x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫൊ​ക്കാ​ന നാ​ഷ്ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് അ​ഭി​ലാ​ഷ് ജോ​ൺ മ​ത്സ​രി​ക്കു​ന്നു


Published: June 22, 2026 10:56 AM IST | Updated: June 22, 2026 10:56 AM IST

ഫി​ല​ഡ​ൽ​ഫി​യ: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ സം​ഘ​ട​ന​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫൊ​ക്കാ​ന​യു​ടെ 2026 - 2028 കാ​ല​യ​ള​വി​ലേ​ക്കു​ള്ള നാ​ഷ​ണൽ ക​മ്മി​റ്റി​യി​ലേ​ക്ക് അ​ഭി​ലാ​ഷ് ജോ​ൺ പെ​ൻ​സി​ൽ​വാ​നി​യ​യി​ൽ നി​ന്നും മ​ത്സ​രി​ക്കു​ന്നു.

ലീ​ല മാ​രേ​ട്ട് നേ​തൃ​ത്വം ന​ൽ​കു​ന്ന ടീം ​എംപ​വ​റി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​ഭി​ലാ​ഷ് മ​ത്സ​രി​ക്കു​ന്ന​ത്. അ​മേ​രി​ക്ക​യി​ൽ എ​ത്തു​ന്ന​തി​നു മു​ൻ​പേ സാ​മൂ​ഹി​ക രാഷ്‌ട്രീയ രം​ഗ​ത്തു സ​ജീ​വ​മാ​യി​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം ലോ ​അ​ക്കാ​ദ​മി കോ​ള​ജി​ൽ നി​ന്നും നി​യ​മബി​രു​ദ​വും കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി കാ​ര്യ​വ​ട്ടം കാ​മ്പ​സി​ൽ നി​ന്നും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും അ​ഭി​ലാ​ഷ് ജോ​ൺ ക​ര​സ്ഥ​മാ​ക്കി.

ത്രി​ത​ല പ​ഞ്ചാ​യ​ത്തു തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ വി​ജ​യം നേ​ടി​യാ​ണ് പൊ​തുപ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് സ​ജീ​വ​മാ​യ​ത്. കൊ​ല്ലം കു​ള​വാ​ഴു​ക്ക​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റാ​യി പ്രവർത്തിച്ച അ​ഭി​ലാ​ഷ് കൊ​ല്ലം താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് എ​ന്ന നി​ല​യി​ലും മി​ക​ച്ച സേ​വ​നം കാ​ഴ്ച​വ​ച്ചു. അ​ഭി​ഭാ​ഷ​ക​ൻ ആ​യ​തോ​ടെ അ​ഭി​ഭാ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ അ​മ​ര​ക്കാ​ര​ന​യും ശോ​ഭി​ച്ചു.

2010 മു​ത​ൽ ഫി​ല​ഡ​ൽ​ഫി​യാ​യി​ൽ സ്ഥി​ര താ​മ​സ​മാ​ക്കി​യ അ​ഭി​ലാ​ഷ് പെ​ൻ​സി​ൽ​വേ​നി​യ, ന്യൂജ​ഴ്സി, ഡെ​ല​വെ​യ​ർ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലെ പ​തി​ന​ഞ്ചി​ൽ പ​രം മ​ല​യാ​ളി സം​ഘ​ട​ന​ക​ളെ ഒ​രു കു​ട​ക്കീ​ഴി​ൽ അ​ണി​നി​ര​ത്തു​ന്ന ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റ​ത്തി​ന്‍റെ ചെ​യ​ർ​മാ​ൻ, സെ​ക്ര​ട്ട​റി, ഓ​ണ​ലോ​പ്പ് ക​മ്മി​റ്റി​യു​ടെ ചെ​യ​ർ​മാ​ൻ എ​ന്നീ നി​ല​ക​ളി​ൽ സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​നം അ​നു​ഷ്ഠി​ച്ച് ശ്ര​ഷം നി​ല​വി​ൽ ടികെഎ​ഫ് വൈ​സ് ചെ​യ​ർ​മാ​ൻ ആ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

കൂ​ടാ​തെ 12 മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ൾ, ഫി​ൽ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ തു​ട​ങ്ങി​യ വി​വി​ധ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ത്വവും അ​ഭി​ലാ​ഷ് ജോ​ൺ വഹിക്കുന്നുണ്ട്.

അ​ഭി​ലാ​ഷി​ന്‍റെ സ്ഥാനാർ​ഥി​ത്വം ഫൊ​ക്കാ​ന​യു​ടെ ഭാ​വി​യെ കൂ​ടു​ത​ൽ സ​ജീ​വ​മാ​ക്കി​ത്തീ​ർ​ക്കു​മെ​ന്നും ടീം ​എംപ​വ​ർ പ്ര​സി​ഡ​ന്‍റ് സ്ഥാനാർ​ഥി ലീ​ല മാ​രേ​ട്ട് ആ​ശം​സി​ച്ചു.

പെ​ൻ​സി​ൽ​വേ​നി​യ​യി​ൽ നി​ന്നും ടീം ​എംപവ​റി​ന്‍റെ ഭാ​ഗ​മാ​യി നി​ന്ന് മ​ത്സ​രി​ക്കു​ന്ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​നാ​ർഥി ജോ​ർ​ജ് ഓ​ളി​ക്ക​ൽ, അ​ഡി​ഷ​ണ​ൽ അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി ഷാ​ജി സാ​മു​വേ​ൽ, ആ​ർവിപി സ്ഥാ​നാ​ർഥി അ​ജി​ത് ചാ​ണ്ടി, നാ​ഷ​ണ​ൽ ക​മ്മി​റ്റി​ സ്ഥാ​നാ​ർഥി​ക​ളാ​യ റോ​ണി വ​ർ​ഗീ​സ്, മാ​ത്യു ചെ​റി​യാ​ൻ, യു​ത്ത് ക​മ്മി​റ്റി​ മെ​മ്പ​ർ ഫെ​യ്ത് എ​ൽ​ദോ എ​ന്നി​വ​ർ വി​ജ​യാ​ശം​സ​ക​ൾ നേ​ർ​ന്നു.

Tags : Abhilash John FOKANA National Committee USA

Recent News

Corehub Up