x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചേ​ര്‍​ത്ത​ല നൈ​പു​ണ്യ​യ്ക്ക് അ​ന്ത​ർ​ദേ​ശീ​യ പു​ര​സ്‌​കാ​രം


Published: May 31, 2026 01:16 AM IST | Updated: May 31, 2026 01:16 AM IST

ചേ​ർ​ത്ത​ല: ഹോ​ട്ട​ൽ മാ​നേ​ജ്‌​മെ​ന്‍റ് വി​ദ്യാ​ഭ്യാ​സ ം​ഗ​ത്തെ മി​ക​വി​ന് ചേ​ർ​ത്ത​ല​യി​ലെ നൈ​പു​ണ്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന് അ​ന്ത​ർ​ദേ​ശീ​യ അം​ഗീ​കാ​രം. ദു​ബാ​യ് ആ​സ്ഥാ​ന​മാ​യു​ള്ള അ​റേ​ബ്യ​ൻ വേ​ൾ​ഡ് റെ​ക്കോ​ർ​ഡ്സ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ക്യാ​മ​ൽ ഇ​ന്‍റർ​നാ​ഷ​ണ​ൽ അ​വാ​ർ​ഡ് 2026 ലെ ​മി​ക​ച്ച ഹോ​ട്ട​ൽ മാ​നേ​ജ്‌​മെ​ന്‍റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പു​ര​സ്‌​കാ​ര​ത്തി​നാ​ണ് നൈ​പു​ണ്യ അ​ർ​ഹ​മാ​യ​ത്.

ഹോ​ട്ട​ൽ മാ​നേ​ജ്‌​മെ​ന്‍റ് വി​ദ്യാ​ഭ്യാ​സമേ​ഖ​ല​യി​ലെ മി​ക​ച്ച സം​ഭാ​വ​ന​ക​ൾ, വി​ദ്യാ​ർ​ഥി​ക​ളെ ആ​ഗോ​ള നി​ല​വാ​ര​മു​ള്ള പ്ര​ഫ​ഷ​ണ​ലു​ക​ളാ​ക്കി വ​ള​ർ​ത്തു​ന്ന​തി​ലു​ള്ള സ​മ​ർ​പ്പ​ണം, പ​രി​ശീ​ല​ന രം​ഗ​ത്തെ മി​ക​വ്, വ്യ​വ​സാ​യ ബ​ന്ധ​ങ്ങ​ൾ എ​ന്നി​വ വി​ല​യി​രു​ത്തി​യാ​ണ് പു​ര​സ്‌​കാ​രം ന​ൽ​കു​ന്ന​തെ​ന്ന് അ​വാ​ർ​ഡ് ക​മ്മി​റ്റി അ​റി​യി​ച്ചു.

നൈ​പു​ണ്യ​യു​ടെ ദീ​ർ​ഘ​വീ​ക്ഷ​ണ​വും നൂ​ത​ന വി​ദ്യാ​ഭ്യാ​സ സ​മീ​പ​ന​ങ്ങ​ളും ആ​തി​ഥേ​യ​ത്വ മേ​ഖ​ല​യി​ലേ​ക്കു​ള്ള ശ്ര​ദ്ധേ​യ​മാ​യ സം​ഭാ​വ​ന​ക​ളും സ്ഥാ​പ​ന​ത്തെ പു​ര​സ്‌​കാ​ര​ത്തി​ന് അ​ർ​ഹ​മാ​ക്കി​യ​താ​യി ക​മ്മി​റ്റി വി​ല​യി​രു​ത്തി. പു​ര​സ്‌​കാ​ര സ​മ​ർ​പ്പ​ണ ച​ട​ങ്ങ് ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് എ​റ​ണാ​കു​ളം കു​മ്പ​ളം ലേ​ക്ക് വ്യൂ ​റി​സോ​ർ​ട്ടി​ൽ ന​ട​ക്കും.

അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ൽ ഇ​തി​നു​മു​മ്പും നൈ​പു​ണ്യ​ക്ക് വി​വി​ധ പു​ര​സ്കാ​ര​ങ്ങ​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ട്. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മി​ല്ല​റ്റ് പു​ട്ട്, ഓം​ലെ​റ്റ്, സ​ദ്യ, മോ​ജി​റ്റോ എ​ന്നി​വ ത​യാ​റാ​ക്കി സ്ഥാ​പ​നം നി​ര​വ​ധി ലോ​ക റെ​ക്കോ​ർ​ഡു​ക​ൾ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. അ​ക്കാ​ദ​മി​ക മി​ക​വും പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​വും ഒ​രു​പോ​ലെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന നൈ​പു​ണ്യ, ഹോ​ട്ട​ൽ മാ​നേ​ജ്‌​മെ​ന്‍റ് വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ പ്ര​മു​ഖ സ്ഥാ​പ​ന​ങ്ങ​ളി​ലൊ​ന്നാ​യി വ​ള​ർ​ന്നി​രി​ക്കു​ക​യാ​ണ്. ഈ ​പു​തി​യ അ​ന്ത​ർ​ദേ​ശീ​യ അം​ഗീ​കാ​രം സ്ഥാ​പ​ന​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ നി​ല​വാ​ര​ത്തി​നും വി​ദ്യാ​ർ​ഥി കേ​ന്ദ്രീ​കൃ​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മു​ള്ള മ​റ്റൊ​രു അം​ഗീ​കാ​ര​മാ​ണെ​ന്ന് കോ​ള​ജ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

Tags : nattu vishesham International Award

Recent News

Corehub Up