District News
പെരുവ: ദേശീയ രക്തദാന വരാഘോഷങ്ങളുടെ ഭാഗമായി 2025-26 വര്ഷത്തില് ഏറ്റവും കൂടുതല് രക്തദാന ക്യാമ്പുകള് സംഘടിപ്പിച്ചതിനു മികച്ച അസോസിയേഷനുള്ള അവാര്ഡ് മറ്റപ്പള്ളിക്കുന്ന് റെസിഡന്സ് വെല്ഫയര് അസോസിയേഷന് ലഭിച്ചു.
എംആര്എ പ്രസിഡന്റ് റോബര്ട്ട് തോട്ടുപുറം, സെക്രട്ടറി എ.സി. ഫിലിപ്പ് ആക്കാംപറമ്പില്, മുന് പ്രസിഡന്റ് എ.സി. ജോര്ജ് ആക്കാംപറമ്പില് എന്നിവര് ചേര്ന്ന് അവാർഡ് ഏറ്റുവാങ്ങി.
ഐഎംഎ ബ്ലഡ് സെന്റര് ചെയര്മാന് ഡോ.കെ. നാരായണന്കുട്ടി, സെക്രട്ടറി ഡോ. എം.ഐ. ജുനൈത് റഹ്മാന്, മെഡിക്കല് ഓഫീസര് ഡോ.എ. പാര്വതി, ഐഎംഎ പ്രസിഡന്റ് ഡോ. വിനോദ് പത്മനാഭന് എന്നിവര് ചടങ്ങിൽ പങ്കെടുത്തു.
District News
അങ്ങാടിപ്പുറം: ശൈലേശ്വരി കലാസഭയുടെ പ്രഥമ നാദേശ്വര പുരസ്കാരം വള്ളുവനാട് വല്ലഭവലിയ രാജാവ് എം.സി. ശ്രീധരവര്മ, പ്രഫ. പി.ആര്. കുമാര കേരളവര്മക്ക് സമ്മാനിച്ചു.
ചടങ്ങില് പാലനാട് ദിവാകരന് അധ്യക്ഷത വഹിച്ചു. ക്ഷേത്രം തന്ത്രി പന്തലക്കോട് നാരായണന് നമ്പൂതിരി പ്രഭാഷണം നടത്തി. കെ.വി. പുഷ്പലത, പി. രാധാകൃഷ്ണന്, യു. രവി, ടി.പി. സുധീഷ്, അഡ്വ. കെ. ഉണ്ണികൃഷ്ണന്, ഡോ. കലാമണ്ഡലം ശ്രീദേവി, കെ.വി. പുഷ്പലത, എം.പി. ഊര്മിള, അഡ്വ. ഉണ്ണികൃഷ്ണന് എന്നിവര് പ്രസംഗിച്ചു. തുടര്ന്ന് എസ്. മഹാദേവന്റെ സംഗീതക്കച്ചേരി അരങ്ങേറി. വിബിന് വിജയ് രൂപകല്പ്പന ചെയ്ത ശില്പവും കീര്ത്തിഫലകവും 15, 000 രൂപയും അടങ്ങുന്നതാണ് നാദേശ്വര പുരസ്കാരം. പുരസ്കാരശില്പം നിര്മിച്ച വിബിന് വിജയിയെ അനുമോദിച്ചു.
District News
തൊടുപുഴ: വിവിധ കര്മമേഖലകളില് നിസ്തുലമായ സേവനം കാഴ്ച വച്ച് സമൂഹത്തിനു മാതൃകയായ വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി ഉപാസന സാംസ്കാരിക കേന്ദ്രം ഏര്പ്പെടുത്തിയ ഉപാസന കര്മശ്രേഷ്ഠ പുരസ്കാരങ്ങളുടെ പ്രഥമ സമര്പ്പണം നടത്തി. മന്ത്രി രമേശ് ചെന്നിത്തല സമ്മേളനം ഉദ്ഘാടനം ചെയ്ത് പുരസ്കാരങ്ങള് സമ്മാനിച്ചു.
സമൂഹത്തിന്റെ പുരോഗതിയില് വ്യക്തികളുടെ സമര്പ്പിതമായ പ്രവര്ത്തനങ്ങള്ക്കും സേവനമനോഭാവത്തിനും നിര്ണായക സ്ഥാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിവിധ മേഖലകളില് മാതൃകാപരമായ പ്രവര്ത്തനങ്ങളിലൂടെ സമൂഹത്തിന് സംഭാവനകള് നല്കുന്ന വ്യക്തികളെ കണ്ടെത്തി ആദരിക്കുന്നതു പ്രോത്സാഹനാര്ഹമാണെന്നും ഇത്തരം അംഗീകാരങ്ങള് അവര്ക്ക് കൂടുതല് പ്രചോദനമാകുമെന്നും മന്ത്രി പറഞ്ഞു.
തൊടുപുഴയുടെ ആരോഗ്യരംഗത്ത് മികച്ച സംഭാവനകള് നല്കിയ ഡോ. ജോസഫ് സ്റ്റീഫന് ചാഴികാടിനും ഡോ. ജോസ് പോളിനും മന്ത്രി കര്മശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു. മുന് മന്ത്രി പി. ജെ. ജോസഫ് അധ്യക്ഷത വഹിച്ചു.
ചീഫ് വിപ്പ് അപു ജോണ് ജോസഫ്, ഡീന് കുര്യാക്കോസ് എംപി, റോയി കെ. പൗലോസ് എംഎല്എ, മുനിസിപ്പല് ചെയര്പേഴ്സണ് സാബിറ ജലീല്, പ്രൊവിന്ഷ്യല് ഫാ. ജോബി കൊച്ചുമുട്ടം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ഷീല സ്റ്റീഫന്, നഗരസഭാ കൗണ്സിലര് കെ. ഗോപാലകൃഷ്ണന്, സുപ്പീരിയര് ഫാ. ജോസ് തോട്ടത്തില്, ഡോ. സാജന് ജോസഫ് എന്നിവര് പ്രസംഗിച്ചു. ഉപാസന സാംസ്കാരിക കേന്ദ്രം ഡയറക്ടര് ഫാ. ജോണ്സണ് പാലപ്പിള്ളി സ്വാഗതവും സെക്രട്ടറി ഡോ. സാബു വര്ഗീസ് നന്ദിയും പറഞ്ഞു.
District News
ചങ്ങനാശേരി: ഗുജറാത്തിലെ വഡോദരയില് നടന്ന നാഷണല് ചേഞ്ച് മേക്കര്സ് മീറ്റില് ഡോ. ജോബിന് എസ് കൊട്ടാരത്തിന് ചേഞ്ച് മേക്കര് അവാര്ഡ് 2026 സമ്മാനിച്ചു.
സൈടെക്സ് ഗ്രൂപ്പ് ചെയര്മാന് അജയ് റാങ്കയാണ് അവാര്ഡ് സമ്മാനിച്ചത്. ഭിന്നശേഷിക്കാരായ വിദ്യാര്ഥികള്ക്ക് സൗജന്യമായി സിവില് സര്വീസ് പരിശീലനം നല്കി പ്രൊജക്റ്റ് ചിത്രശലഭം എന്ന പദ്ധതിയിലൂടെ അവരെ ഇന്ത്യന് സിവില് സര്വിസിലെത്തിച്ച മികവിനാണ് അവാര്ഡ് സമ്മാനിച്ചത്.
NRI
ന്യൂജഴ്സി: രണ്ടു പതിറ്റാണ്ടിനു മുൻപ് ന്യൂയോർക്കിൽ ജന്മം കൊണ്ട് ഇന്ന് പത്തു ചാപ്റ്ററുകളുമായി നൂറിലധികം അംഗങ്ങളുടെ പിന്തുണയോടെ അമേരിക്കൻ മലയാളിസമൂഹത്തിലെ നിറസാന്നിധ്യമായ മലയാളി മാധ്യമ പ്രവര്ത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്ത്ത് അമേരിക്കയുടെ മാധ്യമശ്രീ, മാധ്യമരത്ന പുരസ്കാര വേദിയാകാൻ കൊച്ചി ഒരുങ്ങുന്നു.
മാധ്യമ രംഗത്തെ സമഗ്ര സംഭാവനകള്ക്ക് നല്കുന്ന ഈ പുരസ്കാര ചടങ്ങു 2027 ജനുവരി എട്ട് വൈകുന്നേരം അഞ്ചിന് കൊച്ചിയിലെ ഗോകുലം ഗ്രാൻഡ് പാർക്ക് ഹോട്ടൽ കൺവൻഷൻ സെന്ററിൽ അരങ്ങേറും.
കേരളത്തിന്റെ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘടകനാകുമെന്നു പ്രതീക്ഷിക്കുന്ന ചടങ്ങിൽ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി ജോൺ, മറ്റു മന്ത്രിമാർ, സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ-മാധ്യമ രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുക്കുന്ന വര്ണ്ണാഭമായ സായാഹ്നത്തിൽ പുരസ്ക്കാരങ്ങള് വിതരണം ചെയ്യും.
കേരളത്തിൽ നിരവധി വർഷങ്ങളായി നടത്തി വരുന്ന ഈ മാധ്യമ അവാർഡ് ദാന ചടങ്ങ് മാധ്യമ രംഗത്തെ തന്നെ ഏറ്റവും വലിയ പുരസ്കാര രാവായിരിക്കും. മാധ്യമശ്രീ പുരസ്കാര ജേതാവിന് ഒരു ലക്ഷം രൂപയും പ്രശംസാഫലകവും മാധ്യമരത്ന പുരസ്കാര ജേതാവിന് 50,000 രൂപയും പ്രശംസാ ഫലകവും ലഭിക്കും.
കൂടാതെ വിവിധ മേഖലകളില് മികവ് തെളിയിച്ച മാധ്യമ പ്രവര്ത്തകര്ക്കും പുരസ്കാരങ്ങൾ നൽകും. ഇതിനു വേണ്ടിയുള്ള നോമിനേഷൻ ഉടൻ തന്നെ സ്വീകരിക്കാനുള്ള ക്രമീകരണങ്ങൾ മാധ്യമങ്ങൾ വഴിയായി അറിയിക്കുന്നതായിരിക്കും.
മലയാളി മാധ്യമ പ്രവര്ത്തകര്ക്കാണ് പുരസ്കാരങ്ങള്ക്ക് അര്ഹത. മാധ്യമ പ്രവര്ത്തകര്ക്കു സ്വന്തമായും മികച്ച മാധ്യമ പ്രവര്ത്തകര്ക്ക് വേണ്ടി പൊതുജനങ്ങള്ക്കും നോമിനേഷനുകള് സമര്പ്പിക്കാം.
നോമിനേഷനുകൾ സമർപ്പിക്കാനുള്ള നിർദേശങ്ങൾ ഉടൻതന്നെ ഇന്ത്യ പ്രസ് ക്ലബിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്ന് പ്രസിഡന്റ് രാജു പള്ളത്ത്, ജനറൽ സെക്രട്ടറി അനിൽ ആറന്മുള, ട്രെഷറർ ജയൻ ജോസഫ് എന്നിവർ അറിയിച്ചു.
മാധ്യമ-സാഹിത്യ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള് അടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുക്കുക. മുതിര്ന്ന മാധ്യമപ്രവര്ത്തകരെയും വിവിധ മേഖലകളില് മികവാര്ന്ന പ്രവര്ത്തനങ്ങള് കാഴ്ചവച്ചവരെയും ചടങ്ങില് ആദരിക്കും.
ആർ. ശ്രീകണ്ഠൻ നായർ, എന്.പി. രാജേന്ദ്രന്, ഡി. വിജയമോഹന്, ടി.എന്. ഗോപകുമാര്, ജോണി ലൂക്കോസ്, എം.ജി. രാധാകൃഷ്ണന്, ജോണ് ബ്രിട്ടാസ്, വീണ ജോര്ജ്, ജോസി ജോസഫ്, ഉണ്ണി ബാലകൃഷ്ണന്, പ്രശാന്ത് രഘുവംശം, നിഷ പുരുഷോത്തമന്, വി.ബി. പരമേശ്വരൻ, ആർ. രാജഗോപാൽ എന്നിവരാണ് മുന്പ് മാധ്യമശ്രീ - മാധ്യമര്തന പുരസ്കാരങ്ങള്ക്ക് അര്ഹരായ മാധ്യമ പ്രവര്ത്തകര്.
കൂടുതല് വിവരങ്ങള്ക്ക്: രാജു പള്ളത്ത് 732 429 9529, അനിൽ ആറൻമുള 713 882 7272, ജയൻ ജോസഫ് 215 744 7242. www.indiapressclub.org.
NRI
ഡാളസ്: കേരള ലിറ്റററി സൊസൈറ്റി ഡാളസിന്റെ 2026ലെ കഥ - കവിത പുരസ്കാരങ്ങൾ സമ്മാനിച്ചു. ജേക്കബ് മനയിൽ കവിത പുരസ്കാരം എഴുത്തുകാരൻ സക്കറിയ, കവയത്രി റഹീമാബി മൊയ്തീന് നൽകി.
എബ്രഹാം തെക്കേമുറി കഥ പുരസ്കാരം നോവലിസ്റ്റ് വി.ജെ. ജയിംസ്, കഥാകാരൻ അനിലാൽ ശ്രീനിവാസന് നൽകി. പ്രത്യേക ജൂറി കഥാ പുരസ്കാരം വി. ജെ. ജെയിംസ്, കഥാകാരി ദിവ്യ മേനോന് നൽകി.
നോവലിസ്റ്റ് വി. ജെ. ജെയിംസ് (കഥ), കവി ഡോ. സി. രാവുണ്ണി എന്നിവരായിരുന്നു അന്തിമ വിധികർത്താക്കൾ. സാമുവേൽ യോഹന്നാൻ, മീനു എലിസബത്ത്, ഡോ. ദർശന മനയത്ത് എന്നിവരാണ് കഥയുടെ ചുരുക്കപ്പട്ടിക തയാറാക്കിയത്.
സി.വി. ജോർജ്, ഷാജു ജോൺ, അനശ്വരം മാമ്പിള്ളി എന്നിവരാണ് കവിതയുടെ ചുരുക്കപ്പട്ടിക തയാറാക്കിയത്.
Kerala
തൃശൂർ: ബാലചന്ദ്രൻ വടക്കേടത്ത് അനുസ്മരണ സമിതിയുടെ രണ്ടാമത് സാഹിത്യ പുരസ്കാരം (അരലക്ഷം രൂപ) മുഖ്യമന്ത്രി വി.ഡി. സതീശനു സമ്മാനിക്കും.
രാഷ്ട്രീയ, ഭരണ മേഖലകളിൽ സജീവമാക്കിയിരിക്കുമ്പോഴും എഴുത്തും വായനയും സാഹിത്യസംവാദവും മറക്കാതിരിക്കുക എന്നത് മുഖ്യമന്ത്രിയെ വ്യത്യസ്തനാക്കുന്നുവെന്ന് സംഘാടകർ പറഞ്ഞു.
