x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫൊ​ക്കാ​ന ക​ൺ​വ​ൻ​ഷ​നി​ൽ 56 കാ​ർ​ഡ് ഗെ​യിം മ​ത്സ​രം; ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു

ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ
Published: June 27, 2026 04:27 PM IST | Updated: June 27, 2026 04:28 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യ ഫൊ​ക്കാ​ന​യു​ടെ 2026 അ​ന്ത​ർ​ദേ​ശീ​യ ക​ൺ​വ​ൻ​ഷന്‍റെ ഭാ​ഗ​മാ​യി പു​രു​ഷ​ന്മാ​ർ​ക്കാ​യി ആ​വേ​ശ​ക​ര​മാ​യ 56 കാ​ർ​ഡ് ഗെ​യിം മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഫൊ​ക്കാ​ന മെ​ൻ​സ് ഫോ​റം അ​റി​യി​ച്ചു.

മ​ല​യാ​ളി സ​മൂ​ഹ​ത്തി​നി​ട​യി​ൽ ഏ​റെ ജ​ന​പ്രി​യ​മാ​യ ഈ ​കാ​ർ​ഡ് ഗെ​യി​മി​ലൂ​ടെ സൗ​ഹൃ​ദ​വും കൂ​ട്ടാ​യ്മ​യും വ​ർ​ധി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് മ​ത്സ​രം ഒ​രു​ക്കു​ന്ന​ത്. കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കും ഒ​രു​മി​ച്ച് ആ​ഘോ​ഷി​ക്കാ​വു​ന്ന രീ​തി​യി​ലാ​ണ് ക​ൺ​വ​ൻ​ഷ​ൻ പ​രി​പാ​ടി​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന 56 ഗെ​യിം മ​ത്സ​രം ക​ൺ​വ​ൻ​ഷ​നി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളി​ലൊ​ന്നാ​കു​മെ​ന്നാ​ണ് സം​ഘാ​ട​ക​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​ക​ളും പ്ര​ത്യേ​ക കാ​ഷ് സ​മ്മാ​ന​ങ്ങ​ളും ന​ൽ​കും.

ഈ ​വ​ർ​ഷ​ത്തെ ഫൊ​ക്കാ​ന ക​ൺ​വ​ൻ​ഷ​ൻ 2026 ഓ​ഗ​സ്റ്റ് ആറ് മു​ത​ൽ ഒമ്പത് വ​രെ അ​മേ​രി​ക്ക​യി​ലെ പെ​ൻ​സി​ൽ​വാ​നി​യ​യി​ലെ ക​ൽ​ഹാ​രി റി​സോ​ർ​ട്ട് ആ​ൻ​ഡ് ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കും. ലോ​കോ​ത്ത​ര സൗ​ക​ര്യ​ങ്ങ​ളു​ള്ള വി​പു​ല​മാ​യ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റാ​ണ് ക​ൽ​ഹാ​രി റി​സോ​ർ​ട്ട്.

ക​ൺ​വ​ൻ​ഷ​ന്‍റെ ഭാ​ഗ​മാ​യി സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ, ക​ലാ​പ​രി​പാ​ടി​ക​ൾ, യു​വ​ജ​ന-​വ​നി​താ ഫോ​റം പ​രി​പാ​ടി​ക​ൾ, ബി​സി​ന​സ് നെ​റ്റ്‌​വ​ർ​ക്കിം​ഗ് സെ​ഷ​നു​ക​ൾ, സൗ​ന്ദ​ര്യ മ​ത്സ​ര​ങ്ങ​ൾ, കാ​യി​ക-​വി​നോ​ദ മ​ത്സ​ര​ങ്ങ​ൾ, മോ​ഹി​നി​യാ​ട്ട​ത്തി​ലും ചെ​ണ്ട​മേ​ള​ത്തി​ലും വേ​ൾ​ഡ് റി​ക്കാ​ർ​ഡി​നു​ള്ള ശ്ര​മം, സാ​ഹി​ത്യ സ​മ്മേ​ള​ന​ങ്ങ​ൾ, മീ​ഡി​യ സെ​മി​നാ​റു​ക​ൾ, അ​വാ​ർ​ഡ് നി​ശ​ക​ൾ എ​ന്നി​വ​യും അ​ര​ങ്ങേ​റും.

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള മ​ല​യാ​ളി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ഈ ​മ​ഹാ​സ​മ്മേ​ള​ന​ത്തി​ൽ 56 ഗെ​യിം മ​ത്സ​രം ഒ​രു പ്ര​ത്യേ​ക പ​രി​പാ​ടി​യാ​യി​രി​ക്കു​മെ​ന്ന് 56 ഗെ​യിം മ​ത്സ​ര​ത്തി​ന്‍റെ ചെ​യ​ർ​മാ​ൻ സ​ക്ക​റി​യ പെ​രി​യ​പ്പു​റം (302-690-9227),കോഓ​ർ​ഡി​നേ​റ്റേ​ഴ്‌​സ് ആ​യ വ​ർ​ഗീ​സ് തോ​മ​സ് (ജി​മ്മി​ച്ച​ൻ 586-604-64740,ജോ​യി ത​ട്ടാ​ർ​കു​ന്നേ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ക​ൺ​വ​ൻ​ഷ​ൻ ര​ജി​സ്ട്രേ​ഷ​നോ​ടൊ​പ്പം മു​ൻ​കൂ​ട്ടി പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​ഭ്യ​ർ​ഥി​ച്ചു.

ഫൊ​ക്കാ​ന ക​ൺ​വ​ൻ​ഷ​ന്‍റെ ആ​ഘോ​ഷ​മി​ക​വ് വ​ർ​ധി​പ്പി​ക്കു​ന്ന ഈ ​മ​ത്സ​രം മ​ല​യാ​ളി സ​മൂ​ഹ​ത്തി​ലെ ചീ​ട്ടു​ക​ളി പ്രേ​മി​ക​ൾ​ക്ക് ആ​വേ​ശ​ക​ര​മാ​യ വേ​ദി​യാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ എ​ന്ന് പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Tags : Fokana Card Game New York

Recent News

Corehub Up