x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​ഭാ​വ​ർ​മ​യ്ക്കും സി.​എ​സ്. ച​ന്ദ്രി​ക​യ്ക്കും പു​ര​സ്കാ​രം


Published: May 20, 2026 01:14 AM IST | Updated: May 20, 2026 01:14 AM IST

തൃ​​​ശൂ​​​ർ: ലി​​​റ്റ​​​റ​​​റി ഫോ​​​റ​​​വും ഹോ​​​ൺ​​​ബി​​​ൽ പ​​​ബ്ലി​​​ക്കേ​​​ഷ​​​ൻ​​​സും സം​​​യു​​​ക്ത​​​മാ​​​യി ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ ഈ ​​​വ​​​ർ​​​ഷ​​​ത്തെ സാ​​​ഹി​​​ത്യ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു.

അ​​​ഞ്ചാ​​​മ​​​ത് യൂ​​​സ​​​ഫ​​​ലി കേ​​​ച്ചേ​​​രി പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന്(15,001 രൂ​​​പ) ക​​​വി പ്ര​​​ഭാ​​​വ​​​ർ​​​മ​​​യു​​​ടെ രൗ​​​ദ്ര​​​സാ​​​ത്വി​​​കം എ​​​ന്ന ഖ​​​ണ്ഡ​​​കാ​​​വ്യ​​​വും, ര​​​ണ്ടാ​​​മ​​​ത് സി.​​​പി. പോ​​​ൾ ചു​​​ങ്ക​​​ത്ത് സ്മാ​​​ര​​​ക സാ​​​ഹി​​​ത്യ​​​പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് (25,001 രൂ​​​പ) സി.​​​എ​​​സ്. ച​​​ന്ദ്രി​​​ക​​​യു​​​ടെ കാ​​​ന്ത​​​ൽ എ​​​ന്ന നോ​​​വ​​​ലും അ​​​ർ​​​ഹ​​​മാ​​​യി.

പ്ര​​​ഥ​​​മ ജി.​​​കെ. പ​​​ള്ള​​​ത്ത് സാ​​​ഹി​​​ത്യ​​​പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് (10,001 രൂ​​​പ) റ​​​ഫീ​​​ഖ് അ​​​ഹ​​​മ​​​ദി​​​ന്‍റെ പ്ര​​​ണ​​​യ​​​ത്തി​​​നാ​​​ൽ​​​മാ​​​ത്രം എ​​​ന്ന കാ​​​വ്യ​​​സ​​​മാ​​​ഹാ​​​ര​​​വും, പ്ര​​​ഥ​​​മ ടി.​​​വി. കൊ​​​ച്ചു​​​ബാ​​​വ സ്മാ​​​ര​​​ക പ്ര​​​വാ​​​സി സാ​​​ഹി​​​ത്യ​​​പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് (25,001 രൂ​​​പ) സി​​​ജു ജേ​​​ക്ക​​​ബി​​​ന്‍റെ പ്ര​​​ണ​​​യാ​​​ദ​​​ര​​​ങ്ങ​​​ളോ​​​ടെ എ​​​ന്ന ഓ​​​ർ​​​മ​​​ക്കു​​​റി​​​പ്പു​​​ക​​​ളും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

കെ.​​​പി. ബാ​​​ല​​​ച​​​ന്ദ്ര​​​ൻ സ്മാ​​​ര​​​ക സ​​​മ​​​ഗ്ര​​​സം​​​ഭാ​​​വ​​​നാ പു​​​ര​​​സ്കാ​​​ര​​​ത്തി​​​നു ബാ​​​ബു വെ​​​ള​​​പ്പാ​​​യ (ക​​​ഥ , ക​​​വി​​​ത, മാ​​​ധ്യ​​​മ സാ​​​ഹി​​​ത്യ സം​​​ഭാ​​​വ​​​ന), ശ്രീ​​​ദേ​​​വി അ​​​മ്പ​​​ല​​​പു​​​രം (ക​​​ഥ, ക​​​വി​​​ത ബാ​​​ല​​​സാ​​​ഹി​​​ത്യ സം​​​ഭാ​​​വ​​​ന) എ​​​ന്നി​​​വ​​​ർ അ​​​ർ​​​ഹ​​​രാ​​​യി. ജേ​​​താ​​​ക്ക​​​ൾ​​​ക്കു കീ​​​ർ​​​ത്തി​​​പ​​​ത്ര​​​വും ഫ​​​ല​​​ക​​​വും സ​​​മ്മാ​​​നി​​​ക്കും.

Tags : Prabhavarma C.S. Chandrika awarded

Recent News

Corehub Up