പത്രസമ്മേളനത്തിൽ എൻ. ശ്രീകുമാർ, ഡോ. പി.വി. കൃഷ്ണൻനായർ, അനിൽ പുളിക്കൽ, കെ.ബി. അനിൽകുമാർ, വി.ഡി. സന്ദീപ് എന്നിവർ പങ്കെടുത്തു.
Kerala
കൊച്ചി: ഹാർട്ട് കെയർ ഫൗണ്ടേഷന്റെ വൊക്കേഷണൽ എക്സലൻസ് പുരസ്കാരം ഡോ. തോമസ് കോശിക്ക്.
ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ മുൻ സീനിയർ ഗ്രേഡ് പ്രഫസറാണ് ഇദ്ദേഹം. കാർഡിയോ തൊറാസിക്, വാസ്കുലാർ അനസ്തേഷ്യ വിഭാഗത്തിലെ മികച്ച സേവനങ്ങളും മികവും പരിഗണിച്ചാണു പുരസ്കാരം.
50,000 രൂപയും പ്രശംസാപത്രവുമടങ്ങുന്ന പുരസ്കാരം ഒക്ടോബർ നാലിന് കൊച്ചി ലിസി ആശുപത്രി ഓഡിറ്റോറിയത്തിൽ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ലോക ഹൃദയ ദിനാചരണ, ഹൃദയ സംഗമ പരിപാടിയിൽ നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഹൃദയസംഗമം ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ ചെയർമാൻ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്യും.
ഹൃദയ ശസ്ത്രക്രിയയ്ക്കു വിധേയരായവരും അവരുടെ കുടുംബാംഗങ്ങളും പങ്കെടുക്കും. ഹാർട്ട്കെയർ ഫൗണ്ടേഷൻ ചെയർമാൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറം അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ലിസി ഡയറക്ടർ ഫാ. ഡോ. പോൾ കരേടൻ വിശിഷ്ടാതിഥിയാകും. ഡോ. ജോ ജോസഫ് ക്ലാസ് നയിക്കും.
District News
കല്പ്പറ്റ: ഈ വര്ഷത്തെ പദ്മപ്രഭാ പുരസ്കാരം പുളിയാര്മല കൃഷ്ണഗൗഡര് ഹാളില് നടന്ന ചടങ്ങില് സാഹിത്യകാരിയും കോളജ് അധ്യാപികയുമായ ആര്. രാജശ്രീക്ക് ശശി തരൂര് എംപി സമര്പ്പിച്ചു. 75,000 രൂപയും പദ്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. വായനയിലൂടെ ലോകത്തെ അറിഞ്ഞ പദ്മപ്രഭാഗൗഡരുടെ പേരില് ഏര്പ്പെടുത്തിയ പുരസ്കാരം അര്ഹമായ കൈകളിലാണ് എത്തിയതെന്ന് എംപി പറഞ്ഞു.
എഴുത്തില് പൂര്വപാരമ്പര്യം അവകാശപ്പെടാനില്ലാത്ത ആളാണ് താനെന്ന് പുരസ്കാരം സ്വീകരിച്ച ആര്. രാജശ്രീ പറഞ്ഞു. ആദ്യനോവലായ "കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത' ഫേസ്ബുക്കിലാണ് എഴുതിത്തുടങ്ങിയതെന്നും അവര് പറഞ്ഞു. പദ്മപ്രഭാ സ്മാരക ട്രസ്റ്റ് ചെയര്മാന് എം.വി. ശ്രേയാംസ്കുമാര് അധ്യക്ഷത വഹിച്ചു.
പുരസ്കാര ജേത്രിയെ മാതൃഭൂമി മാനേജിംഗ് ഡയറക്ടര് എം.കെ. ജിനചന്ദ്രന് പൊന്നാട അണിയിച്ചു. ആലങ്കോട് ലീലാകൃഷ്ണന് പ്ദമപ്രഭാ സ്മാരക പ്രഭാഷണവും മാതൃഭൂമി ചെയര്മാന് ആന്ഡ് മാനേജിംഗ് ഡയറക്ടര് പി.വി. ചന്ദ്രന് അനുഗ്രഹപ്രഭാഷണവും നടത്തി. സ്വാഗതസംഘം ചെയര്മാന് പി.കെ. സുധീര്, ജനറല് കണ്വീനര് ഡോ. കെ.ടി. അഷ്റഫ് എന്നിവർ പ്രസംഗിച്ചു.
District News
കല്പ്പറ്റ: മില്മ മലബാര് യൂണിയനിലെ മികച്ച ക്ഷീരസംഘത്തിനുള്ള പുരസ്കാരം തെനേരി സംഘത്തിന് ലഭിച്ചു. യൂണിയന് ഹാളില് നടന്ന ചടങ്ങില് അഡ്മിനിസ്ട്രേറ്ററും ജില്ലാ ക്ഷീര വികസന ഡെപ്യൂട്ടി ഡയറക്ടറുമായ വര്ക്കി ജോജില്നിന്ന് സംഘം പ്രസിഡന്റ് പി.ടി. ഗോപാലക്കുറുപ്പ്, ഭരണസമിതിയംഗംങ്ങള്, ജീവനക്കാര് എന്നിവര് ചേര്ന്ന് പുരസ്കാരം ഏറ്റുവാങ്ങി.
District News
മങ്കട: കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്സില് സംഘടിപ്പിച്ച സംസ്ഥാന നാടക മത്സരത്തില് മികച്ച അവതരണത്തിന് ജില്ലയ്ക്ക് അംഗീകാരം.പെരിന്തല്മണ്ണ താലൂക്കിലെ കുരുവമ്പലം സഹൃദയ വായനശാല അവതരിപ്പിച്ച കത്തുകള് എന്ന നാടകത്തിനാണ് പുരസ്കാരം ലഭിച്ചത്. തിരുവനന്തപുരം മഹാത്മ അയ്യങ്കാളി സ്മാരക ഹാളില് നടന്ന ചടങ്ങില് മന്ത്രി റോജി എം. ജോണില്നിന്ന് വായനശാല പ്രതിനിധിയും പെരിന്തല്മണ്ണ താലൂക്ക് ലൈബ്രറി കൗണ്സില് എക്സിക്യൂട്ടീവ് അംഗവുമായ അനിയന് പുളിക്കീഴ് പുരസ്കാരം ഏറ്റുവാങ്ങി.
Kerala
വൈപ്പിൻ: കേരളത്തിലെ മികച്ച സാമൂഹ്യപ്രവർത്തകനുള്ള 2026ലെ സർവോദയം കുര്യൻ അവാർഡിന് അപേക്ഷകൾ ക്ഷണിച്ചു. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.
നവംബർ 14ന് സർവോദയം കുര്യൻ 27-ാം അനുസ്മരണ സമ്മേളനത്തിൽ അവാർഡ് വിതരണം ചെയ്യും.
അപേക്ഷകൾ ഒക്ടോബർ 15നകം പോൾ ജെ. മാമ്പിള്ളി, പ്രസിഡന്റ് സർവോദയം കുര്യൻ സ്മാരക ട്രസ്റ്റ്, മാമ്പിള്ളി എൻജിനിയറിംഗ് ബിൽഡിംഗ്, മഞ്ഞനക്കാട് റോഡ്, ഞാറയ്ക്കൽ പി.ഒ- 682505 എന്ന വിലാസത്തിൽ അയയ്ക്കണം.
ഫോൺ: 9447096034.
District News
തിരുവനന്തപുരം: ജി. വിവേകാനന്ദൻ സ്മാരക സാഹിത്യ പുരസ്കാരം ഷാനവാസ് പോങ്ങനാടിന് നൽകാൻ തീരുമാനിച്ചതായി ജി. വിവേകാനന്ദൻ ഫൗണ്ടേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 25,000 രൂപയും ആർട്ടിസ്റ്റ് കാരയ് ക്കാമണ്ഡപം വിജയകുമാർ രൂപകൽപ്പന ചെയ്ത ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.
മുപ്പതിന് ജോയിന്റ് കൗണ്സിൽ എം.കെ.എൻ. ചെട്ടിയാർ ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ. മുരളീധരൻ അവാർഡ് സമ്മാനിക്കും. ഡോ. എം.ആർ. തന്പാൻ മുഖ്യപ്രഭാഷണം നടത്തുമെന്ന് ഫൗണ്ടേഷൻ പ്രസിഡന്റ് കെ. ഗോപാലകൃഷ്ണൻ നായരും സെക്രട്ടറി ശിവാസ് വാഴമുട്ടവും വാർത്താസമ്മേളനത്തിൽ അറിയിച്ചു.
District News
കോതമംഗലം: എറണാകുളം ജില്ലയിലെ മികച്ച ജില്ലാ വിദ്യാഭ്യാസ ഓഫിസിനുള്ള പ്രഥമ പുരസ്കാരം കോതമംഗലം ജില്ലാ വിദ്യാഭ്യാസ ഓഫിസിന് ലഭിച്ചു. എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ പുരസ്കാരം ജില്ലാ വിദ്യാഭ്യാസ ഓഫിസർക്ക് കൈമാറി. തുടർന്ന് നടന്ന അനുമോദന യോഗത്തിൽ ജില്ലാ വിദ്യാഭ്യാസ ഓഫിസർ ബോബി ജോർജ് സ്റ്റാഫ് അംഗങ്ങളെ അനുമോദിച്ചു. എച്ച്എം ഫോറം കൺവീനർ സിസ്റ്റർ റിനി മരിയ, പ്രധാന അധ്യാപകരായ ഫാ. ജിജോ ജോർജ്, ബിന്ദു ജിജി, സ്റ്റാഫ് സെക്രട്ടറി ഇ.ജി സജീവ്, സി.ബി നെസിമോൾ എന്നിവർ പ്രസംഗിച്ചു.
District News
ഹരിപ്പാട്:ജീവകാരുണ്യ മേഖലയിലെ സമഗ്ര സംഭാവനകളെ മുൻനിർത്തി ഏർപ്പെടുത്തിയ ഈ വർഷത്തെ സൗഹാർദോദയം പുരസ്കാരത്തിന് കരുതൽ ഉച്ചയൂണ് കൂട്ടായ്മ ചെയർമാൻ ഷാജി കെ.ഡേവിഡ് അർഹനായി.സൗഹാർദോദയത്തിന്റെ 39–ാമത് വാർഷികാഘോഷവും പുരസ്കാര സമർപ്പണവും 27ന് കാട്ടിൽമാർക്കറ്റ് പുത്തൻകരിയിൽ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
101 നിർധന കുടുംബങ്ങൾക്ക് സ്നേഹവീടുകൾ നിർമിച്ചു നൽകിയും,10 വർഷത്തിലേറെയായി ഹരിപ്പാട് ഗവ. താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും മുടങ്ങാതെ ഉച്ചഭക്ഷണമെത്തിച്ചും,76 നിർധന യുവതികൾക്ക് മംഗല്യഭാഗ്യമൊരുക്കിയും നടത്തിയ സമാനതകളില്ലാത്ത കാരുണ്യ പ്രവർത്തനങ്ങളാണ് ഷാജി കെ.ഡേവിഡിനെ അവാർഡിന് അർഹനാക്കിയത്.
എംബിബിഎസ്, എൻജിനിയറിംഗ് ഉൾപ്പെടെയുള്ള ഉപരിപഠനത്തിന് നൂറിലേറെ നിർധന വിദ്യാർഥികളുടെ പഠനച്ചെലവ് ഏറ്റെടുത്തതിനൊപ്പം ഒട്ടേറെ കാൻസർ–വൃക്ക രോഗികൾക്ക് ചികിത്സാസഹായവും ഭിന്നശേഷിക്കാരായ 100 പേർക്ക് മുച്ചക്ര വാഹനങ്ങളും നൽകി.
നാടിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ച അഞ്ഞൂറിലേറെ ഭക്ഷണ ചലഞ്ചുകളിലൂടെ സമാഹരിച്ച തുക വിനിയോഗിച്ചാണ് കരുതൽ കൂട്ടായ്മ ഈ ജീവകാരുണ്യ ജൈത്രയാത്ര തുടരുന്നത്.
27ന് രാവിലെ ഒൻപതിന് സൗജന്യ മർമ്മ തെറാപ്പി ക്യാമ്പ് ചന്ദ്രൻ പൂച്ചക്കാട് ഉദ്ഘാടനം ചെയ്യും. വൈകിട്ട് മൂന്നിന് കവിയരങ്ങ് കരുവാറ്റ കെ.എം.പങ്കജാക്ഷൻ ഉദ്ഘാടനം ചെയ്യും. സെൽവറാണി വേണു അധ്യക്ഷത വഹിക്കും. തുടർന്ന് 3.30ന് കരോക്കെ ഗാനമേള. വൈകിട്ട് നാലിന് വാർഷിക സമ്മേളന ഉദ്ഘാടനവും അവാർഡ് ദാനവും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർവഹിക്കും.
Kerala
തിരുവനന്തപുരം: കേരള സംസ്ഥാന യുവശാസ്ത്രജ്ഞ പുരസ്കാരത്തിന് നാമനിർദേശം ക്ഷണിച്ചു. ശാസ്ത്ര-സാങ്കേതിക മേഖലകളിൽ ശ്രദ്ധേയ ഗവേഷണനേട്ടം കൈവരിച്ച യുവശാസ്ത്രജ്ഞരെ ആദരിക്കുന്നതിനാണ് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യൻ പൗരത്വമുള്ളവരും കേരളത്തിൽ ശാസ്ത്ര-സാങ്കേതിക മേഖലകളിൽ ഗവേഷണം നടത്തുന്നവരുമായ യുവശാസ്ത്രജ്ഞർക്ക് 14 വിഭാഗങ്ങളിലായി പുരസ്കാരത്തിന് അപേക്ഷിക്കാം.
ഡിസംബർ 31ന് 37 വയസ് കവിയരുത്. പുരസ്കാര ജേതാക്കൾക്ക് 50,000 രൂപയുടെ കാഷ് അവാർഡ്, പ്രശസ്തിപത്രം, മുഖ്യമന്ത്രിയുടെ സ്വർണപതക്കം എന്നിവ ലഭിക്കും. ഗവേഷണ പ്രോജക്ട് നടപ്പിലാക്കുന്നതിനുള്ള ഗ്രാന്റിനും പ്രബന്ധാവതരണത്തിനും വിദേശത്ത് നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കുന്നതിനുള്ള യാത്രാഗ്രാന്റിനും കൗൺസിലിന്റെ നിബന്ധനകൾക്ക് വിധേയമായി പരിഗണിക്കും.
www.kscste.kerala.gov.in ൽ ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി ഒക്ടോബർ 16.
