കോട്ടയം: പൊന്നറ ശ്രീധര്‍ സാംസ്കാരിക സമിതി ഏര്‍പ്പെടുത്തിയ 2026-ലെ കര്‍മശ്രേഷ്ഠാ പുരസ്കാരം ട്രിവാന്‍ഡ്രം സ്പിന്നിംഗ് മില്‍സ് ചെയര്മാന് സണ്ണി തോമസിനു മന്ത്രി വി.എന്‍. വാസവന് സമ്മാനിച്ചു.
പ്രസിഡന്റ് കാട്ടാക്കട അനില്‍ അധ്യക്ഷത വഹിച്ചു. വി.എസ്. ശിവകുമാര്‍, ഡോ. എ. നീലലോഹിതദാസ്, ഗാന്ധി സ്മാരക നിധി ചെയര്മാന് ഡോ. എന്‍. രാധാകൃഷ്ണന്, ബി. ജയചന്ദ്രന് നായര്‍, വി. കുഞ്ഞാലി, ഡോ. എന്‍.എം. നായര്‍, ജി.സതീഷ് കുമാര്‍, സി.സി. റൈസ്റ്റന്‍ പ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.