x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദൈ​വം ഓ​രോ മ​ക്ക​ൾ​ക്കും ഒ​രു​ക്കി​യി​രി​ക്കു​ന്ന ദൈ​വി​ക പ​ദ്ധ​തി തി​രി​ച്ച​റി​യു​വാ​ൻ പ്രാ​ർ​ഥി​ക്ക​ണം: മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട്

ജ​സ്റ്റി​ൻ ചാ​മ​ക്കാ​ല
Published: July 4, 2026 05:31 PM IST | Updated: July 4, 2026 05:31 PM IST

ന്യൂ​യോ​ർ​ക്ക്: റോ​ക്‌​ല​ൻ​ഡി​ലു​ള്ള സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ലെ 2026-ലെ ​മ​ത​ബോ​ധ​ന ബി​രു​ദ​ദാ​ന ച​ട​ങ്ങ് ഭ​ക്തി​നി​ർ​ഭ​ര​വും ആ​ഘോ​ഷ​പൂ​ർ​ണ​വു​മാ​യി ജൂ​ൺ 28നു ​ന​ട​ന്നു. കോ​ട്ട​യം അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു അ​ർ​പ്പി​ച്ച വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ​യാ​യി​രു​ന്നു പ​രി​പാ​ടി​ക​ളു​ടെ തു​ട​ക്കം.

ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ബി പൂ​ച്ചൂ​ക്ക​ണ്ട​ത്തി​ൽ, മു​ൻ വി​കാ​രി ഫാ. ​ജോ​സ് അ​ദോ​പ്പി​ള്ളി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു. വി​ശു​ദ്ധ കു​ർ​ബാ​ന മ​ധ്യേ ന​ൽ​കി​യ സ​ന്ദേ​ശ​ത്തി​ൽ, മാ​താ​പി​താ​ക്ക​ൾ സ്വ​ന്തം ആ​ഗ്ര​ഹ​ങ്ങ​ൾ മ​ക്ക​ളി​ൽ അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന​തി​നേ​ക്കാ​ൾ ദൈ​വം ഓ​രോ മ​ക്ക​ൾ​ക്കും ഒ​രു​ക്കി​യി​രി​ക്കു​ന്ന ദൈ​വി​ക പ​ദ്ധ​തി തി​രി​ച്ച​റി​യു​വാ​ൻ പ്രാ​ർ​ഥിക്ക​ണ​മെ​ന്ന് മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട് പി​താ​വ് ആ​ഹ്വാ​നം ചെ​യ്തു.​

മ​ത​ബോ​ധ​ന അ​ധ്യാ​പ​നം ഒ​രു ദൈ​വ​വി​ളി​യാ​ണെ​ന്നും ആ ​വി​ളി സ്വീ​ക​രി​ക്കു​ന്ന​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ ജ്ഞാ​ന​വും കൃ​പ​യും ദൈ​വം ത​ന്നെ ന​ൽ​കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. അ​ധ്യാ​പ​ക​രു​ടെ ക​ഴി​വു​ക​ൾ മാ​ത്ര​മ​ല്ല, ദൈ​വാ​നു​ഗ്ര​ഹ​വും സ​ഹാ​യ​വു​മാ​ണ് വി​ശ്വാ​സ​പ​ഠ​നം ഫ​ല​പ്ര​ദ​മാ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

K-Rail Survey K-Rail Survey K-Rail Survey

തു​ട​ർ​ന്ന് ന​ട​ന്ന ബി​രു​ദ​ദാ​ന സ​മ്മേ​ള​ന​ത്തി​ൽ മ​ത​ബോ​ധ​ന അ​ധ്യാ​പി​ക എ​ല്ല​ൻ റെ​ജു​ൻ പു​ര​യ്ക്ക​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ചു. മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ മി​ക​വ് പു​ല​ർ​ത്തി​യ​വ​ർ​ക്കു​ള്ള പു​ര​സ്കാ​ര​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.

വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും മാ​താ​പി​താ​ക്ക​ളെ​യും അ​ഭി​ന​ന്ദി​ച്ച അ​ദ്ദേ​ഹം വി​ശ്വാ​സ​ജീ​വി​ത​ത്തി​ൽ വ​ള​രാ​നും സ​ഭ​യോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത ശ​ക്തി​പ്പെ​ടു​ത്താ​നും ആ​ശം​സ നേ​ർ​ന്നു. ഇ​ട​വ​ക ട്ര​സ്റ്റി ജോ​സ​ഫ് കീ​ഴ​ങ്ങാ​ട്ട് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

മ​ത​ബോ​ധ​ന പ്രി​ൻ​സി​പ്പ​ൽ ആ​ശാ മൂ​ലേ​പ്പ​റ​മ്പി​ൽ, ഇ​ട​വ​ക ട്ര​സ്റ്റി​മാ​രാ​യ ജ​സ്റ്റി​ൻ ചാ​മ​ക്കാ​ല, അ​ബ്രാ​ഹം പു​ളി​യ​ല​ക്കു​ന്നേ​ൽ, മ​ത​ബോ​ധ​ന അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ത്ഥി​ക​ൾ, ഇ​ട​വ​കാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Tags : Mar Mathew Moolakkattu Gods Divine Plan SpiritualMessage USA

Recent News

Corehub Up