District News
കട്ടപ്പന: മർച്ചന്റ്സ് യൂത്ത് വിംഗ് വാർഷിക പൊതുയോഗവും അവാർഡ് ദാനവും പുതിയ ഭരണ സമിതിയുടെ തെരഞ്ഞെടുപ്പും നാളെ വൈകുന്നേരം 5.30ന് കട്ടപ്പന ഹിൽടൗൺ ഓഡിറ്റോറിയത്തിൽ നടക്കും. അസോസിയേഷൻ പ്രസിഡന്റ് സാജൻ ജോർജ് ഉദ്ഘാടനം ചെയ്യും. യൂത്ത് വിംഗ് സംസ്ഥാന ജനറൽ സെക്രട്ടറി സിജോമോൻ ജോസ്, ജില്ലാ പ്രസിഡന്റ് പി.എസ്. സലിം എന്നിവർ പ്രസംഗിക്കും.
ചടങ്ങിന്റെ ഭാഗമായി കട്ടപ്പനയിലെ യുവവ്യാപാരികൾക്ക് ബിസിനസ് എക്സലൻസ് അവാർഡ് നൽകും.
ലിംക ബുക്ക് ഓഫ് റെക്കോർഡിൽ ഇടംനേടിയ പുളിയൻമല കാർമൽ സ്കൂളിലെ നീരവ് എ. നായരെ ചടങ്ങിൽ ആദരിക്കുമെന്ന് ഭാരവാഹികളായ അജിത്ത് സുകുമാരൻ, ജോഷി കുട്ടട, ജിനേഷ് മാത്യു, എ.കെ. ഷിയാസ്, സിജോമോൻ ജോസ്, സിജോ എവറസ്റ്റ് എന്നിവർ അറിയിച്ചു.
NRI
വാര്സോ: ആഗോള ബിവറേജ് രംഗത്ത് മലയാളികളുടെ നേതൃത്വത്തില് ആരംഭിച്ച "മലയാളി ബിയര്' എന്ന ബ്രാന്ഡിന് അഭിമാനകരമായ അംഗീകാരം.
പോളണ്ടിലെ വാര്സോ ആസ്ഥാനമായുള്ള ഹെക്സഗണ് സ്പിരിറ്റ്സ് ഇന്റര്നാഷണലിന്റെ ഉടമസ്ഥതയിലുള്ള ഈ ബ്രാന്ഡിന്റെ പോര്ട്ട്ഫോളിയോയിലെ എല്ലാ ഉത്പന്നങ്ങള്ക്കും വേള്ഡ് ബിയര് അവാര്ഡ്സില് അംഗീകാരം ലഭിച്ചു.
സ്ഥാപിതമായി വെറും നാലു വര്ഷത്തിനുള്ളില് ഈ നേട്ടം കൈവരിക്കുന്ന അപൂര്വ ബ്രാന്ഡുകളില് ഒന്നായി മലയാളി മാറി. 2025-ലെ വേള്ഡ് ബിയര് അവാര്ഡ്സില് മലയാളി ലാഗര് സ്വര്ണം നേടിയപ്പോള് മലയാളി നോണ് - ആല്ക്കഹോളിക് വെങ്കലം സ്വന്തമാക്കി.
2026-ലെ പുരസ്കാരങ്ങളില് മലയാളി പവര് സ്ട്രോംഗ് ബിയര് വിഭാഗത്തില് വെള്ളിയും മലയാളി ഹബീബി നോ ആന്ഡ് ലോ ആല്ക്കഹോള് വിഭാഗത്തില് വെള്ളിയും നേടി.
ഹബീബിയുടെ പാക്കേജിംഗ് ഡിസൈനിന് പ്രത്യേക വെള്ളി ലഭിച്ചതോടെ, പോര്ട്ട്ഫോളിയോയിലെ എല്ലാ ഉത്പന്നങ്ങള്ക്കും പുരസ്കാരം എന്ന അപൂര്വ നേട്ടം മലയാളി സ്വന്തമാക്കി.
റഷ്യ - യുക്രൈന് യുദ്ധം ആരംഭിച്ച സമയത്ത് വിതരണ ശൃംഖലയിലുണ്ടായ തടസത്തെ തുടര്ന്ന് നടത്തിയ ബ്രൂയിംഗ് പരീക്ഷണങ്ങളില് നിന്നാണ് മലയാളി ബിയറിന്റെ തുടക്കം.
യൂറോപ്യന് ഹോപ്പുകളും ഇന്ത്യന് അരി അടരുകളും കൂട്ടിയിണക്കി വികസിപ്പിച്ച ഹൈബ്രിഡ് ബ്രൂ ആണ് മലയാളി ബ്രാന്ഡിന്റെ അടിത്തറ.
പോളണ്ട് മലയാളികളായ ചന്ദ്രമോഹന് നല്ലൂര്, സര്ഗീവ് സുകുമാരന് എന്നിവരാണ് മലയാളി ബിവറേജ് ഉത്പന്നങ്ങള്ക്ക് തുടക്കമിട്ടത്.
മൂന്നു വര്ഷം മുമ്പ് ആരംഭിച്ച ഒരു ആശയം ഇത്ര വലിയ അംഗീകാരത്തിലെത്തുമെന്ന് ഞങ്ങള് കരുതിയിരുന്നില്ലെന്ന് ചന്ദ്രമോഹന് നല്ലൂര് പറഞ്ഞു.
ഇന്ന് മലയാളി ബിയര് ലോകത്തെ 25 രാജ്യങ്ങളില് വിതരണം ചെയ്യുന്നു. യൂറോപ്പ്, മിഡില് ഈസ്റ്റ്, ഏഷ്യ എന്നിവിടങ്ങളില് ബ്രാന്ഡിന് സാന്നിധ്യമുണ്ട്.
Kerala
കൊല്ലം: മാതാ അമൃതാനന്ദമയി മഠത്തിന്റെ ഈ വർഷത്തെ അമൃതകീർത്തി പുരസ്കാരത്തിന് മുൻ ഗവർണർറും അഭിഭാഷകനും ഗ്രന്ഥകാരനുമായ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള അർഹനായി. 1,23,456 രൂപയും ആർട്ടിസ്റ്റ് നമ്പൂതിരി രൂപകൽപന ചെയ്ത സരസ്വതീ ശിൽപവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്ക്കാരം.
മാതാ അമൃതാനന്ദമയി മഠത്തിന്റെ വിശ്വസേവാ ദിനാഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 26ന് വൈകുന്നേരം കൊല്ലം അമൃതപുരി അമൃതവിശ്വവിദ്യാപീഠം ക്യാമ്പസിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.
ആദ്ധ്യാത്മിക, വൈജ്ഞാനിക, ശാസ്ത്ര രംഗങ്ങളിലെ പ്രഗത്ഭർക്ക് 2001 മുതൽ അമൃതകീർത്തി പുരസ്ക്കാരം നൽകിവരുന്നു. സ്വാമി അമൃതസ്വരൂപാനന്ദ പുരി അധ്യക്ഷനും ഡോ. കെ. എസ്. രാധാകൃഷ്ണൻ, ഡോ. എം. ലക്ഷ്മീകുമാരി, സ്വാമി തുരീയാമൃതാനന്ദ പുരി എന്നിവർ അംഗങ്ങളുമായുള്ള കമ്മിറ്റിയാണ് പുരസ്ക്കാര നിർണയം നടത്തിയത്.
ഭാരതീയ തത്ത്വചിന്തയിലും ആദ്ധ്യാത്മികതയിലും അഗാധമായ ജ്ഞാനമുള്ള വ്യക്തിയാണ് ശ്രീധരൻ പിള്ള. ഈശ്വരനും പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പരസ്പര ബന്ധമാണ് ആദ്ധ്യാത്മികതയുടെ കാതൽ എന്ന വീക്ഷണം അദ്ദേഹത്തിന്റെ ജീവിതത്തിലും എഴുത്തുകളിലും പ്രസംഗങ്ങളിലുമെല്ലാം തെളിഞ്ഞു കാണാം എന്ന് സ്വാമി തുരീയാമൃതാനന്ദപുരി പറഞ്ഞു.
നിയമ-രാഷ്ട്രീയ മേഖലകളില് പ്രവര്ത്തിക്കുമ്പോഴും ഭരണഘടന പദവി വഹിക്കുമ്പോഴും സാഹിത്യ- വൈജ്ഞാനിക മേഖലകളില് ശ്രീധരന്പിള്ള നടത്തിയ ഇടപെടലുകള് ഏറെ പ്രസംശനീയമാണ്. കവിത, പ്രബന്ധങ്ങൾ, നിയമവിഷയങ്ങൾ, യാത്ര വിവരണങ്ങൾ, രാഷ്ട്രീയ വിശകലനങ്ങൾ, ആദ്ധ്യാത്മിക ദാര്ശിനിക കാഴ്ചപ്പാടുകള് എന്നിങ്ങനെ സമൂഹത്തിന്റെ സമസ്ത മേഖലകളെയും പരാമര്ശിക്കുന്ന 270 പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് ശ്രീധരന്പിള്ള.
District News
തിരുവനന്തപുരം: മുംബൈയിൽ നടന്ന ആറാമത് അഖിലേന്ത്യാ രാജ്ഭാഷാ സമ്മേളനത്തോടനുബന്ധിച്ചുള്ള ഹിന്ദി ദിവസ് ആഘോഷവേളയിൽ 2025-26 വർഷത്തേക്കുള്ള ’രാജ്ഭാഷ കീർത്തി പുരസ്കാര’ത്തിൽ ഇന്ത്യൻ ബാങ്കിന് രണ്ടാം സ്ഥാനം ലഭിച്ചു. രാജ്ഭാഷാ നടപ്പാക്കൽ മേഖലയിലെ മികച്ചപ്രകടനത്തിനുള്ള അംഗീകാരമായാണ് ഇന്ത്യൻ ബാങ്കിന് തുടർച്ചയായി മൂന്നാം വർഷവും ഈ പുരസ്കാരം ലഭിക്കുന്നത്.
നവി മുംബൈയിലെ സിഡ്കോ എക്സിബിഷൻ സെന്ററിൽ നടന്ന രണ്ട് ദിവസത്തെ സമ്മേളനത്തിന്റെ ആദ്യ ദിനത്തിൽ, കേന്ദ്ര ആഭ്യന്തര സഹമന്ത്രിമാരായ ബന്ദി സഞ്ജയ്കുമാർ, നിത്യാനന്ദ് റായ് എന്നിവരിൽ നിന്ന് ഇന്ത്യൻ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ശിവ് ബജ്രംഗ് സിംഗ് പുരസ്കാരം ഏറ്റുവാങ്ങി.
രാജ്ഭാഷാ സെക്രട്ടറി അൽസുലി ആര്യയും ചടങ്ങിൽ സന്നിഹിതയായിരുന്നു. ഇന്ത്യൻ ബാങ്ക് പ്രസിദ്ധീകരിച്ച ’മേൻ ദില്ലി ഹും’ എന്ന കോഫി ടേബിൾ ബുക്കും പ്രകാശനം ചെയ്തു.
District News
കുമളി: 2025 -26 വർഷത്തെ മികച്ച സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിനുള്ള അവാർഡ് വിശ്വനാഥപുരം എംഎഐഎച്ച്എസ് സ്കൂൾ കരസ്ഥമാക്കി.
ചീന്തലാർ സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ദ്വിതീയ സോപാൻ ടെസ്റ്റ് ക്യാമ്പിൽ അവാർഡ് ദാനവും കാഷ് പ്രൈസ് വിതരണവും നടത്തി. പീരുമേട് എഇഒ പി.ടി. സിന്ധു അവാർഡ് ദാനം നിർവഹിച്ചു.
സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് അധ്യാപകരായ കെ.കെ. അശോക് കുമാർ, ആൻസി ഏബ്രഹാം, നിഷ ആർ. നായർ, സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് അംഗങ്ങൾ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. എച്ച്എം ഫോറം സെക്രട്ടറി അനിത അൻസിൽ, ജില്ലാ ട്രെയിനിംഗ് കമ്മിഷണർ സ്കൗട്ട് പി.എൽ. ജോസ്, സ്കൂൾ പ്രിൻസിപ്പൽ കെ.ടി. സുനിൽ, സ്കൂൾ ഹെഡ്മാസ്റ്റർ എസ്. ഡേവിഡ് രാജ് തുടങ്ങിയവർ പങ്കെടുത്തു.
NRI
ഡാളസ്: കേരള ലിറ്റററി സൊസൈറ്റി ഡാളസിന്റെ 2026ലെ പ്രവാസി കഥ - കവിത പുരസ്കാരങ്ങൾ ഈ മാസം 26ന് വാഷിംഗ്ടൺ ഡിസിയിൽ നടക്കുന്ന ലാന റീജിയണൽ സമ്മേളനത്തിൽ വച്ച് പ്രശസ്ത എഴുത്തുകാരായ സക്കറിയയും വി.ജെ. ജെയിംസും ചേർന്ന് സമ്മാനിക്കും.
എബ്രഹാം തെക്കേമുറി കഥാ പുരസ്കാരം ലഭിച്ചിരിക്കുന്നത് എസ്. അനിലാലിന്റെ (ഷിക്കാഗോ) "അരക്കാലുകളുടെ ലോകത്തെ ശബ്ദങ്ങൾ' എന്ന കഥയ്ക്കും കവി ജേക്കബ് മനയിൽ കവിതാ പുരസ്കാരം ലഭിച്ചിരിക്കുന്നത് റഹിമാബി മൊയ്തിന്റെ (മെറിലാന്റ്) "പെണ്ണടയാളങ്ങൾ' എന്ന കവിതയ്ക്കുമാണ്.
രണ്ടു വിഭാഗത്തിലും 25,000 രൂപയും പ്രശസ്തി പത്രവുമാണ് സമ്മാനമായി നൽകപ്പെടുന്നത്. ദിവ്യ മേനോന്റെ (ഡാളസ്) "അഭിമുഖം' എന്ന കഥയ്ക്ക് സ്പെഷ്യൽ ജൂറി പുരസ്കാരവും നൽകും. പ്രശസ്ത നോവലിസ്റ്റ് വി.ജെ. ജയിംസ് (കഥ) പ്രശസ്ത കവി ഡോ. സി. രാവുണ്ണി എന്നിവരായിരുന്നു വിധികർത്താക്കൾ.
District News
കൊല്ലം: തിരുവനന്തപുരം കേശവദേവ് സാംസ്കാരിക വേദിയുടെ 2025ലെ കേശവദേവ് സാഹിത്യ പുരസ്കാരത്തിന് എ.സജികുമാറിന്റെ അര്ബന് വേട്ട എന്ന കഥാസമാഹാരം അര്ഹമായി.
