്പീ​ൽ കോ​ട​തി​യി​ലും സു​പ്രീംകോ​ട​തി​യി​ലും അ​പ്പീ​ലു​ക​ൾ ഫ​യ​ൽ ചെ​യ്തെ​ങ്കി​ലും കോ​ട​തി അ​വ ത​ള്ളി. ഇ​തോ​ടെ റ​ഹ്‌​മ​ത്തിന് അ​നു​കൂ​ല​മാ​യ വി​ധി ന​ട​പ്പി​ലാ​ക്കാ​ന്‍ സാ​ധി​ച്ചു.

NRI

ദു​ബാ​യി​യി​ൽ അ​പൂ​ർ​വ​യി​നം വ​ജ്രം മോ​ഷ്‌​ടി​ക്കാ​ൻ ശ്ര​മം; പ്ര​തി​ക​ൾ പി​ടി​യി​ൽ

ദു​ബാ​യി: ദു​ബാ​യി​യി​ല്‍ അ​പൂ​ർ​വ​വും വി​ല​യേ​റി​യ​തു​മാ​യ വ​ജ്രം മോ​ഷ്‌​ടി​ക്കാ​ൻ ശ്ര​മം. 25 മി​ല്യ​ൺ ഡോ​ള​ര്‍(218 കോ​ടി രൂ​പ) വി​ല​യു​ള്ള വ​ജ്രം മോ​ഷ്‌​ടി​ക്കാ​ൻ ശ്ര​മി​ച്ച മൂ​ന്ന് പേ​രെ ദു​ബാ​യി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ര​ത്ന വ്യാ​പാ​രി​യി​ൽ നി​ന്ന് ത​ട്ടി​യെ​ടു​ത്ത് മ​റ്റൊ​രു രാ​ജ്യ​ത്തേ​ക്ക് ക​ട​ത്താ​നാ​യി​രു​ന്നു ക​വ​ർ​ച്ച​ക്കാ​രു​ടെ ശ്ര​മം. ഏ​ഷ്യ​ക്കാ​രാ​ണ് പി​ടി​യി​ലാ​യ​ത്. എ​ട്ടു​മ​ണി​ക്കൂ​റ് കൊ​ണ്ടാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

ഏ​റ്റ​വും ശു​ദ്ധ​മാ​യ, ലോ​ക​ത്തി​ലെ ഏ​റ്റ​വും അ​പൂ​ർ​വ​മാ​യ വ​ജ്ര​ങ്ങ​ളി​ൽ ഒ​ന്നാ​ണ് 21 കാ​ര​റ്റ് തൂ​ക്ക​മു​ള്ള ഈ ​പി​ങ്ക് വ​ജ്രം. ലോ​ക​ത്ത് ഇ​ത് 0.01 ശ​ത​മാ​നം മാ​ത്ര​മാ​ണു​ള്ള​ത്.

അ​ത്ര​യും അ​പൂ​ര്‍​വ​ങ്ങ​ളി​ല്‍ അ​പൂ​ര്‍​വ​മാ​യ ഈ ​വ​ജ്രം അ​ടു​ത്തി​ടെ ദു​ബാ​യി​യി​ലെ ഒ​രു പ്രാ​ദേ​ശി​ക വ്യാ​പാ​രി​യു​ടെ പ​ക്ക​ലെ​ത്തി​യെ​ന്ന് മ​ന​സി​ലാ​ക്കി​യാ​ണ് സം​ഘം ക​വ​ർ​ച്ച​യ്ക്ക് പ​ദ്ധ​തി​യി​ട്ട​ത്. യൂ​റോ​പ്പി​ല്‍ നി​ന്നാ​ണ് വ​ജ്രം ദു​ബാ​യി​യി​ലെ​ത്തി​യ​ത്.

വ്യാ​ജ തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ ഉ​പ​യോ​ഗി​ച്ച് പ്ര​തി​ക​ൾ വ്യാ​പാ​രി​യെ സ​മീ​പി​ച്ചു. ഒ​രു സ​മ്പ​ന്ന​നാ​യ ഉ​പ​ഭോ​ക്താ​വി​ന്‍റെ ഇ​ട​നി​ല​ക്കാ​ർ എ​ന്ന നി​ല​യി​ലാ​ണ് ഇ​വ​ർ സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്.

