വാഷിംഗ്ടൺ: ലോകം ഉറ്റുനോക്കുന്ന അമേരിക്ക - ഇറാൻ സമാധാന ചർച്ച ഞായറാഴ്ച സ്വിറ്റ്സർലൻഡിൽ നടക്കും. യുദ്ധഭീതി നിലനിൽക്കെ ഈ ചർച്ചയിൽ മധ്യസ്ഥരായി പാക്കിസ്ഥാനും ഖത്തറും പങ്കാളികളാകുമെന്ന് പാക് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
സ്വിറ്റ്സർലൻഡിലെ വിനോദസഞ്ചാര കേന്ദ്രമായ ബർഗൻസ്റ്റോക്കിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സുപ്രധാന ചർച്ചകൾ അരങ്ങേറുന്നത്. അമേരിക്കയെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഇറാനെ പ്രതിനിധീകരിച്ച് പാർലമെന്റ് സ്പീക്കർ എം.ബി. ഗാലിബാഫും ചർച്ചകളിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.
ലെബനനിൽ നിലനിൽക്കുന്ന സംഘർഷങ്ങൾ നയതന്ത്ര ശ്രമങ്ങൾക്ക് കടുത്ത വെല്ലുവിളിയുയർത്തുന്നുണ്ട്. അതേസമയം ചർച്ചകളിൽ നിന്ന് പിന്മാറില്ലെന്ന് അമേരിക്കയും ഇറാനും വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ സ്വത്തുക്കളെടുത്ത് ഗൾഫ് രാജ്യങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നത് അനുവദിക്കില്ലെന്നാണ് ഇറാന്റെ നിലപാട്.
Tags : meeting usa iran j.D.Vance