Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Awarded

Kozhikode

എ​ൻ​ഐ​ടി കാ​ലി​ക്ക​ട്ട് ബി​രു​ദ​ദാ​ന​ച്ച​ട​ങ്ങ്: 2,134 പേ​ർ​ക്ക് ബി​രു​ദം

കോ​ഴി​ക്കോ​ട് :നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി കാ​ലി​ക്ക​ട്ടി​ന്‍റെ (എ​ൻ​ഐ​ടി​സി) 22-ാമ​ത് കോ​ൺ​വൊ​ക്കേ​ഷ​ൻ ച​ട​ങ്ങ് കാ​മ്പ​സി​ലെ ഗു​രു ര​ബീ​ന്ദ്ര​നാ​ഥ് ടാ​ഗോ​ർ തി​യേ​റ്റ​റി​ൽ (ജി​ആ​ർ​ടി​ടി) ന​ട​ന്നു.

എ​ൻ​ഐ​ടി കാ​ലി​ക്ക​ട്ടി​ന്‍റെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ ബി​രു​ദം സ്വീ​ക​രി​ച്ച് പു​റ​ത്തി​റ​ങ്ങി​യ ച​ട​ങ്ങെ​ന്ന സ​വി​ശേ​ഷ​ത​യോ​ടെ​യാ​ണ് ഇ​ത്ത​വ​ണ​ത്തെ കോ​ൺ​വൊ​ക്കേ​ഷ​ൻ ശ്ര​ദ്ധേ​യ​മാ​യ​ത്. വി​വി​ധ കോ​ഴ്സു​ക​ളി​ലാ​യി ആ​കെ 2,134 വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് ഇ​ത്ത​വ​ണ ബി​രു​ദം നേ​ടി​യ​ത്.

District News

ക​​ര്‍​മ​​ശ്രേ​​ഷ്ഠ പു​​ര​​സ്‌​​കാ​​രം സ​​മ്മാ​​നി​​ച്ചു

കോ​​ട്ട​​യം: പൊ​​ന്ന​​റ ശ്രീ​​ധ​​ര്‍ സാം​​സ്‌​​കാ​​രി​​ക സ​​മി​​തി ഏ​​ര്‍​പ്പെ​​ടു​​ത്തി​​യ 2026-ലെ ​​ക​​ര്‍​മ​​ശ്രേ​​ഷ്ഠാ പു​​ര​​സ്‌​​കാ​​രം ട്രി​​വാ​​ന്‍​ഡ്രം സ്പി​​ന്നിം​​ഗ് മി​​ല്‍​സ് ചെ​​യ​​ര്‍​മാ​​ന്‍ സ​​ണ്ണി തോ​​മ​​സി​​നു മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍ സ​​മ്മാ​​നി​​ച്ചു.

പ്ര​​സി​​ഡ​​ന്‍റ് കാ​​ട്ടാ​​ക്ക​​ട അ​​നി​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. വി.​​എ​​സ്. ശി​​വ​​കു​​മാ​​ര്‍, ഡോ. ​​എ. നീ​​ല​​ലോ​​ഹി​​ത​​ദാ​​സ്, ഗാ​​ന്ധി സ്മാ​​ര​​ക നി​​ധി ചെ​​യ​​ര്‍​മാ​​ന്‍ ഡോ. ​​എ​​ന്‍. രാ​​ധാ​​കൃ​​ഷ്ണ​​ന്‍, ബി. ​​ജ​​യ​​ച​​ന്ദ്ര​​ന്‍ നാ​​യ​​ര്‍, വി. ​​കു​​ഞ്ഞാ​​ലി, ഡോ. ​​എ​​ന്‍.​​എം. നാ​​യ​​ര്‍, ജി.​​സ​​തീ​​ഷ് കു​​മാ​​ര്‍, സി.​​സി. റൈ​​സ്റ്റ​​ന്‍ പ്ര​​കാ​​ശ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

