x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജെ​സി​ബി ക​ഴു​കു​ന്ന​തി​നി​ടെ ഷോ​ക്കേ​റ്റു; യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം


Published: June 21, 2026 12:48 AM IST | Updated: June 21, 2026 12:48 AM IST

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് തൃ​ക്ക​ടീ​രി​യി​ൽ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. വീ​ര​മം​ഗ​ലം ഒ​ടു​വ​ങ്ങാ​ട്ടി​ൽ സ്വ​ദേ​ശി അ​ബൂ​ബ​ക്ക​ർ സി​ദ്ധി​ക്ക് (33) ആ​ണ് മ​രി​ച്ച​ത്. ജെ​സി​ബി ക​ഴു​കു​ന്ന​തി​നി​ടെ മോ​ട്ടോ​റി​ൽ നി​ന്നും ഷോ​ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു.

ശ​നി​യാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചോ​ടെ തൃ​ക്ക​ടീ​രി ബി​ഇ​എം സ്കൂ​ളി​ന് സ​മീ​പ​ത്ത് വ​ച്ച് ആ​യി​രു​ന്നു അ​പ​ക​ടം. ജെ​സി​ബി വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ മോ​ട്ടോ​റി​ൽ നി​ന്ന് അ​ബൂ​ബ​ക്ക​റി​ന് ഷോ​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

ഉ​ട​ൻ ത​ന്നെ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ചെ​റു​പ്പ​ള​ശേ​രി മാ​ങ്ങോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും.

Tags : palakkad death youngster JCB

Recent News

Corehub Up