വി​ശ്വാ​സം നേ​ടി​യെ​ടു​ക്കാ​ൻ ഇ​വ​ർ ആ​ഡം​ബ​ര വാ​ഹ​ന​ങ്ങ​ൾ വാ​ട​ക​യ്ക്കെ​ടു​ക്കു​ക​യും പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലു​ക​ളി​ൽ കൂ​ടി​ക്കാ​ഴ്ച​ക​ൾ ന​ട​ത്തു​ക​യും ഒ​രു ര​ത്ന വി​ദ​ഗ്ധ​നെ കൂ​ടെ കൂ​ട്ടു​ക​യും ചെ​യ്തു.

ഇ​വ​രു​ടെ ത​ന്ത്രം വി​ശ്വ​സി​ച്ച വ്യാ​പാ​രി വ​ജ്രം ഇ​വ​ര്‍​ക്ക് കാ​ണു​ന്ന​തി​നാ​യി ഒ​രു സ്വ​കാ​ര്യ വി​ല്ല​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ആ​ഡം​ബ​ര വി​ല്ല​യി​ൽ വ​ച്ചാ​ണ് സം​ഘം ര​ത്നം മോ​ഷ്‌​ടി​ക്കാ​നു​ള്ള അ​വ​സ​രം മു​ത​ലെ​ടു​ത്ത​ത്.

എ​ന്നാ​ൽ ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ആ​ൻ​ഡ് ക്രി​മി​നോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദു​ബാ​യി പോ​ലീ​സ് വ​ള​രെ വേ​ഗ​ത്തി​ൽ പ്ര​തി​ക​ളെ തി​രി​ച്ച​റി​യു​ക​യും അ​വ​രു​ടെ താ​മ​സ സ്ഥ​ല​ങ്ങ​ളി​ൽ റെ​യ്ഡ് ന​ട​ത്തു​ക​യും ചെ​യ്തു.

ത​ട്ടി​യെ​ടു​ത്ത വ​ജ്രം ഒ​രു ചെ​റി​യ ഫ്രി​ഡ്ജി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​ത് ര​ഹ​സ്യ​മാ​യി ഒ​രു ഏ​ഷ്യ​ൻ രാ​ജ്യ​ത്തേ​ക്ക് ക​ട​ത്തു​ന്ന​തി​ന് മു​മ്പ് താ​ത്കാ​ലി​ക​മാ​യി സൂ​ക്ഷി​ക്കാ​ൻ വേ​ണ്ടി​യാ​യി​രു​ന്നു സം​ഘം ഇ​വി​ടെ വ​ച്ച​ത്. പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

NRI

കേ​ര​ള​ത്തി​ന്‍റെ "ഹി​ല്ലി അ​ക്വ' ദു​​​ബാ​​​യിയി​​​ലേ​​​ക്ക്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കു​​​പ്പി​​​വെ​​​ള്ള ബ്രാ​​​ൻ​​​ഡാ​​​യ ഹി​​​ല്ലി അ​​​ക്വ ദു​​​ബാ​​​യിയി​​​ലേ​​​ക്ക് ക​​​യ​​​റ്റു​​​മ​​​തി ആ​​​രം​​​ഭി​​​ച്ചു. ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യി​​​ൽനി​​​ന്ന് ദു​​​ബാ​​​യി​​​‌യിലേ​​​ക്ക് കു​​​പ്പി​​​വെ​​​ള്ളം ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്യു​​​ന്ന ഏ​​​ക സ്ഥാ​​​പ​​​ന​​​മെ​​​ന്ന നേ​​​ട്ടം ഇ​​​തോ​​​ടെ സം​​​സ്ഥാ​​​ന ജ​​​ല​​​വി​​​ഭ​​​വ വ​​​കു​​​പ്പി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള കേ​​​ര​​​ള ഇ​​​റി​​​ഗേ​​​ഷ​​​ൻ ഇ​​​ൻ​​​ഫ്രാ​​​സ്ട്ര​​​ക്ച​​​ർ ഡെ​​​വ​​​ല​​​പ്‌​​​മെ​​​ന്‍റ് കോ​​​ർ​​​പ​​റേ​​​ഷ​​​ൻ ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ (കെ​​​ഐ​​​ഐ​​​ഡി​​​സി) ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള കു​​​പ്പി​​​വെ​​​ള്ള ബ്രാ​​​ൻ​​​ഡാ​​​യ ഹി​​​ല്ലി അ​​​ക്വ സ്വ​​​ന്ത​​​മാ​​​ക്കി.