കൊല്ലം ജില്ലയിലെ കുമരന്ചിറ സ്വദേശിയായ സജികുമാര് നിയമസഭാ സെക്രട്ടേറിയറ്റില് അണ്ടര് സെക്രട്ടറിയാണ്. 25,000 രൂപയും ശില്പവും അടങ്ങുന്ന പുരസ്കാരം 23ന് വൈകുന്നേരം മൂന്നിന് തിരുവനന്തപുരം പ്രസ് ക്ലബില് നടക്കുന്ന ചടങ്ങില് നിയമസഭാ സ്പീക്കര് തിരുവഞ്ചൂര് രാധാകൃഷ്ണന് സമ്മാനിക്കും.
District News
കായംകുളം: ദേശീയ തലത്തിൽ മികച്ച അധ്യാപകർക്ക് ഭാരതീയ ബുക്ക് ഓഫ് റെക്കോർഡ്സ് നൽകി വരുന്ന 2026 ലെ ഭാരത് ശിക്ഷ രത്ന പുരസ്കാരത്തിന് അധ്യാപക ദമ്പതികളെ തെരഞ്ഞെടുത്തു.
കായംകുളം ചിറക്കടവം തേവരേത്ത് വീട്ടിൽ ഡോ. ജോൺ ടി. ഏബ്രഹാം തേവരേത്ത്, ഭാര്യ ഡോ. സ്വപ്ന കെ. ചെറിയാൻ എന്നിവരെയാണ് തെരഞ്ഞെടുത്തത്. ഡോ. ജോൺ ടി. ഏബ്രഹാം തേവരേത്ത് എറണാകുളം ഭാരതമാതാ കോളജിലെ കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെന്റ് ഡീനും എച്ച്ഒഡിയുമാണ്.
കായംകുളം എംഎസ്എം കോളജിലെ കൊമേഴ്സ് ഡിപ്പാർട്ട്മെന്റ് എച്ച്ഒഡിയാണ് ഡോ. സ്വപ്ന കെ. ചെറിയാൻ.
Kerala
മൂവാറ്റുപുഴ: കോതമംഗലം രൂപതയുടെ പ്രഥമ ബിഷപ്പായിരുന്ന മാർ മാത്യു പോത്തനാമുഴിയുടെ സ്മരണാർഥം ഏർപ്പെടുത്തിയ അവാർഡിന് ഫാ. ബോബി ജോസ് കട്ടിക്കാട് അർഹനായി.
എഴുത്തുകാരനും സുവിശേഷപ്രഘോഷകനുമായ ഫാ. കട്ടിക്കാട് ഓൺലൈൻ മീഡിയയിലൂടെ സുവിശേഷ പ്രസംഗത്തിന് തുടക്കം കുറിച്ചയാളും തിയോ പബ്ലിക്കേഷൻസ് എഡിറ്ററുമാണ്.
സഞ്ചാരിയുടെ ദൈവം, ഹൃദയവയൽ, ഓർഡിനറി, നിലത്തെഴുത്ത്, അകം, പുലർവെട്ടം തുടങ്ങിയവയാണ് പ്രധാന കൃതികൾ. കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.
ഇന്ന് മൂവാറ്റുപുഴ നിർമല കോളജിൽ നടക്കുന്ന ചടങ്ങിൽ കോതമംഗലം രൂപത വികാരി ജനറാൾ മോൺ. വിൻസെന്റ് നെടുങ്ങാട്ട് അവാർഡ് സമ്മാനിക്കുമെന്ന് ഫാ. തോമസ് പോത്തനാമുഴി അറിയിച്ചു.
District News
പത്തനംതിട്ട: ചരിത്രകാരനായ ടി.കെ. ജോസഫിന്റെ ജന്മവാര്ഷിക ജൂബിലി പ്രമാണിച്ച് ഏര്പ്പെടുത്തിയ ചരിത്ര അവാര്ഡിന് അടൂര് സെന്റ് സിറിള്സ് കോളജ് ചരിത്രവകുപ്പ് മേധാവിയും ചരിത്രകാരനും ചര്ച്ച് ഹിസ്റ്ററി അസോസിയേഷന് ഓഫ് ഇന്ത്യ മുന് ബോര്ഡ് ഓഫ് ട്രസ്റ്റിയുമായ ഡോ. വര്ഗീസ് പേരയില് അര്ഹനായി.
25001 രൂപയും ഫലകവും 16ന് ചെങ്ങന്നൂര് ക്രിസ്ത്യന് കോളജ് ഹാളില് മുന് മന്ത്രി സജി ചെറിയാന് സമ്മാനിക്കും. കോളജ് പ്രിന്സിപ്പൽ ഡോ. എ. ഏബ്രഹാം അധ്യക്ഷത വഹിക്കും. ഡോ. കുര്യാസ് കുമ്പളക്കുഴി, ഡോ. പോള് മണലില്, തേക്കിന്കാട് ജോസഫ് എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.കേരള സര്വകലാശാലാ മുന് സിന്ഡിക്കറ്റ് അംഗവും മലങ്കര ഓര്ത്തഡോക്സ് സഭ മാനേജിംഗ് കമ്മിറ്റി അംഗവുമായ ഡോ. വര്ഗീസ് പേരയില് ഗ്രന്ഥകാരന്കൂടിയാണ്.
Kerala
കൊച്ചി: ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിംഗ് അവാർഡ് 2026 യുകെയില് സേവനമനുഷ്ഠിക്കുന്ന മലയാളി നഴ്സ് അജിമോൾ പ്രദീപിന്. 2,50,000 യുഎസ് ഡോളറാണ് (ഏകദേശം 2.5 കോടി രൂപ) പുരസ്കാരത്തുക. 214 രാജ്യങ്ങളിൽനിന്ന് 1,34 ലക്ഷം രജിസ്ട്രേഷനുകളിൽനിന്നാണ് കോട്ടയം സ്വദേശിനിയായ അജിമോൾ പുരസ്കാരത്തിനു തെരഞ്ഞെടുക്കപ്പെട്ടത്.
യുകെയിലെ കിംഗ്സ് കോളജ് ഹോസ്പിറ്റലിലെ സീനിയര് ട്രാന്സ്പ്ലാന്റ് കോ ഓര്ഡിനേറ്ററും സല്ഫോര്ഡ് യൂണിവേഴ്സിറ്റിയിലെ ഓണററി സീനിയര് ലക്ചററുമാണ് അജിമോൾ പ്രദീപ്. കൊച്ചി ഗ്രാൻഡ് ഹയാത്തിൽ നടന്ന ചടങ്ങിലായിരുന്നു പുരസ്കാര പ്രഖ്യാപനം.
മുഖ്യമന്ത്രി വി.ഡി. സതീശൻ പുരസ്കാരം സമ്മാനിച്ചു. ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ് സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ, ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ അലീഷ മൂപ്പൻ, ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ് ഡയറക്ടർ ടി. ജെ. വിൽസൺ, ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ വരുൺ ഖന്ന എന്നിവര് പ്രസംഗിച്ചു.
ലോകത്തിലെ ഏറ്റവും വലിയ നഴ്സിംഗ് അവാർഡായ ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിംഗ് അവാർഡ് കേരളത്തിലേക്ക് എത്തിയതിൽ അഭിമാനിക്കുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.സമ്മാനത്തുകയുടെ പകുതി അവയവ, സ്റ്റെംസെല് ദാനം വ്യാപിപ്പിക്കുന്നതിനുള്ള ഉപഹാര് പദ്ധതിക്ക് ഉപയോഗിക്കുമെന്ന് അജിമോൾ പ്രദീപ് പറഞ്ഞു.
District News
ആലപ്പുഴ: കാർമൽ അലുമ്നി അസോസിയേഷന്റെ 38-ാമത് ഫാ. ഗിൽബർട്ട് അനുസ്മരണവും അവാർഡ് വിതരണവും 14ന് കാർമൽ പോളിടെക്നിക് കോളജ് അങ്കണത്തിൽ നടക്കും. ബെൻബ്രൈറ്റ് അധ്യക്ഷത വഹിക്കും. കോളജ് ചെയർമാൻ ഫാ. പോൾ തുണ്ടുപറമ്പിൽ അനുസ്മരണ പ്രഭാഷണം നടത്തും. അസിമോവ് റോബോട്ടിക്സ് സ്ഥാപകൻ ടി. ജയകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. സിവിൽ എൻജിനിയറിംഗിൽ ഓവറോൾ ഫസ്റ്റ് റാങ്ക് ജേതാവ് എസ്. കൃഷ്ണപ്രിയയ്ക്ക് ഫാ. ഗിൽബർട്ട് മെമ്മോറിയൽ ഗോൾഡ് മെഡൽ സമ്മാനിക്കും.
യുഎഇ എലൈറ്റ് ഗ്രൂപ്പ് മാനേജർ ആർ. ഹരികുമാർ റാങ്ക് ജേതാക്കൾക്ക് ഗോൾഡ് കോയിനുകൾ വിതരണം ചെയ്യും. കാർമൽ പോളിടെക്നിക് കോളജ് പ്രിൻസിപ്പൽ ഫാ. ആന്റണി വാലേക്കളം, ഫാ. ജേക്കബ് കുര്യൻ, ചെറിയാൻ ജേക്കബ്, ഷമീർ ഹുസൈൻ എന്നിവർ ആശംസകൾ അർപ്പിക്കും. ടോം ജോസഫ് സ്വാഗതവും ജെഫിൻ ചാക്കോ നന്ദിയും പറയും.
District News
പോത്താനിക്കാട്: കോതമംഗലം രൂപത കോര്പറേറ്റ് എഡ്യൂക്കേഷന് ഏജന്സിയുടെ 2025-26 അധ്യയന വര്ഷത്തെ മികച്ച എല്പി സ്കൂളിനുള്ള അവാര്ഡ് പൈങ്ങോട്ടൂര് സെന്റ് ജോസഫ്സ് എല്പി സ്കൂളിന്.
കോതമംഗലം രൂപതാധ്യക്ഷന് മാര് ജോര്ജ് മഠത്തിക്കണ്ടത്തിലിന്റെ സാന്നിധ്യത്തില് വികാരി ജനറാള് മോണ്. പയസ് മലേക്കണ്ടത്തിലില്നിന്ന് പ്രധാനാധ്യാപിക ഷിബിമോള് ജോസഫും അധ്യാപകരും ചേര്ന്ന് അവാർഡ് ഏറ്റുവാങ്ങി. വിവിധ മേഖലകളിലെ പ്രവര്ത്തനങ്ങള് വിലയിരുത്തിയാണ് മികച്ച സ്കൂളുകളെ തെരഞ്ഞെടുത്തത്.
ഫാ. മാത്യു മുണ്ടയ്ക്കല്, ഫാ. പോള് പാറത്താഴം, ഫാ. ജോര്ജ് പാലയ്ക്കാമറ്റം, എന്നിവര് ചടങ്ങില് പങ്കെടുത്തു. അവാര്ഡ് ഏറ്റുവാങ്ങിയ പ്രധാനാധ്യാപികയേയും പിടിഎ കമ്മിറ്റിയേയും സ്കൂള് മാനേജര് കൂടിയായ കോതമംഗലം രൂപത വികാരി ജനറാള് മോണ്. കുര്യാക്കോസ് കൊടകല്ലില് അഭിനന്ദിച്ചു.
Business
തൃശൂർ: ആദിത്യ ബിർള ലൈഫ്സ്റ്റൈൽ ബ്രാൻഡ്സ് ഏർപ്പെടുത്തിയ ഇന്ത്യയിലെ ഏറ്റവും മികച്ച പ്രകടനത്തിനുള്ള ‘ബെസ്റ്റ് പെർഫോമൻസ് അവാർഡ് (2025-26)’ കല്യാണ് സിൽക്സ് സ്വന്തമാക്കി.
ഓസ്ട്രേലിയയിലെ സിഡ്നിയിൽ നടന്ന ചടങ്ങിൽ കല്യാണ് സിൽക്സ് മാനേജിംഗ് ഡയറക്ടർ പ്രകാശ് പട്ടാഭിരാമൻ പുരസ്കാരം ഏറ്റുവാങ്ങി. ആദിത്യ ബിർള ലൈഫ്സ്റ്റൈൽ ബ്രാൻഡ്സ് ചീഫ് കമേഴ്സ്യൽ ഓഫീസർ പങ്കജ് മെഹ്റോത്ര, ലൂയി ഫിലിപ് ചീഫ് ബിസിനസ് ഓഫീസർ അനിൽ എസ്. കുമാർ എന്നിവർ ചേർന്നാണ് അവാർഡ് സമ്മാനിച്ചത്. കഴിഞ്ഞ വർഷം മാൾട്ടയിൽ നടന്ന എഡിഷനിലും കല്യാണ് സിൽക്സിന് ഇതേ പുരസ്കാരം ലഭിച്ചിരുന്നു.
ഗുണമേന്മയിലുള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾക്കും ഉപഭോക്താക്കൾ പതിറ്റാണ്ടുകളായി അർപ്പിക്കുന്ന വിശ്വാസത്തിനുമുള്ള അംഗീകാരമാണ് ഈ പുരസ്കാരമെന്ന് മാനേജിംഗ് ഡയറക്ടർ പ്രകാശ് പട്ടാഭിരാമൻ പറഞ്ഞു. ഈ നേട്ടം സാധ്യമാക്കിയ ഉപഭോക്താക്കൾക്കും പങ്കാളികൾക്കും ജീവനക്കാർക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
District News
എടത്വ: കുട്ടനാട് എക്യുമെനിക്കല് മൂവ്മെന്റ് ഏര്പ്പെടുത്തിയ കര്ഷകശ്രേഷ്ഠന് പുരസ്കാരം കുട്ടനാട്ടിലെ പ്രമുഖ സമ്മിശ്ര കര്ഷകനായ എടത്വ സ്വദേശി ബാബു കൊഴുപ്പക്കളത്തിന് ലഭിച്ചു. 10,001 രൂപയും പ്രശംസാ ഫലകവും അ അവാര്ഡ് ചങ്ങനാശേരി പ്രസ് ക്ലബ് ഹാളില് വച്ച് അഞ്ചിന് നടത്തുന്ന സമ്മേളനത്തില് വച്ച് സമ്മാനിക്കും. ബാബു കൊഴുപ്പക്കളം തന്റെ സ്വന്തം പുരയിടത്തിലെ കൃഷി ഭൂമിയിലൂടെ സമ്മിശ്ര കൃഷിരീതിയിലൂടെ പുത്തന് അറിവും പ്രചോദനവും യുവാക്കള്ക്ക് പകര്ന്ന് നല്കിക്കൊണ്ടിരിക്കുന്നത് മാനിച്ചാണ് അവാര്ഡ്.
