x
ad
Thu, 9 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ലാ​പ്രേ​മി മാ​ഹീ​ന് ഗ​ള്‍​ഫ് ഇ​ന്ത്യ ഫ്ര​ണ്ട്ഷി​പ്പ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ദ​രം

അമാനുള്ള വടക്കാങ്ങര
Published: July 9, 2026 05:27 PM IST | Updated: July 9, 2026 05:27 PM IST

ദോ​ഹ: മാ​ധ്യ​മ രം​ഗ​ത്തും സാ​മൂ​ഹ്യ സാം​സ്‌​കാ​രി​ക സേ​വ​ന മേ​ഖ​ല​ക​ളി​ലു​മു​ള്ള സം​ഭാ​വ​ന​ക​ള്‍ പ​രി​ഗ​ണി​ച്ചാ​ണ് ആ​ദ​രം. തി​രു​വ​ന​ന്ത​പു​രം ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ലാ​പ്ര​മി പ​ത്ര​ത്തി​ന്റെ ചെ​യ​ര്‍​മാ​നാ​യ മാ​ഹീ​ന്‍ കൃ​പ ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റി, പ്ര​വാ​സി ലീ​ഗ്, ഇ​ന്തോ അ​റ​ബ് ക​ള്‍​ച​റ​ല്‍ സെ​ന്റ​ര്‍ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യി സേ​വ​ന രം​ഗ​ത്ത് സ​ജീ​വ​മാ​ണ് .

മീ​ഡി​യ പ്ല​സ് ഓ​ഫീ​സി​ല്‍ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ല്‍ ന്യൂ ​ഗു​ഡ് വി​ല്‍ കാ​ര്‍​ഗോ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ മു​ഹ​മ്മ​ദ് നൗ​ഷാ​ദ് അ​ബു മാ​ഹീ​നെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

ഖ​ത്ത​ര്‍ ടെ​ക് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ജെ​ബി കെ. ​ജോ​ണ്‍, ദോ​ഹ ബ്യൂ​ട്ടി സെ​ന്‍റ​ര്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ഷീ​ല ഫി​ലി​പ്പോ​സ്, വി​ജ​യ​മ​ന്ത്ര​ങ്ങ​ളു​ടെ അ​വ​താ​ര​ക​ന്‍ റാ​ഫി പാ​റ​ക്കാ​ട്ടി​ല്‍, മീ​ഡി​യ പ്ല​സ് സി​ഇ​ഒ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര, മാ​ര്‍​ക്ക​റ്റിം​ഗ് മാ​നേ​ജ​ര്‍ മു​ഹ​മ്മ​ദ് റ​ഫീ​ഖ്, ക്രി​യേ​റ്റീ​വ് അ​സോ​സി​യേ​റ്റ് സൈ​നു​ല്‍ ആ​ബി​ദ്, ക​ലാ​പ്രേ​മി കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ആ​സി​ഫ് മു​ഹ​മ്മ​ദ് എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

Tags :

Recent News

Corehub Up