x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മീ​റ്റ് ആ​ൻ​ഡ് ഗ്രീ​റ്റ് പ​രി​പാ​ടി സംഘടിപ്പിച്ച് ടീം എംപവര്‍

ജോയിച്ചൻ പുതുക്കുളം
Published: July 4, 2026 12:09 PM IST | Updated: July 4, 2026 12:09 PM IST

ടീം എംപവര്‍

വാ​ഷിം​ഗ്ട​ൺ ഡി​സി: ഫൊ​ക്കാ​ന തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി ലീ​ലാ മാ​രേ​ട്ട് ന​യി​ക്കു​ന്ന ടീം ​എം​പ​വ​ർ ​വാ​ഷിം​ഗ്ട​ൺ ഡിസി​യി​ൽ സം​ഘ​ടി​പ്പി​ച്ച മീ​റ്റ് ആ​ൻ​ഡ് ഗ്രീ​റ്റ് പ​രി​പാ​ടി ഡിസി മ​ല​യാ​ളി​ക​ളു​ടെ ശ്ര​ദ്ധേ​യ​മാ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യും മി​ക​ച്ച പ്ര​തി​ക​ര​ണ​ത്തോ​ടെ​യും ന​ട​ന്നു.

മൗ​ന​പ്രാ​ർ​ഥ​ന​യോ​ടെ ആ​രം​ഭി​ച്ച ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ലീ​ലാ മാ​രേ​ട്ടി​നൊ​പ്പം എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി സ്ഥാ​നാ​ർ​ഥി​ക​ളാ​യ ലാ​ജി തോ​മ​സ്, ജോ​ർ​ജ് ഓ​ളി​ക്ക​ൽ, രേ​വ​തി പി​ള്ള, ഫാ​ൻ​സി​മോ​ൾ പ​ള്ള​ത്തെ​രു​ത്തി​ൽ, ദേ​വ​സി പാ​ലാ​ട്ടി, ഷാ​ജി സാ​മു​വ​ൽ, സ​രൂ​പ അ​നി​ൽ എ​ന്നി​വ​രും നാ​ഷ​ണ​ൽ ക​മ്മി​റ്റി സ്ഥാ​നാ​ർ​ഥി​ക​ളാ​യ മാ​ത്യു ചെ​റി​യാ​ൻ, നി​ജോ, റോ​ണി എ​ന്നി​വ​രും ആ​ർവിപി സ്ഥാ​നാ​ർ​ഥി സ്റ്റാ​ൻ​ലി​യും പ​ങ്കെ​ടു​ത്തു.

ഫൊ​ക്കാ​ന​യു​ടെ ആ​ദ്യ​കാ​ല നേ​താ​ക്ക​ളാ​യ ഷ​ഹീ​ദ് പ്ര​ഭാ​ക​ര​ൻ, ജെ​യിം​സ് ജോ​സ​ഫ് വ​ർ​ഗീ​സ് കെ​റി​യാ എ​ന്നി​വ​രും നി​ല​വി​ലെ ഭാ​ര​വാ​ഹി​ക​ളാ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് വിപി​ൻ, ആ​ർവിപി ബെ​ൻ പോ​ൾ, നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഷി​ബു സാ​മു​വ​ൽ, മ​നോ​ജ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി നേ​താ​ക്ക​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ അ​റി​യി​ച്ചു.

പ​രി​ച​യ​സ​മ്പ​ന്ന​രാ​യ നേ​താ​ക്ക​ളെ​യും പു​തു​മു​ഖ​ങ്ങ​ളെ​യും ഒ​രു​മി​പ്പി​ച്ച സ്ഥാ​നാ​ർ​ഥി നി​ര​യാ​ണ് ടീം ​എം​പ​വ​റി​ന്‍റെ പ്ര​ത്യേ​ക​ത​യെ​ന്ന് കെ​ജി​ഡ​ബ്ല്യു, കെ​സി​എ​സ്, ഗ്രാ​മം, കൈ​ര​ളി എ​ന്നീ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ നേ​താ​ക്ക​ളും ഫൊ​ക്കാ​ന ഡെ​ലി​ഗേ​റ്റു​ക​ളും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