District News

ക​രാ​ട്ടെ ബ്ലാ​ക്ക് ബെ​ൽ​റ്റു​ക​ൾ ന​ൽ​കി

പ​യ്യാ​വൂ​ർ: ഇ​ന്‍റ​നാ​ഷ​ണ​ൽ യാ​മ​ത്തൊ ഷോ​ട്ടോ​ക്കാ​ൻ ക​രാ​ട്ടെ-​ജ​പ്പാ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ക​രാ​ട്ടെ ബ്ലാ​ക്ക്റ്റ് ബെ​ൽ​റ്റ് അ​വാ​ർ​ഡ് വി​ത​ര​ണം പ​യ്യാ​വൂ​ർ പി​സി​ഡി​പി ഹാ​ളി​ൽ ന​ട​ന്നു. പ​യ്യാ​വൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ന്ധു ബെ​ന്നി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​രാ​ട്ടെ ഇ​ന്ത്യ​ൻ ചീ​ഫ് ഇ​ൻ​സ്ട്ര​ക്ട​ർ ഹാ​ൻ​ഷി ഷാ​ജു മു​ള​വ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡ് മെം​ബ​ർ വ​ത്സ​ല ഷാ​ജു, കാ​രി​ത്താ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പി​സി​ഡി​പി സെ​ക്ര​ട്ട​റി സി​സ്റ്റ​ർ ഷീ​ന മു​ട്ട​ത്തി​ൽ, ക​രാ​ട്ടെ ഇ​ൻ​സ്‌​ട്ര​ക്ട​ർ കെ.​ടി.​ ജോ​സ​ഫ്, കെ.​ജെ.​ ജോ​സ​ഫ്, കെ.​ടി.​ സെ​ബാ​സ്റ്റ്യ​ൻ, ബെ​ന്നി ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഗ്രേ​ഡിം​ഗ് ടെ​സ്റ്റി​ൽ വി​ജ​യി​ക​ളാ​യ ജു​വാ​ൻ ജോ​ബി​ൻ, ദി​യ ആ​ൻ മ​രി​യ, റി​യ മ​രി​യ മാ​ത്യു, ഹ​ന്ന മ​രി​യ റി​ജു, അ​ഗ​സ്റ്റി​ൻ ജോ​സ​ഫ്, ടി.​എ​സ്. അ​ശ്വ​ജി​ത്ത്, അ​ഡ്വി​ൻ സു​ർ​ജി​ത്, അ​ൽ​ഫോ​ൻ​സാ മ​രി​യ ബി​നോ​യി, വി.​എ​സ്. സൂ​ര്യ​കി​ര​ൺ, സ്റ്റെ​ഫാ​ൻ സ്റ്റി​വി, അ​ബി​ൻ ആ​ന്‍റണി, അ​ഭി​രാം രാ​ജേ​ഷ്, കെ.​എ​സ്. സം​ഗീ​ത് എ​ന്നി​വ​ർ ബ്ലാ​ക്ക് ബെ​ൽ​റ്റു​ക​ൾ ഏ​റ്റു​വാ​ങ്ങി.

District News

ഓ​ട​പ്പ​ള്ളം സ്കൂ​ളി​ന് സു​ഗ​ത​കു​മാ​രി സ്മാ​ര​ക പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു

 സു​ൽ​ത്താ​ൻ ബ​ത്തേ​രി: വ​യ​നാ​ട്ടി​ലെ മി​ക​ച്ച പ്ര​കൃ​തി സൗ​ഹൃ​ദ വി​ദ്യാ​ല​യ​മാ​യ ഓ​ട​പ്പ​ള്ളം ഗ​വ.​ഹൈ​സ്കൂ​ളി​ന് വ​യ​നാ​ട് പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി​യും ഹ്യൂം ​സെ​ന്‍റ​ർ ഫോ​ർ ഇ​ക്കോ​ള​ജി ആ​ൻ​ഡ് വൈ​ൽ​ഡ് ലൈ​ഫ് ബ​യോ​ള​ജി​യും ചേ​ർ​ന്ന് ക​വ​യി​ത്രി​യും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​യു​മാ​യി​രു​ന്ന സു​ഗ​ത​കു​മാ​രി​യു​ടെ സ്മ​ര​ണ​യ്ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു.

