പയ്യാവൂർ: ഇന്റനാഷണൽ യാമത്തൊ ഷോട്ടോക്കാൻ കരാട്ടെ-ജപ്പാൻ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കരാട്ടെ ബ്ലാക്ക്റ്റ് ബെൽറ്റ് അവാർഡ് വിതരണം പയ്യാവൂർ പിസിഡിപി ഹാളിൽ നടന്നു. പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ബെന്നി ഉദ്ഘാടനം ചെയ്തു.
കരാട്ടെ ഇന്ത്യൻ ചീഫ് ഇൻസ്ട്രക്ടർ ഹാൻഷി ഷാജു മുളവന അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ വത്സല ഷാജു, കാരിത്താസ് ഇൻസ്റ്റിറ്റ്യൂട്ട് പിസിഡിപി സെക്രട്ടറി സിസ്റ്റർ ഷീന മുട്ടത്തിൽ, കരാട്ടെ ഇൻസ്ട്രക്ടർ കെ.ടി. ജോസഫ്, കെ.ജെ. ജോസഫ്, കെ.ടി. സെബാസ്റ്റ്യൻ, ബെന്നി ജോസഫ് എന്നിവർ പ്രസംഗിച്ചു.
ഗ്രേഡിംഗ് ടെസ്റ്റിൽ വിജയികളായ ജുവാൻ ജോബിൻ, ദിയ ആൻ മരിയ, റിയ മരിയ മാത്യു, ഹന്ന മരിയ റിജു, അഗസ്റ്റിൻ ജോസഫ്, ടി.എസ്. അശ്വജിത്ത്, അഡ്വിൻ സുർജിത്, അൽഫോൻസാ മരിയ ബിനോയി, വി.എസ്. സൂര്യകിരൺ, സ്റ്റെഫാൻ സ്റ്റിവി, അബിൻ ആന്റണി, അഭിരാം രാജേഷ്, കെ.എസ്. സംഗീത് എന്നിവർ ബ്ലാക്ക് ബെൽറ്റുകൾ ഏറ്റുവാങ്ങി.
Tags : nattu vishesham Awarded karate black