NRI
ടെക്സസ്: ഹാരിസ് കൗണ്ടി യൂണിവേഴ്സൽ സർവീസസിന് 2026ലെ സിഐഒ 100 അവാർഡ് കൗണ്ടി ചീഫ് ഇൻഫർമേഷൻ ഓഫീസറും എക്സിക്യൂട്ടീവ് ഡയറക്ടറുമായ മലയാളി സിന്ധു മേനോൻ കരസ്ഥമാക്കി.
സ്വകാര്യ മേഖലയിൽ വിവരസാങ്കേതികവിദ്യയിൽ തന്റെ കരിയർ ആരംഭിച്ച സിന്ധു, തുടർന്ന് കാനഡയിലെ ഒന്റാറിയോ ഗവൺമെന്റിൽ ഒരു എന്റർപ്രൈസ് ആർക്കിടെക്റ്റായി പൊതുമേഖലയിലേക്ക് മാറി.
ഹാരിസ് കൗണ്ടിയിൽ ചേരുന്നതിന് മുമ്പ്, സിന്ധു നോർത്ത് കരോലിനയിലെ റാലി നഗരത്തിന്റെയും ടെക്സസിലെ സിറ്റി ഓഫ് കോളജ് സ്റ്റേഷന്റെയും സിഐഒ ആയിരുന്നു. സിന്ധു ഹൂസ്റ്റൺ നഗരത്തിൽ ഇആർപിയുടെ അസിസ്റ്റന്റ് ഡയറക്ടറായും എന്റർപ്രൈസ് ഡാറ്റ ഓഫീസറായും സേവനമനുഷ്ഠിച്ചു.
ഐടിയിലെ തന്റെ കരിയറിൽ, ധനകാര്യം, നിർമാണം, ഇൻഷുറൻസ്, പൊതുമേഖല എന്നിവയുൾപ്പെടെ എന്നാൽ അതിൽ മാത്രം ഒതുങ്ങാതെ വിവിധ വ്യവസായങ്ങളിൽ ടെക്നോളജി ടീമുകളെ സിന്ധു നയിച്ചിട്ടുണ്ട്.
ഉയർന്ന പ്രശസ്തി നേടിയ അന്താരാഷ്ട്ര സർവകലാശാലകളിൽ നിന്ന് ഗണിതശാസ്ത്രത്തിൽ സയൻസ് ബിരുദവും കമ്പ്യൂട്ടർ ആപ്ലിക്കേഷനുകളിൽ മാസ്റ്റർ ഓഫ് സയൻസും സിന്ധു നേടിയിട്ടുണ്ട്. ഡാളസിലെ ടെക്സസ് സർവകലാശാലയിൽ നിന്ന് മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷനും അവർ നേടി.
കൂടാതെ, അവർ ഒരു സർട്ടിഫൈഡ് ഗവൺമെന്റ് സിഐഒ ആണ്, ഹാർവാർഡ് സർവകലാശാലയിൽ നിന്ന് പബ്ലിക് ലീഡർഷിപ്പ് ക്രെഡൻഷ്യലുകൾ പൂർത്തിയാക്കി. അറിവിനായുള്ള തന്റെ അന്വേഷണം ഒരിക്കലും അവസാനിപ്പിക്കാത്ത സിന്ധു, നിലവിൽ പിഎച്ച്ഡി നേടുന്നു.
District News
പാരിപ്പള്ളി: സംസ്ക്കാര പാരിപ്പള്ളി മികച്ച വിദ്യാലയങ്ങള്ക്ക് പുരസ്കാരവും വിദ്യാഭ്യാസ അവാര്ഡ് വിതരണവും നടത്തി. മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം നിര്വഹിച്ചു. ബി.ബി. ഗോപകുമാര് എംഎല്എ പുരസ്കാര വിതരണം നിര്വഹിച്ചു.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് പ്രിന്സിപ്പല് ജോളി ബോസിന് ജില്ലാ പഞ്ചായത്ത് അംഗം കെ.എസ്. ബിനു സ്നേഹാദരവ് സമര്പ്പിച്ചു. റിട്ട. എക്സൈസ് അസിസ്റ്റന്റ് കമ്മീഷണര് ചിറക്കര മധു ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നയിച്ചു. സംസ്കാര പ്രസിഡന്റ് ജി. രാജീവന് അധ്യക്ഷനായിരുന്നു. സെക്രട്ടറി ഡി. രഞ്ചന്, വിദ്യാഭ്യാസ അവാര്ഡ് കണ്വീനര് എം. ശിവശങ്കരനുണ്ണിത്താന്, കെ.ആര്. മനോജ്, ട്രഷറര് എല്. ഷാജി തുടങ്ങിയവര് പ്രസംഗിച്ചു.
District News
തിരുവനന്തപുരം: വിദ്യാധിരാജ വിശ്വകേന്ദ്രം ഏർപ്പെടുത്തിയ വിദ്യാധിരാജ കർമശ്രേഷ്ഠ പുരസ്കാരം ഗാന്ധിഭവൻ സ്ഥാപകൻ ഡോ. പുനലൂർ സോമരാജന്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഗാന്ധിഭവനിലൂടെ പുതിയ മാതൃക സൃഷ്ടിച്ച് പ്രാവർത്തികമാക്കി വരുന്നത് മുൻനിർത്തിയാണ് പുരസ്കാരം.
സെപ്റ്റംബർ മൂന്നിന് തിരുവനന്തപുരത്ത് നടക്കുന്ന നടക്കുന്ന വിദ്യാധിരാജ വിശ്വകേന്ദ്രത്തിന്റെ നാൽപത്തി ഒന്നാം വാർഷിക സമ്മേളനത്തിൽ പുരസ്കാരം സമർപ്പിക്കുമെന്ന് വിശ്വകേന്ദ്രം പ്രസിഡന്റ് ഡി.ചന്ദ്രസേനൻ നായർ, ജനറൽ സെക്രട്ടറി തളിയൽ എൻ.രാജശേഖരൻപിള്ള, വൈസ് പ്രസിഡന്റ് എസ്.എസ്.മനോജ്, ട്രഷറർ തിരുമല പി.ശശികുമാർ, ജനറൽ കൺവീനർ ജി.എസ്.മഞ്ജു എന്നിവർ അറിയിച്ചു.
District News
തിരുവനന്തപുരം: വിദ്യാധിരാജ വിശ്വകേന്ദ്രം ഏർപ്പെടുത്തിയ വിദ്യാധിരാജ കർമശ്രേഷ്ഠ പുരസ്കാരം ഗാന്ധിഭവൻ സ്ഥാപകൻ ഡോ. പുനലൂർ സോമരാജന്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഗാന്ധിഭവനിലൂടെ പുതിയ മാതൃക സൃഷ്ടിച്ച് പ്രാവർത്തികമാക്കി വരുന്നത് മുൻനിർത്തിയാണ് പുരസ്കാരം.
സെപ്റ്റംബർ മൂന്നിന് തിരുവനന്തപുരത്ത് നടക്കുന്ന നടക്കുന്ന വിദ്യാധിരാജ വിശ്വകേന്ദ്രത്തിന്റെ നാൽപത്തി ഒന്നാം വാർഷിക സമ്മേളനത്തിൽ പുരസ്കാരം സമർപ്പിക്കുമെന്ന് വിശ്വകേന്ദ്രം പ്രസിഡന്റ് ഡി.ചന്ദ്രസേനൻ നായർ, ജനറൽ സെക്രട്ടറി തളിയൽ എൻ.രാജശേഖരൻപിള്ള, വൈസ് പ്രസിഡന്റ് എസ്.എസ്.മനോജ്, ട്രഷറർ തിരുമല പി.ശശികുമാർ, ജനറൽ കൺവീനർ ജി.എസ്.മഞ്ജു എന്നിവർ അറിയിച്ചു.
Kerala
തിരുവനന്തപുരം: ശാസ്ത്ര സാങ്കേതിക രംഗത്തെ മികച്ച സംഭാവനകളെ അടിസ്ഥാനമാക്കി പ്രഗൽഭരായ ശാസ്ത്രജ്ഞർക്ക് നൽകുന്ന കേരള ശാസ്ത്ര പുരസ്കാരത്തിന് നാമനിർദേശം ക്ഷണിച്ചു.
ശാസ്ത്ര സാങ്കേതിക വകുപ്പും കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും ആവിഷ്കരിച്ച പുരസ്കാരം കേരളത്തിൽ ജനിച്ചു ലോകത്തിന്റെ വിവിധഭാഗങ്ങളിൽ സേവനമനുഷ്ഠിക്കുന്ന ശാസ്ത്ര സാങ്കേതിക വിദഗ്ധർക്കാണ് നൽകുന്നത്. ശാസ്ത്രജ്ഞരുടെ ആജീവനാന്ത നേട്ടങ്ങളും സംഭാവനകളുമാണ് അവാർഡിന് ആധാരമായി പരിഗണിക്കുന്നത്. രണ്ട് ലക്ഷം രൂപയും, പ്രശസ്തിപത്രവും ഫലകവും അടങ്ങിയതാണ് പുരസ്കാരം.
നാമനിർദേശങ്ങൾ സമർപ്പിക്കാനുള്ള ഫോം, നിബന്ധനകൾ എന്നിവ www.kscste.kerala.gov.in ൽ ലഭ്യമാണ്. നിർദിഷ്ട ഫോമിൽ തയാറാക്കിയ നാമനിർദേശങ്ങൾ അയയ്ക്കേണ്ട വിലാസം:-എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, ശാസ്ത്രഭവൻ, പട്ടം, തിരുവനന്തപുരം-695004. ഇ-മെയിൽ: keralasasthr [email protected] . നാമനിർദേശം ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30.
Business
കൊച്ചി: മാധ്യമരംഗത്തെ മികച്ച സംഭാവനകള്ക്ക് ആദരമര്പ്പിക്കുന്ന ടിഎന്ഐടി മീഡിയ അവാര്ഡ്സിന്റെ ഒന്പതാമത് പതിപ്പ് ഒക്ടോബര് 24ന് ബംഗളൂരു പാലസ് ഗ്രൗണ്ടില് നടക്കും. ബംഗളൂരു ആസ്ഥാനമായ ദ ന്യൂ ഇന്ത്യന് ടൈംസ് ആണ് സംഘാടകര്. പത്ര, ദൃശ്യ മാധ്യമങ്ങളിലെ മികച്ച മാധ്യമ പ്രവര്ത്തകര്ക്കാണ് പുരസ്കാരം നല്കുന്നത്.
ചടങ്ങില് മലയാള മാധ്യമരംഗത്തു ശ്രദ്ധേയമായ സംഭാവനകള് നല്കിയ മാധ്യമപ്രവര്ത്തകര്, മാധ്യമപ്രവര്ത്തന മേഖലയിലെ പ്രഫഷണലുകൾ, കലാകാരന്മാര് എന്നിവരെ ആദരിക്കും. പരിപാടിയുടെ ഒരുക്കത്തിന്റെ ഭാഗമായി കൊച്ചിയിൽ നടന്ന ചടങ്ങിൽ എയു മൂവീസ് ഓടിടി പ്ലാറ്റ്ഫോമിന്റെ ലോഗോ പ്രകാശനം ചെയ്തു.
മുഹമ്മദ് ഷിയാസ് എംഎല്എ, സിനിമാതാരം ഗോപിക അനില്, ദ ന്യൂ ഇന്ത്യന് ടൈംസ് സിഇഒ എ രഘു ഭട്ട്, സിനിമാസംവിധായകന് സന്തോഷ് മാഡ, എയു മൂവീസ് ഓടിടി സ്ഥാപകന് സന്തോഷ്, മാധ്യമപ്രവര്ത്തകരായ ബാലകൃഷ്ണന് പെരിയ, ആര്. ഗോപകുമാര്, ഷജില് കുമാര് എന്നിവര് പങ്കെടുത്തു.
District News
പത്തനംതിട്ട: രാജ്യത്തെ ഏറ്റവും മികച്ച 100 ജില്ലാ പോലീസ് മേധാവികളില് ഒരാളായി പത്തനംതിട്ട എസ്പി ആര്. ആനന്ദിനെ ഫെയിം ഇന്ത്യ ഏഷ്യ പോസ്റ്റ് തെരഞ്ഞെടുത്തു.
ഫെയിം ഇന്ത്യഏഷ്യ പോസ്റ്റാണ് രാജ്യത്തെ ഏറ്റവും മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ കണ്ടെത്തുന്നതിനായുള്ള ബൃഹത് പദ്ധതി സംഘടിപ്പിച്ചത്. നേതൃത്വ പാടവം, ഫലപ്രദമായ ക്രമസമാധാന മാനേജ്മെന്റ്, കുറ്റകൃത്യങ്ങള് നിയന്ത്രിക്കുന്നതിനായുള്ള പ്രവര്ത്തനങ്ങള്, പൗരകേന്ദ്രീകൃതമായ പോലീസിംഗ് എന്നിവയും കൂടാതെ പൊതുജനങ്ങള്ക്ക് സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും അതത് അധികാരപരിധികളില് പൊതുജനവിശ്വാസം ശക്തിപ്പെടുത്തുന്നതിനും ഗണ്യമായ സംഭാവന നല്കിയ പോലീസ് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പിനായി പരിഗണിച്ചത്.
കേരളത്തില്നിന്ന് മൂന്ന് ജില്ലാ പോലീസ് മേധാവിമാരാണ് ഈ ബഹുമതിക്ക് അര്ഹരായത്. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര് ആനന്ദിനെ കൂടാതെ കോട്ടയം ജില്ലാ പോലീസ് മേധാവി സാബു മാത്യു, കാസര്ഗോഡ് ജില്ലാ പോലീസ് മേധാവി വിജയ് ഭാരത് റെഡ്ഢി എന്നിവരാണ് കേരളത്തില് നിന്ന് ഈ പട്ടികയില് ഇടം പിടിച്ച മറ്റുള്ളവര്.
2016 ബാച്ച് കേരള കേഡര് ഐപിഎസ് ഉദ്യോഗസ്ഥനായആര്. ആനന്ദ്, പോലീസ് സംവിധാനങ്ങളില് വളരെയധികം പുരോഗമനപരമായ മാറ്റങ്ങള്ക്കും നവീകരണങ്ങള്ക്കും നേതൃത്വം കൊടുക്കുന്ന ജില്ലാ പോലീസ് മേധാവിയാണ്. മന്ത്രി രമേശ് ചെന്നിത്തല പത്തനംതിട്ട ജില്ലാ പോലീസ് ഓഫീസ് അങ്കണത്തില് നടന്ന ചടങ്ങില് നാല് ഐഎസ്ഒ സര്ട്ടിഫിക്കറ്റുകള് ജില്ലാ പോലീസ് മേധാവിക്ക് കൈമാറിയിരുന്നു. ഇത്തരത്തില് നാല് അംഗീകാരങ്ങള് ലഭിക്കുന്ന രാജ്യത്തെ ആദ്യ പോലീസ് ഓഫീസും ഐഎസ്ഒ അംഗീകാരം ലഭിക്കുന്ന രാജ്യത്തെ ആദ്യത്തെ എസ്പി ഓഫീസുമാണ് പത്തനംതിട്ട ജില്ലാ പോലീസ് ഓഫീസ്.