വി​ദ്യാ​ല​യാ​ങ്ക​ണ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങ് മു​നി​സി​പ്പ​ൽ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഷെ​റീ​ന അ​ബ്ദു​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ൻ അ​ഡ്വ.​പി. ചാ​ത്തു​ക്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗോ​ത്ര​വ​ർ​ഗ ക​ലാ​കാ​ര​നും ക​വി​യും സി​നി​മാ​നി​ർ​മാ​താ​വു​മാ​യ സു​കു​മാ​ര​ൻ ചാ​ലി​ഗ​ദ്ദ പു​ര​സ്കാ​ര വി​ത​ര​ണം നി​ർ​വ​ഹി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് കെ. ​ക​മ​ല​വും വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളും ചേ​ർ​ന്ന് ഏ​റ്റു​വാ​ങ്ങി.

പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് എ​ൻ. ബാ​ദു​ഷ സു​ഗ​ത​കു​മാ​രി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ പ്രി​യ വി​നോ​ദ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​ൻ.​സി. ശ​ര​ത്, വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു കാ​ക്ക​ത്തോ​ട്, ഡ​യ​റ്റ് സീ​നി​യ​ർ ല​ക്ച​റ​ർ സ​തീ​ഷ്കു​മാ​ർ, പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി ട്ര​ഷ​റ​ർ ബാ​ബു മൈ​ല​ന്പാ​ടി, പ്ര​വ​ർ​ത്ത​ക​രാ​യ എം. ​ഗം​ഗാ​ധ​ര​ൻ, പ്ര​സാ​ദ് ഹ്യൂം ​സെ​ന്‍റ​ർ, പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി സെ​ക്ര​ട്ട​റി തോ​മ​സ് അ​ന്പ​ല​വ​യ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kerala

പ്രഫ. ജെ. ഫിലിപ്പിന് ഷെവലിയര്‍ പദവി

ച​​​​​​​​ങ്ങ​​​​​​നാ​​​​​​ശേ​​​​​​രി: മാ​​​​​​നേ​​​​​​ജ്​​​​​​മെ​​​​​​ന്‍റ് വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ​​​​​​രം​​​​​​ഗ​​​​​​ത്തെ ശ്രേ​​​​​​ഷ്ഠ വ്യ​​​​​​ക്തി​​​​​​ത്വ​​​​​​മാ​​​​​​യ പ്ര​​ഫ. ജെ. ​​​​​​ഫി​​​​​​ലി​​​​​​പ്പി​​​​​​നെ ലെ​​​​​​യോ പ​​​​​​തി​​​​​​നാ​​​​​​ലാ​​​​​​മ​​​​​​ന്‍ മാ​​​​​​ര്‍പാ​​​​​​പ്പ ഷെ​​​​​​വ​​​​​​ലി​​​​​​യ​​​​​​ര്‍ പ​​​​​​ദ​​​​​​വി ന​​​​​​ല്‍കി ആ​​​​​​ദ​​​​​​രി​​​​​​ച്ചു.

