x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ര​സ്കാ​ര വി​ത​ര​ണം


Published: March 17, 2026 12:59 AM IST | Updated: March 17, 2026 12:59 AM IST

വൈ​ക്കം: നാ​ട​ക് ത​ല​യോ​ല​പ്പ​റ​മ്പ് മേ​ഖ​ലാ സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഡോ. ​എ​ച്ച്എ​സ്പി നാ​ട​ക് സ​മ​ഗ്ര സം​ഭാ​വ​ന പു​ര​സ്കാ​ര​വി​ത​ര​ണ​വും അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും ന​ട​ത്തി. ത​ല​യോ​ല​പ്പ​റ​മ്പ് ഗ​വ. യു​പി സ്കൂ​ൾ ഹാ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​നം കേ​ര​ള സാ​ഹി​ത്യപ്ര​വ​ർ​ത്ത​ക സ​ഹ​ക​ര​ണ സം​ഘം ചെ​യ​ർ​മാ​ൻ പി.​കെ. ഹ​രി​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​ട​ക് പ്ര​സി​ഡ​ന്‍റ് ബാ​ബു​രാ​ജ് വ​ട്ട​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡോ. ​എ​ച്ച്എ​സ്പി നാ​ട​ക് സ​മ​ഗ്ര സം​ഭാ​വ​ന പു​ര​സ്കാ​രം ച​ല​ച്ചി​ത്ര നാ​ട​ക ന​ട​ൻ പ്ര​മോ​ദ് വെ​ളി​യ​നാ​ടി​ന് നാ​ട​ക് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ. ​ശൈ​ല​ജ സ​മ്മാ​നി​ച്ചു. ഡോ.​ സി.​എം.​ കു​സു​മ​ൻ, നാ​ട​ക് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ. ​ശൈ​ല​ജ, സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സി.​കെ.​ അ​ജ​യ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​എ​സ്. സോ​മ​ശേ​ഖ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Award Ceremony

Recent News

Corehub Up