x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ത്ത​നം​തി​ട്ട ബ​സ് സ്റ്റാ​ൻ‌​ഡി​ൽ മ​തി​യാ​യ ഇ​രി​പ്പി​ട​ങ്ങ​ൾ സ​ജ്ജീക​രി​ക്ക​ണം: മ​നു​ഷ്യ​വ​കാ​ശ ക​മ്മീ​ഷ​ൻ

വെബ് ഡെസ്ക്
Published: July 19, 2026 01:18 AM IST | Updated: July 19, 2026 01:18 AM IST

പ​ത്ത​നം​തി​ട്ട: ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ വ​ന്നു​പോ​കു​ന്ന പ​ത്ത​നം​തി​ട്ട കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ൽ മ​തി​യാ​യ ഇ​രി​പ്പി​ട​ങ്ങ​ൾ സ​ജ്ജീ​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ ജ​സ്റ്റീ​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ്.

മ​ഴ​പെ​യ്യു​മ്പോ​ൾ വെ​ള്ളം വ​രാ​ന്ത​യി​ൽ പ​തി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ളു​ണ്ടാ​ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു. സ്റ്റാ​ൻ​ഡി​നു​ള്ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ട​ക​ളി​ലെ സാ​ധ​ന​ങ്ങ​ൾ യാ​ത്ര​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കാ​ത്ത ത​ര​ത്തി​ൽ ക്ര​മീ​ക​രി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ കെ​എ​സ്ആ​ർ​ടി​സി എം​ഡി​ക്ക് നി​ർ​ദേ​ശം ന​ൽ​കി. പ​ത്ത​നം​തി​ട്ട കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ലെ ബു​ദ്ധി​മു​ട്ടു​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

കെ​എ​സ്ആ​ർ​ടി​സി എം​ഡി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. വി​വി​ധ ബ​സ് സ്റ്റേ​ഷ​നു​ക​ൾ ന​വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​ത്ത​നം​തി​ട്ട ഡി​പ്പോ​യി​ൽ യാ​ത്ര​ക്കാ​ർ​ക്ക് കൂ​ടു​ത​ൽ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് സി​എ​സ്ആ​ർ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് വ​നി​താ, കു​ടും​ബ യാ​ത്ര​ക്കാ​രു​ടെ കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ന്‍റെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞു. ശീ​തി​ക​രി​ച്ച വി​ശ്ര​മ​മു​റി, തി​രു​വ​ന​ന്ത​ര​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് ബ​സ് സ​ർ​വീ​സ് എ​ന്നി​വ ആ​രം​ഭി​ക്കും.

Tags : Nattuvishesham District News

Recent News

Corehub Up