പാലക്കാട്, വയനാട് ജില്ലകളുടെ പോലീസ് മേധാവിയായും കെഎപി രണ്ടാം ബറ്റാലിയന്റെ കമൻഡാന്റായും ആര്. ആനന്ദ് നേരത്തേ ചുമതല വഹിച്ചിട്ടുണ്ട്. സ്റ്റേറ്റ് സ്പെഷല് ബ്രാഞ്ച് ഹെഡ് ക്വാര്ട്ടേഴ്സില് വിഐപി സെക്യൂരിറ്റി ചുമതലയുള്ള എസ്പി ആയും , കൂടാതെ പോലീസ് ഹെഡ് ക്വാര്ട്ടേഴ്സില് എഐജി ആയും സേവനമനുഷ്ഠിച്ചിരുന്നു.
മൂന്ന് തവണ സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണര് ബഹുമതിക്ക് അര്ഹനായിട്ടുണ്ട്. കൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ എക്സലന്സ് ഇന് ഇന്വെസ്റ്റിഗേഷന് മെഡലും കരസ്ഥമാക്കിയിട്ടുണ്ട്.
Kerala
കോട്ടയം: കടുവാക്കുളം ലിറ്റില് ഫ്ളവര് യുവദീപ്തി-എസ്എംവൈഎം ഏര്പ്പെടുത്തിയ 13-ാമത് ഫാ. റോയി മുളകുപാടം എംസിബിഎസ് സ്മാരക സമര്പ്പിതന്-2026 അവാര്ഡിനു അപേക്ഷിക്കാം.
ജീവകാരുണ്യരംഗത്തു നിസ്വാര്ഥ സേവനം നല്കുന്ന വ്യക്തികള്ക്കും സ്ഥാപനങ്ങള്ക്കുമാണ് അവാര്ഡ് നല്കുന്നത്. വ്യക്തിക്കു സ്വയമോ മറ്റുള്ളവര്ക്ക് നാമനിര്ദേശമായോ സമര്പ്പിക്കാം. 10,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്ഡ്. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബര് 10.
വിലാസം: പ്രസിഡന്റ്, യുവദീപ്തി- എസ്എംവൈഎം, ലിറ്റില് ഫ്ളവര് ചര്ച്ച്, കടുവാക്കുളം, കൊല്ലാട് പി.ഒ. കോട്ടയം. ഫോണ്: +91 7907518846,+91 96052 40273,+91 98465 65905.
Kerala
കൊച്ചി: ഹൈക്കോടതി അഡ്വക്കറ്റ്സ് അസോസിയേഷന് ഏര്പ്പെടുത്തിയ ജൂറിസ് സ്കോളര് പുരസ്കാരം അഡ്വ. ജോര്ജ് ജെ. ഇട്ടന്കുളങ്ങരയ്ക്ക് ചീഫ് ജസ്റ്റീസ് സൗമന് സെന് സമ്മാനിച്ചു.
അക്കാദമിക്, പ്രഫഷണല് മികവിനാണ് പുരസ്കാരം. അസോസിയേഷന് പ്രസിഡന്റ് അഡ്വ. പിയൂസ് എ. കൊറ്റം അധ്യക്ഷത വഹിച്ചു.
വിവിധ കോടതികളില് പ്രാക്ടീസ് ചെയ്യുന്ന അഡ്വ. ജോര്ജ് ഏറ്റുമാനൂര് കുറുമുള്ളൂര് സ്വദേശിയാണ്.
District News
കോട്ടയം: എസ്എഇ എ-ബാഹായുടെ ദ്രോണാചാര്യ അവാര്ഡ് സെന്റ്ഗിറ്റ്സ് കോളജ് ഓഫ് എന്ജിനിയറിംഗിലെ അസിസ്റ്റന്റ് പ്രഫ. ലെവിന് റോബി ഏബ്രഹാം കരസ്ഥമാക്കി. വിദ്യാര്ഥികള്ക്ക് സ്വയം നിയന്ത്രിതവും ഡ്രൈവറില്ലാത്തതുമായ ഓള്-ടെറൈന് വാഹനങ്ങള് നിര്മിക്കുന്നതിനുള്ള പ്രക്രിയയില് മാര്ഗനിര്ദ്ദേശം നല്കുന്ന ഫാക്കല്റ്റി അഡ്വൈസര്മാരെ ആദരിക്കുന്നതിനാണ് എ-ബാഹ വിഭാഗത്തില് ദ്രോണാചാര്യ അവാര്ഡ് നല്കുന്നത്.
നേതൃപാടവം, സാങ്കേതിക മാര്ഗനിര്ദേശം, പ്രതിസന്ധി ഘട്ടങ്ങളിലെ മാനേജ്മെന്റ് എന്നിവ വിലയിരുത്തിയാണ് അവാര്ഡ് ജേതാക്കളെ കണ്ടെത്തിയത്. ചെന്നൈയിലെ ശ്രീ സൈറാം എന്ജിനിയറിംഗ് കോളജ് നടന്ന മത്സരത്തില് ലെവിന് നയിച്ച സെന്റ്ഗിറ്റ്സിലെ 30 വിദ്യാര്ഥികളുടെ കൂട്ടായ്മയായ ടീം ഇക്വിനോക്സാണ് നേട്ടം കരസ്ഥമാക്കിയത്.
Business
കൊച്ചി: റീട്ടെയ്ൽ ജൂവലര് ഇന്ത്യ അവാര്ഡ്സ് 2026-ല് ഗ്ലോ ബൈ കീര്ത്തിലാല്സിന് കളേര്ഡ് ജെംസ്റ്റോണ് റിംഗ് പുരസ്കാരം ലഭിച്ചു.
വര്ണക്കല്ലുകള്, നാച്ചുറല് ഡയമണ്ട്സ്, ആധുനിക ഡിസൈനുകള് എന്നിവ സമന്വയിപ്പിച്ച് ഇന്നത്തെ തലമുറയ്ക്ക് അനുയോജ്യവും വൈവിധ്യമാര്ന്നതുമായ ആഭരണങ്ങള് നിര്മിക്കുന്നതു കണക്കിലെടുത്താണ് അംഗീകാരം.
മുംബൈയില് നടന്ന ചടങ്ങില് ജിഐഎ പ്രസിഡന്റ് ആന്ഡ് സിഇഒ പ്രിതേഷ് പട്ടേലില്നിന്നു കീര്ത്തിലാല്സ് ഹെഡ് മര്ച്ചന്ഡൈസിംഗ് സുബ്രഹ്മണി അവാര്ഡ് ഏറ്റുവാങ്ങി.
District News
നിലന്പൂർ: ജോണ്സണ് ഐരൂർ സ്മാരക വേദി ഏർപ്പെടുത്തിയ സംസ്ഥാനതല മനഃശാസ്ത്ര ലേഖന പുരസ്കാരം ഡോ. പി.കെ. റഹീമുദ്ദീന് ആര്യാടൻ ഷൗക്കത്ത് എംഎൽഎ സമ്മാനിച്ചു. കോഴിക്കോട് ഗവണ്മെന്റ് മെന്റൽ ഹെൽത്ത് സെന്ററിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ഡോ. റഹീമുദ്ദീന്റെ "കുട്ടികൾക്ക് ബിഹേവിയറൽ വാക്സിൻ നൽകിയോ?’ എന്ന ലേഖനത്തിനാണ് പുരസ്കാരം. ചടങ്ങിൽ ചിൻമയ വിശ്വവിദ്യാപീഠം അസോസിയറ്റ് പ്രഫസർ ഡോ. സതീഷ് വർമ മുഖ്യാതിഥിയായിരുന്നു.
District News
ചങ്ങനാശേരി: സെന്റ് ബെര്ക്ക്മാന്സ് കോളജിലെ സോഷ്യല് വര്ക്ക് വകുപ്പ് അസോസിയേ ഷനായ ബെര്ക്ക്-സ്വരയുടെ 2026-27 പ്രവര്ത്തനവര്ഷ ഉദ്ഘാടനച്ചടങ്ങില് സാമൂഹിക സേവന പ്രവര്ത്തനരംഗത്ത് സജീവമായി ഇടപെട്ട് പുതിയ ചുവടുവയ്പുകള് നടത്തുന്ന കുടമാളൂര് ആശാകേന്ദ്ര സോഷ്യല് വെല്ഫെയര് സെന്ററിനെ ആദരിച്ചു.
എസ്ബി കോളജ് വൈസ് പ്രിന്സിപ്പല് ഫാ.ഡോ. ജോസ് ജേക്കബ് പുരസ്കാരം സമ്മാനിച്ചു. ചങ്ങനാശേരി പ്രൊവിന്ഷ്യല് സുപ്പീരിയര് ഡോ. സിസ്റ്റര് ദീപ്തി ജോസ് എസ്ഡി പുരസ്കാരം ഏറ്റുവാങ്ങി.
District News
ഗുരുവായൂര്: തിരുവെങ്കിടം പാനയോഗത്തിന്റെ സില്വര്ജൂബിലി ആഘോഷവും വാദ്യകലാപുരസ്കാര സമര്പ്പണവും നടന്നു. വിവിധ മേഖലകളില് പ്രതിഭ തെളിയിച്ച 25പേര്ക്ക് ആദരവുംനല്കി. ഗുരുവായൂര് ദേവസ്വം ചെയര്മാന് എ.വി. ഗോപിനാഥ് ഉദ്ഘാടനംചെയ്തു. ഗുരുവായൂര് തന്ത്രി ചേന്നാസ് ദിനേശന് നമ്പൂതിരിപ്പാട് പുരസ്കാരങ്ങള് സമ്മാനിച്ചു.
വീണാവിദ്വാന് എ. അനന്തപദ്മനാഭന് അധ്യക്ഷനായി. ഗുരുവായൂര് എസിപി സുരേന്ദ്രന് പ്രതിഭകളെ ആദരിച്ചു. മമ്മിയൂര് ദേവസ്വം ചെയര്മാന് ജി.കെ. പ്രകാശന്, കൗണ്സിലര് ശോഭ ഹരിനാരായണന്, രവി ചങ്കത്ത്, പ്രഭാകരന് മണ്ണൂര്, ശശി വാറണാട്ട്, ബാലന് വാറണാട്ട്, ഗുരുവായൂര് ജയപ്രകാശന് എന്നിവര് പ്രസംഗിച്ചു. വാദ്യപുരസ്കാരങ്ങള് കല്ലൂര് രാമന്കുട്ടി മാരാര്, കലാമണ്ഡലം ഉണ്ണികൃഷ്ണന്,ജ്യോതിദാസ് ഗുരുവായൂര്, രഘു പെങ്ങാമുക്ക്, എം.കെ. നാരായണന് എന്നിവര് ഏറ്റുവാങ്ങി.
Kerala
പാലാ: കേരളത്തിലെ ഏറ്റവും മികച്ച കര്ഷക ഉത്പാദക കമ്പനിക്കുള്ള സംസ്ഥാന സര്ക്കാര് അവാര്ഡ് പാലാ രൂപതയുടെ സാന്തോം ഫാര്മര് പ്രൊഡ്യൂസര് കമ്പനിക്ക്. കാര്ഷിക സംരംഭക രംഗത്തെ മാതൃകാപരവും സംയോജിതവും സമഗ്രവുമായ സുസ്ഥിര പ്രവര്ത്തനം പരിഗണിച്ചാണ് പുരസ്കാരം.
പാലാ രൂപതയുടെ സോഷ്യല് വെല്ഫെയര് സൊസൈറ്റിയുടെ നേതൃത്വത്തില് സംസ്ഥാന കൃഷി വകുപ്പിന്റെ സ്മോള് ഫാര്മേഴ്സ് അഗ്രി ബിസിനസ് കണ്സോര്ഷ്യം അനുവദിച്ച കര്ഷക ഉത്പാദക കമ്പനിയാണ് പാലാ സാന്തോം ഫാര്മര് പ്രൊഡ്യൂസര് കമ്പനി.
കഴിഞ്ഞ വര്ഷം ജൂലൈ 14 ന് കമ്പനിയുടെ പ്രധാന സംരംഭം എന്ന രീതിയില് കാര്ഷിക മൂല്യവര്ധിത ഉത്പന്ന നിര്്മാണ യൂണിറ്റ് സാന്തോം ഫുഡ് ഫാക്ടറി എന്ന പേരില് മുണ്ടുപാലത്ത് ഉദ്ഘാടനം ചെയ്യപ്പെട്ടു.
പാലാ രൂപതയുടെ ഉടമസ്ഥതയിലുള്ള മൂന്ന് ഏക്കര് സ്ഥലത്താണ് ഫാക് ടറി ആരംഭിച്ചത്. പ്രാദേശികമായി ലഭ്യമായ കാര്ഷിക വിഭവങ്ങളെയും കാര്ഷിക വിളകളെയും സംഭരിച്ച് സംസ്കരിച്ച് മൂല്യവര്ധിത ഉല്പന്നങ്ങളാക്കി മാറ്റി ആഭ്യന്തര വിപണിയിലും വിദേശ രാജ്യങ്ങളിലേക്കും എത്തിക്കുന്ന ഒരു കര്മ്മപരിപാടിക്കാണ് സാന്തോം ഫുഡ് ഫാക് ടറി പ്രാമുഖ്യം കൊടുക്കുന്നത്.
പാലനോവ എന്ന ബ്രാൻഡ് നെയിമിലാണ് പാലാ സാന്തോം ഉത്പന്നങ്ങള് വിപണിയിലുള്ളത്. ഫാക് ട റിയോടനുബന്ധിച്ച് ഫലവൃക്ഷതൈകളും പച്ചക്കറിതൈകളും ഉല്പ്പാദിപ്പിക്കുന്ന അഗ്രിമ സെന്ട്രല് നേഴ്സറിയും ഫ്രൂട്ട് വില്ലേജുമുണ്ട്.
Kerala
തിരുവനന്തപുരം: കാർഷിക ഗവേഷണത്തിനുള്ള എം.എസ്. സ്വാമിനാഥൻ അവാർഡിന് കേരള കാർഷിക സർവകലാശാലയിലെ ഡോ. ഹസീന ഭാസ്കർ അർഹയായി. മികച്ച കൃഷി ഓഫീസറായി വാഴയൂർ കൃഷിഭവനിലെ മുഹമ്മദ് മുനീർ ബിലാൽ തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച കർഷക വിദ്യാർഥിയായി ചേർത്തല ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കെ.എ. ആദിത്യനും മികച്ച വിദ്യാഭ്യാസ സ്ഥാപനമായി കൊല്ലം പള്ളിമണ് സിദ്ധാർഥ സെൻട്രൽ സ്കൂളും സ്പെഷൽ സ്കൂളായി അടിമാലി കാർമൽ ജ്യോതിയും അവാർഡുകൾ നേടി. മികച്ച കൃഷിക്കൂട്ടങ്ങൾക്കുള്ള പുരസ്കാരം നീലേശ്വരം അഗ്രോസർവീസ് സെന്ററും പോരുവഴി കാർഷിക കർമസേനയും പങ്കിട്ടു.