പ​​​രീ​​​ക്ഷ​​​ണാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ര​​​ണ്ട് ക​​​ണ്ടെ​​​യ്ന​​​ർ കു​​​പ്പി​​​വെ​​​ള്ളം ഇ​​​തി​​​നോ​​​ട​​​കം ദു​​​ബാ​​​യി​​​യിലേ​​​ക്കു ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്തുക​​​ഴി​​​ഞ്ഞു. യു​​​എ​​​ഇ, സൗ​​​ദി അ​​​റേ​​​ബ്യ, ഒ​​​മാ​​​ൻ, ബ​​​ഹറി​​​ൻ, ഖ​​​ത്ത​​​ർ, കു​​​വൈ​​​റ്റ് തു​​​ട​​​ങ്ങി​​​യ ജി​​​സി​​​സി രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്ക് ഹി​​​ല്ലി അ​​​ക്വ​​​യു​​​ടെ എ​​​ല്ലാ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളും ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്യാ​​​ൻ അ​​​രോ​​​ഹ​​​ണ ജ​​​ന​​​റ​​​ൽ ട്രേ​​​ഡിം​​​ഗ് എ​​​ൽ​​​എ​​​ൽ​​​സി എ​​​ന്ന യു​​​എ​​​ഇ ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള ക​​​മ്പ​​​നി​​​യു​​​മാ​​​യി ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ന്നുവ​​​രു​​​ന്നു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ന​​​ട​​​ന്ന ഗ്ലോ​​​ബ​​​ൽ ട്രാ​​​വ​​​ൽ മീ​​​റ്റി​​​ലാ​​​ണ് ക​​​യ​​​റ്റു​​​മ​​​തി​​​ക്കു​​​ള്ള ധാ​​​ര​​​ണ​​​യാ​​​യ​​​ത്. 2024 ഒ​​​ക്ടോ​​​ബ​​​ർ ഒ​​​ന്നി​​​ന് ജ​​​ല​​​വി​​​ഭ​​​വ മ​​​ന്ത്രി റോ​​​ഷി അ​​​ഗ​​​സ്റ്റി​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ ക​​​യ​​​റ്റു​​​മ​​​തി​​​ക്കു​​​ള്ള ധാ​​​ര​​​ണാ​​​പ​​​ത്രം ഒ​​​പ്പു​​​വ​​​ച്ചു. ഭാ​​​വി​​​യി​​​ൽ ആ​​​ഗോ​​​ള ടെ​​​ൻ​​​ഡ​​​റു​​​ക​​​ളി​​​ലൂ​​​ടെ വി​​​പ​​​ണിസാ​​​ധ്യ​​​ത​​​യു​​​ള്ള മ​​​റ്റ് വി​​​ദേ​​​ശരാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ വി​​​ത​​​ര​​​ണ​​​ക്കാ​​​രെ ക​​​ണ്ടെ​​​ത്തി വി​​​പ​​​ണി വ്യാ​​​പി​​​പ്പി​​​ക്കാ​​​നും പ​​​ദ്ധ​​​തി​​​യു​​​ണ്ട്.