 

K-Rail Survey

ക​ഴി​ഞ്ഞ ര​ണ്ട് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി ഫൊ​ക്കാ​ന​യ്ക്കാ​യി പ്ര​വ​ർ​ത്തി​ച്ച ലീ​ലാ മാ​രേ​ട്ടിന്‍റെ നേ​തൃ​ത്വ​ത്തെ അ​വ​ർ അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു. സെ​ക്ര​ട്ട​റി സ്ഥാ​നാ​ർ​ഥി ജോ​ർ​ജ് ഓ​ളി​ക്ക​ൽ അ​വ​ത​രി​പ്പി​ച്ച ടീം ​എം​പ​വ​റി​ന്‍റെ പ്ര​ക​ട​ന​പ​ത്രി​ക​യ്ക്ക് മി​ക​ച്ച സ്വീ​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്.

നി​ല​വി​ലെ ഭ​ര​ണ​സ​മി​തി ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​ക​ൾ തു​ട​രു​മെ​ന്നും വ​യോ​ജ​ന​ക്ഷേ​മം ഉ​ൾ​പ്പെ​ടെ പു​തി​യ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​മെ​ന്നും മാ​നി​ഫെ​സ്റ്റോ​യി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ലാ​ജി തോ​മ​സ്, ട്ര​ഷ​റ​ർ സ്ഥാ​നാ​ർ​ഥി രേ​വ​തി പി​ള്ള, അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി സ്ഥാ​നാ​ർ​ഥി ഷാ​ജി സാ​മു​വ​ൽ, അ​സോ​സി​യേ​റ്റ് ട്ര​ഷ​റ​ർ സ്ഥാ​നാ​ർ​ഥി ഫാ​ൻ​സി​മോ​ൾ പ​ള്ള​ത്തെ​രു​ത്തി​ൽ, അ​ഡീ​ഷ​ണ​ൽ അ​സോ​സി​യേ​റ്റ് ട്ര​ഷ​റ​ർ സ്ഥാ​നാ​ർ​ഥി ദേ​വ​സി പാ​ലാ​ട്ടി, വി​മ​ൻ​സ് ഫോ​റം സ്ഥാ​നാ​ർ​ഥി സ​രൂ​പ അ​നി​ൽ, നാ​ഷ​ണ​ൽ ക​മ്മി​റ്റി സ്ഥാ​നാ​ർ​ഥി​ക​ളാ​യ മാ​ത്യു ചെ​റി​യാ​ൻ, നി​ജോ, റോ​ണി എ​ന്നി​വ​രു​ടെ പ്ര​വ​ർ​ത്ത​ന​പ​രി​ച​യ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സം​ഭാ​വ​ന​ക​ളും ലീ​ലാ മാ​രേ​ട്ട് പ​രി​ച​യ​പ്പെ​ടു​ത്തി.

ഫൊ​ക്കാ​ന​യു​ടെ ച​രി​ത്ര​ത്തി​ൽ ത​ന്നെ വൈ​വി​ധ്യ​മാ​ർ​ന്ന സ്ഥാ​നാ​ർ​ഥി നി​ര​യാ​ണ് ടീം ​എം​പ​വ​റി​ന്‍റേ​തെ​ന്ന് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കെ​ജി​ഡ​ബ്ല്യു പ്ര​സി​ഡ​ന്‍റ് നാ​രാ​യ​ണ​ൻ വ​ല​പ്പി​ൽ, കെ​സി​എ​സ് പ്ര​സി​ഡ​ന്‍റ് ഷെ​ല്ലി പ്ര​ഭാ​ക​ര​ൻ, കൈ​ര​ളി മു​ൻ പ്ര​സി​ഡ​ന്‍റ് ബി​ജോ​യ് പ​ട്ട​മ്പാ​ടി എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘ​ട​നാ നേ​താ​ക്ക​ൾ ടീം ​എം​പ​വ​റി​ന് എ​ല്ലാ പി​ന്തു​ണ​യും ആ​ശം​സ​ക​ളും അ​റി​യി​ച്ചു.

Tags : Team Empower Meet & Greet Event Washington DC USA

Recent News

Corehub Up