x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ന്‍റ് തോ​മ​സ് എ​ക്യൂ​മെ​നി​ക്ക​ൽ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ഞായറാഴ്ച

ജീ​മോ​ൻ റാ​ന്നി
Published: June 26, 2026 10:13 AM IST | Updated: June 26, 2026 10:13 AM IST

ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്ക് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ല​യാ​ളി ക്രൈ​സ്‌​ത​വ കൂ​ട്ടാ​യ്മ​യാ​യ സെ​ന്‍റ് തോ​മ​സ് എ​ക്യൂ​മെ​നി​ക്ക​ൽ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്കയു​ടെ (STEFNA) 2026 - 27 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും സെ​ന്‍റ് തോ​മ​സ് ദി​നാ​ച​ര​ണ​വും ​ഞാ​യ​റാ​ഴ്ച വൈ​കുന്നേരം നാലിന് എ​ൽ​മോ​ണ്ടി​ലു​ള്ള സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോക്സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കും.

2026-27 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഔ​ദ്യോ​ഗി​ക​മാ​യി തു​ട​ക്കം കു​റി​ക്കു​ന്ന ച​ട​ങ്ങ് മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​ഏ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് എ​പ്പി​സ്കോ​പ്പ നി​ർ​വ​ഹി​ക്കും. വി​ശി​ഷ്‌ഠാതി​ഥി ബി​ഷ​പ് ഡോ. ​ജോ​ൺ​സി ഇ​ട്ടി (Episcopal Bishop) അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

വി​വി​ധ സ​ഭ​ക​ളി​ലെ വൈ​ദീ​ക​രും വി​ശ്വാ​സി​ക​ളും പ​ങ്കെ​ടു​ക്കു​ന്ന ഈ ​യോ​ഗ​ത്തി​ൽ ഗാ​ന​ശു​ശ്രു​ഷ​യ്ക്ക് വി​വി​ധ ഇ​ട​വ​ക​ക​ളി​ലെ ഗാ​യ​ക​സം​ഘാം​ങ്ങ​ൾ നേ​തൃ​ത്വം ന​ൽ​കു​ന്ന​താ​ണ്. 

റ​വ.ഫാ. ​ജോ​ൺ തോ​മ​സ് (പ്ര​സി​ഡന്‍റ്), റ​വ. ബി​ജു പി. ​സൈ​മ​ൺ (ക്ല​ർ​ജി വൈ​സ് പ്ര​സി​ഡ​ന്‍റ്), ജോ​സ​ഫ് വി. ​തോ​മ​സ് (അ​ത്മാ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് & പ്രോ​ഗ്രാം ക​ൺ​വീ​ന​ർ), ജോ​ബി ജോ​ർ​ജ് (സെ​ക്ര​ട്ട​റി), ജോ​ൺ താ​മ​ര​വേ​ലി​ൽ (ട്ര​ഷ​റ​ർ) എ​ന്നി​വ​ര​ട​ങ്ങു​ന്ന ക​മ്മി​റ്റി പ​രി​പാ​ടി​യു​ടെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​ന് നേ​തൃ​ത്വം ന​ൽ​കു​ന്നു.

Tags : inauguration st thomas day celebration usa

Recent News

Corehub Up