x
ad
Thu, 9 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​എ​സി​ൽ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്; തെ​ലു​ങ്കാ​ന സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

എൻആർഐ ഡെസ്ക്
Published: July 9, 2026 10:33 AM IST | Updated: July 9, 2026 10:33 AM IST

അ​വി​നാ​ശ് ന​ര​ണേ​യ്

വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സി​ൽ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഇ​ന്ത്യ​ൻ യു​വാ​വ് അ​റ​സ്റ്റി​ൽ. എ​ൻ​ജി​നി​യ​റാ​യ തെ​ലു​ങ്കാ​ന സ്വ​ദേ​ശി അ​വി​നാ​ശ് ന​ര​ണേ​യ് (30) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ലാ​ണ് അ​വി​നാ​ശി​ന്‍റെ ഭാ​ര്യ രാ​ജി​ത സ​ബി​നേ​നി​യെ (27) വാ​ഷിം​ഗ്ട​ണി​ലെ വീ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വീ​ട്ടി​ലെ ശു​ചി​മു​റി​ക്കു​ള്ളി​ലാ​യി​രു​ന്നു യു​വ​തി​യു​ടെ മൃ​ത​ദേ​ഹം.

ശു​ചി​മു​റി​യി​ൽ ക​യ​റി​യ ഭാ​ര്യ വാ​തി​ൽ തു​റ​ക്കു​ന്നി​ല്ലെ​ന്ന് പ​റ​ഞ്ഞ് അ​വി​നാ​ശ് ത​ന്നെ​യാ​ണ് പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് പോ​ലീ​സെ​ത്തി വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്ത് ക​യ​റി​യെ​ങ്കി​ലും രാ​ജി​ത മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു.

വി​വാ​ഹം ക​ഴി​ഞ്ഞ് ആ​റു​മാ​സം തി​ക​യാ​നി​രി​ക്കെ​യാ​യി​രു​ന്നു രാ​ജി​ത​യു​ടെ മ​ര​ണം. സം​ഭ​വ​ത്തി​ൽ പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് വ​ഴി​ത്തി​രി​വു​ണ്ടാ​യ​ത്. ശ്വാ​സം​മു​ട്ടി​യാ​ണ് യു​വ​തി​യു​ടെ മ​ര​ണ​മെ​ന്നും കൊ​ല​പാ​ത​ക​മാ​ണെ​ന്നു​മാ​ണ് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.

ഇ​തോ​ടെ അ​വി​നാ​ശി​നെ കേ​ന്ദ്രീ​ക​രി​ച്ചാ​യി അ​ന്വേ​ഷ​ണം. എ​ന്നാ​ൽ, പോ​ലീ​സി​ന്‍റെ ചോ​ദ്യ​ങ്ങ​ളി​ൽ​നി​ന്ന് ഇ​യാ​ൾ പ​ല​ത​വ​ണ വി​ദ​ഗ്ധ​മാ​യി ഒ​ഴി​ഞ്ഞു​മാ​റി. സം​ഭ​വം ന​ട​ക്കു​മ്പോ​ൾ ഇ‍​യാ​ൾ പു​റ​ത്തു​പോ​യി​രു​ന്ന​താ​യും അ​ര​മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞ് തി​രി​കെ എ​ത്തി​യ​പ്പോ​ഴാ​ണ് രാ​ജി​ത ശു​ചി​മു​റി​ക്കു​ള്ളി​ൽ​ലാ​ണെ​ന്ന് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തെ​ന്നു​മാ​യി​രു​ന്നു അ​വി​നാ​ശി​ന്‍റെ മൊ​ഴി.

