x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏ​നാ​ദി​മം​ഗ​ല​ത്ത് മെ​ഡി​ക്ക​ൽ ബ​യോ​വേ​സ്റ്റ് സം​സ്ക​ര​ണ പ്ലാ​ന്‍റി​നു വീ​ണ്ടും സ​ജീ​വ​നീ​ക്കം

വെബ് ഡെസ്ക്
Published: July 19, 2026 01:11 AM IST | Updated: July 19, 2026 01:11 AM IST

ഇ​ള​മ​ണ്ണൂ​ർ ഇം​ഗ്ഷ​നു സ​മീ​പം​ കി​ൻ​ഫ്രാ പാ​ർ​ക്ക് റോ​ഡി​ന്‍റെ ഓ​ര​ത്ത് മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റി​നാ​യി ക​ണ്ടെ​ത്തി​യ സ്ഥ​ലം.

പ​ത്ത​നം​തി​ട്ട: ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഏ​നാ​ദി​മം​ഗ​ലം കി​ൻ​ഫ്രാ പാ​ർ​ക്കി​ൽ ല​ക്ഷ്യ​മി​ട്ടി​ട്ടു​ള്ള മെ​ഡി​ക്ക​ൽ ബ​യോ​വേ​സ​റ്റ് ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റി​നു​ള്ള നീ​ക്ക​ങ്ങ​ൾ വീ​ണ്ടും സ​ജീ​വ​മാ​യി. പ്ര​ദേ​ശ​വാ​സി​ക​ളെ ബോ​ധ​വ​ത്ക​രി​ച്ച് പ​ദ്ധ​തി നി​ർ​ദേ​ശം അം​ഗീ​ക​രി​പ്പി​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് തു​ട​ർ ന​ട​പ​ടി​ക​ൾ. ഇ​തി​നി​ടെ പ​ദ്ധ​തി​ക്കെ​തി​രേ പ്ര​ദേ​ശ​ത്ത് ജ​ന​രോ​ഷം ശ​ക്ത​വു​മാ​ണ്.

കേ​ര​ള​ത്തി​ൽ നി​ല​വി​ൽ മ​ല​മ്പു​ഴ​യി​ൽ മാ​ത്ര​മാ​ണ് ഇ​ത്ത​ര​ത്തി​ൽ മെ​ഡി​ക്ക​ൽ ബ​യൊ വെ​യ്സ്റ്റ് ട്രീ​റ്റ്മെ​ന്‍റ്് പ്ലാ​ന്‍റുു​ള്ള​ത്. ര​ണ്ടാ​മ​ത്തെ പ്ലാ​ന്‍റാ​ണ് ഏ​നാ​ദി​മം​ഗ​ലം ഇ​ള​മ​ണ്ണൂ​രി​ൽ നി​ർ​മി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടി​രി​ക്കു​ന്ന​ത്. നാ​ട്ടു​കാ​രു​ടെ എ​തി​ർ​പ്പി​നെ വ​ക​വ​യ്ക്കാ​തെ, പ​ദ്ധ​തി​ക്ക് ഭാ​ഗി​ക പ​രി​സ്ഥി​തി അ​നു​മ​തി നേ​ര​ത്തേ ന​ൽ​കി​യി​രു​ന്നു.

കാ​യം​കു​ളം - പു​ന​ലൂ​ർ റോ​ഡി​ൽ ഇ​ള​മ​ണ്ണൂ​ർ ജം​ഗ്ഷ​നി​ൽ നി​ന്നും കി​ൻ​ഫ്രാ റോ​ഡി​ലൂ​ടെ കേ​വ​ലം 500 മീ​റ്റ​ർ സ​ഞ്ച​രി​ച്ചാ​ൽ റോ​ഡി​ന്‍റെ വ​ല​തു​ഭാ​ഗ​ത്താ​ണ് നി​ർ​ദിഷ്ട പ​ദ്ധ​തി മേ​ഖ​ല. പ​ണ്ട് സ്കീ​ന്ന​ർ​പു​രം എ​സ്റ്റേ​റ്റി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്ന പ്ര​ദേ​ശ​മാ​ണ്. മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​ന്‍റെ 2016 ഡി​സം​ബ​ർ 20 ലെ ​പൊ​തു ബ​യോ​മെ​ഡി​ക്ക​ൽ വേയ്സ്റ്റ് ട്രീ​റ്റ്മെ​ന്‍റ് ആ​ൻഡ‌് ഡി​സ്പോ​സ​ൽ ഫെ​സി​ലി​റ്റീ​സ് നി​യ​മ പ്ര​കാ​രം വ്യ​വ​സാ​യ പാ​ർ​ക്കു​ക​ളി​ൽ പോ​ലും മാ​ലി​ന്യ സം​സ്‌​ക​ര​ണ പ്ലാ​ന്‍റ് സ്ഥാ​പി​ക്ക​ണ​മെ​ങ്കി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ൽ നി​ന്നും 200 മീ​റ്റ​ർ ദൂ​ര​പ​രി​ധി പാ​ലി​ച്ചി​രി​ക്ക​ണ​മെ​ന്ന് നി​ഷ്‌​ക​ർ​ഷി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ 2017 ഒ​ക്ടോ​ബ​ർ 10 -ലെ ​ഉ​ത്ത​ര​വ് അ​നു​സ​രി​ച്ച് മാ​ലി​ന്യ​ങ്ങ​ൾ പു​ന​രു​പ​യോ​ഗം ചെ​യ്യു​ന്ന​തി​നാ​യി നി​ർ​മി​ക്കു​ന്ന പ്ലാ​ന്‍റി​നെ ഓ​റ​ഞ്ച് വി​ഭാ​ഗ​ത്തി​ലാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

