കൊച്ചി: കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ ജീവകാരുണ്യ പ്രസ്ഥാനമായ കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന് കേരളത്തിലെ സ്വകാര്യ ഐടിഐകളിലെ വിദ്യാര്‍ഥികള്‍ക്കായി ഏര്‍പ്പെടുത്തിയ സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു.
സംസ്ഥാനത്തുടനീളമുള്ള സ്വകാര്യ ഐടിഐകളില്‍ റെഗുലര്‍ കോഴ്സില്‍ പഠനത്തില്‍ മികവ് പുലര്‍ത്തുന്നവരും സാമ്പത്തികബുദ്ധിമുട്ട് അനുഭവിക്കുന്നതുമായ ആയിരം പേര്‍ക്കാണു സ്കോളര്‍ഷിപ്പ്.
പ്രതിവര്‍ഷം മൂന്നരക്കോടി രൂപയാണ് ഇതിനായി ഫൗണ്ടേഷന് നല്‍കുന്നത്. ആദ്യവര്‍ഷം 20,000 രൂപയും രണ്ടാം വര്‍ഷം 15,000 രൂപയുമാണ് നല്‍കുന്നത്. തൊഴില്‍ ആഭിമുഖ്യമുള്ളവര്‍ക്ക് സാമ്പത്തിക പരാധീനത മൂലം സാങ്കേതിക സ്ഥാപനങ്ങളിലെ പഠനം മുടങ്ങാതിരിക്കുന്നതിനാണ് കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന് ഇത്തരമൊരു പദ്ധതി ആരംഭിച്ചത്.
നഴ്സിംഗ് വിദ്യാര്‍ഥികള്‍ക്കും ഈ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് ലഭ്യമാക്കിയിട്ടുണ്ട്. സ്കോളര്‍ഷിപ്പ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പുല്ലൂര്‍ സെന്റ് സേവ്യേഴ്സ് ഐടിഐയില്‍ നടന്ന ചടങ്ങില്‍ കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ജോര്‍ജ് സ്ലീബ നിര്‍വഹിച്ചു. മാനേജര്‍മാരായ ജി. ദീപക്, സി.ജെ. മനോജ്, പ്രിന്‍സിപ്പല്‍ ഫാ. യേശുദാസ് കൊടകരക്കാരന്‍ എന്നിവര്‍ സംബന്ധിച്ചു.
Tags : K. Chittilappilly Foundation ITI Scholarship Awarded