തിരുവനന്തപുരം: പ്രേംനസീര്‍ സുഹൃത് സമിതി വനിതാ വിഭാഗത്തിന്റെ ഈ വര്‍ഷത്തെ പ്രേംനസീര്‍ വനിതാരത്ന പുരസ്ക്കാരം ചലച്ചിത്രതാരം സോനാ നായര്‍ക്ക് സമര്‍പ്പിക്കുമെന്നു ചെയര്‍പേഴ്സണ്‍ ഷംസ് അബ്ദീനും കണ്‍വീനര്‍ ഡോ. ഗീതാ ഷാനവാസും അറിയിച്ചു.
ലോക വനിതാദിനമായ മാര്‍ച്ച് എട്ടിനു വൈകുന്നേരം ആറിനു തമ്പാനൂര്‍ ഹൈലാന്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനും നടനുമായ പ്രേംകുമാര്‍ പുരസ്കാരം സമര്‍പ്പിക്കുമെന്നു സമിതി ഭാരവാഹികളായ തെക്കന്‍ സ്റ്റാര്‍ ബാദുഷ, പനച്ചമൂട് ഷാജഹാന് എന്നിവര്‍ അറിയിച്ചു.