പൊതുമേഖലാ സ്ഥാപനങ്ങൾക്കുള്ള അവാർഡ് കണ്ണൂർ സെൻട്രൽ പ്രിസണും സ്വകാര്യ സ്ഥാപനങ്ങൾക്കുള്ള പുരസ്കാരം പീരുമേട് ഡെവലപ്മെന്റ് സൊസൈറ്റിക്കും ലഭിച്ചു. കാർഷിക പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ട്രാൻസ്ജെൻഡർ വിഭാഗത്തിൽ ഇത്തവണ നാമനിർദേശം ലഭിച്ചിട്ടില്ല.
കർഷകഭാരതി മാധ്യമ അവാർഡുകൾ അച്ചടി വിഭാഗത്തിൽ മലയാള മനോരമയിലെ ജിതിൻ ജോസിനും നവ മാധ്യമ വിഭാഗത്തിൽ കൽപ്പറ്റ സ്വദേശി അഭിലാഷ് കരിമുളയ്ക്കലിനും ദൃശ്യ മാധ്യമ വിഭാഗത്തിൽ കിസാൻ കൃഷിദീപം അസിസ്റ്റന്റ് ഡയറക്ടർ എസ്. മനോജിനും ലഭിച്ചു.
പൈതൃക കൃഷി, വിത്ത് സംരക്ഷണം എന്നിവയ്ക്കുള്ള പുരസ്കാരങ്ങൾ രാജ നാരായണൻ, കെ.കെ സേവ്യർ, പാലക്കാട്ടെ ഗോട്ടിയാർകണ്ടി ഉന്നതി എന്നിവർ പങ്കിട്ടു. പഴ വർഗ സംസ്കരണത്തിനും മൂല്യവർധനവിനുമുള്ള പുരസ്കാരം മലപ്പുറം തിരുവാലിയിലെ ജൂസ്ക്രഷ് പ്രൈവറ്റ് ലിമിറ്റഡ് കന്പനി കരസ്ഥമാക്കി.
District News
പാലാ: കെ.എം. മാണി എഡ്യൂക്കേഷണല് എക്സലന്സ് അവാര്ഡ് 2026ന്റെ പാലാ നിയോജക മണ്ഡലത്തിലെ വിദ്യാര്ഥികള്ക്കുള്ള പുരസ്കാരങ്ങള് കേരള കോണ്ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി എംപി 16ന് ഉച്ചകഴിഞ്ഞു 2.30 ന് പാലാ കിസ്കോ ബാങ്കിന്റെ ഓഡിറ്റോറിയത്തില് നടക്കുന്ന സമ്മേളനത്തില് സമ്മാനിക്കും. യൂത്ത് ഫ്രണ്ട്-എം പാലാ നിയോജകമണ്ഡലം പ്രസിഡന്റ് തോമസുകുട്ടി വരിക്കയില് അധ്യക്ഷത വഹിക്കുന്ന യോഗത്തില് സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടന് ഉള്പ്പെടെയുള്ള നേതാക്കള് പങ്കെടുക്കും.
എല്ലാ വിഷയങ്ങളിലും മുഴുവന് മാര്ക്ക് വാങ്ങുകയോ കുറഞ്ഞപക്ഷം ഏതെങ്കിലും ഒരു വിഷയത്തിനെങ്കിലും മുഴുവന് മാര്ക്കുവാങ്ങുകയോ ചെയ്തിട്ടുള്ള വിദ്യാര്ഥികള്ക്കും എല്ലാ വിഷയങ്ങളിലും ഫുള് എ പ്ലസ് വാങ്ങിയിട്ടുള്ള കുട്ടികള്ക്കുമാണ് യൂത്ത്ഫ്രണ്ട്-എം പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില് സമ്മാനങ്ങള് നല്കുന്നത്.
എല്ലാ ജില്ലകളിലും യൂത്ത് ഫ്രണ്ട്-എം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില് പുരസ്കാരങ്ങള് വിതരണം ചെയ്യും. പുരസ്കാരത്തിന് അര്ഹരായവര് https://awards.kyfm.co.in എന്ന ലിങ്ക് ഉപയോഗിച്ച് 11ന് മുമ്പായി രജിസ്റ്റര് ചെയ്യണം.
ഈ വര്ഷം പത്താം ക്ളാസിലും പ്ലസ്ടുവിലും മുഴുവന് വിഷയങ്ങളിലും എ പ്ലസ് നേടിയിട്ടുള്ള വിദ്യാര്ഥികള്ക്കും സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകളില് 90 ശതമാനമോ അതിനു മുകളിലോ മാര്ക്ക് നേടിയിട്ടുള്ള മുഴുവന് വിദ്യാര്ഥികള്ക്കും അവാര്ഡിന് അപേക്ഷിക്കാം.
കൂടുതല് വിവരങ്ങള്ക്ക് - തോമസുകുട്ടി വരിക്കയിൽ, പ്രസിഡന്റ്, യൂത്ത് ഫ്രണ്ട്-എം പാലാ നിയോജകമണ്ഡലം. ഫോൺ: 8547673583.
District News
കൊളത്തൂർ: മങ്കട ഉപജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്സ് സ്കൂളിനുള്ള അവാർഡ് കൊളത്തൂർ നാഷണൽ ഹൈസ്കൂൾ ഏറ്റുവാങ്ങി. മലപ്പുറം പ്ലാനിംഗ് സെക്രട്ടറിയറ്റ് കോണ്ഫറൻസ് ഹാളിൽ നടന്ന ജില്ലാതല ചടങ്ങിലാണ് മങ്കട ഉപജില്ലയിൽ ഒന്നാമതെത്തിയ കൊളത്തൂർ നാഷണൽ ഹയർ സെക്കൻഡറി സ്കൂളിനുള്ള അവാർഡ് പ്രധാനാധ്യാപകൻ പ്രകാശൻ ഏറ്റുവാങ്ങിയത്.
ഫസൽ തങ്ങൾ, അനുപമ ഉണ്ണികൃഷ്ണൻ, ജില്ലയിലെ വിവിധ സ്കൂളുകളിൽനിന്നുള്ള ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ പ്രതിനിധികൾ, പ്രധാനാധ്യാപകർ പങ്കെടുത്തു.
NRI
ന്യൂയോർക്ക്: മതസൗഹാർദ്ദം, മനുഷ്യസ്നേഹം, മതസ്വാതന്ത്ര്യം, അന്തർമത സംവാദം, ലോകസമാധാനം എന്നിവയ്ക്കായി ദേശീയ-അന്തർദേശീയ തലങ്ങളിൽ നൽകിയ വിശിഷ്ട സേവനങ്ങളെ മാനിച്ച് ഫൊക്കാനയുടെ (Federation of Kerala Associations in North America – FOKANA) ഹ്യൂമാനിറ്റേറിയൻ എക്സലൻസ് അവാർഡ് 2026 ഫാ. ജോസഫ് വർഗീസിന് സമ്മാനിക്കും.
ഫൊക്കാന പ്രസിഡന്റ് ഡോ. സാജിമോൻ ആന്റണിയും ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താനും സംയുക്തമായാണ് പ്രഖ്യാപനം നടത്തിയത്. 2026-ലെ ഫൊക്കാന ദേശീയ കൺവെൻഷനോടനുബന്ധിച്ച് പെൻസിൽവാനിയയിലെ Kalahari Resorts & Convention Center-ൽ നടക്കുന്ന ചടങ്ങിലാണ് പുരസ്കാരം സമ്മാനിക്കുക.
മതപരവും വംശീയവുമായ സംഘർഷങ്ങൾ നിലനിൽക്കുന്ന സമൂഹങ്ങളിൽ സമാധാനപരമായ സഹവർത്തിത്വത്തിനും പരസ്പര ബഹുമാനത്തിനും വേണ്ടി ദീർഘകാലമായി പ്രവർത്തിച്ചുവരുന്ന ഫാ. ജോസഫ് വർഗീസ് വിവിധ മതവിഭാഗങ്ങൾ തമ്മിലുള്ള സഹകരണവും സൗഹൃദവും വളർത്തുന്നതിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്.
ന്യൂയോർക്കിലെ Institute for Religious Freedom and Tolerance (IRFT)-ന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായും, ഐക്യരാഷ്ട്രസഭയുമായി സഹകരിക്കുന്ന Religions for Peace-ന്റെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗമായും National Council of Churches (NCC-USA)-ന്റെ ഇന്റർ-റിലീജിയസ് ഡയലോഗ് കോ-കൺവീനറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Holy Sophia Coptic School of Theology-യിൽ അഡ്ജങ്ട് പ്രൊഫസറായും പ്രവർത്തിച്ചുവരുന്നു. അമേരിക്കയിലെ സിറിയൻ ഓർത്തഡോക്സ് സഭയുടെ മലങ്കര അതിരൂപതയിലെ അഭിഷിക്ത വൈദികനുമാണ്.
ഒരു പതിറ്റാണ്ടിലേറെക്കാലം ജോർദാൻ, ലെബനൻ, ഈജിപ്ത് എന്നിവിടങ്ങളിലെ അഭയാർഥികൾക്കിടയിൽ സേവനം അനുഷ്ഠിച്ച അദ്ദേഹം, ഐഎസ്ഐഎസ് ആക്രമണങ്ങളിൽ ദുരിതമനുഭവിച്ച കുടുംബങ്ങൾക്ക് സഹായവും ആശ്വാസവും നൽകി.
പാക്കിസ്ഥാൻ, സിറിയ, മാൻമർ എന്നിവിടങ്ങളിലെ മതപീഡനമനുഭവിക്കുന്ന ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനായി ഐക്യരാഷ്ട്രസഭയുമായി സഹകരിച്ചും പ്രവർത്തിച്ചിട്ടുണ്ട്.
യുക്രെയ്ൻ യുദ്ധകാലത്ത് സമാധാനത്തിനായുള്ള അന്തർമത പ്രാർത്ഥനാ ദൗത്യത്തിന്റെ ഭാഗമായി കീവ് സന്ദർശിക്കുകയും ലോകസമാധാനത്തിനായുള്ള പ്രവർത്തനങ്ങളിൽ പങ്കാളിയാകുകയും ചെയ്തു.
2014 മുതൽ National Council of Churches-ന്റെ Interreligious Relations Convening Table-ൽ അംഗമായും പിന്നീട് കോ-കൺവീനറായും പ്രവർത്തിച്ച അദ്ദേഹം ഹിന്ദു, ബൗദ്ധ, സിഖ് മതനേതാക്കളുമായുള്ള ദേശീയ സംവാദങ്ങൾക്ക് നേതൃത്വം നൽകി.
മതപീഡനം, അസഹിഷ്ണുത, സാമൂഹിക നീതി, പരസ്പര ധാരണ എന്നിവ പ്രോത്സാഹിപ്പിക്കുന്ന നിരവധി സംരംഭങ്ങളിലും അദ്ദേഹം നിർണായക പങ്കുവഹിച്ചു.
Parliament of the World’s Religions, ഐക്യരാഷ്ട്രസഭ, National Council of Churches എന്നിവയുടെ വിവിധ വേദികളിലും ഫാ. ജോസഫ് വർഗീസ് സജീവ സാന്നിധ്യമായിരുന്നു.
Federation of Indian American Christian Organizations of North America (FIACONA)-യുടെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗമായും അദ്ദേഹം സേവനമനുഷ്ഠിച്ചുവരുന്നു.
മനുഷ്യത്വം, മതസൗഹാർദ്ദം, സമാധാനശ്രമങ്ങൾ, മതപീഡിതരുടെ സംരക്ഷണം, അന്തർദേശീയ സാമൂഹിക സേവനം എന്നിവയിൽ നൽകിയ അസാധാരണ സംഭാവനകളെ അംഗീകരിച്ചാണ് ഫൊക്കാനയുടെ ഹ്യൂമാനിറ്റേറിയൻ എക്സലൻസ് അവാർഡ് 2026 ഫാ. ജോസഫ് വർഗീസിന് നൽകുന്നതെന്ന് ഫൊക്കാന ഭാരവാഹികൾ അറിയിച്ചു.
District News
മാള: ഔട്ട്സ്റ്റാൻഡിംഗ് ഹയർ എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ദി ഇയർ 2026 പുരസ്കാരം മാള മെറ്റ്സ് സ്കൂൾ ഓഫ് എൻജിനിയറിംഗിന് ലഭിച്ചു. കേരളത്തിലെ പ്രമുഖ ബിസിനസ് പ്രസിദ്ധീകരണമായ ബിസിനസ് ഇൻസൈറ്റ് സംഘടിപ്പിച്ച ഹയർ എജ്യുക്കേഷൻ ലീഡർഷിപ്പ് അവാർഡ്സ് 2026 തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ. ഷാജു ആന്റണി അയ്നിക്കൽ, സിഇഒ ഡോ. ജോർജ് കോലഞ്ചേരി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
വിദ്യാഭ്യാസ മികവ്, വിദ്യാർത്ഥികേന്ദ്രീകൃത പഠനാന്തരീക്ഷം, ആധുനിക അക്കാദമിക് സംവിധാനങ്ങൾ, വ്യവസായ അധിഷ്ഠിത പരിശീലനം, ഗവേഷണ-നവീകരണ പ്രവർത്തനങ്ങൾ, മികച്ച പ്ലേസ്മെന്റ് നേട്ടങ്ങൾ, സാമൂഹിക പ്രതിബദ്ധതയോടെയുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ് അംഗീകാരം മെറ്റ്സ് സ്കൂൾ ഓഫ് എൻജിനിയറിംഗിന് ലഭിച്ചത്.
District News
തൃശൂർ: സിറ്റി പോലീസ് നടപ്പാക്കിയ ഡിജിറ്റലൈസ്ഡ് വാഹന പാർക്കിംഗ് സംവിധാനമായ "വഴികാട്ടി’ക്ക് ദേശീയ സ്കോച്ച് അവാർഡ്. ഭരണനിർവഹണത്തിലും സാങ്കേതികവിദ്യയിലുമുള്ള മികവിനാണ് പുരസ്കാരം. തൃശൂർ സിറ്റി പോലീസ് കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ്മുഖിന്റെ നേതൃത്വമാണ് പദ്ധതിയുടെ വിജയത്തിനു പിന്നിൽ.
