x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്നാ​നാ​യ ക​ത്തോ​ലി​ക്കാ റീ​ജി​യ​ൺ


Published: June 26, 2026 05:05 PM IST | Updated: June 26, 2026 05:05 PM IST

ഹൂ​സ്റ്റ​ൺ: നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ക്നാ​നാ​യ ക​ത്തോ​ലി​ക്ക റീ​ജി​യ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ "ക്രൂ​സിം​ഗ് അ​ലാ​സ്കാ റ്റു​ഗ​ത​ർ' (Cruising Alaska Together) എ​ന്ന പേ​രി​ൽ പ്ര​ത്യേ​ക കു​ടും​ബ അ​ലാ​സ്ക ക്രൂ​സ് സം​ഘ​ടി​പ്പി​ക്കു​ന്നു.

2027 ജൂ​ൺ 13 മു​ത​ൽ 20 വ​രെ​യാ​ണ് ആ​ന​ന്ദ​ക​ര​മാ​യ ഈ ​സ​മു​ദ്ര​യാ​ത്ര ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​ശ​സ്ത​മാ​യ "സ്റ്റാ​ർ പ്രി​ൻ​സ​സ്' ആ​ഡം​ബ​ര ക​പ്പ​ലി​ൽ ന​ട​ക്കു​ന്ന ഈ ​യാ​ത്ര സി​യാ​റ്റി​ൽ തു​റ​മു​ഖ​ത്തി​ൽ നി​ന്ന് ആ​രം​ഭി​ച്ച് സി​യാ​റ്റി​ലി​ൽ ത​ന്നെ സ​മാ​പി​ക്കും.

കു​ടും​ബ​ബ​ന്ധ​ങ്ങ​ൾ കൂ​ടു​ത​ൽ ദൃ​ഢ​മാ​ക്കു​ക, വി​ശ്വാ​സ​ജീ​വി​തം പ​ങ്കുവ​യ്ക്കു​ക, റീ​ജി​യ​ണി​ലെ കു​ടും​ബ​ങ്ങ​ൾ​ക്ക് ഒ​രു​മി​ച്ച് സ​ന്തോ​ഷ​ക​ര​മാ​യ സ​മ​യം ചെ​ല​വ​ഴി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ക എ​ന്നി​വ​യാ​ണ് യാ​ത്ര​യു​ടെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ൾ.

യാ​ത്രാ​വേ​ള​ക​ളി​ൽ ദി​വ​സേ​ന​യു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന, സെ​മി​നാ​റു​ക​ൾ, വി​വി​ധ​ങ്ങ​ളാ​യ വി​നോ​ദ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. കു​ട്ടി​ക​ൾ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കും പ​ര​സ്പ​രം പ​രി​ച​യ​പ്പെ​ടാ​നും സൗ​ഹൃ​ദം പു​തു​ക്കാ​നു​മാ​യി പ്ര​ത്യേ​ക പ്രോ​ഗ്രാ​മു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

സി​യാ​റ്റി​ൽ, കെ​ച്ചി​ക്ക​ൻ, എ​ൻ​ഡി​ക്കോ​ട്ട് ആം ​ആ​ൻ​ഡ് ഡാ​വ്സ് ഗ്ലേ​ഷ്യ​ർ, ജൂ​നോ, സ്കാ​ഗ്വേ, വി​ക്ടോ​റി​യ (കാ​ന​ഡ) എ​ന്നീ മ​നോ​ഹ​ര​മാ​യ സ്ഥ​ല​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ഈ ​യാ​ത്രാ​പ​ദ്ധ​തി.

അ​ലാ​സ്ക​യു​ടെ അ​തി​മ​നോ​ഹ​ര​മാ​യ പ്ര​കൃ​തി​ഭം​ഗി​യും ഹി​മാ​നി​ക​ളും (Glaciers) നേ​രി​ൽ​ക്ക​ണ്ട് ആ​സ്വ​ദി​ക്കാ​ൻ കു​ടും​ബ​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​ന്ന അ​പൂ​ർ​വ അ​വ​സ​ര​മാ​യി​രി​ക്കും ഇ​ത്.

ഗ്രൂ​പ്പ് നി​ര​ക്കു​ക​ൾ താ​ഴെ പ​റ​യു​ന്ന പ്ര​കാ​ര​മാ​ണ്:

ഇ​ന്‍റീ​രി​യ​ർ റൂം: ​ഒ​രാ​ൾ​ക്ക് 1,150 മു​ത​ൽ 1,250 ഡോളർ വ​രെ (ര​ണ്ടു​പേ​ർ​ക്ക് താ​മ​സി​ക്കാ​വു​ന്ന​ത്).

ഓ​ഷ്യ​ൻ വ്യൂ ​റൂം: ഒ​രാ​ൾ​ക്ക് 1,675 ഡോളർ.

ഈ ​നി​ര​ക്കു​ക​ളി​ൽ എ​ല്ലാ പോ​ർ​ട്ട് ഫീ​സു​ക​ളും ടാ​ക്സു​ക​ളും ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്നു. എ​ന്നാ​ൽ ഗ്രാ​റ്റു​വി​റ്റി​യും വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്കും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നി​ല്ല. അ​വ പ്ര​ത്യേ​കം എ​ടു​ക്കേ​ണ്ട​താ​ണ്.

ഡി​സ്കൗ​ണ്ട് നി​ര​ക്കി​ലു​ള്ള സീ​റ്റു​ക​ൾ പ​രി​മി​ത​മാ​യ​തി​നാ​ൽ താ​ത്പ​ര്യ​മു​ള്ള കു​ടും​ബ​ങ്ങ​ൾ എ​ത്ര​യും വേ​ഗം ബു​ക്കിം​ഗ് പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

റി​സ​ർ​വേ​ഷ​നു​ക​ൾ​ക്കും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കു​മാ​യി: മൈ​ക്കി​ൾ (മു​ഖ്യ കോ​ൺ​ടാ​ക്ട് ഏ​ജ​ന്‍റ്): 540 609 8810, ഫാ. ​തോ​മ​സ് മു​ള​വ​നാ​ൽ: 310 709 5111, ഫാ. ​അ​ബ്ര​ഹാം മു​ത്തോ​ല​ത്ത്: 773 412 6254, ഫാ. ​ബി​ൻ​സ് ചേ​ത്ത​ലി​ൽ: 281 818 6518.

Tags : Alsaka Cruise News USA NRI News

Recent News

Corehub Up