ച​​​​​​ങ്ങ​​​​​​നാ​​​​​​ശേ​​​​​​രി അ​​​​​​തി​​​​​​രൂ​​​​​​പ​​​​​​ത​​​​​​യി​​​​​​ലെ പു​​​​​​ളി​​​​​​ങ്കു​​​​​​ന്ന് ഫൊ​​​​​​റോ​​​​​​നാ പു​​​​​​ന്ന​​​​​​ക്കു​​​​​​ന്ന​​​​​​ത്തു​​​​​​ശേ​​​​​​രി ഇ​​​​​​ട​​​​​​വ​​​​​​കാം​​​​ഗ​​​​മാ​​​​ണ്. ബാം​​​​​​ഗളൂ​​​​​​ര്‍ ഇ​​​​​​ന്ത്യ​​​​​​ന്‍ ഇ​​​​​​ന്‍സ്റ്റി​​​​​​റ്റ്യൂ​​​​​​ട്ട് ഓ​​​​​​ഫ് മാ​​​​​​നേ​​​​​​ജ്​​​​​​മെ​​​​​​ന്‍റി​​​​ന്‍റെ മു​​​​​​ന്‍ ഡ​​​​​​യ​​​​​​റ​​​​​​ക്ട​​​​​​ര്‍, ഇ​​​​​​ന്ത്യ​​​​​​ന്‍ മാ​​​​​​നേ​​​​​​ജ്മെ​​​​​​ന്‍റ് അ​​​​​​സോ​​​​​​സി​​​​​​യേ​​​​​​ഷ​​​​​​ന്‍ ദേ​​​​​​ശീ​​​​​​യ സ്ഥാ​​​​​​പ​​​​​​ക പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് തു​​​​​​ട​​​​​​ങ്ങി​​​​​​യ പ​​​​ദ​​​​വി​​​​ക​​​​ളി​​​​ൽ ശ്ര​​​​​​ദ്ധ​​​​​​ നേ​​​​​​ടി​​​​​​യ വ്യക്തി​​​​​​യാ​​​​​​ണ് അ​​​​​​ദ്ദേ​​​​​​ഹം.

സേ​​​​വ്യ​​​​ര്‍ ഇ​​​​ന്‍സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റ് ആ​​​​ന്‍ഡ് എ​​​​ന്‍റ‍ർപ്ര​​​​ണ​​​​ര്‍ഷി​​​​പ്പ് (സൈം) ​​​ബം​​​​​​ഗളൂര്‍, കൊ​​​​​​ച്ചി, ചെ​​​​​​ന്നൈ എ​​​​​​ന്നി​​​​​​വ​​​​​​യു​​​​​​ടെ സ്ഥാ​​​​​​പ​​​​​​ക​​​​​​നാ​​​​​​ണ്. ച​​​​​​ങ്ങ​​​​​​നാ​​​​​​ശേ​​​​​​രി അ​​​​​​തി​​​​​​രൂ​​​​​​പ​​​​​​ത​​​​​​യു​​​​​​മാ​​​​​​യി സ​​​​​​ഹ​​​​​​ക​​​​​​രി​​​​​​ച്ച് ഏ​​​​​​റ്റു​​​​​​മാ​​​​​​നൂ​​​​​​ര്‍ പ​​​​​​ള്ളി​​​​​​ക്കു​​​​​​ന്നി​​​​​​ല്‍ സൈം ​​​ഇ​​​​​​ന്‍റര്‍നാ​​​​​​ഷ​​​​​​ണ​​​​​​ല്‍ സ്‌​​​​​​കൂ​​​​​​ളും ആ​​​​​​രം​​​​​​ഭി​​​​​​ച്ചു.

ക്രൈ​​​​​​സ്ത​​​​​​വ വി​​​​​​ശ്വാ​​​​​​സ​​​​​​ത്തി​​​​​​ലും മൂ​​​​​​ല്യ​​​​​​ങ്ങ​​​​​​ളി​​​​​​ലും അ​​​​​​ടി​​​​​​യു​​​​​​റ​​​​​​ച്ച സ​​​​​​മ​​​​​​ഗ്ര​​​​​​മാ​​​​​​യ വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ​​​​​​ദ​​​​​​ര്‍ശ​​​​​​നം രൂ​​​​​​പ​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ന്ന​​​​​​തി​​​​​​ന് സ്ഥാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ളെ സ​​​​​​ഹാ​​​​​​യി​​​​​​ക്കു​​​​​​ക​​​​​​യും ത​​​​​​ല​​​​​​മു​​​​​​റ​​​​​​ക​​​​​​ള്‍ക്കു മാ​​​​​​ര്‍ഗ​​​​​​ദ​​​​​​ര്‍ശ​​​​​​നം ന​​​​​​ല്‍കു​​​​​​ക​​​​​​യും ചെ​​​​​​യ്ത വ്യ​​​​​​ക്തി​​​​​​യാ​​​​​​ണ് ഷെ​​​​​​വ​​​​​​ലി​​​​​​യ​​​​​​ര്‍ ജെ. ​​​​​​ഫി​​​​​​ലി​​​​​​പ്പ്.