വിവിഐപി സുരക്ഷാ ബന്ദവസുകൾ, തൃശൂർപൂരം പോലെയുള്ള വലിയ ഉത്സവങ്ങൾ, കലാകായികമേളകൾ എന്നിവ നടക്കുന്പോൾ പൊതുജനങ്ങൾക്ക് പാർക്കിംഗ് സൗകര്യം എളുപ്പമാക്കാനും മടക്കയാത്രയിൽ വാഹനം വേഗത്തിൽ കണ്ടെത്താനും സഹായിക്കുന്ന ക്യുആർ കോഡ് അധിഷ്ഠിത ലൊക്കേഷൻ ഫൈൻഡർ സംവിധാനമാണു വഴികാട്ടി.
വാഹനം പാർക്ക് ചെയ്യുന്ന സ്ഥലത്തെ ക്യുആർ കോഡ് സ്കാൻ ചെയ്യുന്പോൾ ലഭിക്കുന്ന ഗൂഗിൾ മാപ്പ് ലിങ്ക് വഴി വാഹനം കൃത്യമായി കണ്ടെത്താം. കൂടാതെ, ഓരോ പാർക്കിംഗ് കേന്ദ്രങ്ങളിലെയും തത്സമയ ഒഴിവുകൾ ഡിജിറ്റലായി അറിയാനും സുരക്ഷാ പരിശോധനകൾക്കും കുറ്റകൃത്യ അന്വേഷണങ്ങൾക്കും ഈ ഡാറ്റാബേസ് ഉപയോഗിക്കാനും സാധിക്കും.
തൃശൂർ സിറ്റി ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ് സബ് ഇൻസ്പെക്ടർ ബോബി ചാണ്ടിയാണ് സംവിധാനം രൂപകൽപ്പന ചെയ്തത്. കാഴ്ചകേൾവി പരിമിതർക്കായുള്ള "ബഡ്ഡി സീബ്ര’, ബ്രീത്ത് ആൽക്കോമീറ്റർ എന്നിവയും ഇദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങളാണ്.
Business
കൊച്ചി: കേരള മാനേജ്മെന്റ് അസോസിയേഷന് എംഎസ്എംഇ ആക്ടിവിറ്റീസ് 2026-27, വ്യവസായ വകുപ്പ് അഡീഷണല് ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഉദ്ഘാടനം ചെയ്തു.
കേന്ദ്രസർക്കാരിന്റെ എംഎസ്എംഇ വിഭാഗം നാഷണല് ഇന്ഡസ്ട്രീസ് കോര്പറേഷന് ലിമിറ്റഡ് സ്റ്റേറ്റ് ഹെഡ് ഗ്രേസ് റെജി വിശിഷ്ടാതിഥിയായിരുന്നു.
തൊഴിൽ അന്വേഷിക്കുന്നവരില്നിന്ന് തൊഴില് സൃഷ്ടിടിക്കുന്നവരായി മാറുന്ന മനോഭാവമാണ് കേരളത്തിലിന്ന് ഏറ്റവും വലിയ മാറ്റം സൃഷ്ടിക്കുന്നതെന്ന് മുഹമ്മദ് ഹനീഷ് പറഞ്ഞു. കെഎംഎ പ്രസിഡന്റ് അല്ജിയേഴ്സ് ഖാലിദ് അധ്യക്ഷത വഹിച്ചു.
എംഎസ്എംഇ മേഖലയിലെ ഏറ്റവും മികച്ച വനിതാ സംരംഭകയ്ക്കും എംഎസ്എംഇ മേഖലയിലെ ഏറ്റവും മികച്ച സ്റ്റാര്ട്ടപ്പിനും ഈ വര്ഷം മുതല് പുരസ്കാരം നല്കുമെന്ന് കെഎംഎ ഭാരവാഹികള് അറിയിച്ചു.
District News
പാലക്കാട്: ഗ്രീൻഫീൽഡ് ഫൗണ്ടേഷന്റെ ‘ഗ്രീൻഫീൽഡ് കാർഷികപ്രതിഭ പുരസ്കാരം-2026’ന് നല്ലേപ്പിള്ളി സ്വദേശിയായ മാതൃകാകർഷകൻ സി.ജെ. സ്കറിയാപിള്ളയെ തെരഞ്ഞെടുത്തു.
പ്രശംസാപത്രവും 10,001 രൂപയുടെ പുരസ്കാരവും ഉൾപ്പെടുന്നതാണ് അവാർഡെന്ന് ഫൗണ്ടേഷൻ ചെയർമാൻ കെ.സി. പ്രീത് പത്രസമ്മേളനത്തിൽ അറിയിച്ചു.
സമ്മിശ്രകൃഷി, സംയോജിത കൃഷി, മത്സ്യകൃഷി, മൃഗസംരക്ഷണം, ക്ഷീരോത്പാദനം, മൂല്യവർധിത ഉത്പന്ന നിർമാണം, ബ്രാൻഡിംഗ്, വിപണനം, ഫാം ടൂറിസം തുടങ്ങിയ മേഖലകളെ സമഗ്രമായി സംയോജിപ്പിച്ച് കാർഷികരംഗത്ത് ശ്രദ്ധേയമായ മാതൃക സൃഷ്ടിച്ചതാണ് സ്കറിയാപിള്ളയെ പുരസ്കാരത്തിന് അർഹനാക്കിയത്. 2025ലെ സംസ്ഥാന സർക്കാരിന്റെ കർഷകോത്തമ പുരസ്കാരം നേടിയിട്ടുള്ള സ്കറിയാപിള്ള ‘തനിമ ഫാം ലൈഫ്’ എന്ന സംരംഭത്തിലൂടെ കാർഷിക മേഖലയ്ക്ക് പുതിയ ദിശാബോധം നൽകിയ വ്യക്തിയാണ്.
ചെലവുകുറഞ്ഞ കാലിത്തീറ്റ വിതരണംവഴി ക്ഷീരകർഷകരെ സഹായിക്കുന്നതിനൊപ്പം, എം.എസ്. സ്വാമിനാഥൻ സ്മാരക കർഷക പരിശീലനകേന്ദ്രം മുഖേന സ്മാർട്ട് ഫാമിംഗ് പരിശീലനവും ‘ഹരിത കൃതം’ പദ്ധതിയിലൂടെ വിദ്യാർഥികൾക്കും ഗവേഷകർക്കും മാർഗനിർദേശവും നൽകിവരുന്നു. കുടുംബകൃഷിയും അഗ്രോബിസിനസും സംയോജിപ്പിച്ച മാതൃകയും അദ്ദേഹം വികസിപ്പിച്ചെടുത്തിട്ടുണ്ട്. പ്രഥമ നെൽകതിർ അവാർഡ് ജേതാവ് ടി.എ. വിശ്വനാഥൻ, ഡോ.എൻ. ശുദ്ധോദനൻ, കെ.സി. പ്രീത് എന്നിവരടങ്ങിയ അവാർഡ് നിർണയ സമിതിയാണ് സ്കറിയാപിള്ളയെ ഏകകണ്ഠമായി തെരഞ്ഞെടുത്തത്.
പത്രസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ കെ.സി. പ്രീത്, സ്വാഗതസംഘം ജനറൽ കണ്വീനർ സനു എം. സനോജ്, ഗ്രീൻ ഫീൽഡ് ഫാർമേഴ്സ് ക്ലബ് ചീഫ് കോ- ഓർഡിനേറ്റർ പി.ആർ. പ്രജയ്, ക്ലബ് സിഇഒ എൻ. ദിനേഷ് എന്നിവർ പങ്കെടുത്തു.
District News
അങ്കമാലി: സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായി കെഎസ്ആർടിസി സ്ഥാനത്തെ വിവിധ ഡിപ്പോകളിൽ നടത്തിയ പ്രവർത്തന വിലയിരുത്തലിൽ മികച്ച കണ്ടക്ടറായി അങ്കമാലി യൂണിറ്റിലെ തുറവൂർ തലക്കോട്ടുപറമ്പ് സ്വദേശി കെ.വി. ഷാജു തെരഞ്ഞെടുക്കപ്പെട്ടു. മികച്ച വരുമാനം, പ്രതിദിന ഹാജർ, സമയകൃത്യത, യാത്രക്കാരോടുള്ള പെരുമാറ്റം, കൃത്യമായ ഡ്യൂട്ടി നിർവഹണം എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ അവാർഡ് ഏറ്റുവാങ്ങും.
District News
ആലുവ: ഡോ. ടോണി ഫെർണാണ്ടസിന്റെ പത്നി ഡോ. യുവോൺ ഫെർണാണ്ടസിന്റെ സ്മരണാർഥമുള്ള പുരസ്കാരവും ഇരുപത്തയ്യായിരം രൂപയുടെ കാഷ് അവാർഡും ജനസേവ ഉഡാൻ അക്കാഡമിക്ക്. ആലുവയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഡയറക്ടർ ഡോ. സുനിൽ ജോസിന് പുരസ്കാരം സമ്മാനിച്ചു. ചേരിപ്രദേശങ്ങളിൽ നിന്നുള്ള ആയിരത്തോളം കുട്ടികൾ ജനസേവ ഉഡാൻ അക്കാഡമിയിൽ വിദ്യാഭ്യാസം നേടുന്നുണ്ട്.
District News
കൊല്ലം: അമേരിക്കയിലെ ടെക്സാസ് സംസ്ഥാനത്തെ ഡാളസില് 2026 21 മുതല് 24 വരെ നടക്കുന്ന വേള്ഡ് മലയാളി കൗണ്സിലിന്റെ 15-ാമത് ഗ്ലോബല് ബൈനിയല് സമ്മേളനത്തില് ഗാന്ധിഭവന് ഇന്റര്നാഷണല് ട്രസ്റ്റിന്റെ സ്ഥാപക സെക്രട്ടറിയും മാനേജിംഗ് ട്രസ്റ്റിയുമായ പുനലൂര് സോമരാജനെ ‘ഡോ. പി.എ. ഇബ്രാഹിം ഹാജി സ്മാരക വേള്ഡ് മലയാളി ഹ്യൂമാനിറ്റേറിയന് ഗോള്ഡന് ലാന്റണ് അവാര്ഡ്' നല്കി ആദരിക്കും.
കൊല്ലം ജില്ലയില് പത്തനാപുരം ആസ്ഥാനമായി പ്രവര്ത്തിക്കുന്ന ഗാന്ധിഭവന്റെ സേവനങ്ങളെ മാനിച്ചാണ് പുരസ്കാരം സമ്മാനിക്കുന്നത്.
District News
കാഞ്ഞങ്ങാട്: നോര്ത്ത് കോട്ടച്ചേരി റെഡ് സ്റ്റാര് യൂത്ത് സെന്റര് കൂര്മല് എഴുത്തച്ഛന് പുരസ്കാരത്തിന് അംബികാസുതന് മാങ്ങാട് അര്ഹനായി. 10,000 രൂപയും ശില്പവും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം 26നു വൈകുന്നേരം ആറിന് നടക്കുന്ന തിരുവോണാഘോഷ പരിപാടിയില് മുന് സ്പീക്കര് എ.എന്. ഷംസീര് സമ്മാനിക്കും.
പത്രസമ്മേളനത്തില് എ. അശോകന്, പി.വി. ഉണ്ണികൃഷ്ണന്, ജി.കെ. ഗോകുല്, എം.വി. രാഘവന്, എം. സുനില്, എം.വി. ദിലീപ് എന്നിവര് പങ്കെടുത്തു.
District News
തൃശൂർ: ഓൾഇന്ത്യ മാജിക് ആൻഡ് ഹിപ്നോട്ടിക് ഓർഗനൈസേഷൻ ഏർപ്പെടുത്തിയ കേ രളത്തിലെ മികച്ച ഹിപ്നോതെ റാപ്പിസ്റ്റിനുള്ള അവാർഡിന് തൃശൂർ മാപ്രാണം സ്വദേശിനി കെ.വി. വിനീത അർഹയായി. 15നു സാഹിത്യ അക്കാദമി ഹാളിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.
District News
കുഴിക്കാട്ടുശേരി: ഭാഷയേയും ഭാവുകത്വത്തേയും നവീകരിക്കുന്നതാണ് വിവർത്തന സാഹിത്യമെന്നും പൊതുമണ്ഡലത്തെ നിരന്തരം നവീകരിക്കാനും പ്രതിരോധസജ്ജമാക്കാനും അതുസഹായകമാകുമെന്നും കെ.ജി. ശങ്കരപ്പിള്ള അഭിപ്രായപ്പെട്ടു.
പ്രമുഖ വിവർത്തന സാഹിത്യകാരനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന ഇ.കെ.ദിവാകരൻ പോറ്റിയുടെ 21-ാം ചരമ വാർഷികത്തിൽ കുഴിക്കാട്ടുശേരി ഗ്രാമിക സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ദിവാകരൻ പോറ്റിയുടെ പേരിലുള്ള വിവർത്തന പുരസ്കാരം അദ്ദേഹം തുന്പൂർ ലോഹിതാക്ഷനു സമ്മാനിച്ചു. പോറ്റി മാഷിന്റെ കുടുംബാംഗങ്ങളുടെ സഹകരണത്തോടെയാണ് 20, 000 രൂപയും സ്മൃതിഫലകവും പ്രശസ്തിപത്രവും ഉൾപ്പെടുന്ന പുരസ്കാരം ഏർപ്പെടുത്തിയത്. ഗ്രാമിക ആരംഭിക്കുന്ന ഇ.കെ. ദിവാകരൻ പോറ്റി സ്മാരക വായനശാല ആൻഡ് ഡിജിറ്റൽ ലൈബ്രറിയുടെ ഉദ്ഘാടനവും കെജിഎസ് നിർവഹിച്ചു. കവി പി.എൻ. ഗോപീകൃഷ്ണൻ അധ്യക്ഷനായി.
ഇന്ത്യൻ ഭരണഘടനയും പൗരത്വസങ്കല്പവും എന്ന വിഷയത്തിൽ അഡ്വ.വി.എൻ. ഹരിദാസ് സ്മാരകപ്രഭാഷണവും പ്രഫ. കുസുമം ജോസഫ് അനുസ്മരണപ്രസംഗവും നടത്തി. വടക്കേടത്ത് പത്മനാഭൻ പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി. ആശ എടമന പ്രശസ്തിപത്രം വായിച്ചു. ഡോ. ടി.എം.സോമലാൽ, ഗ്രാമിക പ്രസിഡന്റ് പി.കെ. കിട്ടൻ, സെക്രട്ടറി എൻ.പി. ഷിന്റോ എന്നിവർ പ്രസംഗിച്ചു. ചാലക്കുടി ഗവ. പിഎംജി കോളജ് മലയാള വിഭാഗത്തിന്റെ സഹകരണത്തോടെയായിരുന്നു പരിപാടി.