സം​​​സ്ഥാ​​​ന​​​ത്തി​​​നു പു​​​റ​​​ത്തേ​​​ക്കും ഹി​​​ല്ലി അ​​​ക്വ​​​യു​​​ടെ വി​​​പ​​​ണി വ്യാ​​​പി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പു​​​തു​​​ച്ചേ​​​രി​​​യി​​​ലെ മാ​​​ഹി​​​യി​​​ൽ ഒ​​​രു വി​​​ത​​​ര​​​ണ ക​​​മ്പ​​​നി​​​യു​​​മാ​​​യി ക​​​രാ​​​റി​​​ലേ​​​ർ​​​പ്പെ​​​ട്ടു. കൂ​​​ടു​​​ത​​​ൽ അ​​​ന്യ​​​സം​​​സ്ഥാ​​​ന വി​​​ത​​​ര​​​ണ​​​ക്കാ​​​രു​​​മാ​​​യു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ളും പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്നു.

പ​​​രി​​​സ്ഥി​​​തി മ​​​ലി​​​നീ​​​ക​​​ര​​​ണം ഒ​​​ഴി​​​വാ​​​ക്കാ​​​ൻ ഇ​​​ന്ത്യ​​​യി​​​ൽ ആ​​​ദ്യ​​​മാ​​​യി ബ​​​യോ ഡീഗ്രേ​​​ഡ​​​ബി​​​ൾ കു​​​പ്പി​​​ക​​​ളി​​​ൽ കു​​​പ്പി​​​വെ​​​ള്ളം വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ ഹി​​​ല്ലി അ​​​ക്വ ആ​​​രം​​​ഭി​​​ച്ചു. ഇ​​​തി​​​ന്‍റെ ട്ര​​​യ​​​ൽ പ്രൊ​​​ഡ​​​ക്‌​​​ഷ​​​ൻ പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണ്. ഗു​​​ണ​​​മേ​​​ന്മ​​​യു​​​ള്ള ഐ​​​സ് ക്യൂ​​​ബു​​​ക​​​ളു​​​ടെ വി​​​ത​​​ര​​​ണ​​​വും ഉ​​​ട​​​ൻ ആ​​​രം​​​ഭി​​​ക്കും.

ഹി​​​ല്ലി അ​​​ക്വ ആ​​​ലു​​​വ​​​യി​​​ൽ നി​​​ർ​​​മി​​​ക്കു​​​ന്ന പ്ലാ​​​ന്‍റ് 2025 ഡി​​​സം​​​ബ​​​റി​​​ലും കോ​​​ഴി​​​ക്കോ​​​ട് ച​​​ക്കി​​​ട്ട​​​പ്പാ​​​റ​​​യി​​​ലെ​​​യും ഇ​​​ടു​​​ക്കി​​​യി​​​ലെ ക​​​ട്ട​​​പ്പ​​​ന​​​യി​​​ലെ​​​യും പ്ലാ​​​ന്‍റു​​​ക​​​ൾ 2026 ഫെ​​​ബ്രു​​​വ​​​രി​​​യി​​​ലും ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ്യും. പു​​​തി​​​യ പ്ലാ​​​ന്‍റു​​​ക​​​ൾ സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​ന് 19 കോ​​​ടി രൂ​​​പ​​​യു​​​ടെ ചെ​​​ല​​​വാ​​​ണ് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്.

പു​​​തി​​​യ പ്ലാ​​​ന്‍റു​​​ക​​​ളു​​​ടെ ക​​​മ്മീ​​​ഷ​​​നിം​​ഗോ​​​ടു​​​കൂ​​​ടി പ്ര​​​തി​​​മാ​​​സ ഉ​​​ത്പാ​​​ദ​​​നം 50 ല​​​ക്ഷം ലി​​​റ്റ​​​റാ​​​യി വ​​​ർ​​​ധി​​​പ്പി​​​ച്ച് 25 കോ​​​ടി വി​​​റ്റു​​​വ​​​ര​​​വ് എ​​​ന്ന ല​​​ക്ഷ്യം കൈ​​​വ​​​രി​​​ക്കാ​​​നാ​​​കും. സ​​​ർ​​​ക്കാ​​​ർ വി​​​പ​​​ണ​​​ന സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ച്ച​​​തി​​​ലൂ​​​ടെ ക​​​ഴി​​​ഞ്ഞ സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷം വി​​​റ്റു​​​വ​​​ര​​​വ് അ​​​ഞ്ചു കോ​​​ടി​​യി​​ൽ നി​​​ന്നും 11.4 കോ​​​ടി രൂ​​​പ​​​യാ​​​യി ഉ​​​യ​​​ർ​​​ത്താ​​​ൻ സ്ഥാ​​​പ​​​ന​​​ത്തി​​​നു ക​​​ഴി​​​ഞ്ഞു.

