പത്തനംതിട്ട: ഉപതെരഞ്ഞെടുപ്പിനു മുന്നോടിയായി പത്തനംതിട്ട ജില്ലയിലെ കുന്നന്താനം ഗ്രാമപഞ്ചായത്തിലെ വള്ളോക്കുന്ന് (സ്ത്രീ സംവരണം), കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ ഓതറ (പട്ടികജാതി സംവരണം), റാന്നി ഗ്രാമ പഞ്ചായത്തിലെ ബ്ലോക്കുപടി (സ്ത്രീ സംവരണം), അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ കല്ലേലി (പട്ടികജാതി സംവരണം) എന്നീ തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലെ വോട്ടര്‍ പട്ടിക പുതുക്കുന്നു. \
2025ലെ പൊതുതെരഞ്ഞെടുപ്പനു വേണ്ടി ഉപയോഗിച്ച വോട്ടര്‍പട്ടിക അടിസ്ഥാനമാക്കിയുള്ള കരട് വോട്ടര്‍ പട്ടിക 21ന് പ്രസിദ്ധീകരിക്കും. 2026 ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ് തികഞ്ഞവര്‍ക്ക് പേര് ചേര്‍ക്കാം. പേര് ചേര്‍ക്കാനുള്ള അപേക്ഷകളും ആക്ഷേപങ്ങളും ഓഗസ്റ്റ് അഞ്ചുവരെ സ്വീകരിക്കും. അന്തിമ വോട്ടര്‍ പട്ടിക ഓഗസ്റ്റ് 19ന് പ്രസിദ്ധീകരിക്കും. അപേക്ഷകള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ www.sec.kerala.gov.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്ന് ജില്ലാ കളക്ടര്‍ എ നിസാമുദീന്‍ അറിയിച്ചു.
പട്ടികയിലെ ഉള്ളടക്കത്തില്‍ ഭേദഗതി വരുത്തുന്നതിനും നിയോജക മണ്ഡലം, വാര്‍ഡ് എന്നിവയില്‍ സ്ഥാനമാറ്റം വരുത്തുന്നതിനുമുള്ള അപേക്ഷകളും ഓണ്‍ലൈന്‍ ആയി നല്‍കാം. എന്നാല്‍ പേര് ഒഴിവാക്കാന്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത അപേക്ഷകളുടെ പ്രിന്റ് ഔട്ട് നേരിട്ടോ തപാല്‍ വഴിയോ ഇലക്ട്രറല്‍ രജിസ്ട്രേഷന് ഓഫീസര്‍ക്ക് നല്‍കണം. കോര്‍പറേഷനില്‍ അഡീഷണല്‍ സെക്രട്ടറിയും ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി വാര്‍ഡുകളില്‍ അതാത് സെക്രട്ടറിമാരുമാണ് ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസർ. കരട് പട്ടിക അതത് തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും കമ്മീഷന്റെ വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും.
പ്രവാസി വോട്ടര്‍മാരുടെ അപേക്ഷകള്‍ ഫോം 4 എ യില്‍ ഓണ്‍ലൈനായി സ്വീകരിച്ച് പ്രത്യേക വോട്ടര്‍പട്ടിക തയാറാക്കും. അതിനുള്ള ഫോം കമ്മീഷന്റെ വെബ് സൈറ്റിലുണ്ട്.
Tags : Nattuvishesham District News