ഇ​ള​മ​ണ്ണൂ​ർ മേ​ഖ​ല​യി​ലെ സ്കി​ന്ന​ർ​പു​രം കു​ന്നി​ന് മു​ക​ളി​ൽ പ്ലാ​ന്‍റ് സ്ഥാ​പി​ത​മാ​യാ​ൽ മൊ​ട്ട​ക്കുന്നി​ന് മു​ക​ളി​ൽ നി​ന്നും മാ​ലി​ന്യം മ​ഴ വെ​ള്ള​ത്തി​ൽ ഒ​ലി​ച്ച് സ​മീ​പ​മേ​ഖ​ല​യി​ലേ​ക്ക് വ്യാ​പി​ക്കു​മെ​ന്ന​തു​ൾ​പ്പെ​ടെ ആ​ശ​ങ്ക നി​ല​നി​ൽ​ക്കു​ക​യാ​ണ്.
പ്ര​തി​ദി​നം 75,000 ലി​റ്റ​ർ വെ​ള്ള​മാ​ണ് മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​ന് ആ​വ​ശ്യ​മാ​യി വ​രു​ന്ന​ത്. ക​ല്ല​ട​യാ​റ്റി​ലെ ജ​ല​മാ​കാം ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ക. സം​സ്‌​ക​ര​ണം ക​ഴി​ഞ്ഞ് അ​ധി​കം വ​രു​ന്ന മ​ലി​ന ജ​ലം ഒ​ഴു​കി തോ​ട്ടി​ലൂ​ടെ ന​ദി​യി​ൽ എ​ത്തി​ച്ചേ​രാ​നു​ള്ള സാ​ധ്യ​ത​യും ഏ​റെ​യാ​ണ്.​ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ മു​ൻ​നി​ർ​ത്തി പ​ദ്ധ​തി​യെ​ക്കു​റി​ച്ച് ആ​ലോ​ചി​ച്ച​പ്പോ​ൾ ത​ന്നെ എ​തി​ർ​പ്പു​ക​ളു​യ​ർ​ന്ന​താ​ണ്. ര​ണ്ടു​വ​ർ​ഷം മു​ന്പ് പ​ദ്ധ​തി​ക്കാ​യി നീ​ക്കം സ​ജീ​വ​മാ​യ​പ്പോ​ൾ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മാ​ണ് പ്ര​ദേ​ശ​ത്തു​യ​ർ​ന്ന​ത്.

ജ​ന​വാ​സ മേ​ഖ​ല ­­പ്ര​ധാ​ന പ്ര​ശ്നം

പ​ദ്ധ​തി സ്ഥ​ല​ത്തു നി​ന്നും നൂ​റു മീ​റ്റ​ർ പ​രി​ധി​യി​ൽ ത​ന്നെ ജ​ന​വാ​സ മേ​ഖ​ല​യു​ണ്ടെ​ന്ന​താ​ണ് പ്ര​ധാ​ന പ്ര​ശ്നം. കൂ​ടാ​തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ, സ്‌​കൂ​ളു​ക​ൾ, ബാ​ങ്ക്, ഇ​ള​മ​ണ്ണൂ​ർ ശ്രീ ​നാ​രാ​യ​ണ​പു​രം ക്ഷേ​ത്രം, കു​ന്നി​ട മ​ല​ന​ട എ​ന്നി​വ​യു​മു​ണ്ട്. എ​ന്നാ​ൽ ബ​യോ മെ​ഡി​ക്ക​ൽ വേ​സ്റ്റ് ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റ് പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണം ഉ​ണ്ടാ​ക്കി​ല്ലെ​ന്നാ​ണ് ഐ​എം​എ​യു​ടെ വി​ശ​ദീ​ക​ര​ണം. പാ​ല​ക്കാ​ട് പ്ലാ​ന്‍റ് ഉ​ദാ​ഹ​രി​ച്ചാ​ണ് അ​വ​രു​ടെ നീ​ക്ക​ങ്ങ​ൾ. കു​ടി​വെ​ള്ളം മ​ലി​ന​മാ​കു​മെ​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ആ​ശ​ങ്ക അ​സ്ഥാ​ന​ത്താ​ണ്. സം​സ്ഥാ​ന​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ബ​യോ മെ​ഡി​ക്ക​ൽ സം​സ്ക​ര​ണ​ത്തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ളു​ണ്ടാ​കേ​ണ്ട​ത് ആ​വ​ശ്യ​മാ​ണ്. ജ​ന​വാ​സ മേ​ഖ​ല പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കി​യും പ​രിസ്ഥി​തി പ്ര​ത്യാ​ഘാ​തം കു​റ​ച്ചു​മാ​യി​രി​ക്കും പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക​യെ​ന്ന​താ​ണ് ഐ​എം​എ​യു​ടെ വി​ശ​ദീ​ക​ര​ണം.