എ​ന്നാ​ൽ, ഈ ​സ​മ​യം വീ​ടി​നു​ള്ളി​ലേ​ക്ക് പു​റ​ത്തു​നി​ന്ന് മ​റ്റാ​രും പ്ര​വേ​ശി​ച്ചി​ട്ടി​ല്ലെ​ന്ന് ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ള​ട​ക്കം ശേ​ഖ​രി​ച്ച് പോ​ലീ​സ് ഉ​റ​പ്പാ​ക്കി. വീ​ട്ടി​ലെ സ്മാ​ർ​ട്ട് ലോ​ക്ക് സി​സ്റ്റം പ​രി​ശോ​ധി​ച്ചാ​ണ് പോ​ലീ​സ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​തോ​ടെ അ​വി​നാ​ശി​ലേ​ക്ക് വീ​ണ്ടും അ​ന്വേ​ഷ​ണ​മെ​ത്തി. ഇ​യാ​ളു​ടെ മൊ​ബൈ​ൽ ഫോ​ൺ വി​വ​ര​ങ്ങ​ള​ട​ക്കം വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​തോ​ടെ ഇ​ന്ത്യ​യി​ലു​ള്ള ഒ​രു യു​വ​തി​യു​മാ​യി ഇ​യാ​ൾ​ക്ക് ര​ഹ​സ്യ​ബ​ന്ധ​മു​ണ്ടെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി.

രാ​ജി​ത​യെ വി​വാ​ഹം ക​ഴി​ക്കു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ ഈ ​യു​വ​തി​യു​മാ​യി അ​വി​നാ​ശ് അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു. വി​വാ​ഹം ഉ​റ​പ്പി​ച്ചി​ട്ടും ഇ​രു​വ​രും ബ​ന്ധം തു​ട​ർ​ന്നു. കാ​മു​കി അ​വി​നാ​ശി​ന്‍റെ വി​വാ​ഹ​ച​ട​ങ്ങി​ലും പ​ങ്കെ​ടു​ത്തി​രു​ന്നു.

വി​വാ​ഹ​ശേ​ഷം യു​എ​സി​ലേ​ക്ക് എ​ത്തി​യി​ട്ടും അ​വി​നാ​ശ് സ്ഥി​ര​മാ​യി ഫോ​ണി​ലൂ​ടെ യു​വ​തി​യു​മാ​യി ബ​ന്ധം തു​ട​ർ​ന്നു. രാ​ജി​ത​യെ കൊ​ല​പ്പെ​ടു​ത്തി​യ ദി​വ​സ​വും ഇ​യാ​ൾ കാ​മു​കി​യെ വി​ളി​ച്ച​താ​യി ക​ണ്ടെ​ത്തി.

ഭാ​ര്യ​യു​ടെ മൃ​ത​ദേ​ഹ​ത്തി​ന്‍റെ ചി​ത്ര​വും കാ​മു​കി​ക്ക് അ​യ​ച്ചു​ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, ഈ ​സ​ന്ദേ​ശ​ങ്ങ​ളെ​ല്ലാം ഫോ​ണി​ൽ​നി​ന്ന് ഇ​യാ​ൾ നീ​ക്കം​ചെ​യ്തു. അ​ന്വേ​ഷ​ണ​ത്തി​നി​ടെ അ​വി​നാ​ശും രാ​ജി​ത​യും ത​മ്മി​ൽ ന​ട​ത്തി​യ ചി​ല ചാ​റ്റു​ക​ളും പോ​ലീ​സ് ക​ണ്ടെ​ത്തി.

അ​വി​നാ​ശ് അ​ടു​ത്തി​ടെ​യാ​യി ഉ​ണ്ടാ​ക്കി ന​ൽ​കു​ന്ന സ്മൂ​ത്തി​ക്ക് ചു​മ​മ​രു​ന്നി​ന്‍റെ രു​ചി​യു​ണ്ടെ​ന്ന് രാ​ജി​ത പ​രാ​തി​പ്പെ​ടു​ന്ന സ​ന്ദേ​ശ​ങ്ങ​ളും ഇ​തി​ലു​ണ്ടാ​യി​രു​ന്നു. ഈ ​സ​ന്ദേ​ശ​ങ്ങ​ള​ട​ക്ക​മു​ള്ള ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ളെ​ല്ലാം ശേ​ഖ​രി​ച്ച​ശേ​ഷം യു​വാ​വി​നെ നി​ര​ന്ത​രം ചോ​ദ്യം​ചെ​യ്തു. തു​ട​ർ​ന്നാ​ണ് ഇ​യാ​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Tags : Telugu Man Arrest USA Raajitha Sabbineni Avinash Narne

Recent News

Corehub Up