x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫൊ​ക്കാ​ന യൂ​ത്ത് ഫെ​സ്റ്റി​വ​ൽ ഓ​ഗ​സ്റ്റ് ഏ​ഴി​ന്; ഭി​ന്ന​ശേ​ഷി​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക വേ​ദി

ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ
Published: June 22, 2026 11:43 AM IST | Updated: June 22, 2026 11:43 AM IST

പെ​ൻ​സി​ൽ​വാ​നി​യ: ഫൊ​ക്കാ​ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ 2026ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​ത്ത് ഫെ​സ്റ്റി​വ​ൽ ഓ​ഗ​സ്റ്റ് ഏ​ഴി​ന് ക​ൽ​ഹാ​രി റി​സോ​ർ​ട്ട് ആ​ൻ​ഡ് ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കും.

ഓ​ഗ​സ്റ്റ് ആ​റ് മു​ത​ൽ ഒ​മ്പ​ത് വ​രെ ന​ട​ക്കു​ന്ന ക​ൺ​വ​ൻ​ഷ​നി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളി​ലൊ​ന്നാ​യ യൂ​ത്ത് ഫെ​സ്റ്റി​വ​ലി​ൽ അ​മേ​രി​ക്ക​യി​ലെ വി​വി​ധ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ൽ നി​ന്നു​ള്ള കു​ട്ടി​ക​ളും യു​വ​ജ​ന​ങ്ങ​ളും പ​ങ്കെ​ടു​ക്കും.

എ​ല​ക്യൂ​ഷ​ൻ (പ്ര​സം​ഗം), ലൈ​റ്റ് മ്യൂ​സി​ക്, ക്ലാ​സി​ക്ക​ൽ ഡാ​ൻ​സ്, സി​നി​മാ​റ്റി​ക് ഡാ​ൻ​സ് എ​ന്നീ മ​ത്സ​ര​ങ്ങ​ളാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പ്ര​സം​ഗ മ​ത്സ​രം മൂ​ന്ന് മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള​താ​യി​രി​ക്കും.

മ​ത്സ​ര​ത്തി​ന്‍റെ വി​ഷ​യ​ങ്ങ​ൾ ക​ൺ​വ​ൻ​ഷ​ന് ര​ണ്ടാ​ഴ്ച മു​മ്പ് പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ആ​റ് മു​ത​ൽ 11 വ​യ​സ് വ​രെ​യും 12 മു​ത​ൽ 18 വ​യ​സ് വ​രെ​യും പ്രാ​യ​പ​രി​ധി​യു​ള്ള ര​ണ്ട് വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ലൈ​റ്റ് മ്യൂ​സി​ക് മ​ത്സ​ര​ത്തി​നും മൂ​ന്ന് മി​നി​റ്റ് സ​മ​യ​പ​രി​ധി​യാ​ണു​ള്ള​ത്. ക്ലാ​സി​ക്ക​ൽ നൃ​ത്ത​ത്തി​ന് നാ​ല് മി​നി​റ്റും സി​നി​മാ​റ്റി​ക് ഡാ​ൻ​സി​ന് മൂ​ന്ന് മി​നി​റ്റു​മാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

കൂ​ടാ​തെ, ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും അ​വ​രു​ടെ ക​ഴി​വു​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക വേ​ദി ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​ഡി​ഷ​ണ​ൽ ജോ​യി​ന്‍റ് ട്ര​ഷ​റും യൂ​ത്ത് ഫെ​സ്റ്റി​വ​ലി​ന്‍റെ ചെ​യ​ർ​പേ​ഴ്സ​ണുമാ​യ മി​ല്ലി ഫി​ലി​പ്പ്, കോ​ഓ​ർ​ഡി​നേ​റ്റ​ർ സു​ഷ​മ പ്ര​വീ​ൺ, ക​മ്മി​റ്റി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്രി​യ ലൂ​യി​സ്, ലി​സ ബാ​ബു, സ​ന്തോ​ഷ് എ​ബ്ര​ഹാം, സോ​ണി അ​മ്പൂ​ക്ക​ൻ, സു​ബി ബാ​ബു, ഉ​ഷ ജോ​ർ​ജ്, സ​രൂ​പ അ​നി​ൽ, മേ​രി​ക്കു​ട്ടി മൈ​ക്കി​ൾ, മേ​രി ഫി​ലി​പ്പ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

താ​ഴെ കാ​ണു​ന്ന ലി​ങ്കി​ൽ കൂ​ടി ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്: https://forms.gle/ZzUDPQAXHVyGrND66

മ​ല​യാ​ളി യു​വ​ത​ല​മു​റ​യു​ടെ ക​ലാ-​സാ​ഹി​ത്യ പ്ര​തി​ഭ​ക​ൾ​ക്ക് വേ​ദി​യൊ​രു​ക്കു​ന്ന ഈ ​യു​വ​ജ​നോ​ത്സ​വം ഫൊ​ക്കാ​ന ക​ൺ​വ​ൻ​ഷ​ന്‍റെ ശ്ര​ദ്ധേ​യ പ​രി​പാ​ടി​ക​ളി​ലൊ​ന്നാ​കു​മെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മി​ല്ല​ന്ന് പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി പറഞ്ഞു.

Tags : Fokana Youth Festival USA

Recent News

Corehub Up