കെ-​​​സ്റ്റോ​​​ർ, ക​​​ൺ​​​സ്യൂ​​​മ​​​ർ​​​ഫെ​​​ഡ്, കെ​​​ടി​​​ഡി​​​സി, നീ​​​തി മെ​​​ഡി​​​ക്ക​​​ൽ സ്റ്റോ​​​റു​​​ക​​​ൾ, ജ​​​യി​​​ൽ ഔ​​​ട്ട്‌​​​ലെ​​​റ്റു​​​ക​​​ൾ, കേ​​​ര​​​ള കാ​​​ഷ്യു ഡെ​​​വ​​​ല​​​പ്‌​​​മെ​​​ന്‍റ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ലി​​​മി​​​റ്റ​​​ഡ്, ഗു​​​രു​​​വാ​​​യൂ​​​ർ ദേ​​​വ​​​സ്വം, മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ഔ​​​ട്ട്‌​​​ലെ​​​റ്റ്, വ​​​നം വ​​​കു​​​പ്പ് ഔ​​​ട്ട്‌​​​ലെ​​​റ്റ്, കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി, കൂ​​​ടാ​​​തെ ‘സു​​​ജ​​​ലം പ​​​ദ്ധ​​​തി’ പ്ര​​​കാ​​​രം കേ​​​ര​​​ള​​​ത്തി​​​ലെ റേ​​​ഷ​​​ൻ ക​​​ട​​​ക​​​ളി​​​ലൂ​​​ടെ വി​​​ത​​​ര​​​ണം മെ​​​ച്ച​​​പ്പെ​​​ടു​​​ത്തി​​​യ​​​തും നേ​​​ട്ട​​​മാ​​​യി. കൂ​​​ടാ​​​തെ, മൂ​​​ന്ന് വ​​​ർ​​​ഷ​​​ത്തേ​​​ക്ക് റെ​​​യി​​​ൽ​​​വേ വ​​​ഴി വി​​​ൽ​​​പ്പ​​​ന ന​​​ട​​​ത്താ​​​നും ധാ​​​ര​​​ണ​​​യാ​​​യി​​​ട്ടു​​​ണ്ട്.

NRI

മ​ല​യാ​ളി യു​വാ​വ് ദു​ബാ​യി​യി​ൽ ജീ​വ​നൊ​ടു​ക്കി

ദു​ബാ​യി: പ്ര​വാ​സി യു​വാ​വ് ദു​ബാ​യി​യി​ൽ ജീ​വ​നൊ​ടു​ക്കി. തൃ​ശൂ​ര്‍ ചാ​വ​ക്കാ​ട് സ്വ​ദേ​ശി റോ​ഷ​ന്‍(25) ആ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്.

ക​ഴി​ഞ്ഞമാ​സം 16നാ​ണ് അ​ല്‍ റ​ഫ ഏ​രി​യ​യി​ലെ താ​മ​സ​സ്ഥ​ല​ത്ത് റോ​ഷ​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ജിം ​അ​സി​സ്റ്റ​ന്‍റാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. കു​ടും​ബ പ്ര​ശ്‌​ന​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് റോ​ഷ​ൻ ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു.

യാ​ബ് ലീ​ഗ​ല്‍ സ​ര്‍​വീ​സ് സി​ഇ​ഒ സ​ലാം പാ​പ്പി​നി​ശേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നി​യ​മ​ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച് ക​ബ​റ​ട​ക്കി.

Latest News

Corehub Up