പ​ദ്ധ​തി​ക്കാ​യി ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ കി​ൻ​ഫ്രാ ഇ​ൻ​ഡ​സ്ട്രി​യ​ൽ അ​സോ​സി​യേ​ഷ​ന് അ​പേ​ക്ഷ ന​ൽ​കി​യ​തി​നു ശേ​ഷം അ​തി വേ​ഗ​ത്തി​ലാ​ണ് തു​ട​ർ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യ​ത്. മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​ന്‍റെ അ​നു​മ​തി​ക്കാ​യി 2022 ഓ​ഗ​സ്റ്റ് എ​ട്ടി​നാ​ണ് അ​സോ​സി​യേ​ഷ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​ത്. ര​ണ്ട് ദി​വ​സ​ത്തി​ന് ശേ​ഷം 11 ന് ​മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് അ​ധി​കൃ​ത​ർ എ​ത്തി സ്ഥ​ല പ​രി​ശോ​ധ​ന ന​ട​ത്തി. ച​രി​ഞ്ഞ പ​ദ്ധ​തി മേ​ഖ​ല​യും തൊ​ട്ട​ടു​ത്തു​ള്ള ജ​ന​വാ​സ മേ​ഖ​ല​യും ജ​ല സ്രോ​ത​സു​ക​ളും അ​ധി​കൃ​ത​ർ ക​ണ്ടി​ട്ടും അ​തൊ​ന്നും വ​ക​വ​യ്ക്കാ​തെ പ​ദ്ധ​തി​ക്ക് അ​നു​മ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

പ​ദ്ധ​തി​ക്ക് പരിസ്ഥി​തി അ​നു​മ​തി ല​ഭി​ക്ക​ണ​മെ​ങ്കി​ൽ ജ​നാ​ഭി​പ്രാ​യം തേ​ടേ​ണ്ട​ത് ആ​വ​ശ്യ​മാ​ണെ​ന്നി​രി​ക്കെ, 2024 സെ​പ്റ്റം​ബ​ർ ഏ​ഴി​ന് പ​ദ്ധ​തി മേ​ഖ​ല​യ്ക്ക് സ​മീ​പ​മു​ള്ള മോ​ർ​ണിം​ഗ് സ്റ്റാ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. 900-ൽ ​പ​രം നാ​ട്ടു​കാ​രാ​ണ് തെ​ളി​വെ​ടു​പ്പി​ൽ പ​ദ്ധ​തി​യെ എ​തി​ർ​ത്ത​തെ​ന്ന് കു​ന്നി​ട ചാ​യ​ലോ​ട് അ​തി​ജീ​വ​ന സ​മി​തി ക​ൺ​വീ​ന​ർ കെ. ​എം. ജ​യ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു. കൂ​ടാ​തെ പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ നി​ര​വ​ധി വാ​ർ​ഡു​ക​ളി​ൽ പ​ദ്ധ​തി​ക്കെ​തി​രേ യോ​ഗ​ങ്ങ​ൾ ന​ട​ത്തി അ​ഭി​പ്രാ​യ സ്വ​രൂ​പ​ണ​ത്തി​നു ശേ​ഷം നി​വേ​ദ​ന​വും ന​ൽ​കി. ‌

സം​സ്ഥാ​ന​ത്തെ ര​ണ്ടാ​മ​ത്തെ ബ​യോ മെ​ഡി​ക്ക​ൽ മാ​ലി​ന്യ സം​സ്‌​ക​ര​ണ പ്ലാ​ന്‍റാ​ണ് ഏ​നാ​ദി​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ ഇ​ള​മ​ണ്ണൂ​രി​ൽ വ​രു​ന്ന​ത്. പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ മ​ല​മ്പു​ഴ​യി​ൽ 25 ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് പ്ലാ​ന്‍റെ​ങ്കി​ൽ ഇ​വി​ടെ കേ​വ​ലം മൂ​ന്നേ​ക്ക​ർ സ്ഥ​ല​ത്താ​ണ് ദ​ക്ഷി​ണ കേ​ര​ള​ത്തി​ലെ ബ​യോ മെ​ഡി​ക്ക​ൽ മാ​ലി​ന്യ​ങ്ങ​ൾ സം​സ്‌​ക​രി​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്.

Tags :

Recent News

Corehub Up