മാ​​​​​​നേ​​​​​​ജ്​​​​​​മെ​​​​​​ന്‍റ് വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ​​​​​​രം​​​​​​ഗ​​​​​​ത്തു ന​​​​​​ല്‍കി​​​​​​യ നി​​​​​​സ്തു​​​​​​ല സം​​​​​​ഭാ​​​​​​വ​​​​​​ന​​​​​​ക​​​​​​ള്‍ പ​​​​​​രി​​​​​​ഗ​​​​​​ണി​​​​​​ച്ച് നി​​​​​​ര​​​​​​വ​​​​​​ധി അ​​​​​​വാ​​​​​​ര്‍ഡു​​​​​​ക​​​​​​ള്‍ നേ​​​​​​ടി​​​​​​യി​​​​​​ട്ടു​​​​​​ണ്ട്. ച​​​​​​ങ്ങ​​​​​​നാ​​​​​​ശേ​​​​​​രി അ​​​​​​തി​​​​​​രൂ​​​​​​പ​​​​​​ത​​​​​​യു​​​​​​ടെ പ​​​​​​ര​​​​​​മോ​​​​​​ന്ന​​​​​​ത ബ​​​​​​ഹു​​​​​​മ​​​​​​തി​​​​​​യാ​​​​​​യ അ​​​​​​തി​​​​​​രൂ​​​​​​പ​​​​​​ത എ​​​​​​ക്‌​​​​​​സ​​​​​​ല​​​​​​ന്‍സ് അ​​​​​​വാ​​​​​​ര്‍ഡി​​​​​​ന് 2019ല്‍ ​​​​​​അ​​​​​​ര്‍ഹ​​​​​​നാ​​​​​​യി. ഷെ​​​​​​വ​​​​​​ലി​​​​​​യ​​​​​​ര്‍ പ​​​​​​ദ​​​​​​വി ല​​​​​​ഭി​​​​​​ച്ച പ്ര​​ഫ. ജെ. ​​​​​​ഫി​​​​​​ലി​​​​​​പ്പി​​​​​​ന് അ​​​​​​തി​​​​​​രൂ​​​​​​പ​​​​​​ത​​​​​​യു​​​​​​ടെ അ​​​​​​ഭി​​​​​​ന​​​​​​ന്ദ​​​​​​ന​​​​​​ങ്ങ​​​​​​ളും ആ​​​​​​ശം​​​​​​സ​​​​​​ക​​​​​​ളും അ​​​​​​റി​​​​​​യി​​​​​​ക്കു​​​​​​ന്ന​​​​​​താ​​​​​​യി ആ​​​​​​ര്‍ച്ച്ബി​​​​​​ഷ​​​​​​പ് മാ​​​​​​ര്‍ തോ​​​​​​മ​​​​​​സ് ത​​​​​​റ​​​​​​യി​​​​​​ല്‍ അ​​​​​​റി​​​​​​യി​​​​​​ച്ചു.

Kerala

ഇ.​വി. ഉ​ണ്ണി​ക്കൃ​ഷ്ണ​നും സ​യ​ന്‍​സ​ണി​നും സ​ഞ്ജു പൊ​റ്റ​മ്മ​ലി​നും പു​ര​സ്കാ​രം

