x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെലൻസ്കിക്കു നല്‍കിയ ബഹുമതി പോളണ്ട് റദ്ദാക്കി


Published: June 21, 2026 12:25 AM IST | Updated: June 21, 2026 12:25 AM IST

വാ​​​ർ​​​സോ: ര​​​ണ്ടാം ലോ​​​ക ​​​മഹാ​​​യു​​​ദ്ധ കാ​​​ല​​​ത്തെ സാ​​​യു​​​ധസം​​​ഘ​​​ത്തി​​​ന്‍റെ പേ​​​ര് സൈ​​​നിക യൂ ണിറ്റിനു ന​​​ല്കാ​​​നു​​​ള്ള യു​​​ക്രെ​​​യ്ൻ സ​​ർ​​ക്കാ​​ർ തീ​​​രു​​​മാ​​​നം പോ​​​ള​​​ണ്ടു​​​മാ​​​യി ക​​​ടു​​​ത്ത ന​​​യ​​​ത​​​ന്ത്ര​​​ ഭി​​​ന്ന​​​ത​​​യ്ക്കു വ​​​ഴി​​​യൊ​​​രു​​​ക്കി.

യു​​​ക്രെ​​​യ്ൻ പ്ര​​​സി​​​ഡ​​​ന്‍റ് വോ​​​ളോ​​​ഡി​​​മി​​​ർ സെ​​​ല​​​ൻ​​​സ്കി​​​ക്കു ന​​​ല്കി​​​യ പോ​​​ള​​​ണ്ടി​​​ലെ പ​​​ര​​​മോ​​​ന്ന​​​ത ബ​​​ഹു​​​മ​​​തി​​​യാ​​​യ ‘ഓ​​​ർ​​​ഡ​​​ർ ഓ​​​ഫ് ദ ​​​വൈ​​​റ്റ് ഈ​​​ഗി​​​ൾ’ റ​​​ദ്ദാ​​​ക്കി​​​യ​​​താ​​​യി പോ​​​ളി​​​ഷ് പ്ര​​​സി​​​ഡ​​​ന്‍റ് കാ​​​ര​​​ൾ ന​​​വ്റോ​​​സ്കി അ​​​റി​​​യി​​​ച്ചു.

പോ​​​ള​​​ണ്ട് സ​​​മ്മാ​​​നി​​​ച്ച ‘ഗോ​​​ൾ​​​ഡ​​​ൻ ഓ​​​ഫീ​​​സേ​​​ഴ്സ് ക്രോ​​​സ് ഓ​​​ഫ് ദ ​​​ഓ​​​ർ​​​ഡ​​​ർ ഓ​​​ഫ് മെ​​​റി​​​റ്റ്’ ബ​​​ഹു​​​മ​​​തി നി​​​രാ​​​ക​​​രി​​​ക്കു​​​ന്ന​​​താ​​​യി സെ​​​ല​​​ൻ​​​സ്കി​​​യു​​​ടെ ചീ​​​ഫ് ഓ​​​ഫ് സ്റ്റാ​​​ഫ് കി​​​റി​​​ലോ ബു​​​ഡാ​​​നോ​​​വ് തി​​​രി​​​ച്ച​​​ടി​​​ച്ചു.

യു​​​ക്രേ​​​നി​​​യ​​​ൻ ഇ​​​ൻ​​​സ​​​ർ​​​ജ​​​ന്‍റ് ആ​​​ർ​​​മി (യു​​​പി​​​എ) എ​​​ന്ന സാ​​​യു​​​ധസം​​​ഘ​​​ത്തി​​​ന്‍റെ പേ​​​ര് ഒ​​​രു സൈ​​​നി​​​ക യൂ​​​ണി​​​റ്റി​​​നു ന​​​ല്കാ​​​നു​​​ള്ള തീ​​​രു​​​മാ​​​ന​​​മാ​​​ണ് പ്ര​​​ശ്ന​​​ങ്ങ​​​ളു​​​ടെ കാ​​​ര​​​ണം. 1943-45 കാ​​​ല​​​ത്ത് ഈ ​​​സം​​​ഘ​​​ട​​​ന യു​​​ക്രെ​​​യ്നി​​​ലെ പോ​​​ളി​​​ഷ് വം​​​ശ​​​ജ​​​രെ ഉ​​​ന്മൂ​​​ല​​​നം ചെ​​​യ്യാ​​​ൻ ശ്ര​​​മി​​​ച്ച​​​താ​​​യി ആ​​​രോ​​​പ​​​ണ​​​മു​​​ണ്ട്.

സൈ​നി​ക യൂ​ണി​റ്റി​ന് സം​ഘ​ട​ന​യു​ടെ പേ​രു ന​ല്കാ​നു​ള്ള തീ​രു​മാ​നം അ​തി​ർ​വ​ര​ന്പു​ക​ളു​ടെ ലം​ഘ​ന​മാ​ണെ​ന്ന് പോ​ളി​ഷ് പ്ര​സി​ഡ​ന്‍റ് ചൂ​ണ്ടി​ക്കാ​ട്ടി. റ​ഷ്യ​ൻ അ​ധി​നി​വേ​ശം മൂ​ലം പ​ലാ​യ​നം ചെ​യ്ത യു​ക്രെ​യ്ൻ പൗ​ര​ന്മാ​ർ​ക്ക് പോ​ള​ണ്ട് അ​ഭ​യം ന​ല്കി​യി​രു​ന്നു.

യു​ക്രെ​യ്ന്‍റെ യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ മോ​ഹ​ങ്ങ​ളെ പോ​ള​ണ്ട് പി​ന്തു​ണ​യ്ക്കി​ല്ല. അ​തേ​സ​മ​യം, റ​ഷ്യ​ൻ അ​ധി​നി​വേ​ശം നേ​രി​ടു​ന്ന യു​ക്രെ​യ്നു​ള്ള പി​ന്തു​ണ പോ​ള​ണ്ട് തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സെ​​​ല​​​ൻ​​​സ്കി​​​ക്കു ന​​​ല്കി​​​യ ബ​​​ഹു​​​മ​​​തി റ​​​ദ്ദാ​​​ക്കി​​​യ​​​ത് മ​​​ര്യാ​​​ദ​​​കേ​​​ടാ​​​ണെ​​​ന്ന് യു​​​ക്രെ​​​യ്ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി ആ​​​ന്ദ്രൈ സി​​​ബി​​​ഹ പ്ര​​​തി​​​ക​​​രി​​​ച്ചു.

Tags : Poland revokes award Zelensky

Recent News

Corehub Up