ചെന്നൈ: അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ 250 വർഷങ്ങൾ ആഘോഷിച്ച് ചെന്നൈയിലെ യുഎസ് കോൺസുലേറ്റ് ജനറൽ സംഘടിപ്പിച്ച അമേരിക്കൻ ദേശീയ ദിന പരിപാടിയിൽ ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ വിശിഷ്ടാതിഥിയായി പങ്കെടുത്തു.
ചെന്നൈയിലെ അമേരിക്കൻ കോൺസുലേറ്റും ഡൽഹിയിലെ അമേരിക്കൻ എംബസിയും അമേരിക്കൻ സർക്കാരിനു വേണ്ടി ഇവിടെ ജോലി ചെയ്യുന്ന ഓരോ അമേരിക്കക്കാരനും ഇവിടെയുള്ള ഓരോ വ്യക്തിയോടും ഇന്ത്യയെമ്പാടുമുള്ളവരോടും ചേർന്ന് സഹകരിച്ച് പ്രവർത്തിക്കാൻ തയാറാണ്.
നമ്മുടെ എംബസി പ്രവർത്തനസജ്ജമാണ്. നിങ്ങളുമായി ചേർന്ന് പ്രവർത്തിക്കാനും ഈ ബന്ധം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാനും ഞങ്ങൾ ആഗ്രഹിക്കുന്നു എന്ന് അംബാസഡർ ഗോർ പറഞ്ഞു.

ചെന്നൈ യുഎസ് കോൺസൽ ജനറൽ മരിയാന എൽ. നൈഷുലറും തമിഴ്നാട് പൊതുമരാമത്ത് - കായിക വികസന മന്ത്രി ആധവ് അർജുനയും യുഎസ് - ഇന്ത്യ ബന്ധത്തിന്റെ ആഴത്തെക്കുറിച്ച് ചടങ്ങിൽ എടുത്തുപറഞ്ഞു.
തന്ത്രപ്രധാന സാങ്കേതികവിദ്യ, എൻജിനിയറിംഗ്, കായികവിനോദം എന്നീ മേഖലകളിൽ ഇരുരാജ്യങ്ങൾ തമ്മിൽ കൂടുതൽ ശക്തമായ സഹകരണത്തിനുള്ള സാധ്യതകളെപ്പറ്റിയും ഇരുവരും സംസാരിച്ചു.
എ. ആർ. റഹ്മാൻ ഫൗണ്ടേഷൻ നടത്തുന്ന സൺഷൈൻ ഓർക്കസ്ട്രയുടെ ബ്രാസ് ആൺസാംബിൾ സായാഹ്നത്തെ സംഗീതമയമാക്കി. അലീഷ മാത്യൂ തയ്യിൽ അമേരിക്കൻ, ഇന്ത്യൻ ദേശീയ ഗാനങ്ങൾ ആലപിച്ചു.
അടുത്ത മാസം മുതൽ ചെന്നൈ യുഎസ് കോൺസുലേറ്റ് ജനറൽ കാര്യാലയത്തിലുള്ള അമേരിക്കൻ സെന്ററിൽ സ്ഥിര പ്രദർശനത്തിനായി പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാൻ പോകുന്ന സ്പേസ് എക്സ്പീരിയൻഷ്യൽ ലേണിംഗ് സെന്ററിന്റെ ഉദ്ഘാടനവും ഈ ചടങ്ങിൽ നടന്നു.
അമേരിക്കയുടെ ചരിത്ര ജന്മദിനം ആദരിക്കുന്നതിനായി ചെന്നൈയിലെ ഐതിഹ്യ പ്രസിദ്ധമായ റിപ്പൺ ബിൽഡിംഗ് ചുവപ്പ്, വെള്ള, നീല നിറങ്ങളിൽ പ്രകാശിപ്പിക്കപ്പെട്ടു.