തൃ​​​ശൂ​​​ര്‍: പ്ര​​​സ് ക്ല​​​ബ്ബി​​​ന്‍റെ മാ​​​ധ്യ​​​മ​​​പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ള്‍ പ്ര​​​ഖ്യാ​​​പി​​​ച്ചു. ടി.​​​വി. അ​​​ച്യു​​​ത​​​വാ​​​ര്യ​​​രു​​​ടെ സ്മ​​​ര​​​ണാ​​​ര്‍​ഥം പ​​​രി​​​സ്ഥി​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ച്ച​​​ടി, ദൃ​​​ശ്യ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലെ മി​​​ക​​​ച്ച റി​​​പ്പോ​​​ര്‍​ട്ടു​​​ക​​​ള്‍​ക്ക് ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ളും അ​​​മൃ​​​ത ടി​​​വി കാ​​​മ​​​റ​​​മാ​​​ന്‍ പി.​​​വി. അ​​​യ്യ​​​പ്പ​​​ന്‍റെ സ്മ​​​ര​​​ണാ​​​ര്‍​ഥ​​​മു​​​ള്ള പ്ര​​​ഥ​​​മ വീ​​​ഡി​​​യോ​​​ഗ്ര​​​ഫി പു​​​ര​​​സ്കാ​​​ര​​​വു​​​മാ​​​ണ് പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.

അ​​​ച്ച​​​ടി​​​മാ​​​ധ്യ​​​മ​​​ത്തി​​​ലെ മി​​​ക​​​ച്ച റി​​​പ്പോ​​​ര്‍​ട്ടി​​​നു​​​ള്ള പു​​​ര​​​സ്കാ​​​രം ദേ​​​ശാ​​​ഭി​​​മാ​​​നി കോ​​​ഴി​​​ക്കോ​​​ട് യൂ​​​ണി​​​റ്റി​​​ലെ സീ​​​നി​​​യ​​​ര്‍ സ​​​ബ് എ​​​ഡി​​​റ്റ​​​ര്‍ സ​​​യ​​​ന്‍​സ​​​ണി​​​നും വാ​​​ര്‍​ത്താ​​​ചാ​​​ന​​​ലി​​​ലെ മി​​​ക​​​ച്ച റി​​​പ്പോ​​​ര്‍​ട്ടി​​​നു​​​ള്ള പു​​​ര​​​സ്കാ​​​രം മാ​​​തൃ​​​ഭൂ​​​മി ന്യൂ​​​സ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം യൂ​​​ണി​​​റ്റി​​​ലെ അ​​​സി​​​സ്റ്റ​​​ന്‍റ് ന്യൂ​​​സ് എ​​​ഡി​​​റ്റ​​​ര്‍ ഇ.​​​വി. ഉ​​​ണ്ണി​​​ക്കൃ​​​ഷ്ണ​​​നും സ​​​മ്മാ​​​നി​​​ക്കും. പി.​​​വി. അ​​​യ്യ​​​പ്പ​​​ന്‍ വീ​​​ഡി​​​യോ​​​ഗ്ര​​​ഫി പു​​​ര​​​സ്കാ​​​രം മീ​​​ഡി​​​യ​​​വ​​​ണ്‍ കൊ​​​ച്ചി യൂ​​​ണി​​​റ്റി​​​ലെ സീ​​​നി​​​യ​​​ര്‍ കാ​​​മ​​​റ പേ​​​ഴ്സ​​​ണ്‍ സ​​​ഞ്ജു പൊ​​​റ്റ​​​മ്മ​​​ലി​​​നാ​​​ണ്.

15,000 രൂ​​​പ വീ​​​ത​​​മു​​​ള്ള പു​​​ര​​​സ്കാ​​​രം ഫെ​​​ബ്രു​​​വ​​​രി ആ​​​ദ്യ​​​വാ​​​രം സ​​​മ്മാ​​​നി​​​ക്കും. ഡോ. ​​​കാ​​​വു​​​മ്പാ​​​യി ബാ​​​ല​​​കൃ​​​ഷ്ണ​​​ന്‍, എ​​​സ്.​​​പി. ര​​​വി, സി.​​​എ. കൃ​​​ഷ്ണ​​​ന്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ജൂ​​​റി​​​യാ​​​ണ് പു​​​ര​​​സ്കാ​​​ര​​​നി​​​ര്‍​ണ​​​യം ന​​​ട​​​ത്തി​​​യ​​​ത്.

Latest News

Corehub Up