പെരിനാട് : കലാവേദി വനിതാരംഗത്തിന്റെ വാർഷികാഘോഷത്തിന്റെയുംസർഗകേളി 2026 അവധിക്കാല ക്യാമ്പിന്റെ സമാപനത്തിന്റെയും പൊതുസമ്മേളനം വനിതാരംഗം പ്രസിഡന്റ് വസന്ത സദാനന്ദന്റെ അധ്യക്ഷതയിൽ കൊല്ലം മേയർ എ.കെ.ഹഫീസ് ഉദ്ഘാടനം ചെയ്തു.
കലാവേദി വനിതാരംഗം ഏർപെടുത്തിയിട്ടുള്ള കലാ -സാംസ്കാരിക സാമൂഹിക വിദ്യാഭ്യാസ മേഖലയിലെ മികച്ച പ്രവർത്തനത്തിനുള്ള വനിതാ രത്നം പുരസ്കാരം അഭിനേത്രിയും സംഘാടകയും സംവിധായികയുമായ ഉഷാ ഉദയനു മേയർ സമ്മാ നിച്ചു. കൊല്ലം കോർപറേഷൻ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എസ്. ഗോപകുമാർ, അഞ്ചാലുംമൂട് വെസ്റ്റ് കൗൺസിലർ റീജ സുഗുണൻ, ഗ്രന്ഥശാല നേതൃസമിതി കൺവീനർ എൻ. ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
Tags : nattu vishesham Women's Award